വാതിലുകളെന്നു തുറന്നു
വച്ചിരിക്കുന്നെന്‍ പ്രിയ
മരണമേ നിന്‍ മൃദു പദ നിസ്വനങ്ങളും
കാത്തു കാത്തു ഞാന്‍ .......!!
നാണമോ, നിനക്കും നവോഡയെപ്പോല്‍ ;
തുണയുണ്ടല്ലോ മാലാഖമാര്‍ ,സാദരം
നയിച്ചീ 'മണിയറ 'പൂകാന്‍ ,ഞാനോ -
ആപാദചൂഡമൊരു കോരിത്തരിപ്പിലും !!
അലങ്കരിച്ചിട്ടുണ്ട് ഞാന്‍ ,പൂമെത്തയില്‍
അറിയാത്ത ശുഭ്ര മണപ്പൂക്കള്‍ ,
നന്മകള്‍ വന്നു വിതറിയോ യെന്‍ -
തിന്മകള്‍ നിറം കെടുത്തി 'നാറ്റി'യോ ?
മടിക്കുവതെന്തേ നീ ?! ത്രസിക്കുന്നു
മാനസം നിന്‍ തുടു കപോലങ്ങളി-
ലായിരം ചുടു മുത്തങ്ങള്‍ തന്നു
പുണരാനേറേ കൊതിയായി .....!!
തരൂ നിന്‍ മരണ മാല്യം
തരാം എന്‍റെ വരണ മാല്യവും !!!
വരൂ, വിഭവ സജ്ജം -ക്ഷമ കത്തിച്ചു ,
കാത്തിലിരിപ്പിലാണ് ഞാന്‍ .....!!
എങ്കിലുമെന്‍ ജീവന്റെ മണ്ണിലൊരു
വിത്തിടാനുള്ള സര്‍ഗ്ഗത്തുടിപ്പുകള്‍
കണ്ണു ചിമ്മും മുമ്പെ സ്വര്‍ഗ്ഗ-
കവാടത്തിനായി തുറന്നു വെച്ചാലും....! *
____
*(പിന്നീട് കുറിച്ചത് -on 8.3.16)
എങ്കിലുമെന്‍ ജീവന്റെ മണ്ണിലൊരു
വിത്തിടാനുള്ള സര്‍ഗ്ഗത്തുടിപ്പുകള്‍
കണ്ണു ചിമ്മും മുമ്പെ സ്വര്‍ഗ്ഗ-
കവാടത്തിനായി തുറന്നു വെച്ചാലും....! *
____
*(പിന്നീട് കുറിച്ചത് -on 8.3.16)
************
26.02.2016 - മുഹമ്മദ് കുട്ടി ,ഇരിമ്പിളിയം
_______________________________
(ചിത്രം -ഗൂഗിള്‍ )
***
താടിയും തലയും നരച്ചാലും ഒരു മോടിയോടെ നടക്കാനാണു് ഒട്ടുമിക്കവർക്കും ആശ..അതിനു കഴിയുന്നില്ലെങ്കിൽ നിരാശയും വിഭ്രാന്തിയും..അതാണ് ഇക്കാലത്തെ അവസ്ത..എന്നാൽ ഈ കവിത സർവ്വോത്തമനായ ഒരു മനുഷ്യന്റെ ജീവിതവും അന്ത്യാഭിലാഷവും എന്തിനു വേണ്ടിയായിരിക്കണമെന്ന് ഒരുവേള വിഭ്രാന്തമെന്നുപോലും തോന്നിപ്പിച്ചേക്കാവുന്ന ഒരു ത്രികാലജ്ഞാനിയുടെ നാവോടെ നർമ്മഭാഷയിൽ ഓർമ്മിപ്പിക്കുമ്പോൾ വിഷയം മരണമാണെന്നറിഞ്ഞിട്ടുകൂടി വാക്കുകൾ ഹൃദയത്തെ വസന്തം പോലെ തഴുകുന്നു...എങ്കിലും ഈ കാത്തിരിപ്പ് അനന്തമായി നീളട്ടെ എന്ന് പ്രാർഥിക്കുന്നു.
ReplyDeleteതാടിയും തലയും നരച്ചാലും ഒരു മോടിയോടെ നടക്കാനാണു് ഒട്ടുമിക്കവർക്കും ആശ..അതിനു കഴിയുന്നില്ലെങ്കിൽ നിരാശയും വിഭ്രാന്തിയും..അതാണ് ഇക്കാലത്തെ അവസ്ത..എന്നാൽ ഈ കവിത സർവ്വോത്തമനായ ഒരു മനുഷ്യന്റെ ജീവിതവും അന്ത്യാഭിലാഷവും എന്തിനു വേണ്ടിയായിരിക്കണമെന്ന് ഒരുവേള വിഭ്രാന്തമെന്നുപോലും തോന്നിപ്പിച്ചേക്കാവുന്ന ഒരു ത്രികാലജ്ഞാനിയുടെ നാവോടെ നർമ്മഭാഷയിൽ ഓർമ്മിപ്പിക്കുമ്പോൾ വിഷയം മരണമാണെന്നറിഞ്ഞിട്ടുകൂടി വാക്കുകൾ ഹൃദയത്തെ വസന്തം പോലെ തഴുകുന്നു...എങ്കിലും ഈ കാത്തിരിപ്പ് അനന്തമായി നീളട്ടെ എന്ന് പ്രാർഥിക്കുന്നു.
ReplyDeleteഎന്നും എന്നെ ത്രസിപ്പിച്ചു പ്രഥമ വായനക്കെത്തുന്ന എന്‍റെ പ്രിയ സുഹൃത്തേ 'നന്ദി എങ്ങിനെ ഞാന്‍ ചൊല്ലേണ്ടൂ ?'....അകമഴിഞ്ഞ നന്ദിയും ,കടപ്പാടും തികഞ്ഞ ആദരവോടെ സ്നേഹമേ .....!
Deleteപ്രപഞ്ചത്തെ പറ്റി പൂര്‍ണ്ണമായും പഠിക്കണമെങ്കില്‍ പ്രപഞ്ചത്തിനു പുറത്തു പോകാതെ തരമില്ല എന്നിടത്ത് എത്തി നില്‍ക്കുന്നു ശാസ്ത്രം .മനുഷ്യ ബുദ്ധി മനസ്സിലാക്കിയിടത്തോളം പ്രകാശ വേഗതയില്‍ യാത്ര ചെയ്‌താല്‍ 10000 ബില്ല്യന്‍ വര്‍ഷമെങ്കിലും എടുക്കും പ്രപഞ്ചത്തിന്റെ മറുതല എത്താന്‍ .അസംഭവ്യം .
ReplyDeleteഎത്ര പരിമിതമാണ് നമ്മുടെ അറിവ് .ഒരു പക്ഷേ നമ്മള്‍ കാണുന്നത് പോലെ ആയിരിക്കില്ല പ്രപഞ്ചം .വസ്തുക്കളില്‍ നിന്നുള്ള പ്രതിബിംബം റെറ്റിനയില്‍ തല കീഴായ് പതിക്കുന്നത് തലച്ചോര്‍ ബോധ്യപ്പെടുത്തി തരുന്നതാണല്ലോ കാഴ്ച .അതായത് നമ്മുക്കുള്ളില്‍ മാത്രമാണ് എല്ലാം കാണുന്നത് .പുറത്തു വെച്ച് ഒന്നിനെയും കാണുക സാധ്യമല്ല .സുഖദുഃഖങ്ങളും എല്ലാമെല്ലാം നമ്മുക്കുള്ളില്‍ കുടി കൊള്ളുന്നു .
ജീവന്റെ അനുസ്യൂതമായ ഒഴുക്കിനിടയ്ക്ക് ശരീരമെന്ന വസ്ത്രമണിഞ്ഞു സമയമടക്കമുള്ള ചതുര്‍മാനത്തിന്റെ പരിമിതികളില്‍ തളച്ചിടപ്പെട്ടവര്‍ നാം .അനന്തമായ സാധ്യതകള്‍ നമ്മുക്ക് മുന്നില്‍ ഉണ്ട് .ശരീരത്തെ പുഷ്പം പോലെ വലിച്ചെറിഞ്ഞു മറ്റേതെങ്കിലും സമയശൂന്യ മാനത്തിലേയ്ക്ക് ചേക്കേറാന്‍ പറ്റിയേക്കാം .
സത്യത്തിൽ,മരണമെന്നത് ജീവിതത്തിന്റെ അവസാനമെന്ന പദാർത്ഥ ചിന്തയിൽ നിന്ന് ഉരുത്തിരിയുന്ന പേടി മാത്രമാണ് നമ്മുക്കുള്ളത് .ആത്മാവിനു ശരീരത്തിൽ തങ്ങണമെങ്കിൽ ഒരു നിശ്ചിത ഊർജ്ജ ആവാഹന ശേഷി ശരീരത്തിന് വേണം .അത് ഇല്ലാതാകുമ്പോൾ ആത്മീയ ജീവിയായ ആത്മാവ് പുറത്തേക്കോടുന്ന പ്രക്രിയ തന്നെ മരണം ..
ചിന്തനീയമായ രചന ഇക്കാ ....ആശംസകൾ
ശാസ്ത്രീയമായ ഈ വിലയിരുത്തല്‍ കൂടുതല്‍ ചിന്തനീയം .....തിരുമേനി (സ്വ.അ )ഒരിക്കല്‍ പറയുകയുണ്ടായി 'നമസ്ക്കാരത്തില്‍ ഭക്തിയുണ്ടാവാന്‍ 'ഇതെന്‍റെ അവസാനത്തെ
Deleteനമസ്കാരമാണെന്നു കരുതിവേണം നമസ്കകരിക്കാനെന്നു')ഈ ചിന്ത ജീവിതത്തില്‍ മുഴുവനുമുണ്ടായാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കും ....അകമഴിഞ്ഞ നന്ദി പ്രിയ ശുക്കൂര്‍ ....
വളരെ നല്ല കവിത.!!! മരണത്തെക്കുറിച്ചാണെങ്കിലും മനോഹരങ്ങളായ വാക്കുകളാല്‍ അലങ്കരിച്ചിരിക്കുന്നു..!!
ReplyDeleteവിലപ്പെട്ട അഭിപായത്തിനും ഈ വായനക്കും നന്ദി .....ഞാന്‍ ബ്ലോഗില്‍ വരാം ട്ടോ
DeleteThis comment has been removed by the author.
ReplyDeleteമരണം നിന്റെ ചെരിപ്പിന്റെ വാറിനേക്കാൾ അടുത്താണ്.
ReplyDeleteനന്ദി പ്രിയ ഉനൈസ് .....അങ്ങിനെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത് ...
Deleteമരണത്തെപ്പറ്റിയുള്ള വരികൾ !!!
ReplyDeleteതരൂ നിന്‍ മരണ മാല്യം
തരാം എന്‍റെ വരണ മാല്യവും !!!
വരൂ, വിഭവ സജ്ജം -ക്ഷമ കത്തിച്ചു ,
കാത്തിലിരിപ്പിലാണ് ഞാന്‍ .....!!
ഇതെന്നാ
ഇക്കാ ഇങ്ങനെ???
സുധീ അങ്ങിനെയും ഒരു ചിന്ത ,ചിലപ്പോള്‍ ....എന്തോ ?അഭിപ്രായം സ്വാഗതം ചെയ്യുന്നു.നന്ദിയും .....
Deleteമടിക്കുവതെന്തേ നീ ?
ReplyDeleteത്രസിക്കുന്നു മാനസം നിന്‍ തുടു
കപോലങ്ങളിലായിരം ചുടു മുത്തങ്ങള്‍
തന്നു പുണരാനേറേ കൊതിയായി ..
മരണത്തെ സ്വാഗതം ചെയ്യുന്ന വരികൾക്ക്
ReplyDeleteവിശ്വാസത്തിന്റെ കരുത്തുണ്ടെന്ന കാര്യം വ്യക്തം....
ഇസ് ലാമിലെ പരലോക വിശ്വാസത്തെ
വരികൾക്കിടയിൽ ധ്വനിപ്പിക്കുന്നുണ്ട് കവി
വായിക്കുന്ന താരായാലും ഒരു നിമിഷം
ചിന്തിച്ചു പോകും..... ജീവിതം.... മരണം... മരണാനന്തരം.....
good message.....