വിട ........!
********
(08 July 2016 )

പൊരുന്നയിരുന്ന ദിനങ്ങള്‍
വിരിച്ചിറക്കിയ നന്മകള്‍
നാളെയുടെ 'റയ്യാന്‍'വാതിലുകളിലേക്ക്
ചിറകടിക്കും വരവേല്‍പ്പുകളാവട്ടെ.....!!
*** *** ***
മതിയെന്നു ചൊല്ലുന്നു
മതിയുടെ തിരുത്തലുകള്‍ .........
മതികെടുത്തുന്നു മടുപ്പിന്റെ
മതില്‍ കെട്ടുകള്‍ കിതച്ചു കിതച്ച്....!
അരുതേയെന്നെന്‍ അടുത്തൊരാള്‍
മതിപ്പിക്കുമ്പോള്‍ ,
അര്‍ദ്ധവിരാമത്തിന്റെ മേലനുമതിയില്‍
പ്രാര്‍ഥനകളോടെ,ഇനിയും കാണും വരെ
പ്രിയങ്ങളെ ,വിട ...........!!
*****************
മടുപ്പിന്റെ മതിൽക്കെട്ടുകൾ വളർത്തുന്ന വൈരാഗ്യം ഒരു ഗുണം തന്നെയാണ് .വഴിവിഭ്രമങ്ങൾ മാടി വിളിക്കുന്ന ഈ കൈവഴിയിൽ ..വിഷയാസക്തിയുടെ തടവറ തീർത്ത ദുരിതം എത്ര കൂടുതലായിരുന്നു എന്നു തിരിച്ചറിയുന്ന നിമിഷമേ .....നടന്നു തീർത്ത മുൾവഴികൾ...വറ്റിയ ആശകൾ.... കിട്ടാതെ പോയ പ്രലോഭനങ്ങൾ ...എല്ലാമെല്ലാം നന്മകൾ മാത്രം കൊണ്ടു വരുന്ന നല്ല നാളുകൾക്കായ് കാത്തിരിക്കാം ഇക്കാ ...നന്മകൾ നേരുന്നു
ReplyDeleteസന്തോഷം ശുക്കൂര്‍ ...നന്ദി !
Deleteപ്രാര്‍ഥനകളോടെ..
ReplyDeleteഅടുത്ത വരികള്‍ക്ക് പ്രതീക്ഷയോടെ..
ബ്ലോഗ് നിര്‍മ്മിതി മനോഹരം..
ReplyDeleteനന്ദി പ്രിയ സുഹൃത്തെ ....
Delete