Pages

Ads 468x60px

..

Monday, March 02, 2015

അവാര്‍ഡ്


ടലാസും പേനയും 
കല്യാണം കഴിച്ചു .
പ്രാണനും പ്രണയവും സര്‍ഗ്ഗ -
പ്രതിഭകളുടെ കര്‍മ്മപ്രപഞ്ചമായി.

പേന പെറ്റ പൊന്മക്കളെ
പേനരിക്കാതെ കോതി മിനുക്കിയും 
ചിതലരിക്കാതെ ചിതമായി കാത്തും 
ഇരു മെയ്യുമൊരു മനസ്സുമായി 
ഇരു പേരും നോക്കി വളര്‍ത്തി .

പല നിറങ്ങള്‍ ,മക്കള്‍ 
പലതരം, കിനാക്കള്‍...........!
ചിലര്‍ ചേതനയുറ്റ ജേതാക്കള്‍,
ചിലര്‍ ചോദന കെട്ട ജഡങ്ങളും !

സൃഷ്ടി മഹിമയുടെ -
വൃഷ്ടി വഴികളിലക്ഷര സിദ്ധികള്‍ 
പെയ്തുറയുമക്ഷയ -
ക്കുളിരിന്‍ നിറ മൊഴികള്‍ .....!

സര്‍ഗ്ഗാത്മകതയുടെ വേര്‍പ്പുയിര്‍പ്പില്‍ 
സ്വര്‍ഗ്ഗം പണിതു ചില അക്ഷരച്ചൂളകള്‍ .
വിണ്ട മണ്ഡലങ്ങളിലെ മുള്‍മുലകളിറ്റിച്ച 
കാക്കപ്പൂവും കാത്തിരുന്നു,
വിതക്കൊയ്ത്തിനൊരു 
ഒരു പുത്തനവാര്‍ഡ്‌........!!

         *******************
_image courtesy google_


38 comments:

 1. അക്ഷരങ്ങളുടെ ജീവചരിത്രം..
  ചിലര്‍ ചേതനയുറ്റ ജേതാക്കള്‍,
  ചിലര്‍ ചോദന കെട്ട ജഡങ്ങളും !
  നല്ലതിനും ചീത്തതിനും ഒക്കെ വെവ്വേറെ കൊടുക്കുന്ന അവാറ്ഡുകളും പാരിതോഷികങ്ങളും ഉള്ളപ്പോൾ അക്ഷരജീവിതങ്ങൾ നേർവഴി തെറ്റിപ്പോവുക സർവ്വസാധാരണം..
  ലാളിത്യമുള്ള വാക്കുകളിൽ നല്ല ഒരു പ്രമേയം...

  ReplyDelete
  Replies
  1. ആത്മ സുഹൃത്തേ,ഉള്ളിന്നുള്ളില്‍ നിന്നു വഴിഞ്ഞൊഴുകുന്ന തെളി വാക്കുകള്‍ കൃതജ്ഞതാപൂര്‍വം നെഞ്ചേറ്റട്ടെ !

   Delete
 2. നല്ലൊരു കവിത.. അവതരണവും ഇഷ്ടമായി, ആശംസകള്‍

  ReplyDelete
  Replies
  1. സ്നേഹാതിഥ്യസന്തോഷങ്ങള്‍ പകരുന്നു ഈ സാന്നിധ്യം.നന്ദി .....!

   Delete
 3. സൃഷ്ടി മഹിമയുടെ -
  വൃഷ്ടി വഴികളിലക്ഷര സിദ്ധികള്‍
  പെയ്തുറയുമക്ഷയ -
  ക്കുളിരിന്‍ നിറ മൊഴികള്‍ .....!

  ere ishtam varikal sir...aashamsakal..

  ReplyDelete
  Replies
  1. സ്നേഹ വഴികളിലെ കുളിര്‍ മൊഴികള്‍ക്ക് പ്രിയ സഹോദരാ, നന്ദി ...!

   Delete
 4. നല്ല വരികൾ,ചിന്തയും

  ReplyDelete
  Replies
  1. സന്തോഷം ,സാര്‍ ....!നിറഞ്ഞ നന്ദി....!!

   Delete
 5. Replies
  1. വായനയിലെ ഈ ചിന്തകള്‍ ഉള്പുളകിതം.നന്ദി പ്രിയ മുബാറക് .

   Delete
 6. നല്ല കവിത. ഇത് വരെ എഴുതിയതില്‍ നിന്നും ഒരു പുതുമയും വേറിട്ട വഴിയും കാണാനുന്റ്. പ്രമേയത്തിന്റെ വ്യത്യസ്ഥത കൊണ്ടാവാം അല്ലെ. ഇഷ്ടപ്പെട്ടു, ഇങ്ങനെയുള്ളതും എഴുതൂ ഇനി.ആശംസകള്‍.

  ReplyDelete
  Replies
  1. മുല്ലപ്പൂക്കള്‍ പൂത്ത സൗരഭമൊഴികളില്‍ നവോന്മേഷം പകരുന്ന നനുത്ത കാറ്റിന്‍ തഴുകല്‍ പോല്‍ .....നന്ദി പ്രിയ മിമ്മീ .

   Delete
 7. വിവാഹം സ്വർഗ്ഗത്തിൽ...വരികളിലെ ഈ ലാളിത്യം ന്നെ അത്ഭുതപ്പെടുത്തുന്നൂ ഇക്കാ...
  ആശയങ്ങളുടെ ഒരു കലവറയാണു ഇക്ക..
  ഒരുപാട്‌ സ്നേഹം..നന്ദി

  ReplyDelete
  Replies
  1. പുലരിമഞ്ഞിന്‍ ഹര്‍ഷ വര്‍ഷം കുളിര്‍ കോരി ഒഴിക്കുന്നു,മൊഴികളില്‍ ...!സന്തോഷം പ്രിയ സലിമോള്‍ ....!

   Delete
 8. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിച്ചിട്ട് കാര്യമില്ലാന്ന് കാര്‍ന്നോന്‍മാര് പറയാറില്ലേ. പേനയ്ക്കും കടലാസ്സിനും ഉണ്ടാവണ കുട്ട്യോള്‍ടെ കാര്യോം അത്രയേ ഉള്ളൂ മാഷെ.

  ReplyDelete
  Replies
  1. സുഖദം ,സുധാമയമീ മൊഴി മിഴികളെന്‍ പ്രിയ സുധീ ...നന്ദി ,നന്ദി .....!

   Delete
 9. പേനക്കും കടലാസ്സിനും പിറക്കുന്ന കുഞ്ഞുങ്ങളെല്ലാം ചേതനയുറ്റ ജേതാക്കളാവട്ടെ .നല്ല വരികൾ .നന്നായി എഴുതി .

  ReplyDelete
  Replies
  1. ആസ്വദിക്കട്ടെ സാദരം ഈ സ്വാതിപ്രഭയുടെ ചാരു വരികള്‍ ,ഹൃദയ പൂര്‍വം ! നന്ദി ....

   Delete
 10. നല്ലൊരു ആശയം ,,നന്നായി ,,,!

  ReplyDelete
 11. അക്ഷരങ്ങളെക്കുറിച്ചു ഇനിയെന്ത് പറയാൻ..

  ReplyDelete
 12. ഇന്നൊരു ഉള്‍വിളി ....ഈ രചനയുടെ പേരൊന്ന് മാറ്റിയാലോയെന്ന്..!അങ്ങിനെ ഇവിടെയിപ്പോള്‍ ഒരവാര്‍ഡു ഞെളിഞ്ഞു ചിരിക്കുന്നു.പൊറുക്കുക -മുന്‍ വായനക്കാര്‍ .....!!

  ReplyDelete
  Replies
  1. നിനക്കു വച്ചിട്ടുണ്ട്.....!

   Delete
 13. നന്നായി എഴുതി. ആശംസകള്‍

  ReplyDelete
 14. വളരെ നല്ല ആശയവും അവതരണവും . മൊത്തത്തില്‍ വലിയ കുഴപ്പമില്ല. പ്രാസമൊപ്പിക്കാനുള്ള ശ്രമങ്ങളെ ശ്ലാഘിക്കുന്നു ... എന്നാല്‍ അത് എത്രത്തോളം അകൃത്രിമം ആയി എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു .

  ReplyDelete
  Replies
  1. നല്ലൊരു പ്രികരണത്തിനും തുറന്ന അഭിപ്രായ പ്രകടനത്തിനും അകം നിറഞ്ഞ നന്ദി,പ്രിയ സുഹൃത്തേ ....!

   Delete
  2. 'പ്രതികരണം' എന്ന് വായിക്കുമല്ലോ ?

   Delete
 15. കവിത നന്നായിരിക്കുന്നു... അവതരണത്തിലെ വ്യത്യസ്ഥത ശ്രദ്ധേയം.. :)

  ReplyDelete
 16. സന്തോഷം പ്രിയ മുബീ ......നന്ദി .....!

  ReplyDelete
 17. ഇത്ര നല്ലൊരു കല്യാണം കൂടാന്‍ പറ്റീലല്ലോ .

  ReplyDelete
  Replies
  1. സന്തോഷം മിനി കുട്ടി ..... നന്ദി ട്ട്വാ... w-)

   Delete
 18. ചിന്താര്‍ഹമായ വരികള്‍
  ആശംസകള്‍ മാഷെ

  ReplyDelete
 19. ...ന്‍റെ പേനയും കടലാസും പ്രണയത്തിലായിരുന്നു... ങ്ങടെ ആള്‍ക്കാര്‍ കല്ല്യാണോം കയിച്ചാ...??? നല്ല രസം കവിത.. നല്ലസ്സലു കുട്ട്യോളാണല്ലോ മാഷേ.... അവസാനവരി മനസ്സിലായില്ല.. കമന്‍റുകളും, തലക്കെട്ടും ഒക്കെക്കൂടിയായപ്പോ പുടികിട്ടി..., ശരിക്കു പറഞ്ഞാല്‍ ആ അവസാന വരികളിലാണ് മാഷിന്‍റെ കയ്യൊപ്പുള്ളത്.!
  ഇമ്മക്കിതൊക്കെ മനസ്സിലാവണ്ടേ.. പുത്തി കൊറവല്ലേ .... :-P

  ReplyDelete
  Replies
  1. വളരെ സന്തോഷം 'കല്ലോലിനി'......ഇപ്പം പിടി കിട്ടിയല്ലോ ?ഈ നല്ല വാക്കുകള്‍ക്ക് എന്‍റെ വക പ്രത്യേക 'അവാര്‍ഡ്' കെട്ടോ..? ഇനിയും ഇവിടെ വരണേ..... g-)

   Delete
 20. സൃഷ്ടി മഹിമയുടെ -
  വൃഷ്ടി വഴികളിലക്ഷര സിദ്ധികള്‍
  പെയ്തുറയുമക്ഷയ -
  ക്കുളിരിന്‍ നിറ മൊഴികള്‍ .....!

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge