{വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന്‍റെ
കണ്ണീരുണങ്ങാത്ത ബാക്കി പത്രം.
കൊല്ലപ്പെട്ട മുസ്തഫാബാദ് സ്വദേശി
രാഹുല്‍ സോളങ്കിയുടെ മൃത ദേഹം വിട്ടു കിട്ടുന്നതും
കാത്ത് ജി .ടി .ബി .ആശുപത്രി മോര്‍ച്ചറിക്കു
മുന്നില്‍ നില്‍ക്കുന്നതിനിടെ ,
പരസ്പരം ആശ്വസിപ്പിക്കുകയാണ്
പ്രിയ സുഹൃത്തുക്കളായ മുഹമ്മദ് ഷഹബാസും
(ഇടത്) വികാസും........}
ഫോട്ടോ :ബിലാല്‍ കുചായ്
_____________
{കടപ്പാട്-മാധ്യമം ദിനപത്രം 28/2/2020}
സാന്ത്വന സ്പന്ദങ്ങള്‍
**********
ഉടലുലയാത്ത തൂവല്‍ -
മെത്തകളില്‍,
അകന്നന്നു പോകുന്ന
നിദ്രകളില്‍,
കിടന്നു മറിഞ്ഞു രോഗാതുരം
ഞാനുറങ്ങവേ,
തിരക്കൊഴിഞ്ഞ
തെരുവോര കടത്തിണ്ണകളില്‍
സുഖ സുഷുപ്തി കൊള്ളുന്ന നിന്‍റെ
മുഖം ഞാന്‍ അറിയുന്നു......
ആഹാര വൈവിധ്യങ്ങള്‍
കവിഞ്ഞു തുളുമ്പുന്ന
തീന്മേശകളിലെ -
രുചിക്കൂട്ടുകളില്‍
വയര്‍ നിറക്കവേ,
പട്ടികളോടും പൂച്ചകളോടും
കടിപിടി കൂടി -
ക്കിട്ടുന്ന വറ്റുകളിലാശ്വാസ -
നിശ്വാസമുതിര്‍ക്കവേ,
മനുഷ്യ 'ജാതി'കളുടെ
തിണ്ണബല വര്‍ണ്ണങ്ങള്‍
വിഷണ്ണനായി
ഞാനറിയുന്നു.......
നട്ടുച്ചകളില്‍,
നട്ടപ്പാതിരാവുകളില്‍,
വെട്ടം കെട്ട നിന്‍
ചുറ്റുവട്ടങ്ങളില്‍ കടന്നു കയറി
മതിലുകള്‍ പണിതു മറച്ചു
പാവങ്ങളില്ലാ
പാപ പാതകളില്‍
യാങ്കി കിങ്കരനു
രായ്ക്കുരാമാനം രാജപാത തീര്‍ത്ത
പൊങ്ങച്ചളുടെ പൊള്ളത്തരവും
ഞാനറിയുന്നു.........
വിശ്വാസമറ്റ വിശ്വാസങ്ങളില്‍
മതം, മദംപൊട്ടി
ചിന്നം വിളിക്കവേ,
കത്തിയൊടുങ്ങാത്ത നിന്‍റെ
ജീവനാഡീ സ്പന്ദനങ്ങളില്‍
മനുഷ്യത്വത്തിന്‍റെ -
പടുതിരി പുകയുന്നതും
ഞാനറിയുന്നു.......
നിന്നെപ്രതി ഞാന്‍
വരച്ചിട്ടയീയക്ഷരത്തുള്ളികള്‍
ഒരു -
കടലിരമ്പമായില്ലേലും,
അസ്തിത്വ ദു:ഖത്തിന്‍റെ
ഊഷര കണ്ണീര്‍ ചാലുകള്‍
നിലനില്‍പ്പിന്‍റെ
വിറങ്ങലിച്ച സൗഹാര്‍ദ്ധ'പെരുമ'യില്‍
ചോരപൊടിയുന്ന നിസ്സഹായതയുടെ
കണ്ണനീര്‍ വീഴ്ത്തുന്നുണ്ട്
പ്രിയനേ, പ്രാര്‍ത്ഥനാ നിര്‍ഭരം....!!
***********
**********
ഉടലുലയാത്ത തൂവല്‍ -
മെത്തകളില്‍,
അകന്നന്നു പോകുന്ന
നിദ്രകളില്‍,
കിടന്നു മറിഞ്ഞു രോഗാതുരം
ഞാനുറങ്ങവേ,
തിരക്കൊഴിഞ്ഞ
തെരുവോര കടത്തിണ്ണകളില്‍
സുഖ സുഷുപ്തി കൊള്ളുന്ന നിന്‍റെ
മുഖം ഞാന്‍ അറിയുന്നു......
ആഹാര വൈവിധ്യങ്ങള്‍
കവിഞ്ഞു തുളുമ്പുന്ന
തീന്മേശകളിലെ -
രുചിക്കൂട്ടുകളില്‍
വയര്‍ നിറക്കവേ,
പട്ടികളോടും പൂച്ചകളോടും
കടിപിടി കൂടി -
ക്കിട്ടുന്ന വറ്റുകളിലാശ്വാസ -
നിശ്വാസമുതിര്‍ക്കവേ,
മനുഷ്യ 'ജാതി'കളുടെ
തിണ്ണബല വര്‍ണ്ണങ്ങള്‍
വിഷണ്ണനായി
ഞാനറിയുന്നു.......
നട്ടുച്ചകളില്‍,
നട്ടപ്പാതിരാവുകളില്‍,
വെട്ടം കെട്ട നിന്‍
ചുറ്റുവട്ടങ്ങളില്‍ കടന്നു കയറി
മതിലുകള്‍ പണിതു മറച്ചു
പാവങ്ങളില്ലാ
പാപ പാതകളില്‍
യാങ്കി കിങ്കരനു
രായ്ക്കുരാമാനം രാജപാത തീര്‍ത്ത
പൊങ്ങച്ചളുടെ പൊള്ളത്തരവും
ഞാനറിയുന്നു.........
വിശ്വാസമറ്റ വിശ്വാസങ്ങളില്‍
മതം, മദംപൊട്ടി
ചിന്നം വിളിക്കവേ,
കത്തിയൊടുങ്ങാത്ത നിന്‍റെ
ജീവനാഡീ സ്പന്ദനങ്ങളില്‍
മനുഷ്യത്വത്തിന്‍റെ -
പടുതിരി പുകയുന്നതും
ഞാനറിയുന്നു.......
നിന്നെപ്രതി ഞാന്‍
വരച്ചിട്ടയീയക്ഷരത്തുള്ളികള്‍
ഒരു -
കടലിരമ്പമായില്ലേലും,
അസ്തിത്വ ദു:ഖത്തിന്‍റെ
ഊഷര കണ്ണീര്‍ ചാലുകള്‍
നിലനില്‍പ്പിന്‍റെ
വിറങ്ങലിച്ച സൗഹാര്‍ദ്ധ'പെരുമ'യില്‍
ചോരപൊടിയുന്ന നിസ്സഹായതയുടെ
കണ്ണനീര്‍ വീഴ്ത്തുന്നുണ്ട്
പ്രിയനേ, പ്രാര്‍ത്ഥനാ നിര്‍ഭരം....!!
***********
മാഷേ..സ്നേഹം.ഒരു നനുത്ത മെത്തയും ഉറക്കം തരാത്ത,എത്ര സുഭിക്ഷതയിലും വിശപടങ്ങാത്ത..എന്തൊരു കെട്ടകാലം.ചിന്നം വിളിക്കുന്ന മതങ്ങള്.. ഇന്നലെ കണ്ട ഗോപീകൃഷ്ണൻ ന്റെ കാർട്ടൂൺ മനസിൽ മായാതെ നിൽക്കുന്നുണ്ട്..മതം മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെയെന്ന് വീണ്ടും വീണ്ടും തെളിയുന്നു.സലാം മാഷേ ഈ വ്യാകുലചിന്തകളുടെ അക്ഷര രൂപങ്ങൾക്ക്.
ReplyDeleteപ്രിയ സുഹൃത്തേ,ഇവിടെ വന്നതിനും വായിച്ചതിനും അകം നിറഞ്ഞ നന്ദി.വീക്ഷണ നിരീക്ഷണങ്ങളിലും വിശ്വാസങ്ങളിലും വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മനുഷ്യ സാഹോദര്യത്തിന്റെ ഉള്‍ക്കാമ്പ് തിരിച്ചറിയുന്നിടത്താണ് നമ്മളിലുള്ള മനുഷ്യന്‍റെ സന്തോഷവും സമാധാനവും ഉറവയെടുക്കുക.....നന്ദി ,സലാം ...
Deleteഉണ്ടും ഉറങ്ങിയും വാർത്തകളിൽ വെറുതെയൊരു നെടുവീർപ്പിട്ടും നമ്മൾ ഇവിടെ ഉണ്ടായിരുന്നു എന്ന് അടയാളപ്പെടുത്തു ന്നു. നരകയാതനകൾ സഹിച്ച തൃണ ജന്മങ്ങൾ മരിച്ചു ജീവിക്കുന്നു. മാഷിന്റെ വരികൾ ഇന്നത്തെ കാലത്തെ കൃത്യമായും അടയാളപ്പെടത്തുന്നു. ചിന്തിക്കുന്നവർക്ക് ഇൗ വരികളുടെ അർത്ഥവും വ്യാപ്തിയും ഒരു പൊള്ളൽ സമ്മാനിക്കും..തീർച്ച..
ReplyDeleteപുതിയ കാലത്തെ 'കോല'ത്തെ പതുക്കെയൊന്നു വായിച്ചെടുത്തതാണ്..
Deleteഅതിനെങ്കിലും കഴിഞ്ഞല്ലോ എന്നാ ആശ്വാസത്തിന്...വന്നതില്‍,വായിച്ചതില്‍ ഒരുപാട് സന്തോഷം.പ്രാര്‍ഥനകള്‍ !!
വിശ്വാസമറ്റ വിശ്വാസങ്ങളില്‍
ReplyDeleteമതം, മദംപൊട്ടി
ചിന്നം വിളിക്കവേ,
കത്തിയൊടുങ്ങാത്ത നിന്‍റെ
ജീവനാഡീ സ്പന്ദനങ്ങളില്‍
മനുഷ്യത്വത്തിന്‍റെ -
പടുതിരി പുകയുന്നതും
ഞാനറിയുന്നു..'
മത തീവ്രതകൾ തുലയട്ടെ പ്രണയങ്ങൾ ജ്വലിക്കട്ടെ ..
തീവ്രത നിലനില്‍ക്കില്ല -തീവ്രവാദികളും ! പ്രിയ സുഹൃത്തേ, നല്ല അഭിപ്രായങ്ങള്‍ക്കും എന്നെ വായിച്ചതിനും നന്ദി...സന്തോഷം !
Deleteഞാന്‍ താങ്കളുടെ Post റ്റുകള്‍ വായിക്കാം വരാം കെട്ടോ.....എന്‍റെ ഒരു പാടു പോസ്റ്റുകള്‍ വായിക്കുകയും അഭിപായങ്ങള്‍ കുറിക്കുകായും ചെയ്ത ഈ പ്രിയ സൗഹൃദത്തിന് മറ്റെന്തുണ്ട് നല്‍ക്കാന്‍!കടപ്പാടുകള്‍ ഓര്‍മ്മിക്കുന്നുണ്ട്.ഒരല്പം ശാരീര അവശതകളുണ്ട്.....സുഖമായാല്‍ വരാം ...ഓക്കെ!
ReplyDelete