Pages

Ads 468x60px

..

Sunday, October 21, 2012

വീണ്ടും ചില മുറിവുകള്‍ ......


_________

(ഇവ പഴയ പോസ്റ്റാണ്....)
******
ഇരകള്‍ 
****
രോഗി കരഞ്ഞു .
ഡോക്ടര്‍ ചിരിച്ചു .
രോഗി പൊട്ടിക്കരഞ്ഞു .
ഡോക്ടര്‍ പൊട്ടി പൊട്ടിച്ചിരിച്ചു.
രോഗി ചിരിച്ചു .
ഡോക്ടര്‍ കരഞ്ഞു !!
       ******
            ഉള്‍വിളി 
               ****
കവിതേ -
നീ വിരുന്നു വരും നേരം
ആവി പാറുന്നുണ്ടുള്ളില്‍ .
നേരാംവണ്ണമൊരുക്കി
സ്വീകരിച്ചില്ലേല്‍
ഇറങ്ങിപ്പോകുന്ന വഴിയില്‍
നിന്‍ പൊടിപോലും
കാണില്ല -
മാരിമുത്തുകള്‍ക്കിടയിലെ
ആലിപ്പഴങ്ങള്‍ പോലെ .
           ******
          പെരുന്തച്ചന്‍ 
              ******
ചിന്തേരിട്ട ചിന്തകളില്‍
മോന്തായം പണിയുകില്‍
പേരു വാങ്ങിക്കാമൊരു
'എഴുത്തച്ഛ'നായി .
           ******
         അടുത്തൂണ്‍ 
            *****
എല്ലാവരുമുണ്ടായിരുന്നു
'പോസ് ' ചെയ്യാന്‍ -
കാഴ്ചകള്‍ കണ്ണു തുറക്കവേ .
നിറങ്ങള്‍ മങ്ങിയ
അടുത്തൂണുകളില്‍
കിനാക്കള്‍ -
വിരുന്നുകാരന്റെ
'ഷോക്കെയ് സ് 'കാഴ്ചകള്‍ !
          ********
        അടിത്തട്ട് 
            ****
അടിയില്‍ -
ചോര്‍ന്നൊലിക്കുന്ന
അഴുക്കു ചാലുകളില്‍
വറുതിയുടെ വിതുമ്പലുകള്‍ .
മുകളില്‍ -
പൊങ്ങച്ചങ്ങളുടെ
മട്ടുപ്പാവുകളില്‍
പൊറുതിയുടെ കലമ്പലുകള്‍ !
_
-അടിത്തട്ടൊന്നിളകിയാല്‍ .....!!!
          *****
          പശ്ചാത്താപം
                *****
ഓരോ പുലരിയും
ഉദിച്ചസ്തമിക്കുമ്പോള്‍
കരള്‍
കരയോട്
കരങ്ങളുയര്‍ത്തിക്കരയാറുണ്ട് -
ഇന്നത്തേതു പോലെയാവരുതേ
നാളെയുടെ
രാപ്പകലുകള്‍ !
      *******

ചിത്രം -കടപ്പാട് :ഗൂഗിള്‍ 
        ***********-


-

25 comments:

 1. പ്രിയപ്പെട്ട സുഹൃത്തുക്കളെ,പഴയ ചില പോസ്റ്റുകള്‍ Delete ചെയ്തു പോയിട്ടുണ്ട്.അവയുടെ പുന:പ്രസിദ്ധീകരണത്തിന് മറ്റൊരു ബ്ലോഗ്‌ തുടങ്ങിയെങ്കിലും സംതൃപ്തി കിട്ടുന്നില്ല.ആ പോസ്റ്റുകള്‍ ഇവിടെ പ്രകാശിപ്പിക്കുകയാണ്.സദയം പൊറുക്കുക.സഹകരിക്കുക.
  സ്വന്തം ,
  Mohammed kutty,Irimbiliyam

  ReplyDelete
 2. വായിച്ചു
  ഇഷ്ടപ്പെട്ടു
  സദയം പൊറുത്തു

  അടുത്തൂണ്‍ ഇഷ്ടപ്പെട്ടു
  അടുത്തൂണ്‍ പറ്റാറായതുകൊണ്ടാണോ എന്തോ!!

  ReplyDelete
 3. പെരുന്തച്ചന്‍ കൂടുതല്‍ ഇഷ്ട്ടമായി.

  ReplyDelete
 4. എല്ലാം ഒന്നിനൊന്നു മെച്ചം ..
  പശ്ചാത്താപം
  *****
  ഓരോ പുലരിയും
  ഉദിച്ചസ്തമിക്കുമ്പോള്‍
  കരള്‍
  കരയോട്
  കരങ്ങളുയര്‍ത്തിക്കരയാറുണ്ട് -
  ഇന്നത്തേതു പോലെയാവരുതേ
  നാളെയുടെ
  രാപ്പകലുകള്‍ !

  ഒരുപാടിഷ്ടായി
  --

  ReplyDelete
 5. കുഞ്ഞുകവിതകളിൽ വലിയ ചിന്തകൾ.....

  ReplyDelete
 6. ഇഷ്ട്ടപ്പെട്ടു മാഷേ നുറുങ്ങുകള്‍....
  പഴേ പോസ്റ്റുകള്‍ എന്തിനാണ് ഡിലീറ്റ് ചെയ്തത്???

  ReplyDelete
 7. ഓരോ പുലരിയും
  ഉദിച്ചസ്തമിക്കുമ്പോള്‍
  കരള്‍
  കരയോട്
  കരങ്ങളുയര്‍ത്തിക്കരയാറുണ്ട് -
  ഇന്നത്തേതു പോലെയാവരുതേ
  നാളെയുടെ
  രാപ്പകലുകള്‍ !
  ----------ഒന്നിനൊന്നു മെച്ചം !

  ReplyDelete
 8. തുള്ളിമരുന്നു പോലെത്തന്നെ.
  മധുരിക്കുന്ന വരികളിലെല്ലാം
  കയ്ക്കുന്ന ജീവിതസത്യങ്ങള്‍ ..

  ReplyDelete
 9. വലിയ ചിന്തകൾക്ക് നമ്മെ പ്രേരിപ്പിക്കുന്ന കുഞ്ഞു കവിതകൾ.

  ആദ്യത്തെയും അവസാനത്തെയുമേ എനിക്ക് ഓടിയുള്ളൂ. മറ്റവയൊന്നും എത്ര വായിച്ചിട്ടും അതിന്റെ ആ 'അർത്ഥം' തലയിൽ കയറുന്നില്ല.! ആശംസകൾ.

  ReplyDelete
 10. ഇനിയും പോരട്ടെ.......  എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും അഭിപ്രായം സത്യസന്ധമായി പറയുമെന്നും പ്രതീക്ഷിച്ചു കൊണ്ട്....

  വാവ

  ReplyDelete
 11. പ്രിയ സുഹൃത്ത്,ajith ആദ്യവായനയും പ്രതികരണവും സന്തോഷിപ്പിക്കുന്നു.ഹൃദയം തൊട്ട നന്ദി....

  ReplyDelete
 12. പ്രിയപ്പെട്ട ഭാനുമാഷ്,നന്ദി...നന്ദി !

  ReplyDelete
 13. പ്രിയ ഫിറോസ്...വളരെ സന്തോഷം.നന്ദി!!

  ReplyDelete
 14. പ്രിയ Satheesan .Op...നന്ദി സുഹൃത്തേ...

  ReplyDelete
 15. പ്രിയ പ്രദീപ്‌ മാഷ്...അകം നിറഞ്ഞ നന്ദി!

  ReplyDelete
 16. Dear Shaleer Ali...സുഹൃത്തേ,ബ്ലോഗ്‌ ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ പെട്ടെന്ന് കുറേ പോസ്റ്റുകള്‍ തുടര്‍ച്ചയായി ബ്ലോഗിലിട്ടു.കമന്റുകള്‍ക്കു പോലും കാക്കാതെ.അതില്‍ പലതും പത്ര -മാസികകളില്‍ വെളിച്ചം കണ്ടവയായിരുന്നു.പ്രധീകരിച്ചവ അതിന്റെ പ്രിന്‍റ് കോപ്പികളോടെ ബ്ലോഗിലിടണം എന്ന് തോന്നി.അതാണ്‌ ഡിലിറ്റ് ചെയ്യാന്‍ ഒരു പ്രധാന കാരണം ...നന്ദി ട്ടോ.

  ReplyDelete
 17. പ്രിയപ്പെട്ടവരേ,സ്വന്തം സുഹൃത്ത്,ആറങ്ങോട്ടുകര മുഹമ്മദ്‌,മനേഷ്,Vineeth vava...ഓരോരുത്തര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി...കൂടെ എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍ !!

  ReplyDelete
 18. വലിപ്പം കുറവാണെങ്കിലും അര്‍ത്ഥവ്യാപ്തി ഉള്ള നുറുങ്ങുകവിതകള്‍. എനികിഷ്ടപെട്ടു. നന്നായിട്ടുണ്ട്. ആശംസകള്‍.

  ReplyDelete
 19. ബലിപെരുന്നാള്‍ ആശംസകള്‍ ഇക്കാ...

  ReplyDelete
 20. My dear SREEJITH NP,Absar...Thanks&EID mubarak!!

  ReplyDelete
 21. സുഹൃത്തേ, ഞങ്ങളുടെ സൈറ്റ് ആയ വായനശാലയുടെ ലിങ്ക് താങ്കളുടെ മറ്റു ബ്ലോഗുകളുടെ (mashi മുതലായവ) കൂടെ കൊടുക്കാമോ? താങ്കളുടെ ബ്ലോഗുകള്‍ ഇതിലോട്ടു ആഡ് ചെയ്യപ്പെടാറുണ്ട് . നന്ദി.
  ലിങ്ക് - http://vayanashala.info/

  ReplyDelete
 22. ചിന്തിപ്പിക്കുന്ന വരികള്‍
  ഇഷ്ടപ്പെട്ടു മാഷെ
  ആശംസകള്‍

  ReplyDelete
 23. കവിത എന്ന കുട്ടി കവിത വല്ലാതെ ഇഷ്ട്ടപെട്ടു, ഇക്ക,
  ഇനിയും വരാം

  ReplyDelete
 24. ഇനിയും കവിതകള്‍ ആവി പാറിച്ചു വരട്ടെ. ആശംസകള്‍

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge