പരമ വിശുദ്ധതയെ
വായിച്ചു വായിച്ചുള്ളം
തിളപ്പിച്ചീ ജന്മം
കുളിരണിയണമെന്നല്ലാഹു.
അര്‍ഥങ്ങളനര്‍ഥങ്ങള്‍ തന്‍
അതിരടയാളങ്ങള്‍
വേറിട്ടറിവുകളായി ഇഹ - പരം
സാര്‍ഥകമാക്കുമീ 'ഫുര്‍ഖാനും'.
നബി മുത്തൊളി തെളിമയില്‍
പകര്‍ന്നുജജ്വലിപ്പിച്ച
ജിബ്രീലിനമൃത വചസ്സുകള്‍
നുകര്‍ന്നുണരണമെന്നീ -
നേരിന്‍റെ 'നൂറും '.
കുടിലപ്പഴമകളുടെ
കരാള ഹസ്തങ്ങളില്‍
പിടയുമാത്മ നൊമ്പരങ്ങല്‍ക്കായി
"കൂടെ ഞാനുണ്ടെ"ന്ന
സഹന സൗഖ്യമാസ്വദിച്ചു -
'ദിക്ക്റി'നെ വരവേറ്റ
'ശുക്ക്റിന്‍' നമ്ര ശിരസ്സുകളും !
_______________________
ഫുര്‍ഖാന്‍ : സത്യാസത്യ വിവേചകം
നൂര്‍ : വെളിച്ചം
ദിക്ക്ര്‍ : ഉദ്ബോധനം
ശുക്ക്ര്‍ : നന്ദി
*************************************
മാഷേ സുഖമാണോ.ഇപ്പോ എഴുതാറില്ലേ.
ReplyDeleteഎഴുതുന്നുണ്ടെങ്കിൽ പറയണം ട്ടാ.ഞങ്ങൾ ഒരു അഗ്രിഗേറ്ററും കൂട്ടായ്മ യും തുടങ്ങിയിട്ടുണ്ട്
Thank u my dear...BLOG-ല്‍ ഇപ്പോള്‍ വരാറില്ല.സുഖം.Aggregation -ല്‍ എന്നെയും ഉള്‍പ്പെടുത്തുക.ഈ കൂട്ടായ്മയില്‍ ബ്ലോഗുകള്‍ ഒന്നു സജീവമാവട്ടെ.അനുമോദനങ്ങള്‍ !കൂടെ ഇവിടെ വന്നതിനും എന്നെ അറിയിച്ചതിനും ഒരു പാടു നന്ദി...
Deleteപരമ വിശുദ്ധതയെ
ReplyDeleteവായിച്ചു വായിച്ചുള്ളം
തിളപ്പിച്ചീ ജന്മം
കുളിരണിയണമെന്നല്ലാഹു.
അര്‍ഥങ്ങളനര്‍ഥങ്ങള്‍ തന്‍
അതിരടയാളങ്ങള്‍
വേറിട്ടറിവുകളായി ഇഹ - പരം
സാര്‍ഥകമാക്കുമീ 'ഫുര്‍ഖാനും'.