Saturday, March 21, 2020

കൊറോണ



രു കൊള്ളി മതി 
ആളിപ്പടരാന്‍ .
ഒരു  വള്ളി മതി 
പിടിവള്ളി യുലക്കാന്‍ .
 ഒരു കള മതി 
വിള നശിക്കാന്‍ .
ഒരു വിത്തിലുണ്ടൊരു 
കാട് .
ഒരു  വറ്റിലുണ്ടൊരു 
നീറ്റൊലി....
ഒരു നിശ്വാസത്തിലു-
യര്‍ന്നു കേള്‍ക്കാം 
ഒരായുസ്സിന്‍റെ 
കത്തല്‍ .
അറിവിന്‍റെ  തെളിമയിലാണ് 
നേരിന്‍റെ പൊരുള്‍ !
ഒരു നിപാ പനിയില്‍ -
ഒരു കൊറോണ വൈറസില്‍ 
ഒളിഞ്ഞിരിപ്പുണ്ട് 
മര്‍ത്യന്‍റെ  -
പരീക്ഷയും  പരിരക്ഷയും !!
    *******
   ______മുഹമ്മദ്കുട്ടി,ഇരിമ്പിളിയം.

15 comments:

  1. ഒരു വിത്തിലുണ്ടൊരു
    കാട്.. അതേ..ചിലവിത്തുകൾ അങ്ങിനെയാണ്..ഒരുപാട് മനുഷ്യരെ നിരാലംബരും മരണാസന്നരും ആക്കാൻ പോന്ന കാടത്വം അതിന്റെ മനസ്സിലുണ്ട്..അവരെയാണ് നാം അകറ്റി നിർത്തേണ്ടത്.. ഏറെ കാലികപ്രസക്തി യുള്ള ഒരു വിഷയത്തിൽ താങ്കളുടെ കലാഹൃദയം പ്രകടിപ്പിച്ച കടമയാണ് ഇൗ അർത്ഥവത്തായ വരികൾ..അഭിനന്ദനങ്ങൾ

    ReplyDelete
  2. എന്‍റെ പ്രിയപ്പെട്ട സുഹൃത്തേ,വരികളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്‌ അവധാനതയോടെ പ്രതികരിക്കുന്ന താങ്കളുടെ ജ്ഞാന ദൃഷ്ടി എനിക്കുള്ള ഊര്‍ജ്ജവും മുന്നോട്ടുള്ള വഴിയിലെ പാഥേയവും പ്രചോദനവുമാണ്...
    ബ്ലോഗിലേക്ക് തിരിച്ചു വരാനുള്ള എന്‍റെ 'രണ്ടാമൂഴ'ത്തിന്‍റെ തൃഷ്ണയും അതിലുള്‍ ചേര്‍ന്നിട്ടുണ്ട്...താങ്കള്‍ക്കെന്‍റെ അകം നിറഞ്ഞ നന്ദി-സാദരം !
    ബ്ലോഗിന്‍റെ ഇന്നത്തെ അവസ്ഥ എന്നെ സംബന്ധിച്ചു നിരാശാജനകവും കല്ലു കടിയുണ്ടാക്കുന്നതുമാണ്...എന്നാലും ...താങ്കളെപ്പോലുള്ളവര്‍ ഇവിടെ സജീവമാണെന്നതാണ് ഒരാശ്വാസം !

    ReplyDelete
  3. ഈ സമയവും കടന്ന് പോകും. നമ്മൾ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കും

    ReplyDelete
  4. തീര്‍ച്ചയായും.വായിച്ചതിലും പ്രതികരിച്ചത്തിലും നന്ദി .Thank u very much..

    ReplyDelete
  5. അതെ ആളിപ്പടരുന്ന ഇത്തരം
    സൂഷ്മാണു കൊള്ളികൾക്കുള്ളിൽ  
    തന്നെ ഒളിഞ്ഞിരിപ്പുണ്ട് 
    ഓരൊ മര്‍ത്യന്‍റെയും 
    പരീക്ഷയും  പരിരക്ഷയും ...!

    ReplyDelete
    Replies
    1. എന്‍റെ പ്രിയ സുഹൃത്തേ,രാവിലെ വായിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്...ബ്ലോഗില്‍ ഇപ്പോള്‍ ഓരോ പണി ശീര്‍ഷകത്തിലും മറ്റും ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ഹരമാണ്,,,ആ 'കളിയില്‍ 'മുഴുമ്പോള്‍' പിന്നെ വച്ചത്, വീഴ്ചയായി തോന്നും.താങ്കള്‍ ഇവിടെ വരാതിരിക്കരുത്.എന്‍റെ അഭിമാനമാണ് താങ്കളെപ്പോലുള്ളവര്‍...വന്നതില്‍ വളരെ സന്തോഷം....നന്ദി!താങ്കളുടെ ബ്ലോഗില്‍ നാളെ വരം.കൃതജ്ഞതയോടെ താങ്കളുടെ ...

      Delete

  6. കോവിഡ് പത്തൊമ്പത് ,രണ്ടായിരത്തി പത്തൊമ്പതാം വര്ഷം കണ്ടെത്തിയ വൈറസ് കൊറോണ 19 ലോകത്തെ നിശ്ചലമാക്കി കൊണ്ടിരിക്കുന്ന ഈ അവസരം ലോക ജനത ആകെ അങ്കലാപ്പിലാണ് .ഇനിയും എന്തെല്ലാം നിഗൂഢതകൾ കണ്ട് പിടിക്കാം എന്നാർക്കറിയാം ?ഭാവി ഭാവനയിൽ പല സാഹിത്യ ഗ്രന്ഥങ്ങളി ലും കാണാം .പലതും അത്ഭുതകരമായി സത്യമോ മിഥ്യയോ എന്ന് തോന്നും .ഇപ്പൊ എല്ലാരും വീട്ടിലിരുന്നു സമയം പൊക്കാൻ പല കളികളും കളിക്കുന്നു പഠിക്കുന്നു ചിന്തിക്കുന്നു .
    നരകത്തിലെ കാവൽക്കാരുടെ എണ്ണം പത്തോമ്പത്താണ് പഞ്ചത്തിലെ യുക്തി എന്താ എന്ന് ഞാനും ചിന്തിച്ചിട്ടിട്ടുണ്ട് ?പക്ഷെ പാവപ്പെട്ട , ഈ ,പാമരന് ചിന്തിച്ചാൽ വല്ലതും പിടി കിട്ടുമോ ?

    എങ്കിലും അന്ധമായി ഒന്നും വിശ്വസിക്കാൻ മനുഷ്യന് കഴിയുമോ ?വിശ്വസിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ,വഴി കാണിക്കും ,എന്നും നിങ്ങൾ ചുറ്റിലും ചരിത്രത്തിലും പാരിലും പരിസ്ഥിതിയിലും പ്രകൃതിയിലും കാണുന്നില്ലേ ,പാഠം ഉൾക്കൊള്ളുന്നില്ല യോ ,ചിന്തിക്കുന്നില്ലേ എന്ന് കൂടെ കൂടെ ഉണർത്തുന്ന ഈ വേദ ഗ്രന്ഥം ഇത്രക്കധികം ഗവേഷണം നടക്കുന്നു ,കൂടുതൽ പാരായണം ചെയ്യുന്നു എന്നത് അത്ഭുതം തന്നെ .
    എല്ലാവര്ക്കും നന്നായി ,നല്ല കാര്യങ്ങൾക്കായി സമയം കിട്ടട്ടെ .സമയം സമ്പത്തു അനുഗ്രഹങ്ങൾ ഉപകാരപ്രദമായി വിനിയോഗിക്കാനാവട്ടെ എന്ന് ആശിക്കുന്നു

    ReplyDelete
    Replies
    1. എന്‍റെ പ്രിയ സുഹൃത്തേ Reply എഴുതാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട്.ആദ്യമായി താങ്കള്‍ ഇവിടെ വന്നു നല്ലൊരഭിപ്രായം പറഞ്ഞതിന് അല്ലാഹുവിനു നന്ദി.അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്നിരുന്നു.ഇനിയും വരുന്നുണ്ട്,إنشا الله .ഖുര്‍ആനും ഹദീസും പറഞ്ഞതിലെ യുക്തി ഓരോന്നും ഓരോ കാലത്തും തെളിഞ്ഞു വരും .വരാതിരിക്കില്ല..ലോകത്തെ മുഴുവന്‍ 'വീട്ടു തടങ്കി'ലാക്കിയ അല്ലാഹുവിന്റെ വിധിയും കുറേ നല്ല മനുഷ്യരെ പിടിച്ചു കല്‍ തുറുുങ്കിലും വീട്ടു തടങ്കലില്‍ തള്ളി വിട്ടതും നമ്മള്‍ കാണുന്നു.കുറേ പേരെ സ്വന്തം ദേശത്തു നിന്നു പറഞ്ഞു വിടാന്‍ ശ്രമിച്ചതും നാം കണ്ടു......ഇപ്പോള്‍ അവരും തടവിലായി.ഇതു നീതിമാനായ അല്ലാഹുവിന്‍റെ വിധി..അതു നടപ്പിലാവുക തന്നെ ചെയ്യും....അല്ലാഹു നമ്മെ എല്ലാവരെയും ഇരു ലോകത്തും അനുഗ്രഹിക്കുമാറാവട്ടെ...ആമീന്‍ !

      Delete
  7. ഭാവന ഭാഷ അഭിനന്ദനീയം ഇനിയുമിനിയും നല്ല കവിതകൾ കാക്കുന്നു കവി ഭാവി ഭാസുരമാകട്ടെ

    ReplyDelete
  8. ഇക്കാ നല്ല രചന. കൊറോണക്കാലത്തെ പുതുചിന്തയ്ക്ക് നന്മകൾ. ഹൃദ്യം. -കെ ടി എ ഷുക്കൂർ

    ReplyDelete
    Replies
    1. എന്‍റെ പ്രിയ ശുക്കൂര്‍ ...ഇവിടെ വന്നു രണ്ടു വാക്കു പറഞ്ഞാല്‍ തന്നെ ഞാന്‍ കൃതാര്‍ത്ഥനായി...സംതൃപ്തനായി..

      Delete
  9. നല്ല അഭിപ്രയങ്ങള്‍ക്കു നന്ദി ..കടപ്പാട് ...

    ReplyDelete
  10. ഈ പരീക്ഷണവും വേഗം കടന്നുപോകട്ടെ എന്ന് പ്രത്യാശിക്കാം .

    ReplyDelete
    Replies
    1. തീര്‍ച്ചയായും എന്‍റെ സതീഷ്‌ ,,,നന്ദി .

      Delete
  11. മാഷേ ..ഒരുവിത്തിലുണ്ട് ഒരു കാട് എന്നപോലെ മാഷിന്റെ ഒരു വാക്കിലുണ്ട് ഒരു കടൽ

    ReplyDelete

Followers