ഒരു പൂ വിടര്‍ന്നപോലെ ,
ഒരു കാ പഴുത്ത പോലെ ,
ഒരു വസന്തര്‍ത്തു പീലി -
വിടര്‍ത്തിയ പോലെ ......
പിന്നെ -
ഒരു പൊന്നിലാക്കുടമേതോ
കരിമുകില്‍ തട്ടി മറിച്ചു-
തച്ചുടച്ച പോലെ .....!!
ഇതിനാണോ
ആദ്യരാവെന്ന വിളിപ്പേരു
വീണത് ...?
ഏങ്കിലതൊരന്ത്യ രാവു കൂടിയല്ലേ -
തുടര്‍ന്നു വന്ന തുടര്‍ച്ചകളുടെ !
***
വിടര്‍ന്നു പഴുത്തു കൊഴിഞ്ഞു പോകുന്ന നശ്വരജീവിതത്തിന്‍റെ ആദിമധ്യാന്തത്തെക്കുറിച്ച് മനസ്സിനെ ഓര്‍മ്മിപ്പിക്കുന്നു, ഈ വരികള്‍ ..
ReplyDeleteഅത് അനശ്വരമായ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു..
ഹൃദ്യം..
"ആ മഴയുടെ വിരലുകൾ തഴുകിയ രാവിൽ,
ReplyDeleteസുരഭില മലരുകളുതിരുമ്പോൾ,
ആ മദഭരലഹരികൾ വിതറിയ രാവിൻ,
തരളിത കിസലയ തല്‌പത്തിൽ.,
വന്നിരുന്നു നീ.... വെൺ പിറാവ് പോൽ"..... (ഒരു സിനിമാ ഗാനം)
മിക്കവാറും ഗാനങ്ങളിലും, കഥകളിലും കവിതകളിലുമൊക്കെ ആദ്യരാവിന് ഈയൊരു ആർദ്ര ഭാവം തന്നെ. അവയിൽ നിന്നുമൊക്കെ വ്യത്യസ്തമായൊരു വീക്ഷണകോണിൽ നിന്ന്, ജീവിതത്തോടൊട്ടി നിന്ന്, സർ ഈ കവിതയവതരിപ്പിച്ചിരിക്കുന്നു. നാട്ടുനടപ്പുകൾക്കും, മാമൂലുകൾക്കുമൊപ്പവുമൊക്കെ നീങ്ങുന്ന സാമാന്യ ജനജീവിതനൈരന്തര്യത്തിനിടയിൽ വന്നു ചേരുന്ന ഈ സംക്രമസന്ധി, സർ പറയുന്നതു പോലെ, പലതിന്റേയും അന്ത്യരാവ് കൂടിയാവുന്നു . പുതിയതുകളുടെ തുടക്കവും.
തീക്ഷ്ണമായൊരു ഉച്ഛ്വാസത്തിന്നിടയിലെ നൈമിഷിക മരണശയ്യയിലേക്ക്, ജീവന്റെ ഭിക്ഷ വീണു കിട്ടുമ്പൊ, "അൽ ഹംദ്ദുലില്ലാഹ്" എന്ന്, ഒരു പരമകാരുണ്യം ഓർമ്മിക്കപ്പെടുന്നുവെ ങ്കിൽ, ഒരു രാവിലല്ല; തന്റെ എല്ലാ പകലിരവുകളിലും ആ കാരുണ്യം അത്യന്താപേക്ഷിതമാണെന്ന് മനുഷ്യനെ ഓർമ്മപ്പെടുത്തുക കൂടിച്ചെയ്യുന്നു ഈ കവിത.
വളരെയിഷ്ടമായി.
ശുഭാശംസകൾ സർ.........
കൊള്ളാം.
ReplyDeleteനല്ല വരികൾ ഇക്കാ..
ReplyDeleteഅതെ രാവുകൾ കൂട്ടി കെട്ടിയത് നല്ല ചിന്ത നല്ല കവിത
ReplyDeleteനല്ല ചിന്ത നല്ല കവിത
ReplyDeleteപ്രിയ സുഹൃത്ത് മുഹമ്മദ് ആറങ്ങോട്ടുകര ...നന്ദി ....
ReplyDeleteപ്രിയ സൗഗന്ധികമേ ...ഇവിടെ വന്ന്‍ നല്ല വാക്കുകള്‍ കുറിച്ചിടുന്ന പ്രിയ സൗഹൃദമേ , നന്ദി ,,,,,,
ReplyDeleteകൂടെ താങ്കളുടെ ബ്ലോഗില്‍ എത്തിപ്പെടാന്‍ കഴിയാത്തത്തില്‍ വേദനയുമുണ്ട് ..
ആദ്യരാവും..അന്ത്യരാവും ഒന്നു തന്നെ..കവിയുടെ ഭാവന
ReplyDeleteനല്ല വരികൾ ഇക്കാ..ആശംസകൾ
അര്‍ത്ഥമുള്ള വരികള്‍
ReplyDeleteആശംസകള്‍