രാത്രി ഒരു പിടി.....!
കാലത്ത്
കട്ടനോടൊപ്പം
ഒറ്റ വിഴുങ്ങല്‍ !
പിന്നെ-
ബ്രേക്ക്ഫാസ്റ്റില്‍
കനത്തൊരു വെട്ട്......!
വീണ്ടും ലഞ്ച്, സപ്പെര്‍.......
ഓരോ വീടുമിന്നു -
ശേഷിപോയ
മരുന്നാലയങ്ങളുടെ ആതുര-
ശേഷിപ്പുകള്‍ .......!
ഹാ ,നിദ്രയെത്ര സുഖപ്രദം!!
======
___________________
ടെലിവിഷം
*******
കാര്യമായി
വായിച്ചു കൊണ്ടിരിക്കുമ്പോഴാണ്
അവളുടെ -
വിളി വന്നത്.
കേള്‍ക്കാത്ത മട്ടില്‍
പണി തുടര്‍ന്നു.
പിന്നെ -
വിളിയൊരു ശല്യമായപ്പോള്‍
ഏഴുന്നേറ്റു ചെന്നു.
തുറന്നു നോക്കിയപ്പോള്‍
അവളൊരുക്കിയ
നിറഞ്ഞ സദ്യ......!!
വിഭവങ്ങള്‍ ചൂടോടെ
ആസ്വദിച്ചാസ്വദിച്ച്
എന്നെ മറന്നെ,ന്നോമന പുസ്‌തക-
ക്കുഞ്ഞുങ്ങള്‍ കണ്ണടച്ചു.......!!
*********
( Image Courtesy- GOOGLE )
മരുന്നാലയങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍.. അതിശയോക്തിയില്ലാത്ത വാക്കുകള്‍ തന്നെ. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വെറുതെ മനസ്സില്‍ കണക്കുകൂട്ടി നോക്കി.. പരിചയക്കാരില്‍ നിത്യരോഗികള്‍ ഇല്ലാത്ത ഒരു വീടും കണ്ടെത്താന്‍ കഴിഞ്ഞില്ല..! മാരക രോഗം ബാധിച്ച ഒരാളെങ്കിലും ഓരോ കുടുംബത്തിന്‍റെയും ഉറക്കംകെടുത്തുന്നുണ്ട്.
ReplyDeleteമിക്ക രോഗങ്ങളുടെയും തുടക്കം അമിതമായ ഭക്ഷണക്രമത്തില്‍ നിന്നും ഉണ്ടാകുന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ആധുനികകാലത്തെ മനുഷ്യനോടൊപ്പം ശ്വാസോച്ഛാസംപോലെ ഇത് രണ്ടുമുണ്ട് - ചുരുങ്ങ്യ വരികൾകൊണ്ട് ശക്തമായ ആശയസംവേദനമാണ് ഇവിടെ കാണാനായത്......
ReplyDeleteഭക്ഷണം തന്നെ സംശയം വേണ്ട!
ReplyDelete"ടെലിവിഷന്‍ വഴി നശിപ്പിക്കപ്പെടാത്ത,നിങ്ങളുടെ സ്വകാര്യ ഇടങ്ങള്‍ അധിനിവേശിക്കപ്പെടാത്ത,
ReplyDeleteഅവസാനത്തെ തലമുറയാണ് ഞങ്ങളുടേത്,എന്ന് എനിക്കുറപ്പാണ്...." -അരുന്ധതി റോയി.
ഈ ചെറു കവിതകൾ മനോഹരം, ആശംസകൾ തുടരുക ഭായ്
ReplyDeleteചെറിയ വരികളിലെ വലിയ കാര്യങ്ങൾ .നന്നായി .ആശംസകൾ
ReplyDeleteമാഷേ ,,,ഇരുകവിതകളും പൊതുവായുൾക്കൊള്ളുന്നുണ്ട് ചില ചീത്ത സത്യങ്ങളെ.
ReplyDeleteThanks a lot all of my friends......
Deleteആധുനിക മനുഷ്യന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണല്ലോ ഇവ രണ്ടും.മനോഹരമായ വരികൾ.സാറിന്റെ ബ്ലോഗിൽ ഇന്നാണ് എത്തിപ്പെട്ടത്.ബാക്കിയുള്ള പോസ്റ്റുകളും കൂടി വായിക്കട്ടെ ..
ReplyDeleteകൊള്ളാം , രണ്ടും ഇഷ്ട്ടായി ...
ReplyDeleteവായനാ സുന്ദരിയെ മറന്ന് , കുത്തി
ഇരുന്ന് ടെലിവിഷം കഴിച്ച് മേലനങ്ങാതെ
കൊഴുപ്പ് കൂട്ടുന്ന നാമെല്ലാം മരുനാലയങ്ങളുടെ
തണനിൽ അങ്ങിനെ ജീവിച്ചു പോകുന്നു അല്ലേ ഭായ്
രണ്ട് വലിയ സത്യങ്ങള്‍.!!!
ReplyDelete