(Image courtesy - Google )
'വിതയ്ക്കുന്നില്ല കൊയ്യുന്നില്ല 'വെറുതെ
കൊറിച്ചിടും വാക്കുകള്‍ !!
അകലെ -
കടല്‍ദൂരങ്ങള്‍ ക്കമപ്പുറമിപ്പുറം;
അരികെ -
അതിരുമറകള്‍ തന്‍ കണ്‍വെട്ടത്തും ;
കാതോരവാതിലുകള്‍ തുറന്നെത്തും
വാക്കുകള്‍ക്കാരൊക്കെയോ
വലയെറിഞ്ഞളന്നു കൊയ്യുന്ന
നിമിഷങ്ങളുടെ വിനിമയ വില -
കണ്ണായിരം,കാതായിരം
കുമിഞ്ഞു കവിഞ്ഞ് ...!!
** **
മനസ്സ് പതപ്പിച്ചൊട്ടിച്ച
കടലാസ് തുണ്ടുകള്‍ ,
അക്കരെയിക്കരെ പ്രാണ -
നൂലുകളില്‍ കോര്‍ത്ത
കാത്തിരിപ്പിന്റെയാകാശ -
പ്പട്ടങ്ങളായി പറന്നിറങ്ങവേ ,
വിരുന്നൊരുക്കുന്ന വാക്കുള്‍ക്ക്
കണ്ണീരുമ്മകളുടെ നനവ് !!
** **
നാണത്തിന്റെ നാടന്‍ ശീലുകള്‍
വളകിലുക്കുന്ന നാട്ടുവഴികളില്‍
വിരഹത്തിന്റെ നൊമ്പരത്തിപ്പൂക്കള്‍
വിടര്‍ന്നു നിന്നു ,ആകാംക്ഷയോടെ-
വാക്കുകളുടെ 'കാക്കി'വഴികളിലേക്ക്
വഴിക്കണ്ണെറിഞ്ഞ് .....!!
** **
ഇണക്കിളികള്‍ പറന്നകന്ന
തുണയില്ലാ കൂടുകളിലെ
പ്രണയത്തേങ്ങലുകള്‍ക്ക്
പ്രാണന്റെ ഇശലീണം മീട്ടി
'കത്തുപാട്ടി'ന്റെ മഷിത്തുള്ളികളില്‍ ,
എസ്.എ.ജമീല്‍ ,ഇന്നലെയുടെ -
നാട്ടധരങ്ങളില്‍ .......!!
ഇന്ന് -
വിരല്‍ തുമ്പിലെ നെഞ്ചകങ്ങളായി
വിരിയുന്നു,വിതുമ്പുന്നു -
സ്വപ്നങ്ങളിലെ
സ്വന്തം ഭൂമി ........!!
.......................................
വാക്കുകളുടെ തെളിനീരോഴുക്കുകളിലൂടെ ഒരു കത്തുകാലത്തിലെത്തി.
ReplyDeleteവാക്കുകളുടെ കാക്കിവഴികളിലേക്ക് വഴിക്കണ്ണ് എറിഞ്ഞിരുന്ന ആ കാലം തന്നെയാണ് വിരല്‍ത്തുമ്പില്‍ വിരിയുന്ന ഈ സ്വപ്നഭൂമിയേക്കാള്‍ വര്‍ണ്ണമനോഹരമെന്നു തോന്നിപ്പോകുന്നു.
ആശംസകളോടെ..
Thank u my dear...
Deleteമനസ്സില്‍ ആഴത്തില്‍ പതിയുന്ന വരികള്‍ ...
ReplyDeleteഇന്ന് -
വിരല്‍ തുമ്പിലെ നെഞ്ചകങ്ങളായി
വിരിയുന്നു,വിതുമ്പുന്നു -
സ്വപ്നങ്ങളിലെ
സ്വന്തം ഭൂമി ........!!
എന്റെ മനസ്സും അല്‍പ്പം വിതുമ്പിയോ???
Thank u my dear...
Deleteനന്നായി എഴുതി
ReplyDeleteനല്ല ആഴമുള്ള വരികള്‍
ആശംസകള്‍
Thank u my dear..."Unknown"
Deleteവാക്കുകള്‍ക്കാരൊക്കെയോ
ReplyDeleteവലയെറിഞ്ഞളന്നു കൊയ്യുന്ന
നിമിഷങ്ങളുടെ വിനിമയ വില -
നല്ല വരികള്‍ .....
Thank u very much...
Deleteകണ്ണീരോടെ വിതയ്ക്കുന്നു
ReplyDeleteകണ്ണീരോടെ കൊയ്യുന്നു
നല്ല കവിത
Thank u very much...
Deleteഇന്ന് -
ReplyDeleteവിരല്‍ തുമ്പിലെ നെഞ്ചകങ്ങളായി
വിരിയുന്നു,വിതുമ്പുന്നു -
സ്വപ്നങ്ങളിലെ
സ്വന്തം ഭൂമി ........!!
ഒരു പ്രവാസിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഹൃദയസ്പര്‍ശിയായ വരികള്‍ . കവിത വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ .
എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ?
Sure...Thank u very much...
Deleteനല്ലവരികളും അനുസൃതമായ ഭാവവും കൃത്യമായി ഇണക്കി താളം സൃഷ്ടിക്കുന്നു മാഷിന്റെ കവിതകളിൽ.....
ReplyDeleteThank u Sir very much...
Deleteസുപ്രഭാതം ഇക്കാ..
ReplyDeleteവരികളിലെ വേദന ഏറ്റെടുക്കുന്നു..
ഇച്ചിരി നേടുന്ന മനുഷ്യൻ എത്ര നഷ്ടപ്പെടുത്തുന്നു എന്ന് സത്യവും അവഗണിക്കുകയാണല്ലോ..
നല്ല മനസ്സിനും സൃഷ്ടിക്കും അഭിനന്ദനങ്ങൾ ഇക്കാ...!
പ്രിയ സുഹൃത്തുക്കള്‍ ആറങ്ങോട്ടുകര മുഹമ്മദ് ,വേണുഗോപാല്‍ ,Gopan Kumar,നന്ദിനി(കുറേ ആയല്ലോ കണ്ടിട്ട്)ajith...ഹൃദയം നിറഞ്ഞ നന്ദി.
ReplyDeleteപ്രിയ THOMAS ANIMOOTTIL, HEADMASTER-ഇവിടെ വന്നതിനും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി.ബ്ലോഗില്‍ തീര്‍ച്ചയായും വരാം.
ReplyDeleteപ്രിയപ്പെട്ട പ്രദീപ് മാഷ് ,വര്‍ഷിണി ...നന്ദി -ഹൃദയപൂര്‍വ്വം.
ReplyDeleteകടല്‍ദൂരങ്ങള്‍ക്കപ്പുറം പറന്നകന്ന കിളിയുടെ ചിറകറ്റു വീണ പ്രണയത്തേങ്ങലുകള്‍ ഈ വരികളില്‍ വിറപൂണ്ടു നില്‍ക്കുന്നു. കണ്ണീരിന്റെ നനവും ഉണ്ട്. ഉജ്ജ്വലം!
ReplyDeleteനന്ദി പ്രിയ സുഹൃത്തേ-ഇവിടെ വന്നതിനും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും .
ReplyDelete