1- വിശപ്പ്
വിശപ്പിന്‍റെ
വിരിപ്പില്‍
കുത്തഴിഞ്ഞ
പണക്കൂത്ത് !
2- രുചിഭേദം
പെണ്‍പായസത്തി-
നൊരു രുചി .
മനപ്പായസത്തിനു
മറു രുചി.
പല പായസത്തിനും
പല രുചി .
ഇതിലേറ്റം രുചിക്കേതു
പായസം .....?!
3- മണ്ണും വിണ്ണും
ആനച്ചേനക്കൊരു
അറ്റമില്ലാ പന്തല്‍ !
4- തലക്കനം
അന്യന്‍റെ കുറ്റവും കുറവും
നോക്കി നോക്കി
ഇന്നയാള്‍ ,കുറ്റങ്ങളുടെ
കുന്നിന്‍ മുകളില്‍ !
5- വില
ചിലര്‍ വായിക്കുന്നു -
'വില 'കൊടുത്ത് .
ചിലര്‍ വായിക്കുന്നു
'വില 'കൊടുക്കാതെ
6- മഠയന്‍
എല്ലാം അവള്‍ക്കു
കൊടുത്ത് കൊടുത്ത്
അവനൊരു
'അവളാ'യി .........!!
7- ശവപ്പുടവ
വെള്ള വിരിപ്പുകള്‍
മടക്കിയും നിവര്‍ത്തിയും
പകലാണോ രാവാണോ
എനിക്കു ശവപ്പുടവ നെയ്യുന്നത് ...?
8- പ്രേമം
നീയെന്‍റെ-
താഴെ ക്ലസ്സിലായിരുന്നെങ്കിലും
നമുക്കിടയില്‍ തുറന്നിട്ട
ജാലക പ്പഴുതുകളുണ്ടായിരുന്നു.
കസേരകള്‍ കണ്ണടക്കുമ്പോള്‍
ഞാന്‍ നിനക്കും നീയെനിക്കുമായി
സ്വപ്‌നങ്ങള്‍ നെയ്തു -
ഹൃദയംപൂത്ത
സുപ്ത വര്‍ണ്ണങ്ങളില്‍ ........
പ്രണയ പരിമളത്തില്‍ ചാലിച്ച
നിന്‍റെ അക്ഷര -
വായ്പുകള്‍ ,പ്രിയേ ....
ഇന്നുമെന്‍റെ വിധുര വാഴ്വുകള്‍ !
അറിയാത്ത അകലങ്ങളില്‍
ഇന്ന് നമ്മള്‍ ----!!
അപ്പോഴും----------
മിടിക്കുന്നുണ്ട് പ്രാണന്‍ ,
എവിടെ............. ? നീ എവിടെ ..... ?
9- കവിയും കപിയും
ഉച്ചിയില്‍ പച്ചക്കാമ്പുള്ള
സച്ചരിതാനന്ദ കാവ്യ സ്വച്ഛം !
ആ അക്ഷരാംബരത്തിന്‍റെ
ഏറ്റം താഴേ പടിയിലിത്തിരി
പാദമൂന്നാന്‍ നോക്കി,ഞാന്‍ ....
അയ്യേ ,പതറി-വയ്യൊട്ടും......!!
മതിയൊരു വിരല്‍ സ്പര്‍ശം .....?
അരുതടോ ,വിഡ്ഢിഎന്നാത്മ -
ബോധത്തിന്‍റെ ഉള്‍വിളിയില്‍
പിന്നെ ഞാന്‍ ചുടു വാക്കുകള്‍
മാന്തുമൊരു 'കപി'യായി ........!!!
10-അതിര്‍ത്തികള്‍
അതിര്‍ത്തികള്‍ വേണം
കയ്യിനും മെയ്യിനും.
കണ്ണിനും കാഴ്ചക്കും
കാതിനും കേള്‍വിക്കും .......!
അതിര്‍ത്തികളുടെ
കെട്ടുറപ്പില്‍ നിന്നാണ്
ചെകുത്താനും
മാലാഖയും
മനുഷ്യനും
മൃഗവും വേറിടുന്നത്.
നന്മയുടെയും തിന്മയുടെയും
മേല്‍ വിലാസങ്ങള്‍ക്ക്
അതിരടയാളങ്ങള്‍
മേലൊപ്പു ചാര്‍ത്തുന്നു.
ശത്രു-മിത്ര തിരിച്ചറിവുകള്‍
ചോരചിന്തും തിട്ടൂരങ്ങളല്ല.
*********
(images from Google)
നിനയ്ച്ചു നിനയ്ച്ചു നാം നിനയ്ക്കുന്നതായി മാറുന്ന മായാവിലാസം .കൊടുത്തു കൊടുത്തു നാം കൊടുക്കുന്നതായി മാറുന്ന അവസ്ഥാവിശേഷം .രുചി യാദാർത്ഥ്യങ്ങൾക്ക് ചിറകുകൾ ഇല്ലെന്നിരിക്കെ മനോരുചിക്ക് തന്നെ മധുരം .നമ്മുക്ക് വേണ്ടി അദൃശ്യമായ ഒരു കൊലക്കത്തി എവിടെയോ മൂർച്ച കൂട്ടപ്പെടുന്നുണ്ട് .ഒരു പക്ഷെ തൊട്ടു കണ്‍മുന്നിൽ .മനസ്സിന്റെ ജാലകപ്പഴുതുകൾ ഇന്നും നമ്മൾ കിനാക്കളുടെ സുന്ദര തീരത്തിലേയ്ക്ക് തുറന്നു വെച്ചിരിക്കുന്നു ...നമ്മോടു കൂടി മാത്രം മരിയ്ക്കുന്ന കിനാക്കൾ .ചില 'അരുതുകൾ'തന്നെയാണ് ശ്ലീലാശ്ലീലങ്ങളുടെ സഭ്യത നിശ്ചയിക്കുന്നത് ....എല്ലാം മനോഹരമായി പറഞ്ഞു ..ചിന്തനീയം .ആശംസകൾ സാർ .
ReplyDeleteപ്രിയ ശുക്കൂര്‍ വിലപ്പെട്ട അഭിപ്രായം നെഞ്ചേറ്റുന്നു.....നന്ദി !
Deleteസുന്ദരം..
ReplyDeleteചെറുവരികളില്‍ ചിന്തിപ്പിക്കുന്ന ആശകളും ആശയങ്ങളും കോരിയിട്ടിരിക്കുന്നു..
സന്തോഷം മുബാറക് ...നന്ദി !
Deleteഅക്ഷരത്തുള്ളികളിലൂടെ ആകര്‍ഷകവും,ആലോചനാമൃതവുമായ മണിമുത്തുകളായി തിളങ്ങുന്ന കവിത മനോഹരമായിരിക്കുന്നു മാഷെ.
ReplyDeleteആശംസകള്‍
നന്ദി സാര്‍......
Deleteഏതെന്ന് എടുത്തെഴുതാന്‍ പറ്റാത്ത വിധം എല്ലാം ഒന്നിനൊന്ന് മികച്ചത്.. മനുഷ്യന്‍റെ അത്യാര്‍ത്തികള്‍ വിളമ്പിയ ആര്‍ഭാടമായ വിരിപ്പില്‍ ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവന്‍റെ മുഖം.. മണ്ണിനും വിണ്ണിനും അറ്റമില്ലാത്ത കുട്ടിമനസ്സിലെന്നപോലെയുള്ള ഒരാനച്ചന്തം.. മനഃപായസത്തിന്‍റെ മധുരക്കൈപ്പ്..അവളുടെ ഗതികേട്..മരണപ്പേടി.. അവനവനെ അളന്നുതൂക്കുന്ന അക്ഷരത്രാസ്സ്... ആത്മമോക്ഷത്തിന്‍റെ അതിരുകള്‍ പങ്കിടുന്ന മാനുഷിക ചിന്തകള്‍ ...
ReplyDeleteഇത് വെറുമൊരു ഭംഗിവാക്കുകളല്ല. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മധുരവും ചവര്‍പ്പും ചാലിച്ച കാവ്യസങ്കല്‍പ്പങ്ങളുടെ അക്ഷരചിത്രങ്ങള്‍...
വിശദമായ വിശകലനത്തിനു പ്രിയ സുഹൃത്തേ ,നന്ദി ......
Deleteമികവുറ്റ വരികൾ, ഓരൊ അദ്ധ്യായത്തിലും..
ReplyDeleteശവപ്പുടവ തീർത്തും വേറിട്ടു നിൽക്കുന്നു..
ഇക്കയുടെ തൂലിക എന്നുമൊരു അത്ഭുതം തന്നെ...
നന്ദി ഇക്കാ... സ്നേഹം..ആശംസകൾ
ഹര്‍ഷം ഈ വര്‍ഷം.....നന്ദി മോളേ.......
Deleteകുട്ടിക്കാ...... വില കൊടുക്കാതെ വായിക്കാന്‍ കഴിയാത്ത വരികള്‍ക്കിടയില്‍ ചിന്തയൊളിപ്പിച്ച മഹേന്ദ്രജാലമാണിക്കവിതകള്‍.....
ReplyDeleteകുട്ടിക്കവിതകളിലൂടെ കുട്ടിക്ക ഒരുക്കിയ സദ്യ അതിമനോഹരം......
അനുമോദനങ്ങള്‍...... നേരുന്നു......
നന്ദിയെങ്ങിനെ ഞാന്‍ ചൊല്ലേണ്ടൂ ......സന്തോഷം വിനോദ് !
Deleteതീരെ ചെറിയ പൂക്കൾകൊണ്ട് വലിയൊരു പൂമാല......
ReplyDeleteസുരഭിലമീ പ്രതികരണവും ....നന്ദി സര്‍ ...!
Deleteകുഞ്ഞു വരികളുടെ വലിയ ലോകം.. ഇഷ്ടമായിരിക്കുന്നു
ReplyDeleteഈ 'കാല്‍പാടുകള്‍' മായാതെയെന്‍ മനസ്സിലും !നന്ദി ....പ്രിയമോടെ !
Deleteനുറുങ്ങ് കവിതകള്‍ എല്ലാം ഇഷ്ടായി
ReplyDeleteസന്തോഷം .....അകം നിറഞ്ഞ നന്ദി .....!
Deleteവലിയ ചിന്തകള്‍ നിറയ്ക്കുന്ന കാച്ചികുറുക്കിയെടുത്ത വാക്കുകള്‍.
ReplyDeleteസുധീ ......കുളിരോടെയെന്‍ നന്ദി വാക്കുകളും ....!
Deleteകുറച്ചു വാക്കുകളിൽ ഒരുപാട് ചിന്തകൾ. ആശംസകൾ ഭായ്
ReplyDeleteThank u very much Manavan,dear friend...... :)
Deleteവില ഏറ്റം ഇഷ്ടപെട്ടത്
ReplyDeleteനന്ദി പ്രിയ സുഹൃത്തേ .......! :)
ReplyDelete"പ്രണയ പരിമളത്തില്‍ ചാലിച്ച
ReplyDeleteനിന്‍റെ അക്ഷര വായ്പുകള്‍" ..
മാഷേ..മനോഹരം.
പിന്നേയ്
കുറുംകവിതകളെക്കാൾ മാഷിന്റെ മുഴുക്കവിതകളാണ് എനിക്കിഷ്ടം.
sundaramaaya aasayangal..kunjikkavithakal
ReplyDeleteകാച്ചി കുറുക്കിയ പത്ത് നുറുങ്ങുകൾ ...
ReplyDelete