_______
(ചിത്രം -ഗൂഗ്ള്‍ )
____
കനിവിന്റെ -
നിറവുകളിലേക്കുയരാത്ത
മന സംഭരണികളില്‍
കെട്ടുനാറുന്ന വെളിച്ചത്തിന്‍റെ
ഇരുള്‍ പ്രസരണം.
പരമ കാരുണ്യങ്ങളിലേക്ക്
കരങ്ങളുയര്‍ത്താത്ത
ദുഷ്ടപ്രദേശങ്ങളില്‍
പെയ്യാത്ത പ്രതീക്ഷകളുടെ
വീര്‍പ്പു മുട്ടലുകള്‍ !
കൃതിപ്പുകളുടെ -
കാളകൂടങ്ങള്‍ തുപ്പുന്ന
പുകമറകളില്‍ ,
അകക്കാമ്പുകളിലേക്ക്
നഖമിറക്കുന്ന
വികസനദംഷ്ട്രകളുടെ
ചെകുത്താന്‍ കണ്ണുകള്‍ !
അധിനിവേശങ്ങള്‍ക്ക്
കാറോടിക്കാന്‍
അടിയാളന്റെ അടിവേരുകള്‍
അറുത്തുമാറ്റണമെന്ന്
കണ്ണുരുട്ടുന്ന കയ്യൂക്കുകള്‍ !
എതിര്‍ നെഞ്ചു വിരിക്കുന്ന
ചങ്കൂറ്റങ്ങള്‍ക്കു മുന്നില്‍
പത്തി താഴ്ത്തട്ടെ, ഫണമുയര്‍ത്തുന്ന
പണസര്‍പ്പങ്ങള്‍ !!
പണസര്‍പ്പങ്ങള്‍ തുലയട്ടെ. കവിത നന്നായി
ReplyDelete"എതിര്‍ നെഞ്ചു വിരിക്കുന്ന
ReplyDeleteചങ്കൂറ്റങ്ങള്‍ക്കു മുന്നില്‍
പത്തി താഴ്ത്തട്ടെ, ഫണമുയര്‍ത്തുന്ന
പണസര്‍പ്പങ്ങള്‍"
എന്നാശംസിക്കാം.
അക്ഷരങ്ങള്‍ ആവേശത്തൊടെ തിരകളായി ആഞ്ഞടിയ്ക്കുകയാണ്‍..
ReplyDeleteശക്തമായ വരികള്‍ക്ക് നന്ദി ഇക്കാ........സുപ്രഭാതം..!
good lines
ReplyDeleteലോകത്തിന്റെ എല്ലായിടത്തും ഇങ്ങനെതന്നെയാണ്
ReplyDeleteഎതിര്‍ നെഞ്ചു വിരിക്കുന്ന
ചങ്കൂറ്റങ്ങള്‍ക്കു മുന്നില്‍
പത്തി താഴ്ത്തട്ടെ, ഫണമുയര്‍ത്തുന്ന
പണസര്‍പ്പങ്ങള്‍
മാറ്റം ഉണ്ടാവില്ല , ,മാറ്റത്തിന്ന് വിപ്ലവം വരണം
ഇല്ല അതിനിയുണ്ടാവില്ല
ആശംസകൾ
തീനാളങ്ങള്‍ പോലെയുള്ള ശക്തമായ ചില വരികള്‍ എന്നു വിളിച്ചോട്ടെ..ആസ്വാദനത്തില്‍ മനസ്സില്‍ പൊള്ളുന്ന മഹാ സത്യങ്ങള്‍ ..മനോഹരം
ReplyDeleteഎനിക്കൊന്നും മനസ്സിലായില്ല.
ReplyDeleteമനോഹരമായ മറ്റൊരു കവിത കൂടി... ആശംസകള്‍..
ReplyDeleteപണാധിപത്യമല്ലേ എങ്ങും മാഷേ!
ReplyDeleteപണത്തിനു മീതെ പരന്തും പറക്കുമോ?
പണസര്‍പ്പങ്ങള്‍ അപ്പോള്‍
പത്തിയുയര്‍ത്തിയങ്ങനെ നില്‍ക്കുന്നു!!!
നന്നായി മാഷെ.
ആശംസകള്‍
അധിനിവേശത്തിന്‍ അടിവേരറുക്കുക തന്നെ വേണം !!
ReplyDeleteനല്ല വരികള്‍ മാഷേ ...
@Gireesh KS..ഈ പ്രഥമവായനക്കും അഭിപ്രായത്തിനും നന്ദി.
ReplyDelete@Ashraf Ambalathu...Thanks dear..
@വര്‍ഷിണി...സന്തോഷം.നന്ദി...
@പ്രവീണ്‍ ശേഖര്‍ ...നന്ദി...സന്തോഷം!
@ഷാജു അത്താണിക്കല്‍ ...നന്ദി സുഹൃത്തേ...വിപ്ലവങ്ങള്‍ ഉപരിപ്ലവങ്ങളാണല്ലോ ഇപ്പോള്‍ അല്ലേ?
@ആറങ്ങോട്ടുകര മുഹമ്മദ്..പ്രിയപ്പെട്ട സുഹൃത്തേ നന്ദി -ഹൃദയപൂര്‍വ്വം...
@മുല്ല(Yasmin)എന്തുപറ്റി?ഒരല്പം വിശദമാക്കാം."ദയയുടെ കാരുണ്യത്തിന്റെ നിറവുകളില്ലാത്ത മനസ്സുകള്‍ എത്ര അറിവിന്റെ പ്രകാശം നേടിയാലും കെട്ടുനാറുന്ന നീര്‍ത്തടങ്ങള്‍ പോലെ (ഇവിടെ ബിംബമാക്കിയത് മഴകിട്ടാതെ വരളുന്ന,പ്രവര്‍ത്തനക്ഷമമല്ലാത്ത ഡാമുകളെയാണ്.)ദൈവത്തെ വിസ്മരിക്കുന്ന മാനുഷികാവസ്ഥയില്‍ വിണ്ണിന്റെ കനിവുകിട്ടാതെ വലയുന്ന ദുഷ്ടുകളെയും.(വൃഷടിപ്രദേശങ്ങള്‍ ബിംബ കല്പന )പിന്നെ കൃത്രിമങ്ങള്‍ ,അധിനിവേശങ്ങള്‍ അവക്കെതിരെയുള്ള വിപ്ലവങ്ങള്‍ ....
നന്ദി ,ട്ടോ.
@Absar...നന്ദി പ്രിയ നാട്ടുകാരാ!
@C.V.T...Thanks a lot...
@വേണുഗോപാല്‍ ...നന്ദി-ഹൃദയപൂര്‍വ്വം !
ശക്തിയുടെ കവിത.ആശംസകള്‍
ReplyDeleteപലപ്പോഴും ഭാഷ ഒരു പ്രശ്നം തന്നെയാണ് കവിത ആസ്വാദനത്തിനു.
ReplyDeleteമുല്ലക്ക് കൊടുത്ത വിശദീകരണം എന്നെയും സഹായിച്ചു.
നന്ദി മുഹമ്മദ് ഭായ്.
കവിതയുടെ രണ്ടാം ഭാഗം ഏറെ ഇഷ്ടമായി.
ReplyDeleteദുര്‍ബലനെ കീഴാളനാക്കുന്ന കാടത്തത്തെ നീതിയുടെ പൊന്നാടയണിയിച്ചു ആദരിച്ച വിഡ്ഢികളുടെ ലോകം.
നല്ല വരികള്‍
ReplyDeleteഎതിര്‍ നെഞ്ചു വിരിക്കുന്ന
ReplyDeleteചങ്കൂറ്റങ്ങള്‍ക്കു മുന്നില്‍
പത്തി താഴ്ത്തട്ടെ, ഫണമുയര്‍ത്തുന്ന
പണസര്‍പ്പങ്ങള്‍ !!
ഇല്ല മാഷെ എനിക്കു പ്രതീക്ഷയില്ല. ദുർബലന്റെ ലോകം സൃഷ്ടിക്കുവാനുള്ള മുന്നേറ്റങ്ങളെയും വിലക്കെടുത്ത് അവർ സസുഖം വാഴുകതന്നെ ചെയ്യും. കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത് അതാണ്......
ശക്തമായ കവിത.
പണസര്‍പ്പങ്ങള്‍ എന്നത് തന്നെ എനിക്കിഷ്ടപ്പെട്ടു. വിശദീകരണം കൂടുതല്‍ സഹായിച്ചു.
ReplyDeleteപ്രിയ രമേഷ് സുകുമാരന്‍..സുഹൃത്തേ നന്ദി.പ്രിയ മന്‍സൂര്‍ ...വളരെ സന്തോഷമുണ്ട്.നന്ദി.ഉപ്പയുടെ പുസ്തകത്തിനു താങ്കളുടെ സ്വതസിദ്ധമായ ശൈലിയിലുള്ള വിശദമായ ഒരു കുറിപ്പ് പ്രതീക്ഷിക്കുന്നു.
ReplyDeleteപ്രിയ jomon josef..വന്നതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും വളരെ നന്ദി.'ശുഭാപ്തിവിശ്വാസം'-അതല്ലേ എല്ലാം!
പ്രിയ Akbar...വിലപ്പെട്ട അഭിപ്രായത്തിനു നന്ദി !
പ്രിയ Vp Ahmed...Thanks!
പ്രിയ പ്രദീപ് മാഷ് ...നന്ദി.ദുര്‍ബലര്‍ക്കും ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കാം.
പ്രിയ jefu ..ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.നന്ദി ...
കൃതിപ്പുകളുടെ
ReplyDelete----
അവിടെത്തെ അർത്ഥം മനസ്സിലായില്ല മാഷേ..
കുതിപ്പുകൾ എന്നാണോ?..ടൈപ്പു ചെയ്യുമ്പോൾ തെറ്റിയതാണോ?
ഉള്ളവന് എന്തുമാകാം ഇല്ലാത്തവന്… എല്ലായിടത്തും പണം തന്നെയാണു പ്രശ്നം… ഇല്ലാത്തവനെ ഉരുട്ടിക്കൊല്ലും ഉള്ളവനെ വാഴ്ത്തി നടക്കും എന്നാണല്ലോ എല്ലായിടത്തും..
വൈകിയാണെങ്കിലും അദ്ധ്യാപക ദിന ആശംസകൾ നേരുന്നു..
ReplyDeleteപ്രിയ മാനവധ്വനി....കൃത്രിമം എന്ന അര്‍ത്ഥത്തിലാണ് ആ പദം കൊടുത്തിട്ടുള്ളത്.വന്നതിലും നല്ല അഭിപ്രായങ്ങള്‍ പങ്കിട്ടതിലും നന്ദി....
ReplyDelete