Pages

Ads 468x60px

..

Thursday, October 10, 2013

"വല്ല്യമ്പ്രാനോ......?!"

___________ല്യമ്പ്രാനോ....!
പടിപ്പുരവാതിലിനപ്പുറത്തു നിന്നും 
പടികടന്നെത്തുമാ ദീനസ്വനം
പലതവണ മുഴങ്ങി...
(നാഴൂരിയരിയല്ലെന്നാലൊരു 
നാക്കിലക്കുമ്പിള്‍ വറ്റിന്
വേണ്ടി,വിശപ്പിന്‍റെ
നയവിളി !)
വല്യമ്പ്രാനോ....!!
  **      **
ഇന്നതു
ബാല്യത്തിലെ
അപ്രിയമൊരു 
ഓര്‍മ കൗതുകം.
(അടിമ -ഉടമ ബന്ധങ്ങളിലെ
താളഭംഗ ദൃശ്യ ബിംബങ്ങള്‍ ...)
**        **
2001 സപ്തംബര്‍ 11-
വിള്ളല്‍ വീഴ്ത്തി 
തിരിച്ചൊഴുക്കിയ
ചരിത്രസന്ധിയെന്ന്
'ഹിസ്‌ മാസ്റ്റേഴ്സ് വോയിസ്‌'....!
(നിരപരാധരുടെ കണ്ണീര്‍ തുള്ളികള്‍ക്ക്
നിറഭേദങ്ങളില്ല,പരമ നീതിമാന് മുന്നില്‍ ) 
    **       **
ശേഷം -
ദിക്കെട്ടും മാറ്റൊലികള്‍ 
മുഴങ്ങി ,
പഞ്ചഭൂതങ്ങളും
പഞ്ചപുച്ഛമടക്കി...
വല്യമ്പ്രാനോ....!!

പേടിച്ചരണ്ട 
പുല്‍ക്കൊടികളും
താണുവീണ് നട്ടെല്ല് വളച്ച്
വിളിച്ചു,വല്യമ്പ്രാനോ...
    **      **
വിറകൊണ്ടു കര ,
അലമുറയിട്ടു കടല്‍ ,
തരിച്ചുനിന്നു വാനം ,
ചോരയിറ്റിയ നിലവിളികളില്‍ക്ക്
തപ്പു കൊട്ടി വിളിച്ചു,തൂപ്പുകാരനും-
വല്യമ്പ്രാനോ.....! 
    **    **
രാക്ഷസീയതയുടെ
കോട്ടുവാ ദുര്‍ഗന്ധത്തില്‍ നിന്നും
ഒരു വാക്ക് വിഷം തുപ്പി-
വിരല്‍ചൂണ്ടവേ,
ആട്,പട്ടിയായി-
പെപ്പട്ടിയായി,ഭീകരരൂപിയായി!
   **     **      **
അരുതേയെന്നു പറയേണ്ട
മഹാമുനികളും 
ഒറ്റുകൊടുത്ത ജൂദാസുകളും
ഒപ്പത്തിനൊപ്പം വണങ്ങി വിളിച്ചു-
വല്യമ്പ്രാനോ.....!
    **        **
വംശവെറിയുടെ കൊലക്കയറില്‍ 
അംശലേശം പതറാതെ
ചിരിതൂകി നിന്ന 
മഹാതിശയങ്ങളില്‍ 
നവ്യോദയത്തിന്റെ
അരുണാംശു ചിന്നിയോ ?
   **       **    **
ഇന്ന്-
ഓരോ "പണബോംബു"കളും 
ഹൃദയം പൊട്ടിയലറവേ
ഒളിഞ്ഞിരുന്നു വിളിക്കുന്നുണ്ടാകുമോ,
ക്രൗര്യത്തിന്‍റെ ചെകുത്താനും -
വല്യമ്പ്രാനോ......?!
_________________

36 comments:

 1. അതുല്യമൊരു യുഗപ്രഭാവന്‍റെ വഴിവെട്ടത്തിലേക്ക് വിരല്‍ ചൂണ്ടി മറ്റൊരു ബലിപെരുന്നാള്‍ കൂടി.പ്രിയപ്പെട്ടവരോടൊപ്പം പങ്കുവയ്ക്കുന്നു പെരുന്നാള്‍ സുദിനങ്ങള്‍ !!

  ReplyDelete
 2. എന്റെ വായനക്കപ്പുറം കാമ്പുള്ള വരികളാണു ഇക്കയുടെ കവിതകൾ..
  ഓരൊ വരിയിലെയും ചിന്തകൾക്ക്‌ സലാം..
  ന്റേം ബലിപെരുന്നാളാശംസകൾ ട്ടൊ..!

  ReplyDelete
 3. വിശപ്പിന്റെ ആ നയവിളി.. ഇന്ന് ക്രൌര്യത്തിന്റെ ചെകുത്താന്മാരുടെ നാവിലും കൊലവിളിയാകുന്നുണ്ട്..
  ഓരോ വരികളിലും പ്രതിഷേധത്തിന്റെ കനല്‍ ആവാഹിച്ചിരിക്കുന്നു.. അര്‍ത്ഥങ്ങളുടെ വിശാലതയില്‍ അംബര ചുംബികളായ ആശയങ്ങള്‍ .ആശംസകളോടെ..
  ഈദ്‌ മുബാറക്‌..

  ReplyDelete
 4. Valare shakthamaaya varikal ! Aashamsakal.
  Eid Mubarak !

  ReplyDelete
 5. നന്മയുള്ള വരികള്‍ പോലെ നന്മയുടെ നാളുകളും പിറവിയെടുക്കട്ടെ..

  ReplyDelete
 6. വല്യമ്പ്രാൻ..
  ഏറെ അസഹ്യമാണ് ആ വിളി.

  ReplyDelete
 7. സമര്‍പ്പണം : നിരപരാധരായ എല്ലാ ആബാല-ഭ്രൂണ-വൃദ്ധര്‍ക്കും ???

  ReplyDelete
 8. @ആഷിക്ക് തിരൂര്‍ ...സുഹൃത്തേ, ഭ്രൂണങ്ങളെ വരെ വിടാത്ത സാഹചര്യത്തില്‍ ഒരു 'പ്രയോഗം' നടത്തി നോക്കിയതാണ് .തിരുത്തി -സന്തോഷപൂര്‍വ്വം .നന്ദി ...

  ReplyDelete
 9. നല്ല വരികൾ.. കവിത ഇഷ്ടമായി.
  നല്ലത് മാത്രം വരട്ടെ..
  ബലിപെരുന്നാളാശംസകൾ ഇക്കാ.

  ReplyDelete
 10. നവ്യോദയത്തിന്റെ അരുണാംശു തെളിയട്ടെ

  ReplyDelete
 11. കവിതയെഴുത്തിന്റെ പരമാപരാഗതരീതികളെല്ലാം തച്ചുടക്കുമ്പോഴും സൗമ്യവും ശാന്തവുമായി ഒഴുകുന്ന ഒരു തെളിനീരുറവയാണ് അങ്ങയുടെ കവിതകൾ.... കുറേക്കൂടി ശ്രദ്ധേയനാവേണ്ടിയിരുന്ന ഒരു കവിയെ അങ്ങയുടെ കവിതകളിൽ അറിയുന്നു....

  സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ബലിപെരുന്നാൾ ആശംസകൾ.....

  ReplyDelete

 12. വംശവെറിയുടെ കൊലക്കയറില്‍
  അംശലേശം പതറാതെ
  ചിരിതൂകി നിന്ന
  മഹാതിശയങ്ങളില്‍
  നവ്യോദയത്തിന്റെ
  അരുണാംശു ചിന്നിയോ ?

  ഇവിടെയെത്തുമ്പോഴേക്കും കള്ളനെ കൊലയാളിയോടുപമിച്ച് മഹത്വവല്‍ക്കുന്നൊരു നീതി യുക്തിയിലേക്ക് കവിത വീണുപോയ പോലെ തോന്നി മാഷെ..

  നിഷ്പക്ഷത കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയല്ലെന്ന സച്ചിദാനന്ദന്‍ മാഷിന്റെ വിശ്വാസമെനിക്കുമുള്ളത് കൊണ്ടാണിത് പറഞ്ഞത് ..

  വിശപ്പിന്റെ നയവിളിയെന്ന മഷിന്റെ പ്രയോഗം..ഒരുപാടിഷ്ട്മായി

  പെരുന്നാളാശംസകള്‍ മാഷിനും കുടുംബത്തിനും...

  ReplyDelete
 13. വല്ല്യമ്പ്രാനോടുളള അടിമത്തം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നവരാണ് ബഹുഭൂരിപക്ഷവും...

  ReplyDelete
 14. ഈ കവിത എനിക്കിത്തിരി കടുത്തു. പണ്ട് മേലാള ഗൃഹങ്ങളുടെ പടി കടന്നെത്തിയിരുന്ന ആ വിളികള്‍ ഒരു വേള മനസ്സില്‍ മിന്നി മാഞ്ഞു.

  പെരുന്നാള്‍ ആശംസകള്‍ മാഷേ

  ReplyDelete
 15. ചരിത്രദശാസന്ധികളിലൂടെ മുഴങ്ങി മുഴങ്ങി,ഭാവംമാറാതെ ഇന്നും മാറ്റൊലി കൊള്ളുന്ന 'വല്യമ്പ്രാനോ' വിളികൾ നന്നായി പകർത്തിയിരിക്കുന്നു വരികളിൽ.ദൈവനീതിയുടെ മുന്നിൽ കണ്ണീരിനു നിറഭേദങ്ങളില്ല.എത്ര ശരി ! നാവുയർത്തേണ്ടവർ അത് ചെയ്തത് ഒറ്റു കൊടുക്കാനും,സ്തുതി പാടാനും തന്നെ.ദൈവനീതിയ്ക്ക് ഒരു വിധിയുണ്ട്.കാലത്തിന്റെ നാവിലൂടെ.സമയമാഗതമായിരിക്കുന്നു.ക്രൗര്യത്തിന്റെ ചെകുത്താന്മാർ വിളി തുടങ്ങിക്കഴിഞ്ഞു.


  ''വല്യമ്പ്രാനോ''........


  മനോഹരമായ രചന.


  ശുഭാശംസകൾ സർ....

  ReplyDelete
 16. പ്രിയ വര്‍ഷിണി ,തുടക്കത്തിനു ഓടിയെത്തിയ സഹകരണസാന്നിധ്യം സന്തോശോഷ്മളം.നന്ദി ട്ട്വാ ....

  ReplyDelete
 17. പ്രിയ സുഹൃത്ത് ആരങ്ങോട്ടുകര മുഹമ്മദ്‌....ഈ സൗഹൃദക്കൂട്ടിന്‍റെ മഹദ് സ്വരങ്ങള്‍ സശ്രദ്ധം നെഞ്ചേറ്റുന്നു ,സാദരം !

  ReplyDelete
 18. പ്രിയപ്പെട്ട ഡോ. പി. മാലങ്കോട്...ഈ നിറ സാന്നിധ്യത്തില്‍ ഈ 'ഒരിറ്റി'ന് എപ്പോഴും നന്ദിയും കടപ്പാടുമുണ്ടായിരിക്കും .

  ReplyDelete
 19. പ്രിയ moideen angadimugar...അതെ ,ഇപ്പോള്‍ തമ്പ്രാന്‍ വേഷങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും.....

  ReplyDelete
 20. സുഹൃത്ത് Gireesh KS....വിലപ്പെട്ട അഭിപ്രായങ്ങള്‍ നെഞ്ചേറ്റുന്നു .സന്തോഷം .നന്ദി ...നന്ദി ...

  ReplyDelete
 21. പ്രിയ ajith.....നല്ലതിനായി ,നന്മക്കായി പ്രാര്‍ഥിക്കാം.നന്ദി ....

  ReplyDelete
 22. പ്രിയ പ്രദീപ്‌ സാര്‍ ...കവിത,ഒരു പാട് അകലെയാണ് എന്നില്‍ നിന്നും.ഈ ബോധ്യം സദാ കൂടെയുണ്ട് .പറയാനുള്ളത് ഇങ്ങനെയൊക്കെ കുത്തിക്കുറിക്കുന്നു,ഈയുള്ളവന്‍ !കവിതയെ ഒരുപാടൊരുപാട് ഇഷ്ടമായതിനാല്‍ 'കവിത'യെന്ന് ഞാന്‍ സ്വകാര്യം പറയുന്നു .അത്രയേ ഒള്ളൂ ട്ട്വാ ....വിലപ്പെട്ട വിലയിരുത്തലിന് നന്ദി ...

  ReplyDelete
 23. സ്നേഹം നിറഞ്ഞ 'വഴിമരങ്ങള്‍''...പ്രതികരണം -നിറയെ പൂത്തുലയുന്ന വഴിമരങ്ങള്‍ പോലെ ഹൃദ്യം!!പ്രസ്തുത വരികളില്‍ തൂക്കിലേറ്റപ്പെട്ട സദ്ദാം ഹുസൈന്‍ ആണ് .താങ്കളുടെ അഭിപ്രായം തന്നെയാണ് ഈ വിഷയത്തില്‍ എനിക്കുമുള്ളത്.പക്ഷെ അധിനിവേശത്തിന്റെ കരാളഹസ്തങ്ങളില്‍ ഇരയാക്കപ്പെട്ടവന്റെ അവസാനത്തെ ആ നിറ പുഞ്ചിരി വല്ലാത്തൊരു അചഞ്ചല ചരിത്ര മുഹൂര്‍ത്തം തന്നെ.
  വിലപ്പെട്ട അഭിപ്രായത്തിന് ഒരായിരം നന്ദി .

  ReplyDelete
 24. Dear Anu Raj.....അതെ ,'മാറ്റം ' അനിവാര്യം .നന്ദി, സ്നേഹപൂര്‍വ്വം !

  ReplyDelete
 25. പ്രിയപ്പെട്ട വേണുഗോപാല്‍ ...സുഹൃത്തേ ഈ തുറന്ന മനസ്സിന് സാദരം നന്ദി ....

  ReplyDelete
 26. സ്നേഹംനിറഞ്ഞ 'സൗഗന്ധികം'.... സുസ്വരങ്ങള്‍ മീട്ടുന്ന നന്മയുടെ ഈ അക്ഷര ഗീതികള്‍ എപ്പോഴും ഈയുള്ളവന്‍റെ പ്രചോദനൗഷധമാണ്....നന്ദി -വിനയാന്വിതം!

  ReplyDelete
 27. ഭ്രൂണം മുതൽ മരണം വരെ പഴയ തലമുറ അനുഭവിച്ചിട്ടുള്ളത് അതിനു ഇടയിൽ തെളിഞ്ഞ ദൈവിക വെളിച്ചം ഇതൊക്കെ ഇന്നത്തെ തലമുറയെ ഓർമിപ്പിക്കേണ്ടി വരും അവസരോചിതമായി ഈ ചുവരെഴുത്ത് കാലം മായ്ക്കാത്ത സത്യങ്ങൾ ഉണ്ട് ഇതിൽ !
  ഈദ്‌ ആശംസകൾ

  ReplyDelete
 28. വല്യമ്പ്രാക്കളും,അടിയന്മാരും
  ഇന്ന്-
  ഓരോ "പണബോംബു"കളും
  ഹൃദയം പൊട്ടിയലറവേ
  ഒളിഞ്ഞിരുന്നു വിളിക്കുന്നുണ്ടാകുമോ,
  ക്രൗര്യത്തിന്‍റെ ചെകുത്താനും -
  വല്യമ്പ്രാനോ..?! കവിത മനോഹരമായിരിക്കുന്നു മാഷെ.
  പെരുന്നാള്‍ ആശംസകള്‍

  ReplyDelete
 29. വല്യംബ്രാനും അങ്കിൾ സാമും . നല്ല കനമുള്ള ആഴമുള്ള വരികൾ, നന്നായിട്ടുണ്ട്. ഭാവുകങ്ങൾ. ഒപ്പം പെരുന്നാൾ ആശംസകളും..

  ReplyDelete
 30. Dear ബൈജു മണിയങ്കാല...Thank u dear

  ReplyDelete
 31. Dear Yasmin ....നന്ദി...നന്ദി ...

  ReplyDelete
 32. കവിതയില്‍ നിന്നും മനസ്സിലാവാത്ത ബാക്കിയുള്ള ആശയങ്ങള്‍ അഭിപ്രായങ്ങളില്‍ നിന്നും മനസ്സിലാക്കി ഞാനും വായിച്ചു പോവുന്നു ... ഹൃദയം നിറഞ്ഞ ഈദാശംസകള്‍ .

  ReplyDelete
 33. കവിത നന്നായിരിക്കുന്നു..ആശംസകൾ മാഷേ...

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge