Pages

Ads 468x60px

..

Saturday, February 09, 2013

"ഗൗരിനന്ദനം" -ഒരു വായനായനം


 ഇതു 'സീതായനം ബ്ലോഗി'ലെ സീത (ശ്രീദേവി)യുടെ പുസ്തകം-ഗൗരിനന്ദനം- വായിച്ചപ്പോള്‍ 
മനസ്സില്‍ തങ്ങിനിന്ന ഓര്‍മ്മത്തുള്ളികളാണ്........ഇതിലെ ചില കഥകള്‍ ബ്ലോഗില്‍ വായിച്ചിട്ടുമുണ്ട്.
പതിനൊന്നു കഥകള്‍   !ഓരോന്നും  അതിന്‍റെ കഥാസത്തിന്റെ മഹിമയും അവതരണവും കൊണ്ട് 
അനുവാചകനെ പിടിച്ചിരുത്തുന്നുവെന്ന് 'സീതയെ'വായിച്ചവരോട് പറയുന്നില്ല.
  പുസ്തകത്തിന്‍റെ തുടക്കത്തില്‍ "യാതനയുടെ ഏകാന്തദ്വീപുകള്‍""" " " "എന്ന ശീര്‍ഷകത്തില്‍ അവതാരകന്‍ 
എന്‍.ബി.രാജേഷ് എഴുതുന്നു : "അനുഭവങ്ങളില്‍ നിന്നും സ്ത്രീയുടെ ജീവിതം പരാവര്‍ത്തനം 
ചെയ്യുകയാണ് ശ്രീദേവി.ലോകജീവിതത്തിന്‍റെ സര്‍വസാധാരണമായ കെട്ടുപാടുകളില്‍ കുരുങ്ങിപ്പിടഞ്ഞു 
രക്തം പൊടിഞ്ഞ് ഞരങ്ങുന്ന ഒച്ചയില്‍ വിലപിക്കുന്ന ജീവിതാവസ്ഥകളാണ് കഥകളാകെയും ......"
ഇനി ശ്രീദേവിയുടെ വാക്കുകള്‍ :"പലയിടത്തും ആത്മാംശം കണ്ടേക്കാം.....അതു പക്ഷെ അനുഭവങ്ങളുടെ 
വെളിച്ചത്തില്‍ സ്വാഭാവികമായി വന്നുപോകുന്നതല്ല.കഥാപാത്രങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയാതെ 
പോയതിന്‍റെ പ്രതിഫലനമാണ് ....."
     
       ഇത് 'ഗൗരിനന്ദന'ത്തിന്‍റെ ആധികാരിക വിലയിരുത്തലല്ല.ഈയുള്ളവന്‍ അതിനു യോഗ്യനുമല്ല.
കഥകള്‍ വായിച്ചപ്പോള്‍ പുസ്തകം കാണാത്തവര്‍ക്ക് ചില സൂചകങ്ങള്‍ കുറിച്ചിടുന്നുവെന്നു മാത്രം.
ഈ കുറിപ്പിലെ പോരായ്മകള്‍, അപര്യാപ്തതകള്‍ , 'ഗൗരവമായില്ല'യെന്നു തോന്നാനിടയുള്ള ഇടപെടലുകള്‍ 
എല്ലാം എന്‍റെ -എന്‍റെമാത്രം- അപക്വതയായി മാത്രം കാണണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുകയാണ്.

            ശംഖുമുഖം ബീച്ചില്‍ ഒത്തുകൂടുന്ന 'സാഹിത്യ സംവാദ സൗഹൃദങ്ങളിലേക്ക് ഒരിത്തിരി 
വൈകി പുറപ്പെട്ടു കാറോടിച്ചു പോകുന്ന ഗൗരിയുടെ മനസ്സില്‍ കാറിനേക്കാള്‍ വേഗതയില്‍ ഓടിക്കയറുന്ന 
ഓര്‍മ്മകള്‍ -ജീവിത സാഹചര്യങ്ങള്‍ -(സംഘര്‍ഷങ്ങള്‍ ) ക്കൊപ്പം  വായനക്കാരെയും അനുയാത്ര ചെയ്യിക്കുന്ന 
അവതരണ മിടുക്ക് അഭിനന്ദനീയം..."ഏറ്റവും ഒടുവിലെത്താറുള്ള മാധവന്‍ മാഷ്‌ പോലും എത്തിയിരിക്കുന്നു.
...ആ നാടന്‍പാട്ടിന്‍റെ ശീലു കേട്ടാല്‍ അറിയാം,ഇന്നു ആള്‍ അല്പം സന്തോഷത്തിലാണല്ലോ!പാവം മാഷ്‌,വാര്‍ധക്യത്തില്‍ 
തുണയാകേണ്ട മക്കള്‍ കയ്യൊഴിഞ്ഞപ്പോള്‍ വൃദ്ധസദനത്തില്‍ അഭയം തേടി....ഇവിടെ ഞങ്ങളോടൊപ്പം പങ്കിടുന്ന 
കുറേ നിമിഷങ്ങളാണ് ആ ജീവിതത്തില്‍ ഒരല്പം പച്ചപ്പ്‌ പ്രദാനം ചെയ്യുന്നത്.........."ഗൗരി"യുടെ സൗഹൃദ സദസ്സിന്‍റെ
ആത്മഗതം! ഇത്രയും ആദ്യകഥാവതരണത്തിന്റെ ഒരു ചിത്രം.

              വളര്‍ന്നു വന്ന ചുറ്റുപാടുകളുടെ കനല്‍സ്പര്‍ശങ്ങള്‍ ,ഒറ്റപ്പെടലുകള്‍..........!! , ഒരാശ്വാസക്കൂട്ടായി -അല്ല- 
എല്ലാമെല്ലാമായി നന്ദേട്ടന്‍, താങ്ങായി, തണലായി കടന്നു വരുന്നത്,നന്ദന്‍റെയും ഗൗരിയുടെയും അനുരാഗ വായ്പുകള്‍ .... 
വിദേശത്തേക്ക് പറിച്ചു നടുമ്പോഴുള്ള  വിധുരമായ പാരവശ്യങ്ങള്‍ .......എല്ലാമെല്ലാം നമുക്കീ ആദ്യ കഥയില്‍ വായിച്ചെടുക്കാം.
അച്ഛന്റെയും അമ്മയുടെ തണല്‍ കുളിര് ലഭിക്കാതെ പോകുന്ന ഗൗരിയുടെ ജീവിതാനുഭവം വളരെ തീക്ഷ് ണമായി വരഞ്ഞിടുന്ന 
രംഗം നെഞ്ചിടിപ്പുളവാക്കും-കണ്ണീരോടെ.......!!

                    പുരുഷ സത്വത്തിനു മുമ്പില്‍ പതറി വിതുമ്പുന്ന സ്ത്രീസ്വത്വത്തിന്‍റെ വിലപനങ്ങള്‍, നിസ്സഹായാ
വസ്ഥകള്‍ മഹാഭാരത യുദ്ധസാഹചര്യങ്ങളില്‍ മാധവനും അര്‍ജ്ജുനനും തമ്മില്‍ നടക്കുന്ന ഗീതാസൂക്തികളുടെ പശ്ചാത്തല
മാക്കിയാണ്  "കാലാന്തരങ്ങളിലൂടെ"യെന്ന രണ്ടാമത്തെ കഥ..................

                       ഇവിടെ ഓരോകഥയും ഇതുപോലെ ഉള്‍ക്കാമ്പെടുത്തു വിവരിക്കാന്‍ ഉദ്ധേശ്യമില്ല.നടേപറഞ്ഞ 
പോലെ ഇതൊരു വിരല്‍ ചൂണ്ടല്‍ മാത്രം.

       മറ്റു കഥകള്‍ -അന്നും ഇന്നും ,മഴയുടെ മകള്‍ ,ചായക്കൂട്ടുകള്‍ ,ഈഡിപ്പസ്,തിരിച്ചു കിട്ടാത്ത സ്നേഹം,പുനര്‍ജ്ജന്മം,
നവസങ്കീര്‍ത്തനം,കുഴലൂത്തുകാരന്‍,ചിതലെടുക്കാത്ത ചിതറാല്‍ പെരുമ.

                പുസ്തകത്തിന്‍റെ പ്രസാധകര്‍ - "സൈകതം ബുക്സ്"

                    വിലാസം:Saikatham Books
                                                             P.B.No - 57
                                                        College Junction
                                                      Kothamangalam -686691
                                                            ______________ 

17 comments:

 1. സീതയുടെ കഥകള്‍ക്ക് എന്നും മറ്റുള്ളവയില്‍ നിന്ന് വിഭിന്നമായ ഒരു സ്വഭാവം ഉണ്ട് നല്ല വായന നല്‍കുന്ന എയുത്തുക്കാരി ആണ് അത് പുസ്തകത്തിലും പ്രതിഫലിച്ചു എന്നതാണ് ഇക്കയുടെ ഈ കുറിപ്പ് കാണുമ്പോള്‍ മനസ്സിലാവുന്നത്

  ReplyDelete
 2. സീതയുടെ പുസ്തകത്തെ പരിചയപ്പെടുത്തിയതിൽ സന്തോഷം. എഴുത്തിന്റെ ഉയരങ്ങൾ താണ്ടാൻ സീതക്ക് കഴിയട്ടെ.... മാഷിന്റെ ഉദ്യമം അഭിനന്ദനാർഹം...

  ReplyDelete
 3. parijappeduthalinu othiri nandhi sneha poorvvam oru kunju mayilpeely

  ReplyDelete
 4. നന്നായി ഈ പരിചയപ്പെടുത്തല്‍

  ReplyDelete
 5. ഈ പുസ്തകം വായിച്ചിട്ടില്ല എന്നാല്‍ വായനക്ക് പ്രേരണ നല്‍കുന്നു ഈ വിലയിരുത്തല്‍ ,,നല്ല ശ്രമം .

  ReplyDelete
 6. Dont know wot to comment. .... but felt comment something...

  ReplyDelete
 7. Dont know wot to comment. .... but felt comment something...

  ReplyDelete
 8. നന്ദി ഇക്കാ..സ്നേഹം..
  ഗൗരിനന്ദനം ന്റേത്‌ കൂടി യാണെന്ന് പറയാൻ ആഗ്രഹിക്കുന്ന നിയ്ക്ക്‌ ഈ പോസ്റ്റ്‌ നൽകുന്ന സന്തോഷം എത്രമാത്രമെന്നോ..!

  ReplyDelete
 9. ഹൃദ്യവും പ്രോല്‍സാഹോചിതവുമായ ഒരു പരിചയപ്പെടുത്തല്‍ .

  ReplyDelete
 10. ഒരഭിപ്രായം -സീത (ശ്രീദേവി)യുടെ 'കവിതകള്‍ 'കൂടി ഇതുപോലെ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നു.അതിനവര്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കട്ടെ....

  ReplyDelete
 11. എന്‍റെ അടുത്തുണ്ട്. ഇതുവരെ വായിച്ചു തുടങ്ങിയില്ല .
  നന്നായി മുഹമ്മദ്‌ ഭായ്

  ReplyDelete
 12. കേവലം നന്ദി വാക്കിലൊതുക്കാനാകില്യാ ഈ സ്നേഹം...ഞാനെന്തു പറയണം മാഷേ...വാക്കുകള്‍ കിട്ടുന്നില്യാ...സന്തോഷം...മനസ്സു നിറഞ്ഞ സന്തോഷം...എന്‍റെ കവിതാ സമാഹാരവും ഇറങ്ങി മാഷേ “മഴമേഘങ്ങള്‍ പറയാതിരുന്നത്” എന്ന പേരില്‍...സൈകതം തന്നെയാണു പ്രസാധകര്‍ ...
  @ വര്‍ഷിണി...അമ്മയ്ക്കെന്‍റെ സ്നേഹം...

  ReplyDelete
 13. പ്രോത്സാഹനം തന്ന എല്ലാ സുമനസ്സുകള്‍ക്കും നന്ദി :)

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge