കുഴി
***
പടു മൊഴി
പക വഴിയതു
പടുകുഴി .....!
****
മറ
***
മറയില്‍
രണ്ടായാല്‍
തുറസ്സില്‍
ഒന്നാകാം !
******
വേര്
***
ധര തന്‍
വേരു തേടിയലഞ്ഞു ഞാന്‍.....!
കണ്ടില്ല, പേരും വേരു-
മതിന്‍ പൊരുളുമൊരു-
പരിപ്ലവ മണ്ണകങ്ങളിലും.
പേരു വെട്ടി വെട്ടി
പോരടിക്കുന്നു,വേരുകള്‍ .......!
വേരറ്റു കേഴുകയാണെന്‍
പോറ്റമ്മയാമീ മണ്ണുമതിനടി-
വേരറുത്തറുത്ത്
പൊട്ടിച്ചിരിക്കുന്നു
ഞാനെന്ന വേരും..........!!
******
കൂടുത്തൽ ഇഷ്ടമായത് വേര് തന്നെ
ReplyDeleteനന്ദി ..സുഹൃത്തേ..!
Deleteവേരുണ്ട്. ഗാത്രവും ഫലങ്ങളും!!
ReplyDeleteസന്തോഷം അജീ ....
Deleteഇഷ്ട്ടമായി
ReplyDeleteനന്ദി ഷാഹിദ് ....
Deleteകുഴിയും മറയും വേരും നന്നായിട്ടുണ്ട്.
ReplyDeleteനന്ദി,സുധീ ....
Deleteഒരിറ്റു കവിതക്ക് ഒരിറ്റിലെ റെ അര്‍ത്ഥങ്ങള്‍ ..ആശംസകള്‍
ReplyDeleteസന്തോഷം ,,നന്ദി ഷാജി ....
Deleteഇഷ്ടമായി മാഷെ
ReplyDeleteആശംസകള്‍
സന്തോഷം സാര്‍ ....
Deleteപകയുടെ അന്ത്യം പടുകുഴിയില്‍ തന്നെ.
ReplyDeleteമനുഷ്യന്റെ പൊയ്മുഖത്തെ 'മറ' നീക്കി കാണിച്ചു.
മനുഷ്യന്റെ സ്വാര്‍ത്ഥതയും ജീവിതത്തിന്റെ വ്യര്‍ഥതയും അവസാന വരികള്‍ വ്യക്തമാക്കുന്നു.
ആശംസകള്‍
സന്ദേശം ഉള്‍ക്കൊണ്ട പ്രതികരണത്തിനു പ്രിയ സുഹൃത്തേ,ഹൃദയം നിറഞ്ഞ നന്ദി വാക്കുകള്‍ ....
Deleteകുഴി തോണ്ടി, കുഴി തോണ്ടി നിധി തേടുന്ന നാം മനുഷ്യർ, തലയ്ക്കു മീതേ ചൊരിഞ്ഞുവീഴാനൊരുങ്ങി നിൽക്കുന്ന മണ്ണുമലകൾ കാണുന്നില്ല. ഓർമ്മപ്പെടുത്തലിന്റെ കാഹളം മുഴക്കുന്നു ഈ കവിതയിലെ വരികൾ.!! ഇഷ്ടമായി.
ReplyDeleteശുഭാശംസകൾ സർ.....
നല്ലൊരു വായനക്ക് ഹൃദയം നിറഞ്ഞ നന്ദി,പ്രിയ സൗഗന്ധികം.....
Deleteഒരിറ്റിലൊതുക്കും ഒരുപാടര്‍ത്ഥങ്ങള്‍.!!
ReplyDeleteവളരെയിഷ്ടപ്പെട്ടു.
ഇവിടെ വന്നതില്‍ എനിക്കും വളരെ സന്തോഷം.നന്ദി ...നന്ദി ...
Deleteആഴ്‌ന്നിറങ്ങും അക്ഷരവേരുകൾ...!
ReplyDeleteനന്ദി ..പ്രിയമോടെ !
Deleteകുഴിയും മറയും വേരും.. കൊള്ളാം ആശംസകൾ
ReplyDeleteThank u very much Vishnulal....
Deleteഇഷ്ടം ഈ കുഞ്ഞു ചിന്തകളുടെ വലിയ കടലുകൾ ..ആശംസകൾ സാർ
ReplyDeleteThanks dear abdul shukkoor....
Deleteഎഴുത്തില്‍ മറച്ച
ReplyDeleteചിന്തകള്‍ക്ക്
അഭിനന്ദനങ്ങള്‍...rr
നന്ദി പ്രിയ സുഹൃത്തേ ...
Deleteകുറും കവിതകള്‍ ഇഷ്ടായി.വേരിനോട് കൂടുതല്‍ ഇഷ്ടം !
ReplyDeleteആറ്റികുറുക്കിയ കവിത ,, ഇഷ്ടായി
ReplyDeleteകുഴി മറയിൽ നിന്നും പുറത്ത് വരുന്ന അക്ഷര വേരുകൾ...
ReplyDelete