Sunday, February 15, 2015

സാഫല്യം


തേമാനങ്ങളൊട്ടിച്ചു, ഇഴ-
ചേര്‍ക്കുമൊരു 'ബഡ്ഡിംഗ്'.
യോഗ്യതയുടെ -
അസ്തിത്വങ്ങള്‍ക്ക്
സ്വത്വബോധത്തിന്‍റെ -
കര്‍മ്മ സായൂജ്യം !

പുതുമകളുടെ -
ജന്മപ്പകിട്ടുകള്‍ 
മങ്ങി മുങ്ങി -
പഴംകഥകളാകുമ്പോഴും
ഉള്ളത് കൊണ്ടൊരോണം-
പുത്തനുണര്‍വുകളില്‍.

ശേഷിപ്പിന്റെ തേമാനങ്ങള്‍ 
മുഷിപ്പിന്‍റെ തൊടിയിലേക്ക്
വലിച്ചെറിയാതെ,
ഒട്ടിച്ചേര്‍ത്തൊന്നാക്കുകില്‍ 
കാണാം,നേടാം വീണ്ടുമൊരസ്തിത്വം 
വിശുദ്ധിയുടെ -
ശ്വേതപ്പുളിനങ്ങളില്‍ പിച്ച വെക്കുന്നത്!
     
**********************

27 comments:

  1. ഈ രചനയും ഏറെ ഹൃദ്യം സാർ .. നന്മകൾ നേരുന്നു ..ആശംസകൾ

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ശുക്കൂര്‍ ....തുടക്കത്തിനു നാന്ദി കുറിച്ച നന്മയുടെ വാക്കുകള്‍ക്ക് ഹൃദയപൂര്‍വം
      നന്ദി .......!

      Delete
  2. വിശുദ്ധിയുടെ -
    ശ്വേതപ്പുളിനങ്ങളില്‍ പിച്ച വെക്കുന്നത്.....
    തീര്‍ച്ചയായും മാഷെ.
    ഹൃദ്യമായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  3. Nannayitund mashe. Ella aasamsakalum

    ReplyDelete
    Replies
    1. നന്ദി പ്രിയ മിമ്മീ ....!

      Delete
  4. This comment has been removed by the author.

    ReplyDelete
  5. നന്നായിരിക്കുന്നു,

    ReplyDelete
  6. പുതുമകളുടെ -
    ജന്മപ്പകിട്ടുകള്‍
    മങ്ങി മുങ്ങി -
    പഴംകഥകളാകുമ്പോഴും
    ഉള്ളത് കൊണ്ടൊരോണം-
    പുത്തനുണര്‍വുകളില്‍....." Excellent!!!

    ReplyDelete
    Replies
    1. നന്ദി പ്രിയ മുബീ .....!

      Delete
  7. Replies
    1. സന്തോഷം ഷാഹിദ് ......!

      Delete
  8. വായിച്ചു - ആശംസകൾ

    ReplyDelete
    Replies
    1. നന്ദി പ്രിയ പ്രദീപ്‌ സാര്‍ ....!

      Delete
  9. വരികൾക്കൊപ്പം ആ ചിത്രവും വായിക്കണം കവിയുടെ വാക്കുകളിൽ നിന്നും കവിതയുടെ പൊരുൾ മനസ്സിൽ മുളപൊട്ടാൻ . ചിന്തകളിൽ പോലും വിശുദ്ധി സൂക്ഷിക്കുന്നവനുണ്ടോ ആരെയെങ്കിലും അകറ്റിനിർത്താനാവുക..?
    മനോഹരം...

    ReplyDelete
    Replies
    1. പ്രിയ കവേ ....വിശുദ്ധിയുടെ ഈ സുസ്വരങ്ങള്‍ എത്ര വാചാലം !അകം നിറഞ്ഞ നന്ദി.....!!

      Delete
  10. മുഷിപ്പിന്റെ തൊടിയിലേയ്ക്ക്‌ വെലിച്ചെറിയാതെ..
    വിശുദ്ധിയുടെ വരികൾ..
    ജന്മസാഫല്യം..
    നന്ദി ഇക്കാ.,ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം സലീ ....അതിലേറെ നന്ദിയും ....!!

      Delete
  11. നന്നായി മാഷേ ..ഇഷ്ട്ടമായി ...

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം പ്രിയ സലിം ....താങ്ക്യൂ .....!

      Delete
  12. ശേഷിപ്പിന്റെ തേമാനങ്ങള്‍ മുഷിപ്പിന്‍റെ തൊടിയിലേക്ക്
    വലിച്ചെറിയാതെ, ഒട്ടിച്ചേര്‍ത്തൊന്നാക്കുകില്‍
    കാണാം,നേടാം വീണ്ടുമൊരസ്തിത്വം വിശുദ്ധിയുടെ -
    ശ്വേതപ്പുളിനങ്ങളില്‍ പിച്ച വെക്കുന്നത്... !

    ReplyDelete
  13. വരികൾ മനോഹരം ഭായ് ... ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം ...നന്ദി !

      Delete
  14. ഉള്ള വെള്ള പൂശിയെടുക്കുക നിറത്തിൽ ആയാലും
    മനോഹരം ഒരു അലക്കിന്റെ വെള്ളം പോലും അനുഭവവേദ്യമാക്കി വിഴുപ്പിന്റെ അംശം ഇല്ലാതെ സുന്ദരം

    ReplyDelete
    Replies
    1. സ്വയം സാഫല്യത്തിന്റെ ഈ ആത്മനിര്‍വൃതി പങ്കുവെക്കാനെത്തിയ പ്രിയ സുഹൃത്തേ,നന്ദി _സ്നേഹോഷ്മളം....!

      Delete

Followers