Pages

Ads 468x60px

..

Sunday, December 23, 2012

'സംഭവാമി യുഗേ യുഗേ'.....!!


  ______________________

അക്കരെയിങ്ങനെ പച്ചത്തുരുത്തുകള  -
ന്യര്‍ക്കായി പൂത്തുലഞ്ഞു,
മധുരക്കനികള്‍ വിളമ്പാന്‍ 
തക്കംകൊടുക്കുന്നതാരാണ് ?


മുള്‍വേലികെട്ടുകളടര്‍ത്തി മാറ്റി 
തുളവീഴാ മതില്‍ക്കെട്ടുകളു-
യര്‍ന്നു വന്നിട്ടുണ്ട,യല്‍ക്കാരനും 
വിലക്കുകള്‍ പണിത, അഹംഭാവങ്ങളില്‍ !

ആസൂത്രണങ്ങളിലെണ്ണങ്ങള്‍ 
ചുരുക്കിച്ചുരുക്കി,
'നമ്മളൊന്ന് നമുക്കൊന്നെന്നു',കുടുംബങ്ങളണു-
മുക്തമാക്കിയിട്ടുമുണ്ട്.


അയിത്തങ്ങളുടെ അടുക്കളവാതിലുകള്‍ 

രജസ്വലക്കു മുമ്പിലുമടച്ചിടാന്‍ 
"വിസ്പര്‍ "   'വിദ്യകള്‍ -
വിസ്മയങ്ങള്‍ തീര്‍ക്കുന്നുമുണ്ട്!


മറക്കുളങ്ങളും,മറക്കുടകളും 
ഓപ്പണ്‍കുളികളുടെ പുഴയോരാരവങ്ങളും 
അകത്തമ്മയുടെ നാടുനീങ്ങിയ-
പുളകോര്‍മ്മകള്‍ .......!!(വറ്റിവരണ്ട കുളിസീനുകള്‍,

മിനിസ്ക്രീനുകളില്‍ കരകവിഞ്ഞു!!)


കുട്ടി-പട്ടി വിസര്‍ജ്ജനങ്ങള്‍ക്ക് 

'പാമ്പേര്‍സി'ന്‍റെ ഒളിപ്പറമ്പുകള്‍!


പേരമക്കള്‍ കുരങ്ങുകളിക്കില്ലിപ്പോള്‍

മുത്തച്ഛന്റെ കൗപീനവാലില്‍ !


എന്നിട്ടും -

അന്യന്‍റെ നിറവിളവുകള്‍ 
സ്വന്തങ്ങളുടെ-
രുചിഭേദങ്ങളാവാന്‍
കാടിറങ്ങുന്നു കടുവയും നാട്ടുകുറുക്കന്മാരും!!


ഹിതാഹിതങ്ങളുടെ അതിരടയാളങ്ങളില്‍

'അമ്മേ'യെന്ന അഭൗമാവര്‍ണ്ണനീയ
ദിവ്യമുദ്രണവും,
കാമക്കണ്ണുകള്‍ക്കന്ധമെന്നോ.....?!


ദൈവമേ......!

അണുവുമണ്ഡകടാഹവും 
അലമുറയിടുന്നു -
'........സംഭവാമി യുഗേ യുഗേ'!!

     ***********
( Image courtesy-Google )
********

25 comments:

 1. ഇനി അത്രയേ പറയാനൊള്ളൂ

  സംഭവാമി യുഗേ യുഗേ'!!

  ReplyDelete
 2. തുള വീഴാത്ത മതിലുകള്‍ മണ്ണില്‍ മാത്രമല്ല മനസ്സിലും വേലി കെട്ടുന്നു പുതിയ ലോകം വേലി കെട്ടി തിരിക്കെണ്ടാതിനെ ന്യൂ ജനറേഷന്‍ എന്ന പേരില്‍ തുറന്നും വിടുന്നു

  ReplyDelete
 3. മനുഷ്യമനസ്സാക്ഷികളിനിയും മരവിച്ചിട്ടില്ലെങ്കിൽ ചിന്തിക്കട്ടെ...

  ReplyDelete
 4. ഈ പരിണാമത്തെ നമുക്ക് സംഭവാമിയിൽ തളച്ചിട്ട് രക്ഷപ്പെടാൻ പറ്റുമോ?
  മതിൽക്കെട്ടുകൾ തകരട്ടെ! 

  ReplyDelete
 5. അമ്മേ'യെന്ന അഭൗമാവര്‍ണ്ണനീയ
  ദിവ്യമുദ്രണവും,
  കാമക്കണ്ണുകള്‍ക്കന്ധമെന്നോ.....?!

  ആര്‍ത്തിയായടുക്കുന്ന മൃഗങ്ങള്‍ക്കെന്തുധര്‍മ്മം!!!
  മൂര്‍ച്ചയേറിയ വരികള്‍
  ആശംസകള്‍ മാഷെ.

  ReplyDelete
 6. ചോദ്യങ്ങളും സ്വയം ഉത്തരം കണ്ടെത്തുന്ന വിശകലനങ്ങളും.ഒരു കലികാലത്തിന്റെ മുഖാവരണത്തിലൂടെ നോക്കിയാല്‍ നാം നമ്മുടെ പ്രതിബിബത്തെത്തന്നെ കണ്ടു നിലവിളിച്ചു പോകും.
  കാടിറങ്ങുന്ന ഭീകര കാഴ്ച്ചകള്‍ ...
  അര്‍ത്ഥപൂര്‍ണ്ണമായ തീഷ്ണമായ വാക്കുകള്‍

  ReplyDelete
 7. ആസുരമായ ഇക്കാലത്ത് ദൈവത്തിനും പേടിയാണെന്നു തോന്നുന്നു ഒന്നവതരിക്കാന്‍ ....!

  ഇന്നിന്റെ വികൃത മുഖം തുറന്നു കാട്ടുന്ന കവിത ..

  നന്നായി ....


  ശുഭാശംസകള്‍ .....

  ReplyDelete
 8. ഒന്ന് കൂടി............

  അങ്ങ് എന്നോട് കാട്ടിയ നല്ല മനസ്സിനു തക്ക സമയത്ത്‌ നന്ദി പറയാന്‍ എനിക്ക് കഴിഞ്ഞില്ല ........ ക്ഷമിച്ചാലും...

  ഈ അവസരം ഞാന്‍ അതിനായി വിനിയോഗിക്കട്ടെ ......

  അങ്ങേയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി .....നന്ദി .......നന്ദി .......

  ശുഭാശംസകള്..............‍

  ReplyDelete
 9. ഒന്നും ഒഴിവാക്കി ഇല്ലല്ലോ...മാഷേ....രാകിമിനുക്കിയ വാക്കുകൾ....നന്നായി

  ReplyDelete
 10. കുട്ടി മാഷെ ..നന്നായിട്ടുണ്ട് ഈ കവിതയും ...
  പതിവ് ഫോണ്ട് അല്ലല്ലോ ഇത് ..
  ഓരോ നിയമങ്ങളും നമ്മള്‍ക്ക് വേണ്ടി നമ്മള്‍ തന്നെ
  ഉണ്ടാക്കുന്നു ഇല്ലാതാക്കുന്നു ..ജീവിത രീതിയും ...

  ReplyDelete
 11. പ്രിയപ്പെട്ട 'സൗഗന്ധികം'...താങ്കളുടെ നല്ലൊരു കവിത ഞാന്‍ ഒന്ന് Forward ചെയ്തു.അത്രമാത്രം.വിനയാന്വിതം, എന്‍റെയും നന്ദി.

  ReplyDelete
 12. പ്രിയംനിറഞ്ഞ ഷാജു അത്താണിക്കല്‍ ,സംസ്ഥാപിക്കപ്പെടട്ടെ ധര്‍മ്മം.നന്ദി...

  ReplyDelete
 13. പ്രിയപ്പെട്ട മൂസാ...വിലപ്പെട്ട അഭിപ്രായത്തിനു അകമഴിഞ്ഞ നന്ദി.

  ReplyDelete
 14. പ്രിയ സീതാ...നന്ദി.അഭിപ്രായങ്ങള്‍ സന്തോഷകരം.

  ReplyDelete
 15. സ്നേഹം നിറഞ്ഞ Anwar Shafeeq...അതെ മതില്‍ക്കെട്ടുകള്‍ തകര്‍ക്കപ്പെടട്ടെ -ധര്‍മ്മപാതയില്‍ !വളരെ സന്തോഷം.നന്ദി.

  ReplyDelete
 16. പ്രിയ Cv T...വിലപ്പെട്ട അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 17. സ്നേഹം നിറഞ്ഞ ആറങ്ങോട്ടുകര...നന്ദി...സ്നേഹം-വിനയാന്വിതം!

  ReplyDelete
 18. പ്രിയസുഹൃത്ത് മനോജ്..സന്തോഷം ട്ടോ.കൂടെ നന്ദിയും!

  ReplyDelete
 19. പ്രിയപ്പെട്ട പ്രദീപ്‌.... ..വളരെ സന്തോഷം സുഹൃത്തേ...fonts,ഒന്നു പരീക്ഷിച്ചു നോക്കിയതാ...വിലപ്പെട്ട അഭിപ്രായത്തിനു സസ്നേഹം നന്ദി.

  ReplyDelete
 20. ആദ്യപകുതി ഒരു തരം നിർവികാരതയോടെ വായിച്ചവസാനിപ്പിച്ച് രണ്ടാം പകുതി,അങ്ങാരംഭിച്ചതും,വാക്കുകൾക്ക് വല്ലാത്തൊരു ശൗര്യവും ക്രൗര്യവും കൈവന്നു. ക്രൂരതയുടെയല്ല ആ ക്രൗര്യം എന്ന് മാത്രം.
  രണ്ടാം പകുതി എന്ന് പറൻഞത്,
  '(വറ്റിവരണ്ട കുളിസീനുകള്‍,
  മിനിസ്ക്രീനുകളില്‍ കരകവിഞ്ഞു!!)'
  ഈ വരികൾക്ക് ശേഷമാ ട്ടോ.

  ചീറിയടുക്കുന്ന കാമക്കണ്ണുകൾക്ക് മുന്നിൽ മാതാവെന്നോ സഹോദരിയെന്നോ വ്യത്യാസമില്ലാതിരിക്കുന്ന ആ ദുരവസ്ഥ.!
  ഭീകരമായി കാണിച്ചു കുട്ടിക്കാ.
  ആശംസകൾ.

  ReplyDelete
 21. വരികളെ അതിന്‍റെ ആശയാര്‍ത്ഥത്തില്‍ വായിച്ചെടുത്ത പ്രിയപ്പെട്ട മനൂ നന്ദി...നന്ദി...

  ReplyDelete
 22. നന്ദി പ്രിയപ്പെട്ട നൗഷാദ്....!

  ReplyDelete
 23. സംഭവാമി യുഗേ യുഗേ'!!
  അല്ലാതെന്ത് പറയാന്‍ ഇക്കാ

  ReplyDelete
 24. എന്താ കവിത!!
  സമകാലികവും, വേദനയും, രോക്ഷവും, പരിഭവവും, പ്രതിക്ഷേദവും, പ്രാര്‍ഥനയും സ്മ്മോഹിച്ച രചന!

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge