Pages

Ads 468x60px

..

Tuesday, August 21, 2012

ചിത്രം വിചിത്രം !

         
                                                                       


'മുഖപുസ്തക'ത്തിന്റെ ശുഭ്ര -
പ്പേജുകളിലാരാണ്
മുറുക്കിത്തുപ്പിയത്‌ ?

'ചുണ്ടെലി'കള്‍ 'ലൈക്കി'ന്റെ
വികാരത്തുണ്ടുകള്‍
മണത്തു നടക്കുന്ന
ഉത്സവമുറ്റത്താരാണ്
'ചപ്പുചവറു'കള്‍ക്ക്
ഒരുചാണ്‍ 'ഇല'വിരിച്ചത് ?

നേരിന്‍റെ നേര്‍ക്കണ്ണുകള്‍
ചൂഴ് ന്നെടുക്കും
കാക്കത്തൊളളായിരം
ചാനല്‍ 'കുഴിമാടങ്ങളി'ലൊളിച്ചു
പുളക്കുന്ന -
'പുറംതട്ടുകള്‍'ക്കാരാണ്
പുറലോകത്തിന്‍റെ -
കണ്ണുകള്‍ കനിഞ്ഞത് ?

വീണപൂവുകളുടെ വേരറ്റ
വഴികളിലാരാണ്
ഉണ്മയുടെ 'ചിത്ര'പുടകള്‍
വിരിച്ചിട്ടത് ?

പട്ടി - കുട്ടി -പൊങ്ങച്ചങ്ങള്‍ക്ക്
പട്ടുമെത്തകള്‍ വിരിക്കുന്ന
അരങ്ങാട്ടങ്ങളിലാരാണ്
വിശപ്പിന്‍റെ-
എച്ചില്‍ മുളളുകള്‍ക്ക്
തിരശ്ശീല പൊക്കിയത് .....?
     
ആക്രിക്കമ്പോളത്തിലും
കാഴ്ച തൂങ്ങാത്തൊരീ -
'നോക്കുകുത്തികള്‍ 'ക്കാരാണ്
"മനുഷ്യനെ"ന്ന അടിക്കുറിപ്പ് വരച്ചിട്ടത് !!

കനിവ് വറ്റിക്കിതക്കും മാലോകത്തിന്‍
നേര്‍ക്കണ്ണാടി,യില്‍
തെളിഞ്ഞുണരുന്നു, നിന്റെയു -
മെന്റെയുമൊരായിരം   'മുഖങ്ങള്‍ '-
മുഖംമൂടികളില്ലാതെ .......!!!

******

( ചിത്രങ്ങള്‍ -കടപ്പാട് :facebook )
_____________

18 comments:

 1. അറിയേണ്ടതും അറിയിക്കേണ്ടതും ..........

  ReplyDelete
 2. "ആര്‍ക്കു ലാഭമാര്‍ക്കു ചേതമീ -
  കാഴ്ച തൂങ്ങാ മണ്‍ കട്ടകള്‍ !"????

  ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.. ഉത്തരങ്ങള്‍ കിട്ടില്ല എങ്കില്‍ കൂടി...

  ReplyDelete
 3. നോവുണ്ട് വരികളില്‍ ..പ്രതിഷേധത്തിന്റെ ചൂരും ..
  ഇഷ്ടായി സര്‍ ചിന്തിപ്പിക്കുന്ന ഈ കവിത ..
  ഒരുപാടു സ്നേഹാശംസകള്‍ ..

  ReplyDelete
 4. പൊള്ളുന്ന ഒരു മനസ്സില്‍ നിന്നുയിര്‍ക്കൊണ്ട വ്യാകുലമായ ചിന്തകള്‍ ..തിളച്ച ചോദ്യങ്ങള്‍ ..നല്ല പ്രയോഗങ്ങള്‍

  ReplyDelete
 5. നോവിക്കുന്ന ചിത്രം .കണ്ണീര്‍ മനസ്സില്‍ അണ പൊട്ടുന്നു ,കവിത വായിക്കാന്‍ കഴിഞ്ഞതെയില്ല ,അത്ര മേല്‍ വേദനിപ്പിച്ചു ആ ഫോട്ടോ ..

  ReplyDelete
 6. ഉത്തരമില്ലാത്ത, ഉത്തരം കിട്ടാത്ത കുറെയേറെ ചോദ്യങ്ങള്‍.
  സാമ്പത്തികസന്തുലനം ഒരിക്കലും ഉണ്ടാവില്ലെന്നുതന്നെ...
  സിയാഫ്‌ പറഞ്ഞതുപോലെ ആ ചിത്രം...
  വല്ലാതെ വേദനിപ്പിക്കുന്നു അത്.

  ReplyDelete
 7. ഹൃദയ സ്പര്‍ശിയായ വരികള്‍...

  ReplyDelete
 8. മാറ്റമില്ലാത്ത വ്യത്യാസങ്ങള്‍

  ReplyDelete
 9. നൊമ്പരപ്പെടുത്തുന്നു ഇക്കാ..
  ഓരോ തലത്തിൽ എത്തിയ്ക്കുനവയാണു ഇക്കയുടെ ഓരോ കവിതയും..
  .
  ആശ്ംസകൾ...!

  ReplyDelete
 10. വേദനിപ്പിക്കുന്ന വാക്കുകളും ചിത്രങ്ങളും . അത് സത്യമാണെന്നറിയുമ്പോള്‍ വരികളുടെ പ്രസക്തിയേറുന്നു

  ReplyDelete
 11. കാണാന്‍ വയ്യ അത്..

  ReplyDelete
 12. @അബ്ദുല്‍ജബ്ബാര്‍ വട്ടപ്പോയില്‍
  @ഫിറോസ്‌
  @സതീഷ്‌
  @ആരങ്ങോട്ടുകര മുഹമ്മദ്‌... പ്രിയത്തോടെ നന്ദി -എലാവര്‍ക്കും!
  @സിയാഫ് അബ്ദുല്‍ഖാദര്‍...മാറ്റി ഞാന്‍ ആചിത്രം.എനിക്കും കാണാന്‍ വയ്യ....
  @-സോണി - സുസ്വാഗതം ഈ 'ഒരിറ്റി'ലേക്ക്.നന്ദി....
  @Absar
  @ajith
  @വര്‍ഷിണി
  @jefu jailaf
  @മുല്ല(Yasmin)(ആ ഫോട്ടോ മാററി ട്ടൊ)....നന്ദി ..നന്ദി !!

  ReplyDelete
 13. ഹൃദയസ്പര്‍ശിയായ കവിത.
  ആശംസകള്‍ മാഷെ

  ReplyDelete
 14. വരികൾ തീവ്രവും ശക്തവുമാണ്. ശക്തമായ സാമൂഹ്യനിരീക്ഷണം മുന്നോട്ടുവെക്കുമ്പോഴും കവിതയുടെ താളവും, തിളക്കവും നഷ്ടപ്പെടാതെ പദാവലികളെ കൂട്ടിയിണക്കാൻ മാഷിനു സാദ്ധ്യമാവുന്നു....

  ReplyDelete
 15. 'ചുണ്ടെലി'കള്‍ 'ലൈക്കി'ന്റെ
  വികാരത്തുണ്ടുകള്‍
  മണത്തു നടക്കുന്ന
  ഉത്സവമുറ്റത്താരാണ്
  'ചപ്പുചവറു'കള്‍ക്ക്
  ഒരുചാണ്‍ 'ഇല'വിരിച്ചത് ?

  പ്രതിഷേധാഗ്നിയില്‍ വേവിച്ചെടുത്ത വാക്കുകളുടെ കൂരമ്പ്‌ ചെന്ന് തറക്കുന്നത് നമ്മുടെ നിസ്സംഗതക്ക് നേരെ. നിരര്‍ത്ഥക പ്രകടനങ്ങളുടെ മുതലക്കണ്ണീരിനെ കവിത പരിഹസിക്കുന്നു. തീവ്രമായ വരികളിലൂടെ കവിത അതിന്റെ ധര്‍മ്മം നിറവേറ്റി. അഭിനന്ദനങ്ങള്‍.

  ReplyDelete
 16. കവിതയും ചിത്രങ്ങളും വല്ലാതെ വേവിച്ചു മാഷേ ..

  കനിവ് വറ്റിക്കിതക്കും മാലോകത്തിന്‍
  നേര്‍ക്കണ്ണാടി,യില്‍
  തെളിഞ്ഞുണരുന്നു, നിന്റെയു -
  മെന്റെയുമൊരായിരം 'മുഖങ്ങള്‍ '-
  മുഖംമൂടികളില്ലാതെ .......!!!

  ReplyDelete
 17. പ്രിയപ്പെട്ട C.V.T,Pradeep Mash,Akbar,Venugopal.....നന്ദി-ഈ സാന്നിധ്യത്തിനും സുചിന്തിതമായ അഭിപ്രായങ്ങള്‍ക്കും !

  ReplyDelete
 18. മുഖ പുസ്തകത്തിന്റെ വെളുത്ത പേജില്‍ നമുക്ക് ഗോര ഗോരം ഇനിയും ചര്‍ച്ചകള്‍ നടത്താം ദീന രോധനത്തിന്റെ കാടിന്യത്തെ കുറിച്ച്
  വഴിയെ നടക്കുമ്പോള്‍ കാണുന്ന പിച്ചക്കാരനെയും പാവപെട്ടവനെയും സംസ്കാരം ഇല്ലാത്തവന്‍ എന്നക്ഷേപിച്ചു ആട്ടി ഓടിക്കാം

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge