___________
ജനിമൃതികള്‍ക്കിടയില്‍
ഹൃദയത്തുടിപ്പുകള്‍
ആയുസ്സിന്റെ ദൂരമളന്നു -
ഇന്ന് ...നാളെ ,ഇന്ന് ...!!
മണ്ണിലൂന്നിയ പാദത്തിനും
മുന്നിലേക്കുയര്‍ത്തിയ
മറുപാദത്തിനുമിടയില്‍
സ്വാര്‍ഥതകള്‍ -
ചുവടുവെച്ചളന്നു കൂട്ടി
മണ്ണിനെ -
ഇനിയും.....ഇനിയും ....!!
കിതച്ചെത്തുമെല്ലാ -
കുതിപ്പുകളു,മവസാനം
ഹൃദ്സ്പന്ദമാപിനിയില്‍
കണ്ണടച്ചു നില്‍ക്കവേ,
ബാക്കി വന്ന
ദുരകള്‍ക്കും
ദൂരത്തിനു,മോരേയളവ-
താറടി മണ്ണിന്‍
അകവും അകലവും !!
***********************
( image courtesy -google )
എല്ലാം അവസാനം ആറടി മണ്ണിലേക്ക്....
ReplyDeleteഭൂമിയിലെ ജീവിത യാത്ര അതുവരെ മാത്രം....
മനുഷ്യ ജീവിതത്തിന്റെ ചൂരുളള മറ്റൊരു കവിതകൂടി ഒരിറ്റിനെ അലങ്കരിക്കുന്നു....
ഇനിയും വരട്ടെ മനോഹരമായ, ജീവിത ഗന്ധിയായ കവിതകള്‍ ഇക്കാ....
ആശംസകള്‍...
എല്ലാ താളവും ഒരേ സ്പന്ദനത്തില്‍ തുടങ്ങി...ഒരേയിടത്തില്‍ അവസാനിക്കുമ്പോള്‍ ഇടയിലെ ദൂരത്തിനും ദുരക്കും ഒരെയളവ്.. എത്ര വ്യക്തതയോടെയാണ് വരികള്‍ അത് വെളിവാക്കുന്നത്..!
ReplyDeleteമനോഹരമായി എഴുതി.
ഒരു മുന്നറിയിപ്പുപോലെ വരികൾ..
ReplyDeleteസുപ്രഭാതം ഇക്ക..
ReplyDeleteആശകള്‍ക്ക് നിറം കൊടുക്കുന്നതും മങ്ങലേൽപ്പിയ്ക്കുന്നതും ഹൃദയ തുടിപ്പുകള്‍ തന്നെ..
സ്പന്ദനങ്ങള്‍ വഴികാട്ടികളുമാകാം...
വഴി തെറ്റിച്ചു വിടാതെ നേര്‍വഴികളിലൂടെ സ്പന്ദനം നിലയ്ക്കുക...അതാണെന്‍റെ പ്രാര്‍ത്ഥനകള്‍...
നന്ദി ഇക്ക...!
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന്.
ReplyDeleteനല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ ...
ReplyDeleteനിനക്ക് സ്വന്തം ആറടി മണ്ണ് മാത്രം
ReplyDeleteആശംസകള്‍
നിനക്ക് സ്വന്തം ആറടി മണ്ണ് മാത്രം
ReplyDeleteആശംസകള്‍
അര്‍ത്ഥം നിറഞ്ഞ കവിത.
ReplyDeleteഅളന്നളന്ന് ഒടുവില്‍ വേണ്ടത്..............
ആശംസകള്‍
Thanks..c.v.t...
ReplyDelete