ഒരു സര്‍ഗ സൃഷ്ടി, നമുക്കു ലഭിക്കുന്ന അസുലഭ
വെളിപാടു പോലെയാണ് ......
കിട്ടുന്നത് യഥാസമയം കുറിച്ചു വച്ചില്ലെങ്കില്‍
പിന്നെ എത്ര ഓര്‍ത്താലും അതു കിട്ടിയെന്നും
വരില്ല.ഒരാശയമാണെങ്കില്‍ പല തവണ മനനം
ചെയ്തും ഉരച്ചുമിനുക്കിയും നമുക്കത് 'കൊള്ളും'
എന്നതു വരെ പുടപാകം ചെയ്തെടുക്കാം .......!!
ഇത്രയും ആമുഖം കുറിച്ചത് ഒരു 'കഥ ' പറയാനാണ് .
ഇതച്ചടിച്ചു വന്നത് 'പ്രബോധനം' ആഴ്ചപ്പതിപ്പ് 2015 November 20/
ലക്കം 24-ല്‍ .കഥയും കഥാകൃത്തിന്‍റെ പേരും ഇങ്ങനെ ---
കഥ
***
ഒരിടത്ത്,
ഒരാള്‍
ബീഫും ചോറും
തിന്നാനിരുന്നു..
കഥ കഴിഞ്ഞു.
*******
ഹരികുമാര്‍ ഇളയിടത്ത്
=================
നല്ലൊരു ഭാവന .....എന്തിനാ അധികം ?ഇതു പോരെ ? തനി തങ്കം, അധികം വേണ്ടല്ലോ ?
ഇനി ഇതിന്‍റെ Original സൃഷ്ടികര്‍ത്താവ് ആരാണ് .......?
ഇതാ .....വായിച്ചു നോക്കൂ -
"'കഥ " (പ്രബോധനം ലക്കം 2926) മിനിക്കഥ ഹരികുമാര്‍ ഇളയിടത്ത് എന്നൊരാളുടെ പേരില്‍ വന്നതായി കണ്ടു .ഈ കഥ
ഞാനെഴുതി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും എന്‍റെ സുഹൃത്ത് മഹേഷ് എന്‍റെ ഫോട്ടോയും പേരും വെച്ച് വാട്ട്സ്ആപില്‍
പ്രചരിപ്പിക്കുകയും പിന്നീട് അതു മലയാളത്തിലെ പല എഴുത്തുകാരും വായനക്കാരും പരമാവധി പ്രചരിപ്പിക്കുകയും
ചെയ്തതാണ് .മലയാളത്തിന്‍റെ പ്രിയ കവി സച്ചിതാനന്ദന്‍,എഴുത്തുകാരന്‍ ഡോ.അസീസ് തരുവണ ,ലാല്‍ ജോസ് തുടങ്ങി
പ്രമുഖരായ ആളുകള്‍ ഈ കഥയിലെ കൗതുകവും രാഷ്ട്രീയ കാലിക പ്രസക്തിയും കണക്കിലെടുത്ത് അവരുടെ ഫേസ് ബുക്കില്‍
എന്‍റെ പേരും ഫോട്ടോയും വെച്ച് കൊണ്ട് തന്നെ ടൈം ലൈനില്‍ പോസ്റ്റു ചെയ്യുകയും പതിനായിരക്കണക്കിന് ആളുകള്‍ അതു
ഷയര്‍ ചെയ്യുകയും ചെയ്തതുമാണ് .....................(കത്തില്‍ ഇനിയുമുണ്ട് .എഴുതിയത് ടി.കെ .ഹാരിസ് മാനന്തവാടി .(കടപ്പാട് :
'പ്രബോധനം വാരിക വാള്യം-72 ലക്കം 26) ന്താല്ലേ ?!
-പ്രിയ ഹാരിസ് താങ്കളുടെ വേദനയില്‍ ഈയുള്ളവനും പങ്കു ചേരുന്നു .ചോരണത്തിതെതിരെ ശബ്ദിക്കുകയും ചെയ്യുന്നു .അതുകൊണ്ടാണ്
ഞാനീ പോസ്റ്റിട്ടത് .......!
ഫേസ്ബുക്കിൽ അതിശയിപ്പിച്ച ഒരു രചന... ഈ ചോരന്മാരെക്കുറിച്ച് എന്താ പറയുക!
ReplyDeleteകുറിപ്പിൽ എഴുതിയ പോലെ...
പ്രിയ ഹാരിസ് താങ്കളുടെ വേദനയില്‍ ഈയുള്ളവനും പങ്കു ചേരുന്നു. ചോരണത്തിതെതിരെ ശബ്ദിക്കുകയും ചെയ്യുന്നു
നന്ദി എന്‍റെ പ്രിയ കൂട്ടുകാരാ ......നെഞ്ചേറ്റുന്നു വരികള്‍ ,തലോടല്‍ .....!
Deleteസ്വന്തം രചന മറ്റൊരാളുടെ പേരിൽ വരുന്നതിനേക്കാൾ വേദന മറ്റെന്തുണ്ട് ..ഞാനും വേദനയിൽ പങ്കു ചേരുന്നു
ReplyDeleteThanks......dear
Deleteഞാനും
ReplyDeleteThank u Anurag
Deleteഅടിച്ചു മാറ്റൽ ചിലർക്കൊരു ഹോബിയാണ്. യാതൊരു ഉളിപ്പുമില്ല. എന്നിട്ട് മാറിയിരുന്ന് ഗൂഢമായി ആനന്ദിയ്ക്കുന്നു.
ReplyDeleteഎന്തു സുഖമാ അതു കൊണ്ട് കിട്ടുക.- ?
അടിച്ചു മാറ്റൽ ചിലർക്കൊരു ഹോബിയാണ്. യാതൊരു ഉളിപ്പുമില്ല. എന്നിട്ട് മാറിയിരുന്ന് ഗൂഢമായി ആനന്ദിയ്ക്കുന്നു.
ReplyDeleteഎന്തു സുഖമാ അതു കൊണ്ട് കിട്ടുക.- ?
വ്യാജന്മാർ,വിരുതന്മാർ....
ReplyDeleteഇത്തരം ചോരണത്തിനെരെ നാം ഒരുമച്ച് ശബ്ദിക്കണം
ReplyDelete