Pages

Ads 468x60px

..

Sunday, February 01, 2015

സച്ചരിതന്‍


സച്ചരിതന്‍       

റക്കെച്ചവിട്ടി 
ചരിക്കുന്നില്ലവന്‍ -
അടിയിലൊരുറുമ്പ്
പിടഞ്ഞെന്നാലോ !

ഉറക്കെ പൊട്ടി-
ച്ചിരിക്കുന്നില്ലവന്‍,
ഒരു മിഴിനീരുള്ളം
പതച്ചെ ന്നാലോ ?

നിലവിട്ടലറി-
ക്കേഴാറില്ലവന്‍,
'സ്വബ് റി'ന്‍1 വേരുകള്‍ 
തളര്‍ന്നെന്നാലോ !!

വെറുതെ വാക്കുകള്‍ 
മൊഴിയുന്നില്ലവന്‍.
ഒരു സുകൃതം നെറ്റി -
ചുളിച്ചെന്നാലോ....!!

ഊഷര മണ്ണി-
ലുഴുതാറില്ലവന്‍ ,
ഒരു 'അമല്‍'2 പാഴ് -
വിത്തെറിഞ്ഞെന്നാലോ?!

കൊട്ടിയടച്ചകം- 
പൂട്ടാറില്ലവന്‍.
ഒരക്ഷരനാളമതില്‍ 
മറഞ്ഞെന്നാലോ.....!

**********
{1-സ്വബ്ര്‍ :സഹനം / 2-അമല്‍ :കര്‍മം }
(Image:google)


***************

               സമര്‍പ്പണം


യ്യിടെ അല്ലാഹുവിലേക്ക് യാത്രയായ 
പ്രിയപ്പെട്ട സ്വാദിഖ് മൗലവി......!
ഞങ്ങള്‍,ജമാഅത്ത്അംഗങ്ങളുടെ
 യോഗത്തില്‍ 15/02/15-നു അദ്ദേഹത്തിന്‍റെ 
സ്റ്റഡി ക്ലാസ്സുണ്ടായിരുന്നു..........!നാഥന്‍ വിശുദ്ധിയുടെ 
ആ പുഞ്ചിരി പൂനിലാവൊളിക്ക് ജന്നാത്തുല്‍ ഫിര്‍ദൌസ്
നല്‍കട്ടെ......!!
ധര്‍മ്മ പാതയിലെ ആ കര്‍മ്മ നായകന് ഒരു കവിത സമര്‍പ്പി 
ക്കണമെന്നുണ്ടായിരുന്നു....കഴിയുന്നില്ല !!
അതിനാല്‍ 'പ്രബോധ'നത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ച 'സച്ചരിതന്‍'
എന്ന ഒരു 'കവിത' സ്നേഹാദരം ഞാന്‍ സമര്‍പ്പിക്കട്ടെ -ഒരല്‍പം 

ആത്മ സംതൃപ്തിക്കായി മാത്രം ................!! 

***********    

 മുഹമ്മദ്‌ കുട്ടി ഇരിമ്പിളിയം 


14 February 2015
*****


                    

          

                                            

              25 comments:

 1. ഒരു ദൈവവിശാസി എങ്ങിനെയായിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്ന വാക്കുകൾ . ആശയഗാംഭീര്യവും ഭാവസുന്ദരവുമായ വരികൾ . വാക്കുകളുടെ ഇണക്കിച്ചേർക്കലിൽ വശ്യമായ ആസ്വാദനസുഖം. ഈ തൂലികയിലെ മഷി ഒരിക്കലും വറ്റാതിരിക്കട്ടെ.. പ്രാർഥനകളോടെ.....

  ReplyDelete
  Replies
  1. നന്മ നിറഞ്ഞ ഈ ഉദാത്ത വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി,പ്രിയ കവേ,സഖേ .....
   (h)

   Delete
 2. മനസ്സില്‍ നന്മയുടെ,ആദര്‍ശത്തിന്‍റെ,വിശുദ്ധിയുടെ സുഗന്ധം പടര്‍ത്തുന്ന മനോഹരമായ കവിത!
  ആശംസകള്‍ മാഷെ

  ReplyDelete
  Replies
  1. ഹൃദ്യമീ വാക്കുകള്‍ ...നന്ദി പ്രിയ സാര്‍ .....!

   Delete
 3. നല്ലോണം ഇഷ്ടായി നന്മയൂറുന്ന ഈ കുഞ്ഞു വരികള്‍.....

  ReplyDelete
  Replies
  1. പ്രിയ മുബീ ....വളരെ സന്തോഷം,ഈ നല്‍ മൊഴികള്‍...നന്ദി,ഹൃദയപൂര്‍വം !

   Delete
 4. ജീവിതത്തെ നന്നായി പഠിച്ച കവിയിൽനിന്നു മാത്രമേ നിന്നേ തത്വചിന്തയെ കവിതയാക്കുന്ന ദർശനങ്ങൾ പിറവികൊള്ളൂ.....

  ReplyDelete
  Replies
  1. വളരെ വളരെ സന്തോഷം പ്രിയ സുഹൃത്ത് പ്രദീപ്‌ സാര്‍ .....നന്ദി എങ്ങിനെ ഞാന്‍ ചൊല്ലേണ്ടൂ....! ചോദനയെ പ്രചോദിപ്പിക്കുന്ന,ത്വരിപ്പിക്കുന്ന ഈ നല്ല മനസ്സിന് നന്ദി ..നന്ദി ....!!

   Delete
 5. ആശയ ഗാംഭീര്യവും ലാളിത്യവും സമന്വയിച്ച കവിത. ഒട്ടും ദുർഗ്രാഹ്യമല്ലാതെ ഇവിടെ കവിത അതിന്റെ ധർമ്മം നിർവ്വഹിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. പ്രിയപ്പെട്ട സുഹൃത്ത് അക് ബര്‍ ...!ഒരു പാട് നാളായി പരസ്പരം ബ്ലോഗുകള്‍ സന്ദര്‍ശിച്ചിട്ട്....അതിയായ സന്തോഷം നന്ദിയോടെ പ്രകടിപ്പിക്കട്ടെ!നന്ദി ..നന്ദി ..!

   Delete
 6. ഊഷര മണ്ണിലുഴുതാറില്ലവന്‍ ,
  ഒരു 'അമല്‍'2 പാഴ് -വിത്തെറിഞ്ഞെന്നാലോ?!

  കൊട്ടിയടച്ചകം പൂട്ടാറില്ലവന്‍.
  ഒരക്ഷരനാളമതില്‍ മറഞ്ഞെന്നാലോ.....!

  ReplyDelete
  Replies
  1. നന്ദി മുരളീ ....ഈ വായനക്ക് .....!

   Delete
 7. പ്രവാചക ദർശനം ലഭ്യമായിരിക്കുന്നു...
  നന്മകൾ ഇനിയും വിരിയട്ടെ ഈ തോട്ടത്തിൽ..
  സ്നേഹം ഇക്കാ..നന്ദി

  ReplyDelete
  Replies
  1. സന്തോഷം വര്‍ഷിണി....Thank u so much....!

   Delete
 8. അവനെത്ര നല്ലവനാ മാഷേ .....

  ReplyDelete
  Replies
  1. വഴികളിലെല്ലാം നന്മ മരങ്ങള്‍ പൂത്തുലയട്ടെ !സ്നേഹപൂര്‍വ്വം നന്ദി ....!

   Delete
 9. നല്ല ഒഴുക്കുണ്ട് വരികള്‍ക്ക് സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 10. ആശംസകള്..
  തുട൪ന്നും എഴുതൂ...

  ReplyDelete
 11. നന്ദി ,പ്രിയ മുബാറക്ക്......!!

  ReplyDelete
 12. VALARE ISHTAM SIR EE VARIKALUM...AASHAMSAKAL.....

  ReplyDelete
 13. ഹൃദയത്തെ സംശുദ്ധീകരിക്കുന്ന വരികള്‍..... നന്നായിട്ടുണ്ട്.....

  ReplyDelete
 14. This comment has been removed by the author.

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge