ഇരകള്‍
****
രോഗി കരഞ്ഞു .
ഡോക്ടര്‍ ചിരിച്ചു .
രോഗി പൊട്ടിക്കരഞ്ഞു .
ഡോക്ടര്‍ പൊട്ടി പൊട്ടിച്ചിരിച്ചു.
രോഗി ചിരിച്ചു .
ഡോക്ടര്‍ കരഞ്ഞു !!
******
ഉള്‍വിളി
****
കവിതേ -
നീ വിരുന്നു വരും നേരം
ആവി പാറുന്നുണ്ടുള്ളില്‍ .
നേരാംവണ്ണമൊരുക്കി
സ്വീകരിച്ചില്ലേല്‍
ഇറങ്ങിപ്പോകുന്ന വഴിയില്‍
നിന്‍ പൊടിപോലും
കാണില്ല -
മാരിമുത്തുകള്‍ക്കിടയിലെ
ആലിപ്പഴങ്ങള്‍ പോലെ .
******
പെരുന്തച്ചന്‍
******
ചിന്തേരിട്ട ചിന്തകളില്‍
മോന്തായം പണിയുകില്‍
പേരു വാങ്ങിക്കാമൊരു
'എഴുത്തച്ഛ'നായി .
******
അടുത്തൂണ്‍
*****
എല്ലാവരുമുണ്ടായിരുന്നു
'പോസ് ' ചെയ്യാന്‍ -
കാഴ്ചകള്‍ കണ്ണു തുറക്കവേ .
നിറങ്ങള്‍ മങ്ങിയ
അടുത്തൂണുകളില്‍
കിനാക്കള്‍ -
വിരുന്നുകാരന്റെ
'ഷോക്കെയ് സ് 'കാഴ്ചകള്‍ !
********
അടിത്തട്ട്
****
അടിയില്‍ -
ചോര്‍ന്നൊലിക്കുന്ന
അഴുക്കു ചാലുകളില്‍
വറുതിയുടെ വിതുമ്പലുകള്‍ .
മുകളില്‍ -
പൊങ്ങച്ചങ്ങളുടെ
മട്ടുപ്പാവുകളില്‍
പൊറുതിയുടെ കലമ്പലുകള്‍ !
_
-അടിത്തട്ടൊന്നിളകിയാല്‍ .....!!!
*****
പശ്ചാത്താപം
*****
ഓരോ പുലരിയും
ഉദിച്ചസ്തമിക്കുമ്പോള്‍
കരള്‍
കരയോട്
കരങ്ങളുയര്‍ത്തിക്കരയാറുണ്ട് -
ഇന്നത്തേതു പോലെയാവരുതേ
നാളെയുടെ
രാപ്പകലുകള്‍ !
*******
പരസ്പരം ബഹുമാനിക്കുമ്പോഴും ആദരിക്കുമ്പോഴും അഗീകരിക്കുമ്പോഴും മാത്രമാണ് നാം മതങ്ങളെ അറിയുന്നത് ...നമ്മെ അറിയുന്നത് ....നന്ദി സാഹിബെ...
ReplyDeleteഅതെ.മനുഷ്യന്‍ മനുഷ്യത്വത്തെ അറിയുമ്പോള്‍ സഹോദര്യ ബന്ധങ്ങളുടെ അകലം കുറയുന്നു ....സന്തോഷം സലിം !
Deleteവിജ്ഞാനപ്രദമായ ഒരു ലേഖനം ..
ReplyDeleteഈ വായനയുടെ വൈജ്ഞാനിക വശത്തില്‍ ഞാനും പങ്കു ചേരട്ടെ,പ്രിയ സുഹൃത്തിനോടൊപ്പം ......
Deleteവിശ്വമംഗളത്തിനായുള്ള പ്രയത്നങ്ങളൊക്കെയൂം ഉദാത്തമാണ്. അവയെ ചെയ്യുന്നവര്‍ ഉത്തമമനുഷ്യരും. നമുക്കോരോരുത്തര്‍ക്കും അതില്‍ ചെറുതോ വലുതോ ആയ ഉത്തരവാദിത്വം വഹിക്കാനുമുണ്ട്.
ReplyDeleteപ്രിയ സുഹൃത്ത് അജിത് സാര്‍ ......മംഗള കര്‍മ്മങ്ങളുടെ ഉദാത്തമായ സന്ദേശങ്ങള്‍ മനസ്സില്‍ തരളിതമാകുമ്പോള്‍ നന്മയുടെ വസന്തങ്ങള്‍ സുരഭിലമാകുന്നു.ഉത്തരവാതിത്വങ്ങള്‍ വിസ്മരിക്കപ്പെടുന്ന കര്‍മ്മ ശൂന്യമായ ലോകത്ത് ധര്‍മ്മവഴികള്‍ അപരിചിതമാകുന്നു.....ഈ ലേഖനം (ഇതിന്‍റെ തുടര്‍ച്ചയും )നല്ലൊരു ഓര്‍മ്മപ്പെടുത്തലാണ് .ലേഖകനെ താങ്കളോടൊപ്പം ഞാനും അഭിനന്ദിക്കുന്നു -നന്ദി പൂര്‍വം !
Deleteഹിന്ദുമതത്തിൽ നിന്നുതന്നെ രൂപംകൊണ്ട സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങളുടേയും, പരിഷ്കർത്താക്കളുടേയും ശ്രമഫലമായി ഇല്ലാതാക്കിയ ബ്രാഹ്മണ മേൽക്കോയ്മയും, വൈദികധാരകളേയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സംസ്കൃതഭാഷയും, സനാതനധർമ്മവും മാത്രമാണ് ഹിന്ദുമതത്തിന്റെ അന്തർധാര എന്നവർ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. ഒരുകാലത്ത് ഇവിടെ ശക്തമായ വേരോട്ടമുണ്ടായിരുന്ന ചാർവ്വാകദർശനങ്ങളും, ചരക-ശുശ്രുദാദികളും, കണാദമഹർഷിയും മറ്റും മുന്നോട്ടുവെച്ച യുക്തിഭദ്രവും, ശാസ്ത്രീയവുമായ പ്രകൃതിപാഠങ്ങളുമൊക്കെ ഹിന്ദുസംസ്കാരത്തിന്റെ ഭാഗമായിരുന്നു. അതിനെയൊക്കെ തമസ്കരിച്ചാണ് സനാതനധർമ്മം മാത്രമാണ് ഹൈന്ദവതയുടെ അന്തർധാരയെന്ന് വരുത്തിത്തീർക്കാൻ ബ്രാഹ്മണ മേധാവിത്വം ശ്രമിച്ചത്. സാമൂഹ്യപരിഷ്കർത്താക്കളുടെ ശ്രമഫലമായി ഇല്ലാതാക്കിയ അത്തരം ചിന്തകളെ വീണ്ടും ഉണർത്തിയെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം ലേഖനങ്ങൾ ഏറെ പ്രസക്തമാണ്
ReplyDeleteപ്രിയ സുഹൃത്ത് പ്രദീപ് സാര്‍ .....ഗഹനമായ പഠനത്തിന്റെ ,വിശാലമായ അറിവിന്‍റെ മധുര മൊഴികള്‍ക്ക് വിനയാന്വിതം നന്ദി ....!
Deleteഈ സന്യാസിയെ പോലെ
ReplyDeleteഒരു പത്ത് ശതമാനം മത ചിന്തകരെങ്കിലും
പ്രവർത്തിച്ചിരുന്നുവെങ്കിൽ ലോകം എന്നേ നന്നായേനെ...അല്ലേ
എല്ലാ മത ഗ്രന്ഥങ്ങളിലും മനുഷ്യനെ നേർ
വഴിക്ക് നടത്തുന്ന ഉള്ളടക്കങ്ങൾ തന്നെയാണുള്ളത്.
പക്ഷെ ഇന്നൊക്കെ മത മേലാളന്മാരാണ് തനി കുത്തിത്തിരുപ്പുകൾ
ഉണ്ടാക്കി , പ്രീണനങ്ങൾ നടത്തി മനുഷ്യന്മാരെ വേർ തിരിപ്പിക്കുന്നത്....
ഈ പുണ്യ പുരാതന ഗ്രന്ഥങ്ങളിലുള്ള ദൈവത്തെ / പുണ്യാളനെ / പ്രവാചകനെ
ചവിട്ടി പുറത്താക്കി ഇന്ന് അവിടെ വാഴുന്നത് ചെകുത്താന്മാരായ മത മേലാളന്മാർ തന്നെയാണ്...!
മുകളിലെ Comments -ന്‍റെ പോസ്റ്റു Delete ചെയ്തിരിക്കുന്നു ......അവിശായ 'വാക്കകം 'എന്ന എന്‍റെ ബ്ലോഗില്‍ ഉണ്ട് ......
ReplyDelete14 View comments
ReplyDeleteഷാജു അത്താണിക്കല്‍July 7, 2012 at 12:39 PM
ചെറിയ വലിയ കവിതകൾ
ReplyDelete
Replies
Mohammed kutty IrimbiliyamJuly 8, 2012 at 10:29 AM
നന്ദി ഷാജു ...
Delete
Reply
കൊമ്പന്‍July 7, 2012 at 4:51 PM
ചെറു വരികള്‍ വലിയ അര്‍ഥങ്ങള്‍ നന്നായിരിക്കുന്നു
ReplyDelete
Replies
Mohammed kutty IrimbiliyamJuly 8, 2012 at 10:30 AM
നന്ദി മൂസാ...
Delete
Reply
Jefu JailafJuly 7, 2012 at 5:12 PM
അവസാന രണ്ടെണ്ണം എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. അഭിനന്ദനങ്ങൽ ഇക്ക
ReplyDelete
Replies
Mohammed kutty IrimbiliyamJuly 8, 2012 at 10:30 AM
നന്ദി ജഫൂ...
Delete
Reply
വേണുഗോപാല്‍July 9, 2012 at 8:10 AM
മാഷ് പുതിയ ഒരു ബ്ലോഗ്ഗ് തുടങ്ങി അല്ലെ ???
ഈ ചെറു കവിതകള്‍ ഇഷ്ട്ടമായി !!!
ഏറ്റവും ഇഷ്ട്ടപെട്ടത് അടിത്തട്ട് തന്നെ ...
ReplyDelete
Replies
Mohammed kutty IrimbiliyamJuly 9, 2012 at 2:29 PM
Thank u very much my dear...
Delete
Reply
സലീം കുലുക്കല്ലുര്‍March 24, 2015 at 2:34 PM
ചെറിയ വരികളിലെ വലിയ കാര്യങ്ങള്‍
ReplyDelete
മുഹമ്മദ് കുട്ടി ഇരിമ്പിളിയം March 28, 2015 at 12:55 PM
Thaks..dear..........
ReplyDelete
മുബാറക്ക് വാഴക്കാട്April 21, 2015 at 10:12 PM
കൊള്ളാലോ ഇക്കാ...
വരികളുടെ നീളത്തിലല്ല കാര്യം എന്നിപ്പോ മനസ്സിലായി.. കുഞ്ഞിവരികളിലെ വലിയ അര്‍ത്ഥങ്ങള്‍...
ReplyDelete
വിനോദ് കുട്ടത്ത്May 18, 2015 at 8:54 AM
ചെറിയ വരികളിലെ വലിയ അര്‍ത്ഥങ്ങള്‍
കവിതയ്ക്ക് നീളം അല്ല അര്‍ത്ഥമാണാവശ്യം എന്നു മനസ്സിലാക്കിതന്നതിന് ആശംസകൾ.....
ReplyDelete
Muralee Mukundan , ബിലാത്തിപട്ടണം June 23, 2015 at 5:22 PM
രോഗിയെന്ന ഇരയെ പോലെ തന്നെ ഓരോ വരികളിലും
കാവിതയുടെ ഉൾവിളികൾ അടിത്തട്ടിലാവാഹിച്ച അടിത്തൂൺ
പറ്റിയ പെരുന്തച്ചനായ ഒരു എഴുത്തച്ഛൻ
ReplyDelete
സുധി അറയ്ക്കൽAugust 8, 2015 at 8:48 PM
അടുത്തൂൺ നല്ല ഇഷ്ടമായി....ഒന്നും മോശമായില്ല.
ReplyDelete
ഇവ 'വീണ്ടും ചില മുറിവുകള്‍ 'എന്നതിന്റെ കമന്റ്സ് ....
Delete