Pages

Ads 468x60px

..

Tuesday, August 28, 2012

സുകൃതപ്പൂക്കള്‍ !


പുസ്തകങ്ങള്‍ വാങ്ങിച്ചു വായിക്കുകയെന്നത് എന്‍റെ ചെറുപ്പശീലമാണ് .ആ ശീലം ഇപ്പോഴും തഥൈവ .സമയംപോലെ വായിക്കാനും റഫര്‍ ചെയ്യാനും
കഴിയുമെന്നതാണ് ഇതിന്‍റെ ഒരു ഗുണം.പിന്നെ ബുക്ക്‌ഷെല്‍ഫിലേക്കൊരു മുതല്‍ക്കൂട്ടും.ദോഷവുമുണ്ട് .നാളെ നാളെയെന്നു കരുതി വായിക്കാനെടുക്കാ
തെ വാലന്മൂട്ടകള്‍ക്കു മേഞ്ഞു നടക്കാനൊരിടമുണ്ടാക്കുമെന്നതാണ് അത്.എങ്കിലും വാങ്ങിക്കുന്നത് തന്നെയാണ്‌ സുഖപ്രദമെന്നത് സ്വാനുഭവം.
             ഇടക്കിടെ,  നമ്മെ മാടിമാടിവിളിച്ചടുപ്പിച്ചു നിര്‍ത്തുന്ന ചില പുസ്തകങ്ങളുണ്ട് .
ആ ഗണത്തില്‍ പെടുത്താവുന്ന ഒരു പുസ്തകം ഇയ്യിടെ വായിച്ചു - അബ്ദു ചെറുവാടിയുടെ "ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കള്‍ ".ഈ പുസ്തകത്തിന്‍റെ
പുറംചട്ടയില്‍ ഇങ്ങിനെ വായിക്കാം "ഹജ്ജ് യാത്രാവിവരണങ്ങളുടെ പതിവുശൈലിയില്‍ നിന്ന് വേറിട്ടൊരു ആഖ്യാനം.മനസ്സും ശരീരവും ഒന്നിച്ച്
താളലയത്തോടെയുള്ള യാത്രയാണ് ഈ പുസ്തകം.കഅ്ബയെ വലയം ചെയ്യുന്ന മഹാപ്രവാഹത്തില്‍ ചെറുതുള്ളിയായി ഒഴുകി, മിനയില്‍ അണിചേര്‍ന്ന
വെള്ളക്കൊറ്റികളുടെ മഹാസാഗരത്തില്‍ അലിഞ്ഞ്, സ്വത്വബോധത്തിന്റെ പുതുവെളിച്ചത്തില്‍ അറഫാ മൈതാനിയില്‍ പുനര്‍ജനിച്ച് അവസാനിക്കുന്നില്ല
ഈ യാത്ര ........"
             'ചെറുവാടി'യല്ല ഈ ചെറുപുസ്തകം ! അക്ഷര നക്ഷത്രങ്ങള്‍ കിന്നരി വെക്കുന്ന കാവ്യാര്‍ദ്ര നറുനിലാപെയ്ത്തിന്‍റെ ഈ തൂവാനപ്പേജുകള്‍
പുലരിയും പൂക്കളും  പൂന്തുമ്പികളും തൂമ തൂകുന്ന വലിയൊരു മലര്‍വാടിയാണ് !!തുടക്കം മുതല്‍ അവസാന താളുവരെ സുഖദമായൊരു പ്രയാണപ്രാവഹ
ത്തില്‍  പുളച്ചൊഴുകുന്ന കൊച്ചോളം പോല്‍ അനുവാചകന്‍ മാറുന്ന അക്ഷര വിസ്മയം അവിസ്മരണീയം.തീര്‍ച്ച !
             ചെറുവാടി ഇന്ന് നമ്മോടൊപ്പമില്ലെന്നു ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുമ്പോഴും അദ്ധേഹത്തിന്റെ ആത്മസ്പര്‍ശങ്ങള്‍ അനുഭവിച്ചറിയവേ,
ഇല്ല,ഈ മഹാസഞ്ചാരി മരിച്ചിട്ടില്ലെന്ന ആമന്ത്രണങ്ങള്‍ കാതോരം,നിലയ്ക്കാതെ! എന്തൊരു സൗഭാഗ്യം !!
             ഒരു മഹാസഞ്ചാരിയാണ് അബ്ദു ചെറുവാടി.അദ്ധേഹമെഴുതുന്നു "ഒരു ദേശാടനക്കാരനായി സഞ്ചാരകൗതുകത്തൊടെ തിരുപ്പതി , പുരി , കാശി,
ഹരിദ്വാര്‍ ,ഋഷികേശ്,ഉത്തരമഥുര,രാമേശ്വരം,കന്യാകുമാരി തുടങ്ങി എല്ലാ ഹൈന്ദവ പുണ്യസ്ഥലങ്ങളിലും സന്ദര്‍ശിച്ചു.അജ് മീര്‍ ,കാശ്മീര്‍ ,അഹ് മദാബാദ്,
നിസാമുദ്ദീന്‍ ,നാഗൂര്‍ തുടങ്ങി ദര്‍ഗകളിലും പലവട്ടം കയറിയിറങ്ങി........."
             ഈ പുസ്തകത്തിലെ പ്രമേയവും യാത്രയാണ് ."പുണ്യഭൂമിയിലെ വിശുദ്ധഗേഹം കഅ്ബ ലക്‌ഷ്യം വെച്ചു നീങ്ങുന്ന മഹാപ്രവാഹത്തിലെ ഒരു
ചെറുതുള്ളിയായി ഒഴുകിയ"തീര്‍ത്ഥാടനം.അദ്ദേഹം പറയട്ടെ : ".....ധാടിയും മോടിയുമുള്ള ചമയങ്ങളും രാജകീയ അംഗവസ്ത്രങ്ങളും കിന്നരിത്തലപ്പാവുകളും
അഴിച്ചുവെച്ചിരിക്കുന്നു.ബ്രൂണൈ സുല്‍ത്താനും സുഊദി രാജാവും ഈ എളിയവനും കൊല്‍ക്കൊത്തയിലെ ചെരുപ്പുകുത്തി മുഹമ്മദ്‌ ബാക്ഷിയും ഒരേ
വേഷത്തില്‍,ഇന്തോനേഷ്യക്കാരന്‍ കുള്ളനും ബലൂചിസ്ഥാനിലെ നെടിയവനും സ്കോര്‍ട് ലന്‍ഡിലെ സായിപ്പും ഉഗാണ്ടയിലെ നീഗ്രോയും യജമാനന്റെ
അടിമയായി പരസ്പരം തിരിച്ചറിയാത്ത ഒരേ യൂണിഫോമില്‍ !"
".........പടച്ചതമ്പുരാനെ,കഅ്ബയാണല്ലോ എന്‍റെ മുന്നില്‍ .മരിച്ചുപോയ ആലിമൊല്ലാക്കയില്‍ നിന്നും കൗമാരനാളില്‍ കേട്ടറിഞ്ഞ കഅ്ബ.ഭൂമിയിലെ
ആദ്യത്തെ പ്രാര്‍ത്ഥനാലയം .വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍റെ സുഹൃത്തുക്കള്‍ ഋഷികേശിലെ ലക്ഷ്മണ്‍ ജൂലയില്‍ മുങ്ങിക്കുളിച്ചശേഷം സന്ധ്യാവന്ദനത്തിനായി
സ്വര്‍ഗ നിവസാ ക്ഷേത്രപ്പടവുകള്‍ കയറുമ്പോള്‍ മഗ് രി ബ് നമസ്കാരത്തിനു ദിക്കറിയാതെ വിഷമിച്ചിരുന്ന നിമിഷം. അന്നേരം എന്‍റെ മുന്നില്‍
പ്രത്യക്ഷപ്പെട്ട അജ്ഞനായ ഹിന്ദുസന്യാസി സന്തോഷത്തോടെ ദിശചൂണ്ടിത്തന്നതും ഈ കഅ്ബക്കു നേരേയായിരുന്നുവല്ലോ.ഏതു പാരാവരത്തിലാ
ണെങ്കിലും പ്രാര്‍ത്ഥനക്കായി ദിവസം അഞ്ചു നേരങ്ങളിലും ഇതിനെ അഭിമുഖീകരിച്ചേ പറ്റൂ .രോഗത്തിലും മരണത്തിലും മുഖം തിരിച്ചു വെക്കുന്നതും
ഇതിനു നേരെയാണല്ലോ............"
             പിന്നെ ഒരു മഹാസപര്യയുടെ ആത്മഹര്‍ഷ പ്രയാണമാണ് .കൂടെ നമ്മള്‍ വായനക്കാരും സര്‍വവും വിസ്മരിച്ചു ആ സാര്‍ത്ഥവാഹക സംഘത്തിലെ ഒരു സഹപഥികനെപ്പോലെ....!!

പാരസ്പര്യത്തിന്റെ, ചരിത്ര പങ്കുവെപ്പുകളുടെ ചുവടുവെപ്പുകള്‍ ,പ്രവാചക - പുണ്യപുരുഷന്മാരുടെ പാദപതനങ്ങളിലൂടെ സശ്രദ്ധം അനുധാവനം
ചെയ്യുന്ന അക്ഷരക്കാഴ് ചകള്‍ എത്രമാത്രം ഹൃദയാവര്‍ജ്ജകം ! ആ അക്ഷയാക്ഷര തൂലികക്ക് ദൈവാനുഗ്രഹങ്ങള്‍ ചൊരിയട്ടെയെന്നു വിനായാന്വിതം പ്രാര്‍ഥിക്കുന്നു......!

             ഈ പുസ്തകത്തിലെ ചില അധ്യായങ്ങള്‍  എഴുതപ്പെടാതെ ബാക്കി വെച്ചാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത് .'വാരാദ്യ മാധ്യമം' മുന്‍ എഡിറ്ററും
ഇപ്പോള്‍ 'ചന്ദ്രിക 'ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരുമായ ടി.പി.ചെറൂപ്പ അനുസ്മരിക്കുന്നു.
             ".............എഴുത്തിന്റെ ലോകത്ത് വ്യാപൃതനായിരിക്കെയാണ് അബ്ദു മാഷുടെ ജീവിതം അണഞ്ഞു പോകുന്നത് .അപ്പോള്‍ പലതും വിട്ടേച്ചു പോയി .
കൂട്ടത്തില്‍ അദ്ദേഹം എഴുതിവന്ന ഹജ്ജ്  യാത്രയിലെ സുകൃതപ്പൂക്കളിലെ അധ്യായങ്ങളും.മനസ്സും ശരീരവും ഒന്നിച്ച് അതീവ ലയത്തോടെയുളള ഒരു യാത്രയാണ്
അബ്ദു മാഷിന്റെ ഈ പുസ്തകം.എന്നാല്‍ ,അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരധ്യായം എഴുതപ്പെടാതെ ബാക്കി നില്‍ക്കുന്നു.'ബദ് റിലേക്കൊരു ഓര്‍മ്മപ്രയാണം ' എന്ന അദ്ധ്യായം .

         "ജീവിതത്തോട് വിടപറയുമ്പോള്‍ അങ്ങനെ എന്തൊക്കെ ബാക്കി നില്‍ക്കുന്നു .ആബാക്കികള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് പാറമായിത്തീരുന്നു.നമ്മള്‍
ഓരോരുത്തരും ഇങ്ങനെ ചില അധ്യായങ്ങള്‍ പൂരത്തിയാക്കാതെ വിടപറയുന്നു.എല്ലാം പറഞ്ഞു തീര്‍ത്ത്,എഴുതിത്തീര്‍ത്ത് ആര്‍ക്കാണ് ഒരു യാത്ര ?"
അബ്ദു മാഷുടെ രോഗം എന്തായിരുന്നുവെന്ന് അറിഞ്ഞു കൂടാ . രോഗാവസ്ഥയിലും അദ്ധേഹത്തിന്റെ സുകൃതയാത്രയിലെ ഒരു രംഗം ചിത്രീകരിക്കുന്നത്
നോക്കൂ."ആമാശയമില്ലെങ്കിലും ശേഷിപ്പുള്ള കുടല്‍ വല്ലാതെ കത്തിക്കാളുന്നു....!!!! "
           ഇതുകൂടി പറയാതെ ഈ ആസ്വാദനക്കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ല .നമ്മുടെ 'ബൂലോക'ത്തെ പ്രിയപ്പെട്ട എഴുത്തുകാരന്‍
മന്‍സൂര്‍ ചെറുവാടി മാഷുടെ മകനാണ് .....
           പ്രസിദ്ധീകരണം -I.P.H (Islamic Publishing House )Kozhikkode. വില :Rs 45 /-
                                                                       
                                                         അബ്ദു ചെറുവാടി
                                                             *****************
                                                                                  
   (കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ ജനിച്ചു.                                                                           
കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസകൂളിലും
ചെറുവാടി ഗവ:യു .പി.സ്കൂളിലും അധ്യാപകനായിരുന്നു.
മുപ്പത്തി മൊന്നു വര്‍ഷത്തെ സേവനത്തിനു ശേഷം 
2003-ല്‍ വിരമിച്ചു .അറിയപ്പെടുന്ന ചരിത്രകാരന്‍ ,ഫ്രീലാന്റ് 
ജേണലിസ്റ്റ്.ഭാരതം മുഴുക്കെ മാസങ്ങളോളം നീണ്ട പര്യടനം 
നടത്തിയിട്ടുണ്ട് .നിരവധി മധ്യപൗരസ്ത്യ രാജ്യങ്ങളും സന്ദര്‍ശിച്ചു.
കൃതികള്‍ -
*യാത്രയിലെ ചില വിചിത്രാനുഭവങ്ങള്‍ ,
*വാഗണ്‍ ട്രാജഡി ,
*പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍ ,
*ഹുമയൂണ്‍ ഒളിച്ചോടുന്നു ,
*ബാബറിന്റെ സാഹസങ്ങള്‍ ,
*ഷാജഹാന്റെയും മുംതാസിന്റെയും കഥ ,
*ഔറംഗസീബിനു രണ്ടു മുഖം ,
*അക്ഷരം അറിയാത്ത അക് ബര്‍ ,
*ജഹാംഗീറും കൂടെ നൂര്‍ജഹാനും ,
*ചരിത്രമുറങ്ങുന്ന കാപ്പാടും കോട്ടയ്ക്കലും ,
*കൊടിയത്തൂര്‍ അംശം ചെറുവാടി ദേശം ,
*അക്കാദമിക് ഗ്രന്ഥങ്ങള്‍ (പതിനഞ്ച് ).
"യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ "എന്ന കൃതിക്ക് 2007-ലെ പൂക്ക അവാര്‍ഡ് ലഭിച്ചു.
 ഭാര്യ :ഇ .ടി.സുലൈഖ.മക്കള്‍ :മന്‍സൂര്‍ അഹ്മദ് ,ഷാബൂസ് അഹ്മദ്,യാസര്‍ അഹ്മദ്,
അല്‍ഹത്ത് അഹ്മദ് .2008 february 21-നു മരണപ്പെട്ടു.)
                                            -----------കടപ്പാട് :ഐ.പി.എച്ച് .(ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കള്‍ ) 

                                                    *** NMK ***   

23 comments:

 1. പുസ്തക പരിചയത്തിനു നന്ദി.. വായിക്കണം.. എന്നും മക്കാ യാത്ര ഒരാവേശമായി മനസ്സിലുണ്ട്. എന്ന് പൂര്‍ത്തീകരിക്കും എന്നറിയില്ല

  ReplyDelete
 2. ഓണാശംസകള്‍.

  ReplyDelete
 3. വളരെ നല്ല ഒരു ആസ്വാദനക്കുറിപ്പ്. ഈ പുസ്തകത്തിലെ ഒരു അദ്ധ്യായം എനിക്ക് pdf ആയി മന്‍സൂര്‍ അയച്ചു തന്നിരുന്നു. വേറെയും ചിലത് ഞാന്‍ മാഷിന്റെതായി വായിച്ചിട്ടുണ്ട്. നമ്മെ പിടിച്ചിരുത്തി വായിപ്പിക്കുന്ന അതി മനോഹരമായ ആഖ്യാന ശൈലിയാണ് അബ്ദു മാഷിന്റേത്. തീര്‍ച്ചയായും പുസ്തകം വായിക്കണം. ഈ പരിചയപ്പെടുത്തലിനു നന്ദി.

  ReplyDelete
 4. പുസ്തക പരിചയത്തിലുപരിയായി അബ്ദു ചെറുവാടി എന്ന ആ വലിയ മനുഷ്യനെ കുറച്ചെങ്കിലും അറിയാന്‍ കഴിഞ്ഞു ഹൃദ്യമായ ഈ കുറിപ്പിലൂടെ'''

  ആശംസകള്‍ മാഷേ ..

  ReplyDelete
 5. ഈ പുസ്തകം ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി. തീര്‍ച്ചയായും മേടിച്ചു വായിക്കണം.

  ReplyDelete
 6. നമ്മുടെ മൻസൂറിക്കയുടെ വാപ്പയുടെ ആണ്, "ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കള്‍""".. .അത് കൊണ്ട് തന്നെ ഇത് (ഈ കുറിപ്പ്) വായിക്കാനൊരു സുഖമുണ്ട്. നല്ല അവലോകനമായിട്ടുണ്ട് കുട്ടിക്കാ. ആശംസകൾ.

  ReplyDelete
 7. നല്ലൊരു പരിചയപ്പെടുത്തല്‍. "........പടച്ചതമ്പുരാനെ,കഅ്ബയാണല്ലോ എന്‍റെ മുന്നില്‍ " അപ്പോള്‍ അനുഭവിച്ച വികാരം ആ വാക്കുകളില്‍ നിറഞ്ഞൊഴുകുന്നു.
  ആശംസകള്‍ ഇക്ക ഈ ആസ്വാദനത്തിന്

  ReplyDelete
 8. വായിക്കാന്‍ ശ്രമിക്കും, പരിജയപെടുത്തല്‍ നന്നായി ..............കൂടുതല്‍ നല്ല പുസ്തകങ്ങള്‍ ഇങ്ങനെ വരട്ടെ ........ഉപകാരപ്രദം !

  ReplyDelete
 9. ഐ.പി.എച്ച്.വായനക്കാരുടെ തീര്‍ഥാടന കേന്ദ്രമാണ്....!!

  ReplyDelete
 10. പ്രിയ മുഹമ്മദ്‌ ഭായ്.
  ഞങ്ങളുടെ നിറഞ്ഞ സന്തോഷം അറിയിക്കട്ടെ.
  ഈ ബുക്ക് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഉടനെ എത്തും. അതുകൊണ്ട് തന്നെ ബുക്ക് കാണുന്നതിനു മുമ്പ് വായിച്ച ഈ അവലോകനം എന്തുകൊണ്ടും വളരെ പ്രിയപ്പെട്ടതാകുന്നു.
  കൂടെ ഇത് ഇറങ്ങിയത്‌ കാണാന്‍ ഉപ്പ ഇല്ല എന്ന സങ്കടവും.
  മനോഹരമായി എഴുതിയിരിക്കുന്നു ഇവിടെ. പുസ്തകത്തിന്‍റെ ആത്മാവ് പകര്‍ത്തി എന്നുപറയാം.
  ഇതിന്‍റെ കയ്യെഴുത്ത് പ്രതി ഞാന്‍ കണ്ടിട്ടുണ്ട്. ഇത് എഴുതികൊണ്ടിരുന്ന സമയവും ഓര്‍ക്കുന്നു. പിന്നെ കൂടുതല്‍ ഇതില്‍ ചേര്‍ക്കാതെ പോയ അദ്ധ്യായങ്ങള്‍ ഉണ്ട്. അസുഖംകാരണം പകര്‍ത്താന്‍ കഴിയാതെ പോയത്. അതിനെ കുറിച്ച് ഉപ്പ വാചാലനാവുന്നത് ഞാന്‍ കണ്ടതാണ്. പക്ഷെ വിധി.
  എനിക്കിവിടെ എന്ത് കൂടുതല്‍ എഴുതണം എന്നറിയില്ല. സന്തോഷവും സങ്കടവും തോന്നുന്ന നിമിഷങ്ങള്‍.
  ഞങ്ങള്‍ കുടുംബത്തിന്‍റെ സ്നേഹവും സന്തോഷവും ഒരിക്കല്‍ കൂടി അറിയിക്കട്ടെ.
  കൂടെ പ്രാര്‍ത്ഥനയും.
  സ്നേഹപൂര്‍വ്വം
  മന്‍സൂര്‍ ചെറുവാടി

  ReplyDelete
 11. പ്രിയസുഹൃത്ത് ചെറുവാടിയുടെ പിതാവ്, ആദരണീയനായ അദ്ധ്യാപകൻ, യാത്രകളിലൂടെ പ്രപഞ്ചമാകുന്ന പുസ്തകം കൊതി തീരാതെ വായിച്ചുകൊണ്ടിരിക്കകയും അവ ഉളവാക്കിയ പ്രതിഫലനങ്ങൾ സ്വതസിദ്ധമായ അക്ഷരക്കൂട്ടുകളിലൂടെ നമുക്കു പകർന്നു നൽകുകയും ചെയ്ത മാഹാത്മാവ്..... ഇതൊക്കെയായിരുന്നു അബ്ദുമാഷ്... പുസ്തകത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അന്വേഷിച്ച് വായിക്കുകയുണ്ടായി. മനോഹരമായ ആ ഭാഷയും, ആ മനസ്സും വായിച്ചു.

  നല്ല ഒരു പുസ്തകത്തെയും, ആ മഹത് വ്യക്തിത്വത്തെയും കുറഞ്ഞ വാക്കുകൾ കൊണ്ട് മാഷ് നന്നായി പരിചയപ്പെടുത്തി.....

  പ്രണാമം....

  ReplyDelete
 12. മുമ്പ് വായനയിലൂടെ മാഷേക്കുറിച്ചു അറിയാമായിരുന്നു- ഇതോടെ അറിവിന്റെ ലോകം വിശാലമായി -നന്ദി.

  ReplyDelete
 13. ഇദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ചു സുജ എഴുതിയ കുറിപ്പ് വായിച്ചിരുന്നു ,ഇതും വളരെ നല്ല പരിചയപ്പെടുത്തല്‍ ആയി ,,അഭിനന്ദനങ്ങള്‍

  ReplyDelete
 14. പുസ്തക ശേഖരണത്തെ പറ്റിയും വായനയെ പറ്റിയും പറഞ്ഞതൊക്കെ എന്‍റെയും അനുഭവവും സ്വഭാവവുമായി തോന്നുന്നു. ചെറുവാടിയുടെ "ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കള്‍ " നന്നായി പരിചയപ്പെടുത്തി. അദ്ദേഹത്തിന്‍റെ കൃതികള്‍ കുറച്ചേ വായിച്ചിട്ടുള്ളൂ. ഇത് വായിക്കണം എന്ന് ഇപ്പോഴേ തീരുമാനിച്ചു. നന്ദിയും ആശംസകളും അറിയിക്കുന്നു.

  ReplyDelete
 15. വാങ്ങണമെന്ന് കരുതിയ പുസ്തകമാണ്.

  ReplyDelete
 16. പ്രിയ സുഹൃത്ത് മനുസൂറിന്റെ ഉപ്പയുടെ പല പുസ്തകങ്ങളുടേയും റിവ്യൂകള്‍ ഈയിടെ വായിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഒരു കഥയും നാട്ടുപച്ചയില്‍ വായിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ ഒന്നും വായിക്കുവാന്‍ കഴിഞ്ഞില്ലെന്ന സങ്കടം ഉണ്ട്.. ഇത് വരെ പുസ്തകശാലകളില്‍ പുസ്തകങ്ങള്‍ കണ്ടിട്ടില്ല.. ശ്രമിച്ചു നോക്കട്ടെ.

  ReplyDelete
 17. നമ്മുടെ ചെറുവാടിയുടെ ഉപ്പയാണ് അല്ലേ....
  ഈ പരിചയപ്പെടുത്തല്‍ നന്നായി...
  ഇങ്ങനത്തെ പ്രഗല്ഭരുടെ മക്കള്‍ നമ്മോടൊപ്പം ഇവിടെ ഈ ബൂലോകത്ത് നമ്മില്‍ ഒരാളായി ഉണ്ട് എന്നത് അഭിമാനാര്‍ഹമാണ്....സന്തോഷകരമാണ്...

  ഈ പരിചയപ്പെടുത്തലിനു ഇക്കാകും, പിതാവിനെ പോലെ തന്നെ മനോഹരമായി എഴുതുന്ന മന്‍സൂര്‍ ഭായിക്കും എന്റെ ആശംസകള്‍...

  ReplyDelete
 18. സുപ്രഭാതം ഇക്ക..
  എങ്ങനെ നന്ദി അറിയിയ്ക്കണം എന്നറിയില്ല...അത്രയേറെ സന്തോഷം തോന്നുന്നു..
  ഇക്കയിലൂടെ മൻസൂർ ചെറുവാടിയുടെ ഉപ്പയെ കൂടുതൽ അറിയാനായി..തെളിഞ്ഞ മാനം പോലെ..
  നമ്മുടെ പ്രിയ കൂട്ടുകാരന്റെ സന്തോഷവും നൊമ്പരവും ഒരു പോലെ ഉൾകൊള്ളാനായി..
  നിയ്ക്കും സ്വന്തമാക്കണം അദ്ദേഹത്തിന്റെ അക്ഷരപ്പൂക്കളെ..!

  ReplyDelete
 19. 'ചെറുവാടി'യല്ല ഈ ചെറുപുസ്തകം ! അക്ഷര നക്ഷത്രങ്ങള്‍ കിന്നരി വെക്കുന്ന കാവ്യാര്‍ദ്ര നറുനിലാപെയ്ത്തിന്‍റെ ഈ തൂവാനപ്പേജുകള്‍
  പുലരിയും പൂക്കളും പൂന്തുമ്പികളും തൂമ തൂകുന്ന വലിയൊരു മലര്‍വാടിയാണ് !!തുടക്കം മുതല്‍ അവസാന താളുവരെ സുഖദമായൊരു പ്രയാണപ്രാവഹ
  ത്തില്‍ പുളച്ചൊഴുകുന്ന കൊച്ചോളം പോല്‍ അനുവാചകന്‍ മാറുന്ന അക്ഷര വിസ്മയം അവിസ്മരണീയം.തീര്‍ച്ച !
  ചെറുവാടി ഇന്ന് നമ്മോടൊപ്പമില്ലെന്നു ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുമ്പോഴും അദ്ധേഹത്തിന്റെ ആത്മസ്പര്‍ശങ്ങള്‍ അനുഭവിച്ചറിയവേ,
  ഇല്ല,ഈ മഹാസഞ്ചാരി മരിച്ചിട്ടില്ലെന്ന ആമന്ത്രണങ്ങള്‍ കാതോരം,നിലയ്ക്കാതെ! എന്തൊരു സൗഭാഗ്യം !!"
  ഈ അനുസ്മരണവും,പുസ്തകങ്ങളെ പരിചയപ്പെടുത്തലുംവളരെ നന്നായി മാഷെ. ബഹുമാന്യനായ അബ്ദു ചെറുവാടി മാഷെ പറ്റി അറിഞ്ഞപ്പോള്‍ ആദരവും ആ പുസ്തകങ്ങള്‍ വായിക്കാനുള്ള താല്പര്യവും തോന്നി.
  വായിയ്ക്കണം.നന്ദി മാഷെ.
  ഓണം ആശംസകളോടെ

  ReplyDelete
 20. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...നന്ദി .....!!

  ReplyDelete
 21. Nice to hear abt this great father as we already know his handsome son.

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge