ചാടിപ്പിടഞ്ഞെണീറ്റു കാലേ
മോടിയിലണിഞ്ഞൊരുങ്ങിപ്പുറ -
പ്പെടാന് പാടുപെട്ട നാളുകളിന്നെന്
ചടുല ദു:ഖം .
ഓടിച്ചാടി മുന്നില്,ഞാന്ഞാനെന്ന
ഝടുതിയില് ചാടിക്കടന്ന
തോടും പാടവും കാടും
മേടുമിന്നെന് നഷ്ടസ്വപ്നം .
പടികടന്നു ചെല്ലും പാഠശാലയില്
പാടുപെട്ടെത്തും കിടാങ്ങള്ക്കക്ഷര-
പിടിവള്ളി പണിയുമായക്ഷീണ
പടുതികളുമിന്നെന് ചുടുനെടുവീര്പ്പുകള് .
നാട്യങ്ങളേതുമില്ലാത്ത നാട്ടിന്പുറങ്ങള്
നീട്ടിനീട്ടിത്തന്നോരോ സ്നേഹ സദ്യകള് ,
കൊടുക്കല് - വാങ്ങലുകളില് ഹൃദയ -
ക്കൂട്ടുകള് ചാലിച്ച പാരസ്പര്യത്തിന് തേന് -
കൂടുകളുമതില് കുടുകുടെ കലപില കൂട്ടി -
പ്പാടും പലപല വര്ണസ്വപ്ന കിളിക്കൂട്ടങ്ങളും!
പാട്ടുകള് ,പാഠങ്ങളാട്ടങ്ങള് ചാട്ടങ്ങള്
മടുപ്പു വരില്ലൊട്ടുമെത്ര കണ്ടാലും കേട്ടാലും!
പിടപിടക്കുന്നു മമ നെഞ്ചകമാ മധുരസ്മരണക-
ളിടക്കിടെ വന്നെന് മൂകതകളെ നുള്ളി നോവിക്കവേ
.
.
പടികയറിപ്പോകുമെന്നായുസ്സുമതില്
പടിയിറങ്ങി വരുമോരോ കിനാ ചിന്തുകളും
അടുക്കില്ലയിനിയൊരു മാത്ര,ഒരുമാത്രപോലുമെന്നോര്ക്കവേ,
നടുങ്ങുന്നെന് സമസ്ത ബോധ സിരാ മിടിപ്പുകളും !!
*** *** ***
(ചിത്രം - ഗൂഗിള് )
.jpg)
തിരിച്ചു വരാത്ത നല്ല ഓര്മ്മകള് എന്നും
ReplyDeleteമനസ്സില് നൊമ്പരമാണ് ...
ആശംസകള് സാര്.
പടികയറിപ്പോകുമെന്നായുസ്സുമതില്
ReplyDeleteപടിയിറങ്ങി വരുമോരോ കിനാ ചിന്തുകളും
അടുക്കില്ലയിനിയൊരു മാത്ര,ഒരുമാത്രപോലുമെന്നോര്ക്കവേ,
നടുങ്ങുന്നെന് സമസ്ത ബോധ സിരാ മിടിപ്പുകളും !!
വരികളില് വേദനയോ..
പാടില്ലല്ലോ...
ഇതല്ലേ ജീവിതം..
നാട്യങ്ങളേതുമില്ലാത്ത നാട്ടിന്പുറങ്ങള്
ReplyDeleteനീട്ടിനീട്ടിത്തന്നോരോ സ്നേഹ സദ്യകള് ,
കൊടുക്കല് - വാങ്ങലുകളില് ഹൃദയ -
ക്കൂട്ടുകള് ചാലിച്ച പാരസ്പര്യത്തിന് തേന് -
കൂടുകളുമതില് കുടുകുടെ കലപില കൂട്ടി -
പ്പാടും പലപല വര്ണസ്വപ്ന കിളിക്കൂട്ടങ്ങളും!
This comment has been removed by the author.
ReplyDeleteപ്രത്യേകിച്ച് ഒരു മാഷാകുമ്പോൾ പെൻഷൻ പറ്റിയാൽ ഒരു വല്ലാത്ത വിഷമം തോന്നും .. ഒരു പാട് കുട്ടികളുടെ ഇടയിൽ നിന്നും പെട്ടെന്ന് ഒറ്റപ്പെട്ട് ഒരിടത്ത് ഒറ്റയാനായി പോകുന്ന അവസ്ഥ… ഏകനാക്കപ്പെട്ട പോലെ തോന്നി, മൂകത തളം കെട്ടി ഒരു തരം മാനസിക വിഭ്രാന്തികൾ പല മാഷന്മാരും അനുഭവിക്കുന്നുണ്ടാകും എന്നു എനിക്ക് തോന്നുന്നു..പെൻഷൻ പറ്റുക എന്നത് ഒരു മാഷെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ വലീയ വേദനയാവാം..
ReplyDeleteനാട്ടിൻ പുറങ്ങളെയൊക്കെ ഇതിൽ നന്നായി വരച്ചു വെച്ചിരിക്കുന്നു..
ആശംസകൾ നേരുന്നു
Thanks all very much...
ReplyDeleteഹൃദയ സ്പർശിയായ വരികൾ !
ReplyDeleteഎന്നെങ്കിലും ഒരു ദിവസം ഒറ്റപ്പെട്ടു പോകുന്നതു അനിവാര്യം തന്നെ !
മനസ്സ് ഒറ്റപ്പെട്ടു പോകാം ; പക്ഷെ ഓർമ്മകൾ എന്നും തുണ നില്പ്പുണ്ടാവും !
ആശംസകൾ !