Pages

Ads 468x60px

..

Tuesday, September 10, 2013

വാമനപര്‍വ്വം


കത്തേക്കതിദ്രുതം
കടത്തിവിട്ടവര്‍ , പിന്നെ -
യതിലേറെ വേഗത്തില്‍
പുറത്തേക്കെറിയുന്നു തീരെ 
കാണാത്ത പോലെ!

ഇന്നലെ നൂറുരൂപയ്ക്കൊരങ്ങാടി
വാങ്ങിക്കൂട്ടിയെന്നാലിന്നൊരായിരം
പണത്തിനൊരു 'വാല്‍മുറി'പോലു-
മന്യം,ഹോ ഇതെന്തു കഥ........!!

വെന്തുരുകിയും, ചവച്ചുതുപ്പിയും 
മാനവ മൂല്യങ്ങള്‍ ,കറുത്തുമേറെ
വെറുക്കപ്പെട്ടും കരിന്തിരി
പുകയ്ക്കുന്നുവോ കഷ്ടമിത്,കഠോരം!

'വില'ഏറ്റിയേറ്റി വാരിപ്പുണരുന്നുണ്ടാ-
കാശ മേടകള്‍ , മേളകള,തി വിസ്മയം 
ഗതികിട്ടാ പ്രേതങ്ങള്‍ -മണ്ണിന്‍മക്കള്‍
പാതാളം തോണ്ടുന്നു 'വാമന'ക്കയ്കളില്‍
                      
"കൊയ്ത്തുണ്ട്,മെതി"യുണ്ടവിടെ -
കണ്ണായിരം കാതായിരം ,'പുന്നെല്ലരി'
വിളമ്പുമാഘോഷപ്പൊലിമകളില്‍
വിതുമ്പുമാബാലവൃദ്ധ നിലവിളികളും.

വെളുത്ത വൃത്താന്തങ്ങളില്‍കറുത്ത
തേങ്ങലുകള്‍ ,അക്ഷരങ്ങളില്‍ 'മടുപ്പി'ച്ചും 
'ദൃശ്യ'വിരുന്നു.കളിലേമ്പക്കം 'വിറ്റും'
കഥയിതേവം തുടരുന്നു 'നേരം' വെളുപ്പിക്കു-
ന്നനുദിനം നമ്മളും ............!!!

വരവേല്‍ക്കാമേന്നാലും നാളേയ്ക്കായി,
മാനവ മൂല്യങ്ങള്‍ക്കായി,ത്യാഗങ്ങളുണര്‍ത്തു-
മാഘോഷങ്ങളെ,'മഹാബലി'കളുണര്‍ത്തും
ത്യാഗവിസ്മൃതനല്ലകാലങ്ങളെ !

      *******
{Image= Google}
______
___

*****പ്രിയപ്പെട്ടവര്‍ക്കെല്ലാം ഹൃദയപൂര്‍വം തിരുവോണാശംസകള്‍ *****


21 comments:

 1. വരവേല്‍ക്കാmeന്നാലും നാളേയ്ക്കായി,
  മാനവ മൂല്യങ്ങള്‍ക്കായി,ത്യാഗങ്ങളുണര്‍ത്തു-
  മാഘോഷങ്ങളെ,'മഹാബലി'കളുണര്‍ത്തും
  ത്യാഗവിസ്മൃതനല്ലകാലങ്ങളെ!

  അതെ, അതേതായാലും മുടക്കേണ്ട. എല്ലാ പരാധീനതകളും ഒരു ഭാഗത്ത്‌ അവിടെ ഇരിക്കട്ടെ തല്ക്കാലം.
  നല്ല പ്രമേയം, അവതരണം.

  ReplyDelete
 2. വെളുത്ത വൃത്താന്തങ്ങളില്‍കറുത്ത
  തേങ്ങലുകള്‍ ,അക്ഷരങ്ങളില്‍ 'മടുപ്പി'ച്ചും 'ദൃശ്യ'വിരുന്നു.കളിലേമ്പക്കം 'വിറ്റും'
  കഥയിതേവം തുടരുന്നു 'നേരം' വെളുപ്പിക്കു-
  ന്നനുദിനം നമ്മളും.ഓണം ,വിഷു എന്തുമായികൊള്ളട്ടെ എല്ലാം ഇന്ന് ഓര്‍മ്മകള്‍ .വീണ്ടും ഇടവേളയ്ക്കു ശേഷം മാഷിവിടെ ആശംസകള്‍.

  ReplyDelete
 3. നേരാം ലളിതമായ ഓണാശംസകൾ

  ReplyDelete
 4. ഉയരട്ടെ മാനവ മൂല്യങ്ങൾ. ആശംസകൾ.

  ReplyDelete
 5. തകരുന്നത് മനുഷ്യ മൂല്യങ്ങളും ഉയരുന്നത് വിളകളുടെ പുതിയ സംഖ്യകളും
  സമ്രിദ്ധിയുടെ ചിങ്ങത്തിനു കര്‍ക്കിടക്കത്തിന്‍റെ നിറമാണിപ്പോള്‍

  ReplyDelete
 6. നന്മയുടെ തൂവെളിച്ചം പരത്തുന്ന നല്ല നാളെക്കായി...
  നന്നായിരിക്കുന്നു മാഷെ
  ആശംസകള്‍

  ReplyDelete
 7. നല്ല ഇന്നലെകളേ മാത്രം ഓർക്കാം, നന്മയുടേ നാളേക്ക് മാത്രം കാതിരിക്കാം...............

  ReplyDelete
 8. ഇന്നിനെ പേടിയാണനിക്ക്
  നാളെയോ,ആലോചിച്ചിട്ട് തന്നെ
  വിറക്കുന്നു ......
  പ്രിയേ,നീ എത്ര സുന്ദരമായിരുന്നു,
  ഇന്നലെ ......
  ഓണാശംസകള്‍ ...

  ReplyDelete
 9. മൂല്യങ്ങൾ നഷ്ട്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു.അപ്പോൾ നമുക്കിനി കാഴ്ച്ചപ്പാടുകൾ നഷ്ട്ടപ്പെടുത്താം.

  ReplyDelete
 10. " വെളുത്ത വൃത്താന്തങ്ങളില്‍കറുത്ത
  തേങ്ങലുകള്‍"
  ഓണാശംസകൾ

  ReplyDelete
 11. ഓണം വാരാഘോഷമാക്കിയവരുടെ ചവിട്ടും കുത്തുമേറ്റ്‌ പാതാളത്തിലേക്കാണ്ട് പോകുന്നു പാവങ്ങളുടെ നിലവിളികള്‍
  എല്ലാം സഹിച്ചും പൊറുത്തും വീണ്ടു വീണ്ടുമെത്തുന്നു മാനവമൂല്യങ്ങളുടെ ഓര്‍മ്മക്കാലങ്ങള്‍ ..
  ആ നല്ല കാലങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന കവിതക്കും കവിക്കും ആശംസകള്‍

  ReplyDelete
 12. ദാരിദ്യം ഒരു മാനസികാവസ്ഥയാകുന്നു
  വിലക്കയറ്റം വേറൊരു മാനസികാവസ്ഥയാകുന്നു

  അങ്ങനെയാണ് രാജകുമാരന്‍ പറയുന്നത്!

  ReplyDelete
 13. മൂല്യശോഷണത്തിന്റെ കാലത്തെ കവിത.....

  ReplyDelete
 14. ഓട്ടൻതുള്ളൽ പദങ്ങളുടെ രസചാർത്താണു നിയ്ക്ക്‌ സിദ്ധിച്ചത്‌..
  വളരെ ആസ്വദിച്ചു..
  ന്റേം ഹൃദയം നിറഞ്ഞ ഓണാശംസകൾ ട്ടൊ..!

  ReplyDelete
 15. വെളുത്ത വൃത്താന്തങ്ങളില്‍കറുത്ത
  തേങ്ങലുകള്‍ ,അക്ഷരങ്ങളില്‍ 'മടുപ്പി'ച്ചും
  'ദൃശ്യ'വിരുന്നു.കളിലേമ്പക്കം 'വിറ്റും'
  കഥയിതേവം തുടരുന്നു 'നേരം' വെളുപ്പിക്കു-
  ന്നനുദിനം നമ്മളും ............!!!


  സത്യം !!

  നല്ല നാളുകൾ കഥകളിലും,പാട്ടുകളിലും മാത്രം. അവ തിരികെ വരട്ടെ.


  വളരെ നല്ലൊരു കവിത.


  സാറിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ..

  ReplyDelete
 16. കുറേ കാലായി ഇവിടെ കവിത വായിച്ചിട്ട്. സന്തൊഷം.

  ReplyDelete
 17. നന്മയുടെ മൂല്യമെങ്കിലും ഉയര്‍ന്ന് നില്‍ക്കട്ടെ.

  ReplyDelete
 18. ഡോ. പി. മാലങ്കോട്
  aneesh kaathi
  ബൈജു മണിയങ്കാല
  Jefu Jailaf
  moosa
  THANKS...

  ReplyDelete
 19. ഒന്നിനൊന്നു മെച്ചപ്പെട്ട വരികള്‍. നല്ല കവിത

  ReplyDelete
 20. പ്രിയ Cv T,ഷാജു ,Asrus,തുമ്പി,Kalavallabhan,മുഹമ്മദ്‌ ആറങ്ങോട്ടുകര,
  ajith,പ്രദീപ്‌ മാഷ്‌,വര്‍ഷിണി,സൗഗന്ധികം,യാസ്മിന്‍ ,ഇലഞ്ഞിപൂക്കള്‍ ,
  വേണുഗോപാല്‍ ......എല്ലാവര്‍ക്കും അകം നിറഞ്ഞ നന്ദി ...

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge