Pages

Ads 468x60px

..

Thursday, March 08, 2012

ശേഷം കാഴ്ചയില്‍ .....!


സുഹൃത്ത് കുശലം ചോദിച്ചു :
'എന്തൊക്കെയുണ്ട് വര്‍ത്തമാനം' ?
നാക്കിന്‍തുമ്പ് പതിവു തെറ്റിച്ചില്ല -
'സുഖം'.....!
(ഭൂതങ്ങള്‍ കുലുങ്ങിച്ചിരിച്ചു )
      ...            ...
ഒരുത്തനെ പഠിപ്പിച്ചെഞ്ചെനീയറാക്കി.
അവന്‍ -
അളന്നെടുക്കുന്നതെല്ലാം
ഉപരിലോകങ്ങളാണ്.
താഴോട്ടിറങ്ങാറേയില്ല !

ഒരാളെ പാടുപെട്ട് ഡോക്ടറാക്കി.
(ആതുരാലയങ്ങള്‍ക്കും വേണ്ടേയൊരാശ്രയം )
അയാളിപ്പോള്‍ -
ആ 'ദുരാലയങ്ങള്‍ 'വിട്ട് ശ്വാസം വിടാറേയില്ലെന്ന്
ആരുടെയൊക്കെയോ
സുദീര്‍ഘനിശ്വാസങ്ങള്‍ ....!!
(നോക്കണേ രോഗികളുടെ ഒരാശ്വാസം!)

മറ്റൊരാള്‍ -
ബിരുദ'പാത്ര'ങ്ങളുമായി കണ്ടവന്റെ
വാതിലില്‍ മുട്ടുന്നു -
'ഭിക്ഷാംദേഹി'.....!

ഇനിയുമുണ്ട് ,വിരലുകള്‍ക്കതീതം !
(ശേഷം കാഴ്ചയില്‍ ....!)
_______________
(ചിത്രം -ഗൂഗിള്‍ )

25 comments:

 1. ആ 'ദുരാലയങ്ങള്‍ 'വിട്ട് ശ്വാസം വിടാറേയില്ലെന്ന്
  ആരുടെയൊക്കെയോ
  സുദീര്‍ഘനിശ്വാസങ്ങള്‍ ....!!
  (നോക്കണേ രോഗികളുടെ ഒരാശ്വാസം!)

  പറഞ്ഞതത്രയും സത്യം ... അതാണ്‌ വര്‍ത്തമാനം മാഷേ ..
  നല്ല കവിത

  ReplyDelete
 2. ആ 'ദുരാലയങ്ങള്‍ 'വിട്ട് ശ്വാസം വിടാറേയില്ലെന്ന്
  ആരുടെയൊക്കെയോ
  സുദീര്‍ഘനിശ്വാസങ്ങള്‍ ....!!
  (നോക്കണേ രോഗികളുടെ ഒരാശ്വാസം!)

  പറഞ്ഞതത്രയും വാസ്തവം .. ഇതാണ് വര്‍ത്തമാനം മാഷേ .
  നല്ല കവിത .... ആശംസകള്‍

  ReplyDelete
 3. തുണയേകേണ്ട കാലത്ത് കൂടെ കാണുമെന്ന് കരുതുന്നവരെല്ലാം കൂട് വിട്ടു പറന്നു പോകുന്നു..തനിച്ചാക്കി. കവിത നന്നായിരിക്കുന്നു മാഷേ.. ആശംസകള്‍

  ReplyDelete
 4. നന്നായി.
  ഞാന്‍ ഇതിനു മുമ്പ് ബ്ലോഗ്‌ യാത്രയ്ക്കിടയില്‍ 'ഒരിറ്റ് ' കണ്ടു കുറച്ചു നേരം നിന്നിട്ടുണ്ട്.

  ReplyDelete
 5. വര്‍ത്തമാനകാലത്തിന്റെ നേര്‍ചിത്രങ്ങളിലേക്ക് തിരിയുന്ന മാഷിന്റെ തൂലികക്ക് പ്രണാമം....

  ReplyDelete
 6. ഇക്കാ...വാക്കുകളില്ല,

  കൊച്ചു കുഞ്ഞുങ്ങൾക്ക് കുടുംബത്തെ കുറിച്ച് ആദ്യമായി പരഞ്ഞു കൊടുക്കുമ്പോൾ അഞ്ചു വിരലുകൾ ആണ് ആദ്യം പരിചയപ്പെടുത്തുക..
  ഓരോ വിരലിന്റേയും വളർച്ചയും പെരുമാറ്റവും അനുസരിച്ച് ഓരോ കുടുംബാംഗങ്ങളേയും പരിചയപ്പെടുത്തും..
  അവിടെ നിന്നുള്ള ഒരു വളർച്ചയാണ് ഞാൻ ഈ വരികളിലൂടെ കണ്ടത്..
  നന്ദി ഇക്കാ...
  നിനയ്ക്കാതെ കിട്ടിയ ഈ ലോകത്തെ ഞാൻ സ്വന്തമാക്കുന്നു..!

  ReplyDelete
 7. ഇക്ക ഒരു അനുഭവ കവിത പോലെ??

  ReplyDelete
 8. കവിത പാല്‍ പോലെ വെളുത്തതും,പനനീര്‍ പോലെ സുന്ദരവും ..ഏറെ ഹൃദ്ദ്യം ..ഈ നീല കിളിയെന്ത എന്നെ വിടാതെ പിന്തുടരുന്നെ ..?

  ReplyDelete
 9. സുഹൃത്ത് കുശലം ചോദിച്ചു :
  'എന്തൊക്കെയുണ്ട് വര്‍ത്തമാനം' ?
  നാക്കിന്‍തുമ്പ് പതിവു തെറ്റിച്ചില്ല -
  'സുഖം'.....!

  ഇവിടുന്നു തുടങ്ങുന്നു, മനുഷ്യന്റെ കള്ളത്തരങ്ങള്‍ . . ഇനിയുമുണ്ട്, ശേഷം കാഴ്ചയില്‍ അല്ല. ഇവിടെ തന്നെ ഉണ്ടല്ലോ എല്ലാം.

  ReplyDelete
 10. മാഷേ കുഡുംബകാര്യമാണല്ലേ..ഇത്.നന്മയെ വിളിച്ചു പറയുന്ന മാഷിന്റെ മറ്റോരു പൊസ്സ്റ്റ്.പെൺകുട്ടി ഒളിച്ച് ഓടി പോയൊ?
  എല്ലാ ചെറുപ്പക്കാരേയും മക്കളായി കാണുന്ന ഈ ഭാവന ഇന്നിന്ന് അന്യമാണു.

  നമ്മൾ എപ്പോഴും ഒറ്റക്കാണു മാഷേ..ഭാവനകൾ മാത്രമാവും...നമ്മേ ജിവിപ്പിക്കുക.തിരിഞ്ഞു നൊക്കിയാൽ കടലാണു കാണുക..പണത്തിനു വെണ്ടി പരക്കം പായുന്ന അവിവേകികളുടെ അലയൊച്ചകൾ..

  ReplyDelete
 11. സുഹൃത്ത് കുശലം ചോദിച്ചു :
  'എന്തൊക്കെയുണ്ട് വര്‍ത്തമാനം' ?
  നാക്കിന്‍തുമ്പ് പതിവു തെറ്റിച്ചില്ല -
  'സുഖം'.....!
  (ഭൂതങ്ങള്‍ കുലുങ്ങിച്ചിരിച്ചു )


  വര്‍ത്തമാന ലോകത്തിന്റെ നേര്‍ കാഴ്ചകള്‍.....
  അവതരണം നന്നായിട്ടുണ്ട്...
  ആശംസകള്‍ ഇക്കാ...

  ReplyDelete
 12. ഇനിയുമുണ്ട് ,വിരലുകള്‍ക്കതീതം !

  അതെ... ഇനിയുമുണ്ട് ജീവിതക്കാഴ്ചകള്‍..
  കാണാനും, കാണിക്കാനും... കുറെ ജീവിതങ്ങളും...

  കവിത നന്നായി മാഷേ...

  ReplyDelete
 13. വിരലുകള്‍ക്കതീതം വാക്കുകള്‍ക്കതീതം
  ഓരോ ചുവരുകല്‍ക്കിടയിലും ഹൃദയഭിത്തിക്കിടയിലും കെട്ടിക്കിടക്കുന്നുണ്ട്
  പറഞ്ഞു തീരാത്ത ഇത്തരം സങ്കടക്കാഴ്ചകള്‍ ..ഈ എളിയവന്റെ അഭിനന്ദനങ്ങള്‍ മാഷെ ..
  നന്ദി

  ReplyDelete
 14. ഞാനിപ്പോഴും ആ പഴയ 'നടുക്കടലില്‍' -
  രണ്ടു വറ്റും തിരഞ്ഞ് ....!പറഞ്ഞതത്രയും വാസ്തവം ..കുറച്ചു വരികളില്‍ ജീവിത യാഥാര്‍ധ്യങ്ങളെ നന്നായി എഴുതിയ ഇക്കായ്ക്ക് നന്ദി ...

  ReplyDelete
 15. പ്രിയ ഷബീര്‍,പ്രദീപ്...ഇതില്‍ ഒരു സംഭവം എന്റെ സ്വാനുഭവമാണ്.മറ്റേതെല്ലാം നമുക്ക് കണ് മുമ്പിലുള്ളവയും.

  ReplyDelete
 16. ജീവിതത്തിലെ പച്ചയായ സത്യങ്ങള്‍ മാഷിന്റെ പതിവ് ശൈലിയില്‍ ലളിതമായ വരികളില്‍ വളരെയേറെ ചിന്തിപ്പിക്കുന്ന മറ്റൊരു കവിത... ഒത്തിരി ഇഷ്ട്ടമായി...

  ഞാനിപ്പോഴും ആ പഴയ 'നടുക്കടലില്‍' -
  രണ്ടു വറ്റും തിരഞ്ഞ് ........ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...

  ReplyDelete
 17. മാഷിന്റെ കവിത വായിച്ചപ്പോള്‍ പണ്ട് ഉമ്മ ആശുപത്രി കിടക്ക യില്‍ നിന്ന്പ റഞ്ഞ ഒരുവാക്കാ മന്നസിലെക്ക് വന്നത്
  എട്ടുമക്കളില്‍ നാല് ആണ്മക്കള്‍ എനിക്ക് ഉണ്ടായ്യിട്ടും വയ്യാതെ ആയപ്പോള്‍ ഒരുത്തനുമുണ്ടായില്ല
  അന്ന് മൂത്ത സഹോദരങ്ങള്‍ രണ്ടും ഗള്‍ഫിലും ഞാന്‍ ഒരു ഗോവ ട്രിപ്പ് കഴിഞ്ഞു വരിക ആയിരുന്നു
  ഇത് ശരിക്കും ഇന്ന് സംഭവിക്കുന്ന സത്യാ

  ReplyDelete
 18. മുഹമ്മദ്‌ സര്‍

  എന്ത് മനോഹരം ..
  സര്‍ പറഞ്ഞു അതിലൊന്ന് സര്‍ ന്റ്റെ അനുഭവംഎന്ന്‍..

  ശരിയാ...

  മാതാപിതാക്കള്‍ ചോര നീരാക്കി പഠിപ്പിക്കുന്നു .

  വലിയ ഉയരത്തിലെത്തുമ്പോള്‍ വന്ന വഴിയില്ല ...

  മാതാപിതാക്കള്‍ ചെയ്തത് കടമ ...
  അതിനു ഒരു നന്ദി വാക്ക് പോലും ഇല്ല ...

  അനുഭവിച്ച മക്കളോ ...പിന്നെ തിരിഞ്ഞു നോക്കില്ല ..
  പിന്നെ അവര്‍ മോഡേണ്‍ ആണ് ...

  താഴോട്ടിറങ്ങില്ല...
  എത്രയെത്ര മനസ്സുകള്‍ വിങ്ങുന്നുണ്ടായിരിക്കും..

  അതില്‍ സര്‍ ഉം ഈ ഞാനും അങ്ങനെ എത്ര പേര്‍ ..

  നന്നായിരിക്കുന്നു സര്‍ ..
  മക്കള്‍ അറിയുന്നില്ലല്ലോ ..വിങ്ങുന്ന മനസ്സുകള്‍ ..


  ആശംസകള്‍

  ReplyDelete
 19. യാഥാർത്ഥ്യങ്ങളുടെ വരച്ചാർത്ത്... ആശംസകൾ.

  ReplyDelete
 20. സുഹൃത്ത് കുശലം ചോദിച്ചു :
  'എന്തൊക്കെയുണ്ട് വര്‍ത്തമാനം' ?
  നാക്കിന്‍തുമ്പ് പതിവു തെറ്റിച്ചില്ല -
  'സുഖം'.....!
  (ഭൂതങ്ങള്‍ കുലുങ്ങിച്ചിരിച്ചു )...

  കവിത ഒത്തിരി ഇഷ്ട്ടപ്പെട്ടു സര്‍ ..
  വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

  ReplyDelete
 21. കവിതയിലെ കൂരമ്പുകള്‍ കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നു.

  ReplyDelete
 22. പ്രിയപ്പെട്ട എന്റെ എല്ലാസുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി,കടപ്പാടുകളോടെ ....

  ReplyDelete
 23. 'സുഖം'.....!
  (ഭൂതങ്ങള്‍ കുലുങ്ങിച്ചിരിച്ചു )...

  ഇഷ്ടമായി മാഷേ ഒത്തിരി .

  ReplyDelete
 24. മാഷെ,അര്‍ത്ഥവത്തായ കവിത.
  ജീവതത്തിലെ നേര്‍കാഴ്ച!!!
  കുറെനാളായി മാഷ്ടെ രചനകളൊന്നും കാണാറില്ല.
  എന്തുപറ്റി എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
  ഇപ്പോള്‍ എല്ലാം ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
  അതെന്താണ്?
  ആശംസകളോടെ

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge