Pages

Ads 468x60px

..

Thursday, April 05, 2012

നിസ്വന്‍

എന്റെ
വിലപിടിച്ച 
ആടയാഭരണങ്ങളെല്ലാം 
അഴിച്ചെടുത്ത്
അവര്‍ 
ഒരു 'നൂല്‍ബന്ധം'
പോലുമില്ലാതെനിക്കു
തന്നതീ -
മൂന്നുകണ്ടം
കോറത്തുണി !
ഞാന്‍ 
'ജീവിക്കാതെ'
കെട്ടിപ്പടുത്ത
എന്റെ -
അതിവിസ്തൃത
സാമ്രാജ്യങ്ങളെല്ലാം 
അവരെടുത്ത്
എനിക്കീ -
മണ്ണിനടിയിലൊരാ-
റടി ഇരുട്ടിടവും!!
നന്മ -തിന്മകളുടെ 
തുലാസില്‍ 
എന്റെ ആജന്മമൂല്യം
ഇടത്തോ വലത്തോ ?
ദൈവമേ ......!
    *****

{ വാരാദ്യ മാധ്യമം -2002 July 7 }
    *****

(Image courtesy: google)
______


29 comments:

 1. ജീവിക്കാതെ'
  കെട്ടിപ്പടുത്ത
  എന്റെ -
  അതിവിസ്തൃത
  സാമ്രാജ്യങ്ങളെല്ലാം
  അവരെടുത്ത്
  എനിക്കീ -
  മണ്ണിനടിയിലൊരാ-
  റടി ഇരുട്ടിടവും!!

  ആ സത്യം ആദ്യമേ മനസ്സിലാക്കിയിരുന്നെങ്കില്‍ മനുഷ്യന്‍... കവിത ഇഷ്ടായി.

  ReplyDelete
 2. ഒരിക്കലും മറക്കാന്‍ പാടില്ലാത്ത സത്യം.ഉവ്വ് ,അത് ജീവിക്കാനുള്ള ഊര്‍ജ്ജം തരുന്നു ,തെറ്റുകളില്‍ നിന്ന് തട്ടി മാറ്റുന്നു ,,നന്നായി വരികള്‍ ഇക്ക

  ReplyDelete
 3. മാഷുടെ കവിതകള്‍ വീണ്ടും കണ്ടത്തില്‍ വളരെ സന്തോഷം ....
  വളരെ സാരവത്തായ വരികള്‍ .നന്ദി

  ReplyDelete
 4. മാഷെ കവിത ഗംഭീരം....

  മികച്ച ആശയം.... ലാളിത്യഭംഗിയുള്ള വരികൾ... നിലവാരമുള്ള കവിത.....

  ReplyDelete
 5. മരണമെന്ന യാഥാര്‍ത്ഥ്യം..ഒരോര്‍മ്മപ്പെടുത്തല്‍ !!

  ReplyDelete
 6. മരണത്തെ മറന്നു ജീവിക്കുന്നു നമ്മള്‍...

  കവിത നന്നായി...

  ReplyDelete
 7. മാഷിന്റെ കവിതകൾ യാഥാർത്ഥ്യങ്ങളുടെ നേർചൂണ്ടലുകൾ...അതു വന്നവനും പോകേണ്ടവനും ഉൾക്കൊള്ളേണ്ടവ..കാച്ചിക്കുറുക്കിയ അർത്ഥവത്തായ വരികൾ... അതിമനോഹരം...

  “ഇവിടെയുള്ളത് എന്തെങ്കിലും നീ കൊണ്ടു വന്നതാണോ?” എന്ന ഭഗവദ് ഗീതയിലെ ഒരു ചോദ്യം അതെന്നെ ആശ്വസിപ്പിക്കുന്നു..
  ആശംസകൾ

  ReplyDelete
 8. നിറമില്ലാത്തൊരു നിഴലുണ്ട് നിന്റെ കൂടെ.....
  നാം മറന്നാലും നമ്മെ മറക്കാതൊരു നിഴല്‍ ... മരണം ....
  അതൊരിക്കല്‍ കൂടെ ഓര്‍മ്മിപ്പിച്ചു ഈ കവിത .... ആശംസകള്‍ മാഷേ ...:)

  ReplyDelete
 9. നല്ല ഒരു പോസ്റ്റ്‌ ...ഭാവുകങ്ങള്‍

  ReplyDelete
 10. ജീവിതം
  ലളിതമായി
  കോറിയിട്ടു

  ഒരു പിടി
  ചിന്തയും!

  ReplyDelete
 11. അര്‍ത്ഥവത്തായ വരികള്‍..

  ReplyDelete
 12. മൂന്നുകണ്ടം
  കോറത്തുണി !

  അവസാനം ഇതേ ഉണ്ടാകൂ എന്ന ചിന്ത ഓരോ നിമിഷവും നമ്മുടെ മനസ്സില്‍ ഉണ്ടായിരുന്നെങ്കില്‍....
  മരണമെന്ന സത്യം ഹൃദ്യമായ വരികളിലൂടെ അവതരിപ്പിച്ചു ...

  ReplyDelete
 13. പരമമായ സത്യം.

  ReplyDelete
 14. ഓരോ വരിയും
  ഓര്മ പെടുത്തലിന്റെ
  മുഴക്കങ്ങള്‍ ആയി
  ആശംസകള്‍

  ReplyDelete
 15. ഇത്തിരി വരികളില്‍..എല്ലാം അടങ്ങിയിട്ടുണ്ട്... മനുഷ്യന്റെ ആര്‍ത്തി... അവസാനം കെട്ടടങ്ങുന്നത്.. ഈ മൂന്നു കഷണം തുണിയിലും ആറടി മണ്ണിലും അത് വരെയുള്ള അവന്റെ ഓട്ടം..എല്ലാം വെറുതെ... വീണ്ടും നല്ല വരികള്‍... ആശംസകള്‍..

  ReplyDelete
 16. കവിത വായിക്കുമ്പോള്‍ മനസ്സില്‍ തരംഗങ്ങള്‍ ഉണ്ടാവണം. കവിയും, കവിതയെയും വിട്ടു വായനക്കാരന്‍ മറ്റൊരു ലോകത്തേക്ക് വ്യാപിക്കണം. എന്നാലേ കവിത കവിതയാകൂ.
  ബ്ലോഗിലെ കവിതകള്‍ക്ക്‌ ഞാന്‍ മറുപടി കൊടുക്കാറില്ല. കാരണം, മിക്കതും,അക്ഷര പ്രദര്‍ശനങ്ങള്‍ ആണ്. ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യത , അത് അവതരിപ്പിക്കാന്‍ കണ്ടെടുത്ത പ്രതലം താന്‍ ഉള്‍പ്പെടുന്ന ഒരു സംസ്ക്കാരത്തിന്റെ നിര്‍ണ്ണായകമായ ചില മുഹൂര്‍ത്തങ്ങള്‍ . കവിത വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 17. മൂന്നുകാര്യങ്ങള്‍ ബാക്കിയാകും
  അത് തന്നെ കൂട്ടിന്
  ബാകിയെല്ലാം ഇവിടെ ഇട്ടേച്ചു പോകുന്നു ...
  ചിന്തിക്കാനുള്ള വരികള്‍ ...

  ReplyDelete
 18. @ഇലഞ്ഞിപൂക്കള്‍
  @സിയാഫ് അബ്ദുള്‍ഖാദര്‍
  @Satheesh
  @pradeep mash
  @ഫൈസല്‍ ബാബു
  @khadu
  @മാനവധ്വനി
  Shaleer Ali
  @പ്രദീപ്
  @MT.Manaf
  @jefu
  @Absar
  @Rashid
  @Moosa
  @ഉമ്മുഅമ്മാര്‍
  @Kattil Abdul Nissar
  @ArtofWave...
  ഇവിടെ വന്നു ഈ രചന വായിച്ചു വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിയ പ്രിയരേ,നന്ദി...
  Kattil Abdul Nisar പറഞ്ഞ 'കവിത'യെന്ന യാഥാര്‍ത്ഥ്യം എന്നെ പലപ്പോഴും ചിന്തിപ്പിച്ചതാണ്.നന്ദി ..

  ReplyDelete
 19. സുപ്രഭാതം ഇക്ക..
  അതെ,മണ്ണിന്റെ മണം പേറും അന്ധകാരത്തിൽ ഒരു നാൾ ഇടം വലം തിരിയാനാവാതെ ചോദ്യ ചെയ്യപ്പെടും എന്ന ഉൾഭയം മനുഷ്യന് ഉണ്ടായിരുന്നെങ്കില്‍ ....
  അഭിനന്ദനങ്ങൾ ഇക്ക..!

  ReplyDelete
 20. വര്‍ഷിണി ,സുപ്രഭാതം.വന്നതില്‍ ,വിലപ്പെട്ട അഭിപ്രായം കുറിച്ചതില്‍ വളരെ സന്തോഷം.നന്ദി.

  ReplyDelete
 21. സത്യമായ കാര്യം !!
  മികച്ച ആശയം കുട്ടിക്കാ !!

  ReplyDelete
 22. ചിന്തിപ്പിക്കുന്ന കവിത.. മനസ്സില്‍ ആഴത്തില്‍ തൊട്ടു..
  നന്ദി ഇക്കാ..
  സ്നേഹത്തോടെ,
  ഫിറോസ്‌
  http://kannurpassenger.blogspot.com/

  ReplyDelete
 23. മാഷേ ... ഞാന്‍ നാട്ടില്‍ ആയതിനാല്‍ കുറച്ചു ദിവസം ആയി പോസ്റ്റുകള്‍ നോക്കിയിട്ട് ..
  ഈ കവിതയുടെ ആദ്യത്തെ വരികള്‍ തന്നെ കിടിലന്‍ എന്ന് പറയാതെ വയ്യ ..
  എന്റെ
  വിലപിടിച്ച
  ആടയാഭരണങ്ങളെല്ലാം
  അഴിച്ചെടുത്ത്
  അവര്‍
  ഒരു 'നൂല്‍ബന്ധം'
  പോലുമില്ലാതെനിക്കു
  തന്നതീ -
  മൂന്നുകണ്ടം
  കോറത്തുണി !
  പ്രപഞ്ച സത്യം ... ആശംസകള്‍ മാഷേ

  ReplyDelete
 24. ഞാന്‍ നാട്ടില്‍ ആയതിനാല്‍ കുറച്ചു ദിവസം പോസ്റ്റുകള്‍ നോക്കാന്‍ കഴിഞ്ഞില്ല ,,,
  നല്ല കവിത മാഷേ ..
  ആദ്യത്തെ വരികള്‍ തന്നെ കിടിലന്‍

  എന്റെ
  വിലപിടിച്ച
  ആടയാഭരണങ്ങളെല്ലാം
  അഴിച്ചെടുത്ത്
  അവര്‍
  ഒരു 'നൂല്‍ബന്ധം'
  പോലുമില്ലാതെനിക്കു
  തന്നതീ -
  മൂന്നുകണ്ടം
  കോറത്തുണി !
  പ്രപഞ്ച സത്യം നന്നായി എഴുതി .. ആശംസകള്‍

  ReplyDelete
 25. ഹാ!ജീവിതം
  അത്രേയുള്ളൂ.
  ആശംസകള്‍

  ReplyDelete
 26. മൂന്നു കണ്ടം കോറത്തുണിയും ആറടി മണ്ണും. ഇതൊക്കെ ആരോര്‍ക്കുന്നു.
  ബ്ലൊഗിന്റെ മട്ടൊക്കെ മൊത്തം മാറിയല്ലൊ.നന്നായിട്ടുണ്ട്. മുകളിലെ ചിത്രം നല്ല ഭംഗീണ്ട്.

  ReplyDelete
 27. ഇഷ്ടമായി അഭിനന്ദനങ്ങള്‍

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge