Pages

Ads 468x60px

..

Wednesday, October 02, 2013

'ശവപ്പെട്ടി'കള്‍ !


ഇരു കരകള്‍ക്ക് 
കൈകൊടുക്കും 
പുഴയോരപ്പരപ്പുകളില്‍ 
നെഞ്ചുവിരിച്ചൊഴുകി
നിറവിന്‍റെ കേവഞ്ചികള്‍ .

തുഴയെറിയുന്നവന്‍റെ
അഴലാഴങ്ങളിലന്ന്
കരയടുപ്പിക്കും 
കിനാക്കളുടെ -
നെഞ്ചിടിപ്പ്.

പുഴയൊഴുകും വഴികളില്‍ 
മിഴി നട്ട -
ഗ്രാമഹര്‍ഷങ്ങളില്‍ 
കടവുകള്‍ കടന്നെത്തും 
കടപ്പാടുകള്‍ .

പിന്നെ -
പയ്യെപ്പയ്യെ കൊന്നിട്ട 
പുഴയുടെ
തൊണ്ടും തോലും 
ചുമലേറ്റിപ്പായുന്നു ഇന്നീ -
കേവഞ്ചികളും -
അരികുപറ്റിയ പടുജന്മങ്ങള്‍ 
പോല്‍ .........!!

      ***********

15 comments:

 1. പയ്യെപ്പയ്യെ കൊന്നിട്ട
  പുഴയുടെ
  തൊണ്ടും തോലും
  ചുമലേറ്റിപ്പായുന്നു ഇന്നീ -
  കേവഞ്ചികളും -
  അരികുപറ്റിയ പടുജന്മങ്ങള്‍
  പോല്‍ .. Sathyam. Aashamsakal

  ReplyDelete
 2. കവിത ഇഷ്ട്ടമായി .. കാലത്തിന്റെ കഥ പറയുന്ന വരികൾ ...
  നാട്ടില്‍ പുഴയുള്ളവര്‍ക്കറിയാം മറുനാട്ടില്‍ നിന്നും ഓരോ തവണ തിരിച്ചെത്തുമ്പോഴും പുഴയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു വേനല്‍ക്കാലത്തെത്തുമ്പോള്‍ മെലിഞ്ഞിരിക്കുന്ന പുഴയെ കാണുമ്പോള്‍ വിഷമം തോന്നും. വരണ്ട മണല്‍ത്തട്ടില്‍ പുഴയുടെ പതിഞ്ഞ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം. പിന്നെ അത് വേനല്‍ക്കാലമെന്ന് കരുതി ആശ്വസിക്കാം. എന്നാല്‍ മഴക്കാലത്തും നിറയാത്ത പുഴകളാണ് ഇന്ന് കേരളത്തിലുള്ളത്. നീണ്ടു പരന്നുകിടക്കുന്ന നദിയില്‍ ആഴമില്ലാതെ വെള്ളമൊഴുകുന്നു. തീരം ഇടിഞ്ഞിടിഞ്ഞ് പുഴയില്ലാതാകുന്നു. പിന്നെ പതുക്കെ പതുക്കെ മരിക്കുന്നു. ഇതുവഴിയൊരു പുഴയൊഴുകിയിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാലായി......
  കവിത ഇഷ്ട്ടമായി .. കാലത്തിന്റെ കഥ പറയുന്ന വരികൾ ...
  വീണ്ടും വരാം ... സസ്നേഹം,
  ആഷിക്ക് തിരൂർ

  ReplyDelete
 3. പോകെപ്പോകെ ഗ്രാമവിശുദ്ധി കൈമോശപ്പെടുന്നതിന്‍റെ
  വ്യഥ അനുവാചകന്‍റെ മനസ്സില്‍ തട്ടുംവിധം അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 4. അതെ.. ശവപ്പെട്ടികള്‍ ചീറിപ്പോകുമ്പോള്‍ നാം മറന്നു പോകുന്ന നഷ്ടക്കണക്കുകളാണ് ഈ മനോഹരമായ വരികളില്‍
  പണ്ടത്തെ പുഴ ഒരു നിറഞ്ഞ സൗഹൃദമായിരുന്നു. കരപറ്റാന്‍ തുഴയുന്ന ജീവിതങ്ങളുടെ സ്വപ്നമായിരുന്നു. കടവ് കടന്നെത്തുമായിരുന്നു കടമകള്‍ ..സത്യസന്ധം. ആശംസകള്‍

  ReplyDelete
 5. മായുന്ന നേർവഴിപ്പാതകൾനോക്കി
  വേദനയാലെ പുഴയോര പാതയിൽ നിൽപ്പൂ ഞാൻ.. :(

  പറഞ്ഞടക്കാനാവാത്ത വികാരങ്ങളത്രയും വരികളിൽ ഭദ്രം..!

  ReplyDelete
 6. അതെ ഇരുകരകൾക്കും കൈ കൊടുക്കും പുഴ പാലത്തെക്കാൾ ഉറപ്പുള്ള പാലം തന്നെ അത് തന്നെ കടപ്പാടുകൾ

  ReplyDelete
 7. ശവപ്പെട്ടി വില്‍ക്കുന്നവര്‍ക്ക് വ്യാപാരം നടക്കണമെന്നാണാഗ്രഹം

  ReplyDelete
 8. വിവശയാം പുഴയുടെ കണ്ണീരിനാൽ ആർദ്രമായ, കവിമനസ്സിൽ നിന്നൊഴുകുന്ന ശോകഗാനം നോവുണർത്തുന്നു.

  മറയുന്ന നന്മയുടെ കാഴ്ച്ചകൾ വരികളിൽ അനുഭവിക്കാനാവുന്നു.

  ശുഭാശംസകൾ സർ...

  ReplyDelete
 9. പുഴകളെ കൊല്ലാക്കൊലചെയ്ത് , നെഞ്ചുവിരിച്ചൊഴുകിയ കേവഞ്ചികളെയും, കടത്തുകാരന്റെ സ്വപ്നങ്ങളേയും, ഗ്രാമത്തിന്റെ ആനന്ദവും ഇല്ലാതാക്കി അതിനുമേല്‍ നാം മണല്‍ലോറികള്‍ കയറ്റി ഇറക്കുന്നു......

  കവിത പുതിയ ചിന്തകളിലേക്ക് നയിക്കുന്നു....

  പുഴകളുടെ മരണം പറഞ്ഞു പതിരായ വിഷയമെങ്കിലും , പുതുമയുള്ള ബിംബകല്‍പ്പനകള്‍ കവിതയെ മൂല്യവത്താക്കുന്നു.....

  ReplyDelete
 10. Iniyum puzhayozhukatte...maru bhoomikalayi pokunna hridaya bhoomikayiloode...

  ReplyDelete
 11. ചിന്തിപ്പിക്കുന്ന വരികള്‍ മാഷെ

  ReplyDelete
 12. പിന്നെ -
  പയ്യെപ്പയ്യെ കൊന്നിട്ട
  പുഴയുടെ
  തൊണ്ടും തോലും
  ചുമലേറ്റിപ്പായുന്നു ഇന്നീ -
  കേവഞ്ചികളും -
  അരികുപറ്റിയ പടുജന്മങ്ങള്‍
  പോല്‍ .......

  കവിത വളരെ ഇഷ്ടമായി ഇക്ക.
  ആശംസകൾ !

  ReplyDelete
 13. ഇവിടെ വായിച്ചു നല്ല പ്രതികരണങ്ങളില്‍ എനിക്കാത്മ നിര്‍വൃതി പകര്‍ന്ന എന്‍റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം സ്നേഹാദരങ്ങള്‍ ......

  ReplyDelete
 14. മാഷേ...ഞാന്‍ പിന്നേം വന്നു...
  അപ്പോഴുണ്ട് ,
  ക്ഷയിച്ചുപോയൊരു പുഴയെ നിറച്ചിരുകരതൊടുവിച്ച് മാഷിന്റെ കവിതയൊഴുകുന്നു..

  സുഖാണോ?? എന്റെ ഈദുല്‍ അസഹ ആശംസകള്‍ ..

  ReplyDelete
 15. പ്രിയപ്പെട്ട "വഴിമരങ്ങള്‍ "....വളരെ വളരെ സന്തോഷം.നന്ദി ....
  സുഖം.താങ്കള്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍ !!

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge