എന്റെ ആത്മ സുഹൃത്ത് K.T.Asees-ന്‍റെ ജീവന്‍ തുടിക്കുന
കവിത.സ്വജീവിതത്തില്‍ സംഭവിക്കുന്ന അവിചാരിതമായ ദൈവിക
പരീക്ഷണങ്ങള്‍ (അതും സ്വന്തം കരളിന്റെ കരളുകള്‍ പറിച്ചെടുത്തു
പറന്നു പോകുമ്പോഴുണ്ടാകുന്ന ) തീവ്ര വ്യഥയായി നികത്താനാവാത്ത
വിടവായി നാം ജീവിച്ചിരിക്കുന്ന കാലമത്രെയും നീറ്റിക്കൊണ്ടിരിക്കും.
ഓരോ സത്യവിശ്വാസിയുടെയും ജീവിതം നെരിപ്പോടാകുന്ന അന്തരംഗ
മൗനരോദനങ്ങള്‍ ,പഷേ സത്യവിശ്വാസി ക്ഷമാപൂര്‍വ്വം ഉള്‍ക്കൊള്ളും.
കാരണം ഒന്നും തന്റെതല്ലെന്ന് അവനറിയാം .എല്ലാറ്റിന്റെയും
ഉടമ (റബ്ബ് ) അല്ലാഹു മാത്രമാണെന്ന് അവനു ശക്തമായ ബോധ്യമുണ്ട്.
(Prabodhanam 2017 December 08)
No comments:
Post a Comment