Saturday, November 25, 2017

ഉമ്മാ ................!

My beloved Mother


ന്നു മുതലാണ്‌ ഞാന്‍ 
ഞെട്ടാന്‍ തുടങ്ങിയത് ?
സ്തബ്ധതയുടെ ഹൃദയ ഭിത്തികളില്‍ 
പെറ്റുമ്മയുടെ പേറ്റുനോവിന്‍ 
ആറ്റലാധിക്യം കടിഞ്ഞൂലായി 
കരള്‍ പൊട്ടിച്ചിരിച്ചപ്പോഴാകുമോ  ?

താഴത്തും തലയിലും വെക്കാതെ 
അഴകഴലുകളില്‍ തഴുകിയൊഴുകി 
മാറോടണക്കവേ ,ഊളിയിട്ടു വന്ന 
കറുത്ത വേദനകള്‍ സ്വപ്നങ്ങളുടെ 
ചിറകരിഞ്ഞു  വീഴ്ത്തിയപ്പോഴോ ?!

അറിയില്ലെന്നാല്‍ പറഞ്ഞു തന്നിട്ടുണ്ടെന്‍
പൊന്നുമ്മ
 പെയ്തു തകര്‍ത്ത ശ്വാസ -നിശ്വാസങ്ങളുടെ 
കര തൊടാനാവാതെ പിടഞ്ഞ 
ആത്മ നൊമ്പരങ്ങള്‍ ...........!!
എന്നിട്ടും -
ഞാനിപ്പോഴും 65-ന്‍റെ കിതപ്പുകളില്‍ ...
പൊന്നുമ്മയോ,കാലടികളിലെ എന്റെ 
സ്വര്‍ഗവുമായി നാഥന്റെ ചാരെ ......!!

അര്‍ഥിക്കുന്നുണ്ടാദ്യം എന്റുമ്മാ ആ
കാലടികളില്‍ കണ്ണീര്‍ മുത്തങ്ങള്‍ 
തന്നു തന്ന് ,
മാതൃ ആദരത്തിന്റെ  
നിറക്കൂട്ടില്ലാത്ത ഞെട്ടലോടെ ....!!
 *******
                        
***********മുഹമ്മദ്കുട്ടി,ഇരിമ്പിളിയം 

No comments:

Post a Comment

Followers