Friday, December 28, 2012

വിട .................!!


_____________________________________________________________________________

( ഈ വരികള്‍ 2013-നെ മുന്നില്‍ കണ്ടാണ്‌ .എന്‍റെ മോളെ ഇവിടെ സ്മരിച്ചുവെന്നു മാത്രം.Her Birth day on  01.01.1983)

ചിരിവെയിലിന്‍ ചെഞ്ചൊടികളിലൊളിഞ്ഞിരിപ്പുണ്ട്
പൊരിദു:ഖ പ്രവാഹത്തിന്‍ ഘനമേഘ ശോകം.

വിരിയുന്ന പൂവിതളിന്‍ പൊന്‍മുഖത്തും 
പൊഴിയേണ്ട വേവിന്റെ അന്തിശോഭ.
മദിക്കുന്ന തിന്മതന്‍ മദയാനകള്‍ ചവിട്ടി -
മെതിക്കുന്ന കരളിലും മരിക്കാത്ത സത്യം !

ഇന്നലെ,യതകന്നകന്നു പോയെന്നു നിനക്കിലും 
ഇന്നിന്‍റെ പ്രാണഗര്‍ഭത്തിന്നമ്മയായി നികടത്തുണ്ടവള്‍ .
ഇന്നലെ,യതു കണ്മുന്നില്‍ വന്ന സത്യം ,
ഇന്നോ,ദൃക്സാക്ഷിപോല്‍ കൂട്ടുണ്ടവള്‍ സ്വന്തം.

നാളെ,യതു നമുക്കെന്നോ;ഉറപ്പില്ലെന്നാല്‍ 
നാളേകള്‍ നമുക്കായി ഭവിക്കട്ടെ,പ്രാര്‍ഥിക്കാം....!!

ഞട്ടടര്‍ന്നുവീഴുന്നിലപോല്‍ ,പൂദളങ്ങള്‍ പോല്‍ 
കിട്ടിയ ജന്മത്തിന്നമൂല്യമാത്രകള്‍ ,പ്രാണത്തുടിപ്പുകള്‍ 
ഓര്‍ക്കുന്നതിതാര്?! ഒരിക്കലും മരിക്കില്ലെന്ന ദിവാസ്വപ്നങ്ങളില്‍
രമിക്കുന്നു,പുതുസുഖങ്ങള്‍ തേടിയും മോഹിച്ചും....!!

മരണമെന്ന അനിഷേധ്യസത്യത്തിന്‍ കരങ്ങളിലില്ലായു -
സ്സളക്കുമളവുകോലുകള്‍ ; സ്ഥല-കാല മാനവ മാനങ്ങളും ! 

കരള്‍പറിച്ചെടുത്തെന്നുവരുമിളംകൂമ്പു,മിളംനാമ്പും
മരണാസന്നരെയോ, തീരെകണ്ടില്ലെന്നും വിധിക്കാം !!

ജീവനിതു ദിവ്യകാരുണ്യവായ്പ്,മരണവു,മോര്‍ക്കമതി -
ജീവനമീകര്‍മ്മഫല ജയ-പരാജയം പരംപോരുള്‍ സവിധം. 

പരമകാരുണ്യം കനിഞ്ഞൊരീ നശ്വരനാളുകള്‍ 
ധര്‍മ്മകര്‍മ്മങ്ങളാലനശ്വരമാവട്ടെ,സുഫലാം സുതരാം.....!!
കിട്ടില്ലിനിയിതുപോലൊരു ഉയിരുമുലകവും,വൃഥാ -
തട്ടിക്കളിക്കുകില്‍ നേടാനാവില്ലൊരു ഗോളുമീ - 
ഭൂഗോളകോള കളിയരങ്ങില്‍ ......!!!



                         

__________     ശുഭം -മംഗളം    ___________



                


41 comments:

  1. സുപ്രഭാതം ഇക്കാ..

    മുറ്റത്തേക്കിറങ്ങി യാത്ര ചോദിക്കുന്നവളോട്‌ അരുതേ എന്ന് പറയാനാവാതെ..
    പൂമുഖ വാതിലിൽ കണ്ണീരോടെ..

    ദുഃഖങ്ങളില്ലാത്ത പുതു വർഷം ആശംസിക്കുന്നൂ..!

    ReplyDelete
  2. " കിട്ടില്ലിനിയിതുപോലൊരു ഉയിരുമുലകവും,വൃഥാ -
    തട്ടിക്കളിക്കുകില്‍ നേടാനാവില്ലൊരു ഗോളുമീ -
    ഭൂഗോളകോള കളിയരങ്ങില്‍ ......!!!"
    ഇത് സത്യം മാഷേ

    ReplyDelete
  3. ഇഹലോകജീവിതം ഒരിക്കല്‍ മാത്രമെന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ് കടന്നുപോയ കാലത്തിന്റെ നഷ്ടബോധം മനസ്സിലാകുന്നത്.ഭാവിയെ പ്രയോജനപ്പെടുത്തേണ്ടതും ആ അറിവു വച്ചുകൊണ്ടുതന്നെ.
    "ധര്‍മ്മകര്‍മ്മങ്ങളാ"ലനശ്വരമാക്കുവാന്‍ സാധിക്കട്ടെ ഇനിയും ധാരാളം പുതുവര്‍ഷങ്ങള്‍ എന്നാശംസിക്കുന്നു.
    "ചിരിവെയിലായി" തെളിഞ്ഞ് "ഘനമേഘ"മായി പെയ്തുപോയ ആ ചെറുബാല്യത്തിന് ആദരാഞ്ജലികള്‍

    ReplyDelete
  4. "ചിരിവെയിലിന്‍ ചെഞ്ചൊടികളിലൊളിഞ്ഞിരിപ്പുണ്ട്
    പൊരിദു:ഖ പ്രവാഹത്തിന്‍ ഘനമേഘ ശോകം.'


    ആദരാഞ്ജലികള്‍

    ReplyDelete
  5. സുന്ദരമായ പുതുവർഷം ആശംസിക്കുന്നു.....

    ReplyDelete
  6. മാഷേ..എന്റെ സ്നേഹാന്വേഷണങ്ങള്‌ ..മറ്റൊന്നുമില്ല പറയാന്‍

    ReplyDelete
  7. പ്രിയ സുഹൃത്തേ,
    ഒത്തിരി സ്നേഹം
    ഒരുപാട് ആശംസകള്‍

    ReplyDelete
  8. വര്‍ഷിണി-ഘനമേഘങ്ങള്‍ പെയ്തൊഴിയാത്ത ഈ ദുരന്ത താഴ്വരയിലേക്ക് ഒരശ്വാസത്തിന്റെ കുളിരിളം കാറ്റുപോല്‍ കടന്നുവന്ന ആദ്യവചസ്സുകള്‍ക്ക് പ്രണാമം.നന്ദി..

    ReplyDelete
  9. അനീഷ്‌ പുതുവലില്‍ -(കുറെയായി കണ്ടിട്ട്)നല്ലവാക്കുകള്‍ക്ക് നന്ദി..

    ReplyDelete
  10. ആറങ്ങോട്ടുകര മുഹമ്മദ്‌ -ഈ അക്ഷരസാന്ത്വന സാന്നിധ്യം എന്‍റെ ഉണര്‍വിന്‍റെ ഊര്‍ജ്ജം.'ബ്ലോഗ്‌ രംഗം'വിട്ടുപോകാന്‍ പലവട്ടം തോന്നാറുണ്ട്.പക്ഷെ,എന്‍റെ പ്രിയപ്പെട്ടവര്‍ .....!ഓര്‍ക്കാന്‍ കൂടി വയ്യ!! ഒരു സത്യംകൂടി പറയട്ടെ -ഞാനീ പോസ്റ്റിനു ശീര്‍ഷകം കൊടുത്തത് മനപൂര്‍വ്വമാണ്.നിങ്ങളോടെല്ലാം 'വിട'ചോദിക്കാന്‍ ഉദ്ദേശിച്ച്.പക്ഷെ....
    ഏതായാലും പതുക്കെപ്പതുക്കെ ഉള്‍വലിയുകയാണ്.എന്‍റെ പ്രിയപ്പെട്ട സുഹൃത്തിനു നന്ദി.പ്രാര്‍ഥനകളോടെ....!

    ReplyDelete
  11. പുതുവെട്ടം കവിത തന്നെ തരുന്നു.എല്ലാദു:ഖങ്ങളിലും ഓർമ തന്നെ കൂട്ട്.നന്മയുണ്ടാകട്ടെ ഏവർക്കും ഈ പുതുവർഷത്തിൽ....

    ReplyDelete
  12. Cv T-അതെ,മുറിവിന്‍റെ വേവും വേദനയും മുറിവേറ്റവര്‍ക്ക് മാത്രം..കടപ്പാടുണ്ട് ഈ സഹകരണത്തിന്.നന്ദി...

    ReplyDelete
  13. മനോജ്.എം.ഹരിഗീതപുരം-പുതുവല്‍സരങ്ങള്‍ സുന്ദരമാവട്ടെ,സുരഭിലവും!സന്തോഷം പ്രിയ സുഹൃത്തേ.നന്ദി..

    ReplyDelete
  14. എന്ത് പറയണം എന്നറിയില്ല...
    നമ്മെയും മോളെയും സര്‍വ്വശക്തന്‍ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ.

    ReplyDelete
  15. മാഷെ ..എന്റെ കൈകളില്‍ വാക്കുകള്‍ ഇല്ല ...
    മനസ്സ് നിറയെ സ്നേഹമുണ്ട് ..
    അതില്‍ നിന്ന് അല്പം ഞാന്‍ ഇവിടെ നല്‍കുന്നു...
    മുഴുവനും തരുവാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല ..
    പക്ഷെ.. അവകാശികള്‍ ഇനിയും ഒരുപാട്
    എന്റെ പുറകെയുണ്ട്‌ !
    പുതുവത്സരാശംസകള്‍
    അസ്രുസ്

    ReplyDelete
  16. എന്താണ് ഞാന്‍ ഇവിടെ കുറിക്കേണ്ടത് .........
    ആശംസകള്‍

    ReplyDelete
  17. കുടുതലൊന്നും എഴുതുന്നില്ല ..........

    '' കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ കുപ്പുന്നു പെരിയോനേ ....

    കരളിന്റെ നോവുകള്‍ എല്ലാം കാണുന്ന ഭര്‌ദാനേ ...

    ദണ്ഡങ്ങള്‌ ‍ നീക്കി സലാമത്തേകണേ ഹന്നാനേ ....

    ദുഖത്തിന്‍ മാറാല നീക്കിടേണമേ സുബ്ഹാനേ ''......


    സ്വര്‍ഗത്തില്‍ വാഴുന്ന പെണ് മലരിനു അല്ലാഹു ‌എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടെ.....

    അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ നന്മയും സമാധാനവും പടച്ചവന്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.....

    ReplyDelete
  18. മാഷേ സെന്ഹത്തില്‍ പൊതിഞ്ഞ ഒരു നല്ല പുതുവത്സരം ആശംസിക്കുന്നു ,മാഷിനും കുടുംമ്പത്തിനും

    ReplyDelete
  19. എന്താ പറയുക പടച്ചോന്‍ ഖൈര്‍ ആക്കട്ടെ

    ReplyDelete
  20. മാഷേ ആദ്യം ഒരുവട്ടം ഇവിടെ വന്നിരുന്നു...അഭിപ്രായം പറയാനുള്ള വാക്കുകൾ എവിടെയോ മറന്നുവച്ചതുപോലെ തോന്നി...അതുകൊണ്ട് തിരികെ പോയി..പിന്നേയും വന്നു പലവട്ടം...ഒന്നും മിണ്ടാതെ മടങ്ങി..ഇപ്പോഴും അറിയില്യാ എന്താ പറയാന്നു...മുകളിലൊരാൾ കളിപ്പിക്കുന്നു..നമ്മൾ കളിക്കുന്നു.. ആൾ തന്നെ മനോധൈര്യവും തരണം.. അകാലത്തിൽ പൊഴിഞ്ഞ ഈ പുഷ്പത്തിനു ആത്മശാന്തി..

    ReplyDelete
  21. ഇവിടുത്തെ കവിതകളെന്നും ഇഷ്ടപ്പെടുന്നു.
    ആ സ്മരണക്ക് മുന്നിൽ പ്രാർത്ഥ്നകൾ- ദൈവം ഏറ്റവും മികച്ച പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ!

    ReplyDelete
  22. അമൃതംഗമയ-നന്ദി (ഇവിടെ വന്നതിന്)വീണ്ടും വരുമെന പ്രതീഷയോടെ .....

    ReplyDelete
  23. വഴിമരങ്ങള്‍ -സ്നേഹമേ നന്ദി !

    ReplyDelete
  24. വെള്ളരി പ്രാവ്- എന്‍റെ 'ഒരിറ്റി'ല്‍ ആ കണ്ണീരിറ്റുകള്‍ സമാശ്വാസത്തിന്റെ കുളിര്‍മഴയാവട്ടെ.നന്ദി,ഹൃദയം തൊട്ട്.

    ReplyDelete
  25. ajith-ഈ സ്നേഹബന്ധങ്ങല്‍ക്കെന്തു സുഗന്ധം....നന്ദി!

    ReplyDelete
  26. V P Gangadharan, Sydney-Thanks Dear Sir...Thanks..

    ReplyDelete
  27. രമേഷ്സുകുമാരന്‍ -നന്ദി സുഹൃത്തേ.നന്മയുടെ നാളുകള്‍ക്കു പ്രതീക്ഷ കൊടുക്കാം.നവവത്സരാശംസകള്‍ !

    ReplyDelete
  28. Absar -പ്രാര്‍ഥിക്കാം ആമീന്‍ !നന്ദി പ്രിയ നാട്ടുകാരാ...

    ReplyDelete
  29. asrus ഇരുമ്പുഴി-എന്‍റെ പൊന്നെ,ഇവിടെ വന്നതു തന്നെ ധാരാളം.നന്ദി....നന്ദി ...

    ReplyDelete
  30. ഗീതാകുമാരി -ഈ സഹകരണം നെഞ്ചേറ്റുന്നു.ഒരായിരം നന്ദി...

    ReplyDelete
  31. സൗഗന്ധികം-ഈ സമാശ്വാസത്തിന്റെ നന്മാക്ഷരസ്പര്‍ശങ്ങള്‍ എന്‍റെ സൗഭാഗ്യമായി കരുതട്ടെ.നമ്മെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!നമ്രശിരസ്കം,നന്ദി...

    ReplyDelete
  32. ഫൈസല്‍ ബാബു-ഈ കുളിര്‍ വാക്കുകളില്‍ ചൊരിയുന്ന സ്നേഹവസന്തം,ഹാ ....എത്ര സുരഭിലം!എന്‍റെ പ്രിയ സഹോദരാ
    നന്ദി...നന്ദി...

    ReplyDelete
  33. പ്രിയ മൂസാ -മറക്കില്ലൊരിക്കലും!നാഥന്‍ നമ്മെ തുണക്കട്ടെ!ഒരായരം നന്ദി...

    ReplyDelete
  34. സീതാ-ഇങ്ങിനെ ഒരു പോസ്റ്റ്‌ ഇട്ടത് ഭഗ്നസ്വപ്നങ്ങളുടെ ഉണങ്ങാത്ത മുറിവുകള്‍ നീറ്റിയപ്പോഴാണ്...വേദനിപ്പിച്ചതില്‍ മാപ്പ്.ഈ വാക്കുകള്‍ക്കു ഞാന്‍ എന്താണ് പറയുക?നന്ദിയില്‍ ചുരുക്കട്ടെ...പ്രാര്‍ഥനകള്‍ !

    ReplyDelete
  35. പ്രിയം നിറഞ്ഞ Anwar Shafeeq -എങ്ങിനെ നന്ദി പറയണം എന്ന് അറിഞ്ഞു കൂടാ.പ്രാര്‍ഥനയില്‍ പങ്കു ചേരട്ടെ -എന്‍റെയും പ്രാര്തനകളില്‍ സകുടുംബം പ്രിയ സുഹൃത്തും ഉണ്ടാകും.നന്മയുടെ,സ്നേഹത്തിന്‍റെ നന്ദി വാക്കുകളോടെ...പ്രാര്‍ഥനകളോടെ ....

    ReplyDelete
  36. തട്ടിക്കളിക്കുകില്‍ നേടാനാവില്ലൊരു ഗോളുമീ -
    ഭൂഗോളകോള കളിയരങ്ങില്‍ ......!!!

    വിടപരയുന്നുവോ ?
    സുന്ദരപുതുവത്സരാശംസകൾ നേരുന്ന ഈയവസരത്തിൽ.!
    ആശംസകൾ.

    ReplyDelete
  37. eppozhanu kandath. namme ellavareyum Allahu swargathil orumich cherkkatte.

    ReplyDelete
  38. പ്രിയപ്പെട്ട മനൂ ...യാസ്മിന്‍ ...നന്ദി ...നന്ദി ...

    ReplyDelete

Followers