കാലിനോട് ചോദിച്ചു
കയറിയിറങ്ങിയ
കാലടികളെത്ര ?
കൈമലര്‍ത്തി,കാലുകള്‍ !
കൈകളോട് ചോദിച്ചു
കൊടുത്തുവാങ്ങിയ
കൈമാറ്റങ്ങളെത്ര ?
കണ്ണുതുറിച്ചു,കൈകള്‍ !
കണ്ണിനോട് ചോദിച്ചു
തുറന്നടച്ച കാഴ്ചകളുടെ
വാതിലുകളെത്ര ?
തലപുകച്ചു,കണ്ണുകള്‍ !
തലയോട് ചോദിച്ചു
ഉയര്‍ത്തിയതെത്ര
കുനിച്ചതെത്ര ?
തലയിലെഴുത്തിന്റെ
താളിയോലകള്‍ മറിച്ചു,തല -
തലങ്ങും വിലങ്ങും !!
********
{Image courtesy-google}
***
നല്ല തെളിഞ്ഞ വര.. നന്നായിരിക്കുന്നു.
ReplyDeleteThank u dear
Deleteഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തലവര കവിത നന്നായി ആശംസകള്‍
ReplyDeleteഎന്തൊരു വിരോധാഭാസം അല്ലെ ജീവിതം.
ReplyDeleteതലവര നന്നായിരിക്കുന്നു.....
ReplyDeleteഎല്ലാവരുടെയും തലവര നന്നാവട്ടെ !!!
കൃത്യമായി അളന്നുമുറിച്ച വരികളിലൂടെ കവിതയും- കവിതയിലൂടെ ജീവിതയാത്രയും പകര്‍ത്തിവെച്ചു
ReplyDeleteഒന്ന് പിന്തിരിഞ്ഞു നോക്കാത്ത പുതു തലമുറയുടെ മുന്നില്‍ ആണ് ഇത് ഒരു ചോദ്യമായി മാറുന്നത്... അവശേഷിക്കുന്നത്..
ReplyDeleteകണ്ണുകള്‍ അറിഞ്ഞു തുറക്കുക
കാതുകള്‍ ആവശ്യമുള്ളത് കേള്‍ക്കുക
ചുവടുകക്ളില്‍ ശ്രദ്ധിക്കുക
നല്ല പോസ്റ്റ് കുട്ടി മാഷെ ....
ഭാവുകങ്ങള്‍ നേരുന്നു
......പൈമ.....
This comment has been removed by the author.
ReplyDelete“കാലിനോട് ചോദിച്ചു
ReplyDeleteകയറിയിറങ്ങിയ
കാലടികളെത്ര ?
കൈമലര്‍ത്തി,കാലുകളള്‍”
എത്ര വിരോധാഭാസം അല്ലേ..
വായനയ്ക്കിടെ ഒരു ആത്മ അവലോകനം ഏവരും നടത്തിയിര്യ്ക്കും എന്നത് തീർച്ച...
ReplyDeleteനന്ദി ഇക്കാ...ചിന്തിപ്പിയ്ക്കുന്ന വരികൾ...!
കുട്ടീക്കാ, ഇത് വല്ലാതങ്ങ് പിടിച്ചു.
ReplyDeleteന്റെ വക ഒരു നാലുവരികൂടി സംഭാവന ചെയ്യുന്നു!
മനസിനോട് ചോദിച്ചു;
കണ്ട സ്വപ്നങ്ങളുടെ കണക്കുകളെത്ര?
തലച്ചോറാണ് ഉത്തരം പറഞ്ഞത്;
'പോയിനേടാ.. പോയി കുറച്ചൂടെ സ്വപ്നം കാണ്.."
(എന്നോടാ കളി)
കലക്കി എന്ന് പറഞ്ഞാല്‍ കലക്കി.. :)
ReplyDeletehttp://kannurpassenger.blogspot.com/
ചിന്തിപ്പിയ്ക്കുന്ന വരികൾ തന്നെ കുട്ടിക്കാ ഇതും ..!!!
ReplyDeleteഇഷ്ടപ്പെട്ടു, ആശംസകള്‍..
ReplyDeleteതിരിഞ്ഞു നോക്കുമ്പോള്‍ ചോദ്യം ചിഹ്നം മാത്രം ബാക്കി ആവുന്നു
ReplyDeleteപ്രിയ jefu,shaji,Abdul Nissar,Absar,pradeep mash,pradeep,കൊച്ചുമുതലാളി,വര്‍ഷിണി,K@nn(O)ran,ഫിറോസ്,kochumol,Rashid,My dreams,moosa...പ്രിയപ്പെട്ടവരെ നന്ദി..നന്ദി...
ReplyDeletekannooran ഇവിടെ കൂട്ടിച്ചേര്‍ത്ത സ്വപ്നങ്ങള്‍ ഇഷ്ടമായി.നന്ദി ട്ടോ..
കണക്കെടുത്താല്‍ നമ്മളും കുഴയും ..
ReplyDeleteപിന്നെ വെറുതെ പറയാം കണക്കിലെല്ലാം ഒരു കാര്യോം ഇല്ല എന്ന് :D
ഇഷ്ടായി ആശംസകള്‍ മാഷെ ...
കവിത മനോഹരം..അര്‍ത്ഥവത്തം...ആശംസകളോടെ...
ReplyDelete(കുറച്ച് പോസ്റ്റുകള്‍ ഒന്നും ഇതുവരെ കണ്ണില്‍ പെട്ടില്ല.ജാലകത്തിലും കണ്ടില്ല)
കാലിനോട് ചോദിച്ചു
ReplyDeleteകയറിയിറങ്ങിയ
കാലടികളെത്ര ?
കൈമലര്‍ത്തി,കാലുകള്‍
അവയവങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാന്‍ ആവുന്നില്ല അല്ലെ മാഷേ ...
വ്യത്യസ്ത വീക്ഷണം ... നല്ല കവിത
ആശംസകള്‍
വായിക്കാത്ത കുറെ വരികളിലൂടെ കടന്നുപോയപ്പോള്‍ ഈ കവിത ഏറ്റവും കൂടുതല്‍ മനസ്സില്‍ തട്ടി. അവനവന്‍റെ അവയവങ്ങള്‍ തന്നെ തെളിവുകളും സാക്ഷികളുമായിത്തീരുന്ന അന്ത്യരംഗം ഈ വരികള്‍ ഓര്‍മ്മിപ്പിക്കുന്നു.
ReplyDeleteമഹത്തരം...
ഇഷ്ടമായി അഭിനന്ദനങ്ങള്‍
ReplyDelete