പ്രിയപ്പെട്ട എല്ലാവര്‍ക്കും ഈ 'ഒരിറ്റി'ന്‍റെ ബലിപെരുന്നാള്‍ സന്തോഷങ്ങള്‍,ആശംസകള്‍ ......'EID MUBARAK'!
'ഇസ്‌ലാം' എന്ന വാക്കിന് 'സമര്‍പ്പണം' എന്ന അര്‍ത്ഥവും അന്വര്‍ത്ഥമാണ് -അനുക്തസിദ്ധവും.അഥവാ സമഷ്ടി അഖിലവും സ്രഷ്ടാവിനു
സമര്‍പ്പിതം.തെളിവുകള്‍ സ്വയം സംസാരിക്കുന്നുവെന്നതും ചിന്തനീയം.നാം ജനിക്കുന്നതും മരിക്കുന്നതും സ്വയേഷ്ടമനുസരിച്ചല്ല.നമ്മുടെ
ഹൃദയ മിടിപ്പുകള്‍ മുതല്‍ ബാഹ്യവും ആന്തരികവുമായ ജീവാസ്തിത്വം പ്രവര്‍ത്തനക്ഷമവും ചലനാത്മകവുമാകുന്നത്
അജയ്യനായ ഒരു ചാലക ശക്തിയുടെ ഇഷ്ടാനുസൃതമെന്നത് സുതരാം സുവ്യക്തം.ദൃശ്യാദൃശ്യ പ്രപഞ്ചസംവിധാനവും തഥൈവ.
ജീവിതം സലക്ഷ്യമാണ്.അതിന്‍റെ ദിശാമുഖം നിര്‍ണയിച്ചു തന്നതും സ്രഷ്ടാവിന്‍റെ കാരുണ്യം മാത്രം.മനുഷ്യ ചിന്തക്ക് അപ്രാപ്യവും
അശക്തവുമായ, അഭൗമവും അഭൗതികവുമായ വസ്തുതകള്‍ വിശദീകരിച്ചു വെളിച്ചം പകര്‍ന്നു തരാന്‍ ദൈവദൂതന്മാര്‍ ആഗതരായി.
കൂടെ വേദഗ്രന്ഥങ്ങളും.ഇത്രയും ആമുഖം പറഞ്ഞത് ആ പ്രവാചക ശ്രേഷ്ഠന്മാരില്‍ പ്രായേണ സര്‍വാംഗീകാരമുള്ള വ്യക്തിത്വമാണ്
അബ്രഹാം എന്നും ഇബ്രാഹീം എന്നുമൊക്കെ വിവക്ഷിക്കപ്പെടുന്ന പ്രവാചകപുംഗവന്‍. !!!...
ആദിമ മനുഷ്യന്‍ ആദം മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിവരെയുള്ള ദൈവദൂതന്മാരുടെയും അതിനു ശേഷമുള്ള
പുണ്യപുരുഷന്മാരുടെയും പാദസ്പര്‍ശമേറ്റ സ്രഷ്ടപ്രപഞ്ചത്തിലെ ആദ്യത്തെ ദൈവഭവനമാണ് മക്കയിലെ വിശുദ്ധ കഅ്ബ.കാലം, അതിന്‍റെ
പ്രവാഹപ്രവേഗത്തിന്‍റെ നിമ്നോന്നതങ്ങളില്‍ കുതിച്ചൊഴുകവേ നാമാവശേഷമായിപ്പോയ കഅ്ബാലയത്തിന്‍റെ പുനരുധ്ദാരണത്തിന്
സൗഭാഗ്യം ലഭിച്ചത് ഇബ്രാഹീമിനും പുത്രന്‍ ഇസ്മാഈലിനുമാണ്.
ജീവിതത്തിന്‍റെ സായംസന്ധ്യയില്‍ ദൈവം കനിഞ്ഞനുഗ്രഹിച്ച പ്രിയപുത്രനെ പോലും ദൈവാഭീഷ്ടത്തിനു സമര്‍പ്പിക്കാന്‍
സന്നദ്ധമായ സമര്‍പ്പിത ജീവിതത്തിന്‍റെ ബഹുതല സവിശേഷതകള്‍ ഇബ്രാഹീം പ്രവാചകനിലൂടെ ദൈവം ലോകത്തിന്‍റെ മുമ്പില്‍
അനാവരണം ചെയ്തു.പ്രവാചക ശ്രേണിയില്‍ അതി പ്രഗല്‍ഭരായ അഞ്ചുപേരെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.നൂഹ്
(നോഹ),ഇബ്റാഹീം (അബ്രഹാം),മൂസാ (മോസസ്),ഈസാ (യേശു),മുഹമ്മദ് (അഹ് മദ്).എന്നിവര്‍...
പതിനെട്ട് പുരാണങ്ങളില്‍ പെട്ട 'ഭവിഷ്യപുരാണ'ത്തില്‍ ഇങ്ങിനെ വായിക്കാം.
"ഏതസ്മിന്നന്തരേ മ്ലേച്ഛ ആചാര്യേണ സമന്വിത:/മഹാമദ ഇതിഖ്യാത:/ശിഷ്യശാഖാ സമന്വിതം."(ഭവിഷ്യപുരാണം -
പര്‍വ്വം 3,കാണ്ഡം 3,അദ്ധ്യായം 3,ശ്ലോകം 5)
ഇതിന്‍റെ സാരം."അപ്പോള്‍ മ്ലേച്ഛന്‍ (അന്യദേശക്കാരന്‍)ആയ ഒരു ആചാര്യന്‍(ആത്മീയഗുരു)അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളോടൊപ്പം
പ്രത്യക്ഷപ്പെടും.അദ്ദേഹത്തിന്റെ നാമം മഹാമദ (മുഹമ്മദ്)) )എന്നായിരിക്കും."-'ഭാരതീയ സംസ്കാരത്തിന്‍റെ അടിയൊഴുക്കുകള്‍' പേജ്:28.
നമ്മുടെ പുരാണങ്ങളില്‍ പോലും പ്രവാചകന്മാര്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നു കൂടി കാണിക്കാനാണ് ഈ വരികള്‍
ഇവിടെ ഉദ്ധരിച്ചത്.
ഇബ്രാഹീം പ്രവാചകന്റെയും മകന്‍ ഇസ്മാഈല്‍ പ്രവാചകന്റെയും ത്യാഗസ്മരണകള്‍ അയവിറക്കുന്ന സമര്‍പ്പണ മുഹൂര്‍ത്ത
മാണ് ഹജ്ജും ബലിപെരുന്നാളും.ഈ ആത്മീയ-ദൈവിക വിരുന്നിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് അഷ്ടദിക്കുകളും ദൈവപ്രകീര്‍ത്തനങ്ങള്‍
ഉരുവിടുന്നു.ഈ സരണിയില്‍ പാദമുറപ്പിക്കുന്ന പ്രതിജ്ഞകളുടെ,ത്യാഗസന്നദ്ധതകളുടെ ഹര്‍ഷപ്രഖ്യാപനമായി........!!
എല്ലാവര്‍ക്കും നിറഞ്ഞ മനസ്സോടെ ത്യാഗത്തിന്റെ സമര്‍പ്പണത്തിന്റെ സമസൃഷ്ടിസ്നേഹത്തിന്റെ ബലിപെരുന്നാള്‍ ആശംസകള്‍ !!
(ഈ നിബന്ധത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സഹൃദയരായ പ്രിയ സുഹൃത്തുക്കള്‍ ചൂണ്ടികാണിക്കണേ.)
_____________________
(Image:Google)
______
____
__
ബലി പെരുന്നാള്‍ ആശംസകള്‍...
ReplyDeleteത്യാഗസ്മരണകള്‍ അയവിറക്കുന്ന ,ദൈവപ്രകീര്‍ത്തനങ്ങള്‍ ഉരുവിടുന്ന സമസൃഷ്ടിസ്നേഹത്തിന്റെ ബലിപെരുന്നാള്‍ ആശംസകള്‍ !!
ReplyDeleteബലിപെരുന്നാള്‍ ആശംസകള്‍ ..
ReplyDeleteഅറിവിന്റെ കൈത്തഴക്കവുമായി ഈവഴികളിലൂടെയുള്ള ജീവിതയാത്ര ഇനിയും ശോഭനമാവട്ടെ എന്ന പ്രാര്‍ഥനയോടെ..
ബലി പെരുന്നാള്‍ ആശംസകള്‍...
ReplyDeleteപെരുന്നാള്‍ ആശംസകള്‍ ,കറുത്തവനും വെളുത്തവനും ,പണ്ഡിതനും പാമരനും തോളോട് തോള്‍ ചേര്‍ന്ന് ശുഭ്രവസ്ത്ര ധാരികളായി ഒരേ ലകഷ്യത്തിനായി ,സര്‍വ്വനാഥന്റെ കരുണക്കായി സമ്മേളിക്കുന്ന അറഫ സംഗമം !!..ത്യാഗത്തിന്റെയും സഹനത്തിന്‍റെയും ഓര്‍മ്മ പുതുക്കുന്ന ബലി പെരുന്നാള്‍ ...ഇത്തരം ചിന്തകള്‍ മനസ്സിലേക്ക് കോറിയിട്ട ഒരു നല്ല പോസ്റ്റ് .
ReplyDeleteപെരുന്നാള്‍ ആശംസകള്‍. ത്യാഗത്തിന്റെ സ്മരണ മങ്ങാതെ നില്‍ക്കട്ടെ
ReplyDeleteപെരുനാള്‍ ആശംസകള്‍
ReplyDeleteഈദ് മുബാരക്
ReplyDeleteബലിപെരുന്നാൾ ആശംസകൾ.....
ReplyDeleteബലി പെരുന്നാള്‍ ആശംസകള്‍.
ReplyDeleteബെലിപെരുന്നാൾ ആശംസകൾ...
ReplyDeleteബലി പെരുന്നാള്‍ ആശംസകള്‍
ReplyDeleteആശംസകള്‍..
ReplyDeleteവൈകിപ്പോയെങ്കിലും..
എന്‍റെ ഈ എളിയ ലേഖനത്തിന് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പ്രിയ കൂട്ടുകാരെ നന്ദി...നന്ദി ...എന്‍റെ Reply പ്രവതിക്കാത്തതിനാലാണ് ഓരോരുത്തര്‍ക്കും വെവ്വേറെ കുറിക്കാത്തതെന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ.ഞാന്‍ ശ്രമിക്കുന്നുണ്ട്....
ReplyDeleteബലിപെരുന്നാള്‍ ആശംസകള്‍ ഇക്കാ ...
ReplyDeleteThank you my dear....
ReplyDeleteബലിപെരുന്നാൾ ആശംസകൾ
ReplyDeleteThanks Muneer....thanks so much...
ReplyDeleteഇനിയിപ്പൊ പെരുന്നാളാശംസ പറഞ്ഞിട്ടെന്താ അല്ലെ. നമ്മെ എല്ലാവരെയും സർവ്വശക്തൻ കാത്ത് രക്ഷിക്കട്ടെ.ആമീൻ
ReplyDeleteനന്ദി പ്രിയ Yasmin...ആമീന്‍ !!
ReplyDeleteഇബ്രാഹീം പ്രവാചകന്റെയും മകന്‍ ഇസ്മാഈല്‍ പ്രവാചകന്റെയും ത്യാഗസ്മരണകള്‍ അയവിറക്കുന്ന സമര്‍പ്പണ മുഹൂര്‍ത്ത
ReplyDeleteമാണ് ഹജ്ജും ബലിപെരുന്നാളും.ഈ ആത്മീയ-ദൈവിക വിരുന്നിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് അഷ്ടദിക്കുകളും ദൈവപ്രകീര്‍ത്തനങ്ങള്‍
ഉരുവിടുന്നു.ഈ സരണിയില്‍ പാദമുറപ്പിക്കുന്ന പ്രതിജ്ഞകളുടെ,ത്യാഗസന്നദ്ധതകളുടെ ഹര്‍ഷപ്രഖ്യാപനമായി........!!
എല്ലാവര്‍ക്കും നിറഞ്ഞ മനസ്സോടെ ത്യാഗത്തിന്റെ സമര്‍പ്പണത്തിന്റെ സമസൃഷ്ടിസ്നേഹത്തിന്റെ ബലിപെരുന്നാള്‍ ആശംസകള്‍ !!
കുട്ടിക്കാ ത്യാഗത്തിന്റെ,സ്വയം സമർപ്പണത്തിന്റെ സ്മരണകളുയർത്തി എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ.
Thanks my dear manoo...Thank u very much!
ReplyDeleteവൈകിയെങ്കിലും ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ഇക്കാ...
ReplyDeleteഒരുപാട് അറിയാൻ കഴിയുന്നു ഇവിടെന്ന്..ഒരുപാട് നന്ദി..!
Thanks my dear Varshini....
ReplyDelete