കണ്ണുകള്‍ കാരണമാകവേ ,
അന്ധനെത്ര ഭാഗ്യവാനെന്നു
ചിലപ്പോഴെങ്കിലും ചോദിച്ചു പോകും !
കാരുണ്യത്തിന്റെ അരുംകൊലകള്‍ക്ക്
കരങ്ങള്‍ , അസഹിഷ്ണുതയുടെ പാപ -
ഭാരമാകവേ
കയ്യില്ലാത്തവന്റെ ഭിന്നശേഷിയെ
സഹോദരത്വേന നമിച്ചു പോകും !
ചവിട്ടി മെതിക്കുന്ന ചാരിത്ര്യങ്ങള്‍
വേരറ്റു കേഴവേ ,
ഹേ ,മനുഷ്യാ നിന്നംഗപ്രത്യംഗ ധര്‍മ്മം
നെര്‍വഴിക്കായിരുന്നെങ്കിലെന്ന്
കല്ലും കണ്ണീര്‍ വീഴ്ത്തും ............!!
************
Image from google
_____
************
Image from google
_____
അതെ...കല്ല് പോലും കണ്ണീർ വീഴുന്ന കാലം..കലികാല മനുഷ്യരുടെ ചെയ്തികൾ അത്രമാത്രം അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു.. ആ കണ്ണ് തുറപ്പിക്കാൻ എന്ത് വേണം??
ReplyDeleteആദ്യം നന്ദി...നമ്മുടെ ബ്ലോഗുകള്‍ ഉണരേണ്ടിയിക്കുന്നു..ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ നമുക്കായാല്‍ പാരസ്പര്യങ്ങള്‍ പൂത്തുലയാന്‍ എന്തു രസായിരുന്നു.എന്‍റെ കഴിവനുസരിച്ചു ഞാനും ശ്രമിക്കാം..ഞാന്‍ വിളിക്കാം ....
Deleteകണ്ണം,കാതും,കൈയും നാവും നന്മകൾക്കായുപയോഗിക്കാൻ കഴിയുമാറാകട്ടേ!
ReplyDeleteആശംസകൾ മാഷേ
Thank u sir...വന്നു വായിച്ചു സന്തോഷം പങ്കിട്ടതില്‍ ഒരു പാട് നന്ദി-ഹൃദയ പൂര്‍വ്വം !
Deleteമാഷേ...വീണ്ടും ഇവിടെ കനിവൂറുന്ന അക്ഷരങ്ങൾ കണ്ടു മനസു നിറയുന്നു.കലിന്റെ കണ്ണുനീരിലൂടെ മാഷ് മാഷിന്റെ കന്മഷമില്ലാത്ത മനസ് കാണുന്നു..എന്തു ചെയ്യാം ഇന്ദ്രിയങ്ങളെല്ലാം കൊട്ടിയടക്കാൻ തോന്നുന്ന ഇക്കാലത്ത്. എന്നാലും പ്രതീക്ഷിക്കുന്നു പുതിയ പുലരികൾക്കായി.സലാം മാഷേ കവിതക്കും കവിത കണ്ട മനസിനും
ReplyDeleteഅകം നിറഞ്ഞ നന്ദിയും സന്തോഷവും....!പ്രിയ സുഹൃത്തേ,എല്ലാ വാക്കുകളും ഞാന്‍ കൊരിയെടുക്കുന്നു.നല്ല പുലരിക്കള്‍ക്കായി പ്രാര്‍ഥിക്കാം.ഈ 'ബ്ലോഗ്'കൊണ്ടേ നമുക്കു പാരസ്പര്യത്തിന്‍റെ അഴകാര്‍ന്ന പ്രതിഫലന -പ്രതികരണ ഉള്‍പൂവുകള്‍ പ്രഫുല്ലമാക്കുവാന്‍ കഴിയൂവെന്നതും
ReplyDeleteസത്യം...നുക്കൊന്നു ശ്രമിച്ചു നോക്കാം.ഒരായിരം നന്ദി ...!!
ഈ യുഗം കരുണയില്ലാത്ത യുഗമായി മാറുകയാണോ ..?
ReplyDeleteമനുഷ്യൻ അത്രയും സുന്ദരമായതും എന്നാൽ ആപൽക്കരമായതുമായ ഒന്ന് . എല്ലാവരും കൂടുതൽ നല്ല മാനുഷരാവട്ടെ കൂടുതൽ കൂടുതൽ കരുണയുള്ളവരാവട്ടെ എന്ന് ആശയും പ്രാർത്ഥനയും .
ReplyDelete