(Image Google)
അടുത്തൂണ്‍ പറ്റി
ചാരിയിരുന്നു -
ഓര്‍മ്മകളുടെ
വീര്‍പ്പുമുട്ടലുകള്‍ ....!
ഒഴുകിനടന്ന -
മൗനപ്പുളകങ്ങളില്‍
നുരകുത്തി,
നര കത്തുന്ന വാര്‍ധക്യങ്ങളുടെ
കടും നോവുകള്‍ !
കൂട്ടുകൂടുന്ന കരപ്പുളിനങ്ങളില്‍
തൂവല്‍ മിനുക്കുന്നുണ്ട്
ജീവന്‍റെ പിന്‍നിലാവുകള്‍ ,
കാണാ കിനാവിന്‍റെ
വിധി വാനങ്ങളിലേക്ക്
നക്ഷത്ര കണ്ണെറിഞ്ഞ്......!
*********
വാര്‍ധക്യത്തിന്റെ നോവുകള്‍ , വീര്‍പ്പു മുട്ടലുകള്‍ ....നമ്മളെല്ലാവരും അനുഭവികെണ്ടേ ഇതൊക്കെ ..?
ReplyDeleteഅതെ സലിം .തീര്‍ച്ചയായും !നന്ദി ....
Deleteഒഴുകിനടന്ന -
ReplyDeleteമൗനപ്പുളകങ്ങളില്‍
നുരകുത്തി,
നര കത്തുന്ന വാര്‍ധക്യങ്ങളുടെ
കടും നോവുകള്‍ !
വന്നതിലും പ്രതികരിച്ചതിലും വളരെ സന്തോഷം.നിറഞ്ഞ നന്ദി....
Deleteഓർമ്മകളുടെ വീർപ്പുമുട്ടലുകൾ കഠിനം തന്നെ...
ReplyDeleteവാർദ്ധ്ക്യം ശൈശവമെന്നേനെ അനുഭവിച്ചീടുക...കളിയും ചിരിയുമായൊരു ജീവന്റെ മുൻനിലാവ് മുന്നിൽകണ്ടുകൊണ്ട്..
സ്നേഹം ഇക്കാ..
ജീവിതത്തിലെ 'മുന്‍ നിലാവി 'ന്‍റെ പ്രത്യാശകളില്‍ മുന്നോട്ട്...നന്ദി സലീ ...!
Deleteകാണാ കിനാവിന്‍റെ
ReplyDeleteവിധി വാനങ്ങളിലേക്ക്
നക്ഷത്ര കണ്ണെറിഞ്ഞ്......!
സത്യം മാഷെ
ആശംസകള്‍
സന്തോഷം സര്‍ .നന്ദിയും ....!
Deleteനര വീഴാത്ത കവിത ...സലാം മാഷെ
ReplyDeleteഅകൈതവമായ നന്ദിയും പ്രിയ സുഹൃത്തിന്.....!
Deleteoruppaadu ishtam sir
ReplyDeleteനന്ദി സുഹൃത്തേ....
Deleteകവിതയുടെ ഉറവകൾക്ക് അടുത്തൂൺ പറ്റിയിട്ടില്ലെന്ന് ഓരോ പുത്തൻ ഉറവകളും സാക്ഷ്യപ്പെടുത്തുന്നു.
ReplyDeleteനന്ദി പ്രദീപ് മാഷ് .....
Deleteഒരു ഇടവേളയ്ക്കു ശേഷം വായിച്ച മാഷുടെ കവിത നന്നായി.
ReplyDeleteകവിതയുടെ പുളിനങ്ങളില്‍ മാഷും തൂവല്‍ മിനുക്കുന്നുണ്ട്.
കണ്ടതില്‍ വളരെ സന്തോഷം.നന്ദി സുഹൃത്തേ.....
Deleteനക്ഷത്രങ്ങളിലേയ്ക്ക് കണ്ണുംനട്ടുള്ള കാത്തിരിപ്പ്... കൊള്ളാം മാഷെ.
ReplyDeleteThank u so much Sudhee.....
Deleteനന്നായിടുണ്ട് മാഷെ
ReplyDeleteThanks my dear.....
Delete