വിവേകാനന്ദനെ വിശേഷിപ്പിക്കാവുന്നത് ഉദാര ഹൃദയനായ പാരമ്പര്യവാദി എന്നാണ്. വിവേകാനന്ദന്റെ പാരമ്പര്യവാദം അത്യന്തം ആദര്‍ശാത്മകം ആയിരുന്നു, തെല്ലുമേ ആചാരപരം ആയിരുന്നില്ല. ''വിരല്‍ വളക്കുകയും മണിയടിച്ചു വികട ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് അല്‍പം കുറച്ച്, ഗീതയും ഉപനിഷത്തും മറ്റും കുറെ വായിക്കുക. അതായത് ജഡോപാസന അല്‍പം കുറച്ച് ആദ്ധ്യാത്മിക ഭാവം വര്‍ദ്ധിപ്പിക്കുക'' എന്നു വിവേകാനന്ദന്‍ തന്നെ എഴുതി കാണുന്നു (വി.സാ.സ: വാള്യം 5, പേജ്: 260). അതിനാല്‍ അദ്ദേഹത്തിന്റെ പാരമ്പര്യവാദം ആചാരകാര്‍ക്കശ്യപരമല്ലെന്നു തീര്‍ച്ച. അതുകൊണ്ടാണ് തൊട്ടുകൂടായ്മ, സതി, ശൈശവ വിവാഹം, സ്ത്രീകള്‍ക്കും അവര്‍ണര്‍ക്കും വേദോപനിഷദ് പഠനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം നിഷേധിക്കല്‍ എന്നിങ്ങനെ നിലനിന്നിരുന്ന മതാചാര വ്യവസ്ഥകളെയൊക്കെ അദ്ദേഹം നിശിത ഭാഷയില്‍ വിമര്‍ശിച്ചത്. ഇത്തരം ദുരാചാരങ്ങളെ വിമര്‍ശിക്കവെ തന്നെ അദ്ദേഹം സമത്വം, സേവനം, സഹിഷ്ണുത എന്നിവയിലൂന്നിയ നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്റെ മതം ശരിയാണെന്നു താന്‍ എത്രമാത്രം വിശ്വസിക്കുന്നുവോ അത്രയും ശക്തിയില്‍ തന്നെ സകല മതങ്ങളും സത്യമെന്നു കാണാനും എല്ലാ മതങ്ങളെയും ആദരവോടു കൂടി അറിയാന്‍ ശ്രമിക്കുവാനും അദ്ദേഹം ചിക്കാഗോ പ്രസംഗങ്ങളിലൂടെ മാനവരാശിയോട് അനുശാസിച്ചു. പടിഞ്ഞാറിനു കിഴക്കില്‍ നിന്നു പഠിക്കാനുണ്ടെന്നതുപോലെ തന്നെ കിഴക്കിനു പടിഞ്ഞാറില്‍ നിന്നും ധാരാളം പഠിക്കാനുണ്ടെന്നു അദ്ദഹം യൂറോപ്യരെയും ഭാരതീയരെയും സയുക്തം ബോധ്യപ്പെടുത്തി. ഇതുകൊണ്ടൊക്കെ തന്നെ സര്‍വ മാനവസമന്വയം എന്നതാണ് വിവേകാനന്ദ ജീവിതം നിര്‍വഹിച്ച ദൗത്യം എന്നു പറയാം. പാരമ്പര്യവാദം അതിന് അദ്ദേഹത്തിന് തടസ്സമാവുകയല്ല, സഹായകമാവുകയാണ് ചെയ്തത്.
വിവേകാനന്ദന്റെ 150-ാം ജയന്തിവര്‍ഷം ലോകമെമ്പാടും പ്രത്യേകിച്ച് ഭാരതത്തിലും ആഘോഷിക്കപ്പെട്ടുവരുന്ന ഈ സന്ദര്‍ഭത്തില്‍ വിവേകാനന്ദസ്വാമികളുടെ ഫോട്ടോ സംഘ്പരിവാരങ്ങള്‍ക്ക് ഏകപക്ഷീയമായി ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. കാരണം കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നവോത്ഥാന മൂല്യങ്ങളുടെയും ജാതിരഹിതവും മതനിരപേക്ഷവുമായ ജനാധിപത്യ വ്യവസ്ഥിതിയുടെയും വീണ്ടെടുപ്പിനു വിവേകാനന്ദനെ വായിച്ചു പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനെ മറികടക്കുവാന്‍ ആര്‍.എസ്.എസുകാര്‍ ഇപ്പോള്‍ ചെയ്തുവരുന്നത് അവരുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന വിവേകാനന്ദച്ചിത്രത്തിന്റെ നെറ്റത്ത് കുങ്കുമപ്പൊട്ട് തൊടുവിക്കുക എന്നതാണ്. വിവേകാനന്ദനെ കുങ്കുമക്കുറിയോടു കൂടി അവതരിപ്പിക്കുക എന്നതിനോളം വിവേകാനന്ദ നിന്ദ വേറെയില്ല. എന്തെന്നാല്‍ വിവേകാനന്ദന്‍ കുങ്കുമക്കുറി തൊടുക പതിവില്ല; നാരായണ ഗുരു കാവി ധരിച്ചിട്ടില്ല എന്നതുപോലെ തന്നെയാണിതും. കുങ്കുമക്കുറി തൊട്ട വിവേകാനന്ദന്റെ ഫോട്ടോഗ്രാഫുകള്‍ ശ്രീരാമകൃഷ്ണമഠം ഇന്നോളം പുറത്തിറക്കിയിട്ടുമില്ല. കാളി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍ പോലും തൊടുക പതിവില്ലായിരുന്ന കുങ്കുമക്കുറി അദ്ദേഹത്തിന്റെ വത്സലശിഷ്യനായ വിവേകാനന്ദന്‍ ഉപയോഗിക്കുവാന്‍ യാതൊരു സാധ്യതയും ഇല്ലതാനും. ഇതൊക്കെ അവഗണിച്ചാണ് വിവേകാനന്ദനെയും കുങ്കുമക്കുറി തൊടുവിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്.
****************************************
*******
വളരെ നന്ദി മാഷേ...
ReplyDeleteനന്ദി മാഷേ...
ReplyDeleteവേദ ശാസ്ത്രം ഉദ്ധരിച്ചുകൊണ്ട് പുതിയ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ ആവില്ലെന്ന് പറഞ്ഞ സുഹൃത്തിനോട് വേദം കൊണ്ട് വരൂ ഞാന്‍ എഴുതി തരാം എന്ന് ഓഷോ പറയുന്നുണ്ട്. പുതിയ വെളിച്ചത്തില്‍ ലോകത്തെ ദര്‍ശിക്കുക തന്നെയാണ് വലിയ കാര്യം. ഉദാര മനസ്ക്കതയാണ് ആവശ്യം. അത് സത്യത്തെ പ്രകാശിപ്പിക്കുന്നു. വികസനം ആണ് ജീവിതം സങ്കോചം മരണം ആണെന്നത് എത്രയോ വലിയ ശാസ്ത്ര സത്യമാണ്.
ReplyDeleteവിത്യസ്തമായ വിഭവങ്ങള്‍ കൊണ്ട് ഒരിറ്റിനെ ഒരു ചുമടാക്കുന്നുണ്ട് പലപ്പോഴും.ആശംസകള്‍
ReplyDeleteവിവേകാനന്ദന്റെ ആത്മദര്‍ശനങ്ങളുടെ അകംപൊരുള്‍ വിശകലനം ചെയ്യുന്ന ഈ സദുദ്യമം ഈ സന്ദര്‍ഭത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.അഭിനന്ദനങ്ങള്‍
(വാപ്പയുടെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്ന സ്വാമി വിവേകാനന്ദന്റെ ജ്ഞാനയോഗത്തിലൂടെ കടന്നുപോയ കാലം മനസ്സിലെത്തി."അഹം ബ്രഹ്മാസ്മി" എന്ന തത്വത്തിന്റെ കെട്ടഴിയുന്ന ആ വിജ്ഞാനഭണ്ഢാരത്തിലെ അത്ഭുതലോകം ഓര്‍മ്മയില്‍ അയവിറക്കാനുമായി.)
വളരെ നല്ല ലേഖനം
ReplyDeleteപരോപകാരം പുണ്യം...
ReplyDeleteപര പീഡനം പാപം...
ഇപ്പൊ മഹാന്മാരുടെ ജീവിതം അല്ല അവര്‍
പറഞ്ഞതില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില
ഭാഗങ്ങള്‍ മാത്രം ആണ് ഓരോരുത്തരും സൗകര്യം
പോലെ ഉപയോഗിക്കുന്നത്...
ഇങ്ങനെ ലക്ഷണം ഒത്ത്തവര്‍ ഒന്നോ രണ്ടോ ഉള്ളത്
കൊണ്ടല്ലേ കാലാ കാലം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം
എങ്കിലും കിട്ടുന്നത്....
നല്ല ലേഖനം!
ReplyDeleteനന്നായിരിക്കുന്നു മാഷെ ലേഖനം.
ReplyDeleteആശംസകള്‍
യഥാര്‍ത്ഥജ്ഞാനി
ReplyDeleteകുറ്റിക്കാ കാതലുള്ള ലേഖനം ആശംസകള്‍
ReplyDeleteഉത്തിഷ്ഠതഃ ജാഗ്രത...പ്രാപ്യവരാന്‍ നിബോധതഃ
ReplyDeleteഭ്രാന്താത്മക സമൂഹത്തിലേക്ക് ധൈര്യപൊര്‍വ്വം വിരല്‍ ചൂണ്ടാന്‍ ഇനിയും യുഗപ്പിറവികളുണ്ടാവട്ടെ...
നല്ല ലേഖനം മാഷേ
ഷയര്‍ ചെയ്തത് നന്നായി
ReplyDeleteനല്ല ലേഖനം കുട്ടിക്കാ
ReplyDeleteVery very thanks all off my dears ....
ReplyDelete