( image:Courtesy Google)
കാറ്റില്‍ കടപുഴകിയ മരം
അയല്‍ക്കാരന്‍റെ വീടിനു
സാരമായ പരിക്കു പറ്റിച്ചെന്ന്
നേരം വെളുത്താണറിഞ്ഞത്.
ഹൌ!എന്‍റെ വീടിനൊന്നും
സംഭവിച്ചില്ലല്ലോയെന്ന്‍
ഉള്ളിലൊരാശ്വാസ മന്ത്രണം.
മിന്നലിലാരൊക്കെയോ
മരിച്ചെന്നും
വീടുകള്‍ വിണ്ടുകീറിയെന്നും
മീഡിയകളിലൂടെ കാതണഞ്ഞു.
'കഷ്ട'മെന്ന മുക്കുമൂലകളിലാരോ
വെറുതെയിരുന്നു ചൊറിഞ്ഞു......!
ഇരുളിലുരുള്‍ പൊട്ടിയെന്നും
കാടും മലയും കുത്തിയൊലിച്ചു
വീടും നാടും, റോഡും നഗരവും
നാശപ്പെട്ടുവെന്നും,കാലേ -
അക്ഷരങ്ങള്‍ മുഖം കറുപ്പിച്ചു.
'വിധി'യെന്നു കുറിച്ചിട്ടകത്താരോ!
എനിക്കൊന്നും വരില്ലെന്നും
ഞാനെപ്പോഴും സുരക്ഷിതമെന്നും
ആരാണെന്നെ വെറുതെ സദാ-
വ്യാമോഹിപ്പിക്കുന്നത്.......?!
****
അയ്യോ!എനിക്കൊന്നും പറ്റീല്ലല്ലോ!!
ReplyDeleteഎന്‍റെ വീടിനൊന്നും പറ്റീല്ലല്ലോ!!!
കവിത നന്നായിരിക്കുന്നു മാഷെ.
ആശംസകള്‍
നന്ദി Dear sir...
Deleteസ്വന്തം വേദനകൾ മാത്രം വേദനകളാകുന്നു. :(
ReplyDeleteനന്നായി ഇക്ക
സന്തോഷം ജഫൂ -വന്നതിലും ,വായിച്ചതിലും ,അഭിപ്രായം കുറിച്ചതിലും.....
Deleteഅങ്ങനെയൊന്നും ചിന്തിച്ച് ബേജാറായിട്ട് ഒരു കാര്യവുമില്ലന്നേ.......
ReplyDeleteനന്ദി അനു .....സന്തോഷം !
Deleteപ്രകൃതി നടത്തുന്ന റിയാലിറ്റി ഷോ !!! ഒരാൾ എലിമിനേറ്റാകുമ്പൊ ബാക്കിയുള്ളോർ മത്സരിച്ചങ്ങ് ദുഃഖിച്ചുകളയും. കരച്ചിലും, മൂക്കു പിഴിയലും, കെട്ടിപ്പിടിയും, സഹതപിക്കലും...!! അതേസമയം തന്നെ ഉള്ളിൽ ആശ്വസിക്കുകയാവും; സർ ഈ കവിതയിൽ പറയുമ്പോലെ. "ഹോ ഞമ്മള് രക്ഷപെട്ടല്ലോ.. ഞമ്മന്റെ പ്രകടനം ജോറായല്ലോ"ന്ന്. മനുഷ്യനോർക്കുന്നില്ലല്ലോ അവന്റെ ശ്രുതിയും, സംഗതിയുമൊക്കെ ഇനിയും തെറ്റാമെന്നും, വിധിനിർണ്ണയം കർക്കശമായിക്കൊണ്ടിരിക്കുകയാണെന്നും, എലിമിനേഷൻ എപ്പിസോഡുകളിനിയുമുണ്ടെന്നും. ഹ...ഹ...ഹ... മനുഷ്യമനസ്സിന്റെ പൊള്ളത്തരം എത്ര ഭംഗിയായി കാട്ടിത്തരുന്നു ഈ വരികൾ.!..
ReplyDeleteമനോഹരമായ കവിത.
ശുഭാശംസകൾ സർ......
വിശദമായ വിലയിരുത്തലിന് ഒരു പാട് നന്ദിയുണ്ട് ,വളരെ സന്തോഷവും !
Deleteനല്ലൊരു ഓര്‍മ്മപ്പെടുത്തലാണ് മാഷെ... നന്നായി..
ReplyDeleteനന്ദി ,സുധീ ...
DeleteThen they came for me—and there was no one left to speak for me
ReplyDeleteകവിത വായിച്ചപ്പോൾ പാസ്റ്റർ നിമൊള്ളറുടെ വരികൾ ഓർമ്മ വന്നു
നല്ല ചിന്തകൾ മാഷെ
Thank you sir very much....
Deleteആര് വ്യാമോഹിപ്പിക്കുകയാണെങ്കിലും അത് വേറുതെയാണെന്നറിയുന്നതേ മഹത്വം...
ReplyDeleteThank you salim...
Deleteദെെവഭയമില്ലാത്ത മനുഷ്യ മനസ്സിന്‍റെ സ്വാര്‍ത്ഥത വെളിപ്പെടുത്തുന്ന നല്ല വരികള്‍
ReplyDeleteഹൃദയം നിറഞ്ഞ നന്ദി,സുഹൃത്തേ ....
Deleteഅതെ പലയിടത്തും കാണുന്ന പ്രകൃതി ദുരന്തങ്ങൾ, നാം കണ്ടില്ലെന്നു നടിക്കുന്നു, നമുക്ക് ഇതൊന്നും വരില്ലെന്നും സംഭവിക്കില്ലെന്നും ഉള്ള ചില മിഥ്യ ധാരണയുടെ പുറത്തു നല്ല വരികളിൽ സദ് ചിന്ത
ReplyDeleteകോശങ്ങള്‍ പോലും പരസ്പരം കൊന്നു തിന്നുന്നു .സ്വാര്‍ത്ഥത മനുഷ്യന്റെ കൂടെപ്പിറപ്പ് ..അതുമായുള്ള നിരന്തര സംഘട്ടനം തന്നെ ജീവിതം
ReplyDeleteഎനിക്കൊന്നും വരില്ലെന്നും
ReplyDeleteഞാനെപ്പോഴും സുരക്ഷിതമെന്നും
ആരാണെന്നെ വെറുതെ സദാ-
വ്യാമോഹിപ്പിക്കുന്നത്.......?!