Pages

Ads 468x60px

..

Thursday, December 06, 2012

തീ ചോദ്യങ്ങള്‍ !!


_____ചിത്രം ഗൂഗ്ള്‍_____

രുചിഭേദങ്ങളിലെ-
പരാതിപ്പാത്രങ്ങള്‍ പരസ്പരം 
തട്ടിമറിഞ്ഞുടയവേ,
മുറിഞ്ഞകലുന്നു വിശപ്പിന്റെ-
രസച്ചരടുകള്‍ 
സുകൃതങ്ങളുടെ പ്രണയവിരുന്നുകളില്‍..- .


വിഭവക്കൂമ്പാരങ്ങള്‍ക്കു മുമ്പില്‍ 

തലപൂഴ്ത്തുന്നവന്റെ 
എച്ചിലിലകള്‍ക്ക്,വാലാട്ടി നില്പുണ്ടപ്പോഴും 
തെരുവിന്റെ 'മക്കള്‍'.......!!


മടുപ്പേറ്റുന്ന നിറവുകളുടെ 

ഏമ്പക്കങ്ങളില്‍ 
വഴുതിവീഴുന്ന 'വറ്റു'കള്‍ 
ഒട്ടിയ വയറുകളുടെ-
'യുദ്ധോല്‍സവ'ക്കാഴ്ചകള്‍....!!഍഍഍ ഍...


പുര പുകയ്ക്കുന്ന സ്വപ്‌നങ്ങള്‍ 

ചിതലരിച്ച മണ്‍കോലങ്ങളായി,
തിളച്ചുമറിയുന്ന നെടുവീര്‍പ്പുകളില്‍ 
ഭഗ്നമോഹങ്ങള്‍ക്ക് ശവപ്പുടവ തുന്നവേ,


മുത്തേ,പൊന്നേ,യോമനേയെന്ന

പൊങ്ങച്ചങ്ങളുടെ 'മദിരോത്സവ'ങ്ങളില്‍ 
മഞ്ഞളിക്കുന്നുണ്ട് കാഴ്ചകള്‍ 
മലമറിച്ച്,മനം മറച്ച്...........!!


ഒട്ടകത്തിന്റെ മലദ്വാരത്തില്‍

കത്തിക്കാളുന്ന ക്ഷുത്തിന്റെ കരുവാളിച്ചയിളം,
ചുണ്ടുകള്‍, വാലുമാറ്റി വാ ചേര്‍ത്തൊട്ടിച്ചു
ആര്‍ത്തിയോടെ പ്രതീക്ഷകൊടുക്കുന്ന നിഴല്‍ രൂപം, *


കൊടുമയുടെ ജീവനീരിറ്റിനു 

കെട്ടിനാറും ചെളിവെള്ളക്കുഴിയിലേക്ക്
ഏന്തിവലിയുന്ന പിഞ്ചുദാഹത്തിന്റെ
വെന്തു നീറും കനല്‍ തിളക്കം,


മാനുഷ്യകത്തിന്റെ എതിര്‍മുഖങ്ങളായി 

എന്റെയും നിന്റെയും മുന്നില്‍ -
ഒരായിരം തീചോദ്യങ്ങളില്‍ 
കനവുരുക്കി.....കരളുരുക്കി.....!!!


___________________________

(*മുകളിലെ വീഡിയോവില്‍ ഈ ദൃശ്യം കാണാം .ഈ വരികള്‍ക്ക് പ്രചോദനം അതാണ്‌ )
****
***
**
*

20 comments:

 1. നാം അറിയുന്നില്ല
  അറിയാന്‍ ശ്രമിക്കുന്നില്ല
  ഭൂമിയുടെ കണ്ണീരിനെ

  ReplyDelete
 2. ധൂര്‍ത്തിന്റെ നിറക്കാഴ്ചകള്‍ക്കിടയില്‍
  ഇത്തരം പൊളളുന്ന കാഴ്ചകള്‍ കാണാന്‍
  നമുക്കെവിടെ നേരം?

  ReplyDelete
 3. മാനുഷ്യകത്തിന്റെ എതിര്‍മുഖങ്ങളായി എന്റെയും നിന്റെയും മുന്നില്‍ മറഞ്ഞുപോയ കാഴ്ചകള്‍ വീണ്ടും ഒരു നീറ്റലോടെ ഓര്‍മ്മിപ്പിക്കുന്നു.
  ആരും കാണാതെ പോകുന്ന കാഴ്ചകള്‍
  മടുപ്പേറ്റുന്ന നിറവുകളുടെ ഏമ്പക്കങ്ങളില്‍
  വഴുതിവീഴുന്ന 'വറ്റു'കള്‍
  ഒട്ടിയ വയറുകളുടെ-
  യുദ്ധോല്‍സവക്കാഴ്ചകള്‍....

  ReplyDelete
 4. പട്ടിണിയുടെ ദൈന്യത,
  ആരും അറിയാൻ ശ്രമിക്കുന്നില്ല.
  ഈ യുദ്ധങ്ങളുടേയും അതിജീവനത്തിന്റേയും
  പോരാട്ടങ്ങൾക്കിടയിൽ നിന്ന്.!
  ആശംസകൾ.

  ReplyDelete
 5. എന്റെയും നിന്റെയും മുന്നില്‍ -
  ഒരായിരം തീചോദ്യങ്ങളില്‍
  കനവുരുക്കി.....കരളുരുക്കി

  ഇത് മതി ഇത്രയും മതി

  ReplyDelete
 6. പൊങ്ങച്ചങ്ങളുടെ 'മദിരോത്സവ'ങ്ങളില്‍
  മഞ്ഞളിക്കുന്നുണ്ട് കാഴ്ചകള്‍
  മലമറിച്ച്,മനം മറച്ച്...........!!

  കണ്ണ് തുറക്കണം ..
  കരളും വയറും കത്തുന്നവന്റെ
  കണ്ണീരിലേക്ക്...
  അവിടെ നിന്നും കിട്ടും
  ആളുന്ന തീ ചോദ്യങ്ങളിനിയും ഇനിയും...
  പ്രസക്തമായ വരികള്‍ മാഷേ
  ആശംസകള്‍...

  ReplyDelete
 7. തീഷ്ണമായ വരികള്‍
  മനോഹരം
  ...
  ആശംസകളോടെ
  അസ്രുസ്
  ....
  ...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
  ..ads by google! :
  ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/
  ഒരു പാവം പുലി ........മ്യാവൂ !!
  FaceBook :
  http://www.facebook.com/asrus
  http://www.facebook.com/asrusworld
  താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
  http://mablogwriters.blogspot.com/

  ReplyDelete
 8. ചേര്‍ത്തുവായിക്കാന്‍ വീഡിയോ കാണാന്‍ പറ്റിയില്ല.(ഓഫീസിലായിപ്പോയി)

  ReplyDelete
 9. ഇക്കാ..എത്ര ശക്തമായ വരികൾ..അഭിനന്ദനങ്ങൾ...!

  ReplyDelete
 10. തീവ്രമായ ഭാഷ. നന്നായിരിക്കുന്നു.

  ReplyDelete
 11. ആ ചിത്രം കാണുമ്പോള്‍ കല്ലിനുപോലും ഉള്ളുനോവും.ഈ വരികള്‍ വായിക്കുമ്പോഴും അങ്ങിനെത്തന്നെ.ശക്തമായ രചന.

  ReplyDelete
 12. നല്ല ഭാഷയും, നല്ല രചനയും....
  ( വീഡിയോ ചിത്രം വർക്കു ചെയ്യുന്നില്ല എന്നു തോന്നി )

  ReplyDelete
 13. കണ്ണേ മടങ്ങുക.......
  കവി മനസ്സിനു നമോവാകം.........

  ശുഭാശംസകൾ.......


  ReplyDelete
 14. ഉള്ളില്‍ തുളഞ്ഞിറങ്ങുന്ന വരികള്‍
  ആശംസകള്‍ മാഷെ

  ReplyDelete
 15. വിശപ്പിന്റെ ദയനീയമുഖം

  ReplyDelete
 16. വറ്റിനെ സ്നേഹിക്കുന്ന ഒട്ടിയ വയറുകള്‍ മനസ്സിനെ നൊമ്പരപ്പെടുത്തി . വരികളാല്‍ തുറന്നത് സത്യത്തെ ആയിരുന്നു .എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 17. My dear Moosa..സുഹൃത്തേ ആദ്യമേ വന്നു വായിച്ചു നല്ലൊരു അഭിപ്രായമിട്ടത്തിനു ഹൃദയം നിറഞ്ഞ നന്ദി...
  ___________
  Dear Habeeba Thank u very much...
  ___________________
  പ്രിയ കാത്തി,മനൂ,ഷാജു,Shaleer Ali, asrus ഇരുമ്പുഴി,ജോസെലെറ്റ്‌ എം ജോസഫ്‌,വര്‍ഷിണി,ഭാനു കളരിക്കല്‍,ആറങ്ങോട്ടുകര മുഹമ്മദ്‌,Pradeep mash,സൗഗന്ധികം,Cv T,മനോജ്.എം.ഹരിഗീതപുരം,
  ഒരു കുഞ്ഞുമയില്‍പീലി(SHAJI).....എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹാദരപൂര്‍വ്വം നന്ദി,നന്ദി....വീണ്ടും വരണേ...


  -

  ReplyDelete
 18. പട്ടിണിയുടെ ദയനീയത വായക്കാരുടെ ഹൃദയത്തിലെക്കെത്തിക്കുന്ന തീക്ഷ്ണമായ വരികള്‍.
  പതിവുപോലെ മികച്ചൊരു രചന. ആശംസകള്‍ ഇക്കാ.

  ReplyDelete
 19. വിഭവങ്ങളേറെയുണ്ടാകുന്ന അവസരങ്ങളില്‍ വേദനയോടെ എന്റെ മനസ്സിലും ഈ വരികളൊക്കെ വിരിയാറുണ്ട്. ആ ദൈന്യങ്ങളെ ആവും പോലെ കാണാന്‍ ശ്രമിക്കാറുമുണ്ട്.(( ചിതലരിച്ച മണ്‍കോലങ്ങളായി,
  തിളച്ചുമറിയുന്ന നെടുവീര്‍പ്പുകളില്‍
  ഭഗ്നമോഹങ്ങള്‍ക്ക് ശവപ്പുടവ തുന്നവേ))ആ നെടുവീര്‍പ്പില്‍ നാം കരിയാതിരിക്കട്ടെ....

  ReplyDelete
 20. വീഡിയോ കാണണ്ട. വായിച്ചതു തന്നെ മതി ഇനിയൊരു ദിവസത്തേക്ക്!
  വിഭവങ്ങളുടെ ശരിയായ രീതിയിലുള്ള വിതരണം സാധ്യമാകാതെ നമുക്കൊന്നും ഏമ്പക്കം വിട്ടുറങ്ങാനുള്ള അവകാശമില്ല. "നിസ്സാരരായ നാമെന്ത് ചെയ്യാ"നെന്നാവും നമ്മുടെ ചോദ്യം. നമ്മൾ നിസ്സാരരെങ്കിൽ അവരെന്താണ്?

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge