Pages

Ads 468x60px

..

Saturday, August 25, 2012

മനേഷിന്, ഹൃദയപൂര്‍വ്വം!


(Image >Google)
______
ചില മൗനങ്ങള്‍ എത്ര വാചാലം.ചില 'വാചാലതകള്‍ 'പെയ്തൊഴിയും ഘനമേഘങ്ങള്‍ പോലെയും!!വരകളുടെ വശ്യത അതിന്‍റെ വിമൂക
ഗരിമയിലാണ്.വാഗ് മൊഴികള്‍ക്കുമുണ്ട് അതിന്റേതായ ആഴവും പരപ്പും.ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ സര്‍ഗ സിദ്ധികള്‍ എത്ര സുഭഗം ,സുഫലം....!!

               ഇത്രയും ആമുഖം....ഈ കുറിപ്പെഴുതാന്‍ പ്രചോദനമായത് ,'ബൂലോക'ത്തിന്‍റെ അക്ഷരത്തോപ്പില്‍ വിടര്‍ന്നു
വിലസുന്ന ഒരു വിജ്ഞാനകുതുകിയുടെ അനുഭവക്കുറിപ്പാണ്.വല്ലാതെ പൊള്ളി -ആ കണ്ണീര്‍ കനലുകളിലൂടെ കയറിയിറങ്ങിയപ്പോള്‍ !

               ബ്ലോഗഭിധാനം, 'മണ്ടൂസന്‍ '.നേര്‍ പേര്.മനേഷ് മാന്‍ .'ബൂലോക'ത്തില്‍ വല്ലാതെ മേഞ്ഞു നടക്കുന്ന 'ദുശ്ശീല' മില്ലാത്തതിനാല്‍
അധിക ബ്ലോഗ്ഗര്‍മാരെയും എനിക്കു നന്നായി പരിചയമില്ല.അക്കൂട്ടത്തിലാണ് മനേഷും .ബ്ലോഗുകള്‍ മുഴുവന്‍ അരിച്ചു പെറുക്കാന്‍ സമയവും
സാഹചര്യവുമുണ്ടെങ്കിലും കടുത്ത വേദനകള്‍ തടങ്കലിട്ടിരിക്കയാണ് ,എന്നെ !(പ്രിയപ്പെട്ടവരുടെ ബ്ലോഗിലെത്താനും പോസ്റ്റുകള്‍  കണ്ടെത്താനും വൈകുന്നത്
അതിനാലാണെന്ന് ആനുഷംഗികമയി അറിയിക്കട്ടെ .)
               എന്‍റെ അയല്‍പ്രദേശത്തുകാരനാണ് മനേഷ്.എന്‍റെ ഗ്രാമത്തില്‍ നിന്നും മനേഷിന്റെ നാട്ടിലേക്ക് (കൊപ്പം )ഏഴോ എട്ടോ
കി.മീ.കാണും.പാലക്കാടു ജില്ലയിലാണ് കൊപ്പം .എന്റേത്  മലപ്പുറം ജില്ലയും.മലപ്പുറം -പാലക്കാട് ജില്ലകളെ അതിരിട്ടു ഞങ്ങളുടെ നാട്ടിലൂടെ
ഒഴുകുന്ന തൂതപ്പുഴ നിളയുടെ കൈവഴിയാണ്..... മനേഷിനെ ഞാന്‍ പരിചയപ്പെടുന്നത് 'ബൂലോക'ത്തു നിന്ന്.മനേഷിന്റെ ബ്ലോഗ്‌
വായിച്ചപ്പോള്‍ എനിക്ക് ആ കുട്ടിയെ പരിചയപ്പെടണമെന്നും രണ്ടിറ്റു ആശ്വാസ വാക്കുകള്‍ പകര്‍ന്നു നല്‍കണമെന്നും വല്ലാത്ത കൊതി .
facebook-ലൂടെ മനേഷുമായി ബന്ധപ്പെട്ടു.ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ചു.എന്‍റെ സഹാധ്യാപികയായിരുന്ന കൊപ്പത്തുള്ള  ഗീത ടീച്ചറെയും കുടുംബത്തെയും
 അറിയുമെന്നും മറ്റും സംസാരിച്ചപ്പോള്‍  മനസ്സിലായി .സന്തോഷം തോന്നി. ഒരു ദിവസം മനേഷിന്റെ വീട്ടില്‍ പോകണമെന്ന് കരുതുന്നു .മനേഷിന്റെ
സംസാര ശേഷി ശരിയാംവണ്ണം തിരിച്ചുകിട്ടുന്നേയുള്ളൂ ......ദൈവം ആ കുട്ടിയുടെ അസുഖങ്ങള്‍ വളരെ വേഗം സുഖപ്പെടുത്തുകയും പൂര്‍വോപരി
ആരോഗ്യവും ഐശ്വര്യവും സന്തുഷ്ടജീവിതവും പ്രദാനം ചെയ്യുകയും  ചെയ്യട്ടെ !

            ചിലര്‍ ചിരിക്കും .എരിയുന്ന കനലിന്റെ സ്വര്‍ണത്തിളക്കം പോലെ !ചിലര്‍ കരയും .ഇടിമിന്നലുകളില്‍ വിതുമ്പിത്തുളുമ്പാത്ത മാരിമുത്തുകള്‍
പോലെ.ഇതില്‍ ആരാണ് മനേഷ്? വിലയിരുത്തുക 'ബൂലോകം '! മനേഷിന്റെ അനുഭവക്കുറിപ്പ് വായിച്ചപ്പോള്‍ സന്ദേഹിച്ചതാണ് ,ഇങ്ങിനെ .
 കെട്ടഴിച്ച ആതുറന്നു പറച്ചില്‍ വളരെ വൈകിയാണ് എന്‍റെ കണ്ണില്‍ പെടുന്നത് .വായിച്ചവര്‍ക്കെല്ലാം അതിന്‍റെ കണ്ണീരിറ്റുകളില്‍ വല്ലാത്ത
നോവ്‌ അനുഭവപ്പെടുന്നുണ്ടാവാം .വായിക്കാത്തവര്‍ വായിച്ചറിയുക എന്ന് ചുരുക്കട്ടെ.
Link-ഇതാ ...."ഓർമ്മകൾ ഉണ്ടായിരിക്കണം....."

               ഈ ഓണക്കാലം  മനേഷിന്റെ 'അപകടത്തിന്‍റെ മൂന്നാം വാര്‍ഷിക' വും (August-30 )അതിനു ശേഷം തുടങ്ങിയ  ബ്ലോഗിന്റെ ഒന്നാം വാര്‍ഷികവുമാണെന്ന് മനു അറിയിച്ചു  .ഈ വിഷയത്തില്‍  വിശദമായ ഒരു പോസ്റ്റു മനേഷിന്റെതായി അടുത്തു തന്നെ  ഉണ്ടാവുമെന്നും പ്രതീക്ഷിക്കാം

               ഇതാണ് നമ്മളില്‍ പലരും.ഇതെല്ലാം ചിന്തിക്കാനും കൂടി പ്രേരിതമാണ് മനേഷിന്റെ ആ  കുറിപ്പ്. നമുക്കിടയില്‍ പിന്നെഎന്തിനാണ് വെറുതെ
ചില വാശികളും തന്‍പോരിമയും?'ഈ-ലോക'ത്തുമുണ്ടോ,അങ്ങിനെയും ചിലതെന്ന്  ചിലപ്പോള്‍ തോന്നിയിട്ടുമുണ്ട്.ഇതൊന്നും അറിയാത്ത പോലെ പൊട്ടന്‍
കളിക്കയാണ് എന്നെപോലെ പലരുമെന്നും !ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ?അമ്മയെ തല്ലിയാലും അഭിപ്രായങ്ങള്‍ അനവധിയെന്ന
സാഹചര്യങ്ങള്‍   'ഈ-ലോകത്തും'കാണുമായിരിക്കും അല്ലേ .........?!
              ഇങ്ങിനെയൊന്നും ഇല്ലെന്നു ആരെങ്കിലും തെളിയിച്ചു പറഞ്ഞാല്‍ ഞാനീ പറഞ്ഞത് പിന്‍ വലിക്കാം.അങ്ങിനെ ഉണ്ടാവരുതേയെന്ന
ശുഭപ്രതീക്ഷയോടെ ......!എനിക്കാരോടും പരിഭവങ്ങളില്ല .
പരിദേവനങ്ങളില്ല .മുറുമുറുപ്പോ,പ്രകടന ത്വരകളോയില്ല.വേദനകളേയുള്ളൂ -കടമകള്‍ ,കടപ്പാടുകള്‍ യഥാവിധി നിര്‍വഹിക്കപ്പെടാന്‍
കഴിയാത്തതിലുള്ള വിതുമ്പലുകള്‍ !ഈദൃശ വേദനകള്‍ സമാശ്വാസത്തിന്റെ അക്ഷരരൂപങ്ങളാക്കുകയാണ് എന്നെപോലെ ,മനുവിനെപ്പോലെ പലരും !സാന്ദര്‍ഭികമായി
പറഞ്ഞു പോയതാണ് .ക്ഷമിക്കണേ .....!!
            പ്രിയ മനേഷ്.പ്രിയപ്പെട്ട അനിയാ !
മുറിവ് പറ്റിയവനേ മുറിവിന്റെ നോവറിയൂ.   വിശപ്പില്‍ പോള്ളിയവനേ അതിന്‍റെ കനലെരിച്ചിലറിയൂ.ഓരോ ജീവിതത്തിന്റെയും അകത്തളങ്ങള്‍
തേന്‍ കൂടുകളെന്നു നിനച്ചു പോവരുതേ...
          എനിക്കസൂയ തോന്നുന്നു .എത്ര കൂട്ടുകാരാണ് മനേഷിന് !അത്രമേല്‍ സൗഭാഗ്യം കിട്ടുന്നവര്‍ വളരെ പരിമിതം .വേദനിക്കുന്നവരില്‍ നിന്നേ
നല്ല സൃഷ്ടികള്‍ ഉടലെടുക്കൂ .അതിനാല്‍ വര്‍ദ്ധിതവീര്യത്തോടെ,ഇഛാശക്തിയോടെ മുന്നേ ഗമിക്കുക .വിജയം ദേ,കൈപിടിയില്‍ !ഈശ്വരന്‍
സഹായിക്കട്ടെ !
എവിടെയോ വായിച്ചിട്ടുണ്ട് -
        "ഓരോ ജീവിതവും തപ്പാല്‍ പെട്ടിയിലെ കത്ത് കൂമ്പാരങ്ങള്‍ പോലെയാണ് .
എത്രയെത്ര വികാര-വിചാരങ്ങളാവാം ഓരോന്നിനും !!.തൊട്ടുതൊട്ടു കിടന്നിട്ടും അറിയുന്നുണ്ടോ പരസ്പരം  ഉള്ളകങ്ങള്‍ ......"!!

                                                             ___  ശുഭം !മംഗളം....എല്ലാവര്‍ക്കും !!
                                                                            ******************

29 comments:

 1. മുറിവ് പറ്റിയവനേ മുറിവിന്റെ നോവറിയൂ. വിശപ്പില്‍ പോള്ളിയവനേ അതിന്‍റെ കനലെരിച്ചിലറിയൂ.

  ഞാനും ഈ പഞ്ചായത്തില്‍ തന്നെ ഉണ്ട്....
  അവനെ ഒന്ന് പിടിക്കണം....

  ReplyDelete
 2. ആഹ, നമ്മുടെ മനുവിനെ കുറിച്ചാണല്ലോ !!! ഓരോന്ന് അനുഭവിച്ചവനെ അത് ഉൾക്കൊണ്ട് കൊണ്ട് ജീവിക്കാൻ കഴിയൂ..

  ഞാൻ തൂത ദേശക്കാരനാണ് - തൂതപ്പുഴയെ കുറിച്ച് കണ്ടപ്പോൾ മനസിനൊരു കുളിർമ്മ.

  തൂതപ്പുഴയുടെ പശ്ചാത്തലത്തിലുള്ള ഒരു കഥ
  http://www.njanorupavampravasi.blogspot.com/2011/11/blog-post.html

  ReplyDelete
 3. മാഷേ .. ഈ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കൊപ്പത്തു എത്തി അവനെ കണ്ടിരുന്നു. അവന്റെ ശുഭാപ്തി വിശ്വാസം.. അതൊന്നു മാത്രമാണ് അവനു പുനര്‍ജ്ജന്മം നല്‍കിയത് എന്നെനിക്ക് തോന്നി. ഇപ്പോഴും ചികിത്സയിലും പിസിയോ തെറാപ്പിയിലും തുടരുന്ന അവന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് മാത്രമാണ് പ്രാര്‍ത്ഥന. ഈ നല്ല കുറിപ്പിന് ആശംസകള്‍

  ReplyDelete
 4. എനിക്ക് മനുവിനെ നല്ല ഇഷ്ടമാ.. (ഇതിലെല്ലാമുണ്ട്)

  ReplyDelete
 5. മനു ഒരു നല്ല സുഹൃത്താണ്‌...അപരിചിത സൌഹൃദങ്ങളാണ് പലപ്പോഴും ഏറെ ആശ്വാസകരം. മനുവിന് നന്മകള്‍ നേരുന്നു

  Regards
  village girl

  ReplyDelete
 6. >>>എനിക്കാരോടും പരിഭവങ്ങളില്ല .
  പരിദേവനങ്ങളില്ല .മുറുമുറുപ്പോ,പ്രകടന ത്വരകളോയില്ല.വേദനകളേയുള്ളൂ -കടമകള്‍ ,കടപ്പാടുകള്‍ യഥാവിധി നിര്‍വഹിക്കപ്പെടാന്‍
  കഴിയാത്തതിലുള്ള വിതുമ്പലുകള്‍ !ഈദൃശ വേദനകള്‍ സമാശ്വാസത്തിന്റെ അക്ഷരരൂപങ്ങളാക്കുകയാണ് എന്നെപോലെ ,മനുവിനെപ്പോലെ പലരും !<<<
  ശരിയാണ് കുട്ടിക്കാ മണ്ടൂനു ആരോടും പരിഭവങ്ങളോ,പരിദേവനങ്ങളോ ,മുറുമുറുപ്പോ ഒന്നുമില്ല ,ഞാനും കണ്ടിരുന്നു മണ്ടൂനെ...:(

  ReplyDelete
 7. ഇക്കാ,ഞാനിപ്പൊ എത്തിയതേ ഉള്ളൂ.വായിച്ചു,നന്ദി.

  ReplyDelete
 8. അവനെ അറിയാം , കണ്ടിട്ടില്ലാ , കാണണം നാട്ടിൽ വന്നിട്ട്

  ReplyDelete
 9. എനിക്കും ആളെ ഒന്ന് കാണണം....

  ReplyDelete
 10. വേഗം സുഖം പ്രാപിക്കട്ടെ

  ReplyDelete
 11. മുറിവ് പറ്റിയവനേ മുറിവിന്റെ നോവറിയൂ.വിശപ്പില്‍ പൊള്ളിയവനേ അതിന്‍റെ കനലെരിച്ചിലറിയൂ.....

  ഈ പോസ്റ്റിന് എണ്ണിയാലൊടുങ്ങാത്ത ലൈക്കുകൾ തരുന്നു മാഷെ. മനേഷ് എന്റെയും അനിയനാണ്.പരസ്പരം വിളിച്ച് സ്നേഹം പങ്കുവെക്കാറുണ്ട് ഞങ്ങൾ. കാൽപ്പനിക സങ്കടങ്ങളുമായി നടക്കുന്നവർ മനേഷിനെ കണ്ടു പഠിക്കണം. എന്താണ് പോസിറ്റീവ് എനർജി എന്നും, ഏതു പ്രതിസന്ധിയിൽ നിന്നും അത് എങ്ങിനെ ഉണ്ടാക്കിയെടുക്കാമെന്നും ഉള്ളതിന്റെ നല്ല ഉദാഹരണമാണ് മനേഷ്...

  ReplyDelete
 12. എല്ലാം വേഗം സുഖമാവും

  ReplyDelete
 13. ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മനുവിനെ കണ്ടിരുന്നു, സന്ദീപും കൂടെയുണ്ടായിരുന്നു. ഉച്ചക്ക് അവന്‍റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിഞ്ഞാണ് പോന്നത്. ഞങ്ങള്‍ അവന്‍റെ കഥകള്‍ വിരിഞ്ഞ വഴികളിലൂടെ നടന്നു. അന്ന് ആദ്യമായി കാണുകയാണ് ഞങ്ങള്‍ എന്ന്‍ തോന്നിയതേ ഇല്ല. വര്‍ഷങ്ങളുടെ പരിചയമുള്ള പോലെ ഞങ്ങള്‍ സമാരിച്ചു. ഹരം പറഞ്ഞു, തോണ്ടി, തിരക്കി, ആര്‍ത്തു ചിരിച്ചു. കുട്ടിക്കാ പറഞ്ഞ ആ ആത്മവിശ്വാസമുണ്ടല്ലോ അതിന് അവനെ അഭിനന്ദിച്ചേ മതിയാകൂ. നന്ദി സര്‍, എന്‍റെ കൂട്ടുകാരന് ഇങ്ങനെ ഒരു പ്രോല്‍സാഹനം നകിയതില്‍., അതല്ലാ, ഒരു സംശയം എനിക്കെന്തേ ഇങ്ങനെ ഒരു പോസ്റ്റ്‌ എന്‍റെ അനിയനെക്കുറിച്ച് എഴുതാന്‍ തോന്നിയില്ല.

  ReplyDelete
 14. പോസ്റ്റ് വഴിയാണ് മനേഷിന്റെ അപകടത്തെക്കുറിച്ചറിഞ്ഞത് തന്നെ. മനേഷിന്റെ പല പോസ്റ്റുകളും വായിച്ചിട്ടുമ്മ്ണ്ടെങ്കിലും ആദ്യ പോസ്റ്റ് കണ്ടത് ഇതുവഴി. ഡൈവം അവന്ന് എത്രയും പെട്ടെന്ന് ആശ്വാസവും സുഖവും നൽകി അനുഗ്രഹിക്കട്ടെ.

  ReplyDelete
 15. എനിക്ക് ചിരിക്കുന്ന മനെഷിനെയെ അറിയൂ. അതെന്നും അങ്ങിനെ ആയിരിക്കും . എന്‍റെ സ്നേഹവും പ്രാര്‍ഥനയും കൂടെ വെക്കുന്നു .

  ReplyDelete
 16. മനേഷ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

  ReplyDelete
 17. ആയുരാരോഗ്യസൗഖ്യം നേരുന്നു മനേഷ്. ഈ പോസ്റ്റിന്റെ നന്മയും കാണാതിരിക്കാനാവില്ല..

  ReplyDelete
 18. ഒരാഴ്ചത്തെ പരിചയേ എനിക്കുള്ളൂ മനീഷുമായി..
  ഇതൊക്കെ അറിയണത് ഇപ്പോഴും..

  മനേഷിന്‍റെ ആരോഗ്യത്തിനായ് എന്‍റെയും പ്രാര്‍ത്ഥന..

  ReplyDelete
 19. കാണണം..മനേഷ് മന്നിനെ..

  ReplyDelete
 20. ഇക്കാ മനേഷിന്റെ കാര്യം ഇപ്പോഴാണ് അറിയുന്നത്. എല്ലാം വേഗം സുഖാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇനി നാട്ടില്‍ വരുമ്പോള്‍ കാണണം. ഇന്‍ഷാ അല്ലാഹ്.

  ReplyDelete
 21. സുപ്രഭാതം ഇക്കാ..
  റ്റെ പുലരികളില്‍ എന്നും തെളിയുന്ന ഒരു മുഖം മനേഷിന്‍റേതാണ്‍..
  ഈ സ്നേഹവും പ്രാര്‍ത്ഥനകളും എന്നും ന്റ്റെ അനിയനില്‍ ഉണ്ടായിരിയ്ക്കും.

  നന്ദി ഇക്ക.

  ReplyDelete
 22. മനെഷിനു വേഗം സുഖം പ്രാപിക്കട്ടെ

  ReplyDelete
 23. ഓണാശംസകള്‍ ആദ്യമേ നേരട്ടെ .... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ...
  .പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))

  ReplyDelete
 24. എല്ലാവര്ക്കും മനുവിനെക്കുറിച്ച് പറയാനുള്ളതില്‍ ഒരു പാട് സാമ്യങ്ങള്‍. എനിക്കും മറിച്ചല്ല പറയാനുള്ളത്. ആരും എഴുതാത്ത ഒരു ശൈലി അതാണെന്നെ മനുവിന്റെ ബ്ലോഗിലെത്തിച്ചത്. അതെന്റെ വീട്ടിലെ സംഭാഷണ ശൈലി കൂടി ആകുമ്പോള്‍ അതങ്ങനെ ആവാതെ വയ്യല്ലോ. അതുകൊണ്ട് തന്നെ എഴുതിയതെല്ലാം എന്റെ വീടിനെ ചുറ്റിപ്പറ്റി അല്ലെങ്കില്‍ എന്റെ ഗ്രാമത്തില്‍ നടക്കുന്നതുപോലെ എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. മനുവിന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു. കൂടെ ഇതെഴുതിയ കുട്ടിക്കയുടെ നല്ല മനസ്സിന് ഒരായിരം ആശംസകള്‍. ഓണശംസകളോടെ...

  ReplyDelete
 25. ഇവിടെ വന്നു മനുവിനെ വായിച്ച് നല്ലമനസ്സുകള്‍ പങ്കു വെച്ച എന്‍റെ പ്രിയപ്പെടവരെ,നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ മനുവിന് വേണ്ടിയുളള പ്രാര്‍ഥനകളാണെന്ന് വിശ്വാസമുണ്ട്‌.മനുവിന് വേണ്ടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.....
  ഞാനും Dr.Absar-ഉം മനുവിന്റെ വീട്ടില്‍ പോയിരുന്നു.എല്ലാം ശരിയായി വരുന്നുണ്ട്.നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ ഓണാശംസകള്‍!!

  ReplyDelete
 26. ആയുരാരോഗ്യസൌഖ്യം നേരുന്നു.
  മാഷിന്റെ ഈ ബ്ലോഗ്ഗില്‍ കൂടിയാണ്‌ വിവരങ്ങള്‍ മുഴുവന്‍ അറിയുന്നത്. ബ്ലോഗ്ഗുകളില്‍
  വരുന്ന പല അഭിപ്രായങ്ങളും വായിക്കാന്‍
  കഴിഞ്ഞിട്ടുണ്ട്,"മണ്ടൂസന്‍""'എഴുതിയത്. മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
  നന്മ നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 27. വേഗം സുഖം പ്രാപിക്കട്ടെ
  മാഷിന്റെ പോസ്റ്റ് വായിച്ചപ്പോഴാണ് ഈ വിവരം
  അറിഞ്ഞത്.പല ബ്ലോഗ്ഗുകളിലും "മണ്ടൂസന്റ്റെ"
  കമന്റുകള്‍ വായിച്ചിരുന്നു!!!
  നന്മയുടെ ഓണാശംസകള്‍

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge