Tuesday, January 01, 2013

2012 .........! 2013 ......


ധരയാറ്റുനോറ്റു
പെറ്റ
ഒരു മുട്ട കൂടി
തട്ടിമറിഞ്ഞു 
കെട്ടുപോയി-
ചെകുത്താന്‍റെ
അടയിരിപ്പു കുട്ടയില്‍ !
മാലാഖമാരുടെ 
നെഞ്ചിന്‍ ചൂടില്‍ 
അടയിരുന്നു 
വിരിയിച്ച്,
ധരക്കെന്നാണിനി
സമാധാനത്തിന്‍റെ
സ്വര്‍ഗ്ഗപ്പക്ഷിയെ
തിരിച്ചു കിട്ടുക !
ഒരു കഴുകനും
കണ്ണുവെക്കാത്ത,
ഒരു വേടനും 
കയ്യൂക്കിന്‍റെ വല -
വിരിക്കാത്ത,
ഒരുതരിമാനം പോലും 
അവമതിക്കപ്പെടാത്ത,
വിണ്ണിന്‍റെ അരുമസ്വത്വം 
മണ്ണിന്‍റെ പ്രാണസ്വരങ്ങള്‍ക്ക് 
തണല്‍ മീട്ടുന്ന പ്രിയവെളിച്ചമേ 
നയിച്ചാലും..........!!



***

17 comments:

  1. ഇക്കാ..ഈ പ്രാർത്ഥനകൾ സ്വപ്നം മാത്രമാകാതിരിക്കട്ടെ..
    ഓരോ പുലരിയും അറിയിക്കുന്ന വേദനകളെ ഭയക്കുന്നൂ..
    നന്മകൾ മാത്രം കണികണ്ടുണരുവാനായിരുന്നെങ്കിൽ.....

    ഇക്കക്കും കുടുംബത്തിനും ന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...!

    ReplyDelete
  2. ഉള്ളുപൊട്ടും പ്രരോദനം! നിറഞ്ഞ പ്രാര്‍ത്ഥനകള്‍
    നല്ല വരികള്‍ മാഷെ
    പുതുവത്സരാശംസകള്‍

    ReplyDelete
  3. പുതുതലമുറയിൽ എനിക്കു വിശ്വാസമുണ്ട് മാഷെ....
    അവരുടെ കൈയ്യിൽ മണ്ണും വിണ്ണും സുരക്ഷിതമാവുന്ന കാലം വരുക തന്നെ ചെയ്യും....

    മാഷിനും കുടുംബത്തിനും പുതുവത്സരാശംസകൾ....

    ReplyDelete
  4. പുതുവത്സരാശംസകൾ മാഷേ...നല്ലതു മാത്രം കേൾക്കാനിടവരട്ടെ എന്ന പ്രാർത്ഥനയോടെ...ഭൂമിയുടെ നോവ് ഭൂമിപുത്രിയായ സീതയ്ക്കും തീരാവേദന തന്നെ :)

    ReplyDelete
  5. അള്ളാഹു കാത്തരുളുന്നു ........

    നല്ലതെല്ലാം തന്നരുളുന്നു .....

    ഭൂമിയില്‌ സന്മനസ്സുള്ളവര്‍ക്കു സമാധാനം ..........

    നന്മ നിറഞ്ഞൊരു പുതുവര്‌ഷം ആശംസിക്കുന്നു..

    ശുഭാശംസകള്‍..

    ReplyDelete
  6. എല്ലാം നല്ലതിനാവട്ടെ....

    ReplyDelete
  7. നല്ലതിലെയ്ക്ക് മാത്രം നമുക്ക് ചുവടുകള്‍ വയ്ക്കാം.........

    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

    ReplyDelete
  8. പുതുവത്സരാശംസകള്‍

    ReplyDelete
  9. ഒരു കഴുകനും
    കണ്ണുവെക്കാത്ത,
    ഒരു വേടനും
    കയ്യൂക്കിന്‍റെ വല -
    വിരിക്കാത്ത,
    ഒരുതരിമാനം പോലും
    അവമതിക്കപ്പെടാത്ത,
    വിണ്ണിന്‍റെ അരുമസ്വത്വം ....കാത്തിരിക്കട്ടെ ഞാനും...

    ReplyDelete
  10. നല്ല ചിന്തകള്‍ , നല്ല പ്രതീക്ഷകള്‍ മാത്രം മനസ്സില്‍ നിറയണം എന്ന് ആവര്‍ത്തിച്ചു ഉറപ്പിക്കുമ്പോഴും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന വാര്‍ത്തകള്‍ ചെവിയില്‍ നിറയുന്നു. പവന്‍ വിലയുള്ള വരികള്‍

    ReplyDelete

  11. വെളിച്ചമേ നയിച്ചാലും ....

    ReplyDelete
  12. പുതുവെളിച്ചമെ നയിച്ചാലും... ആശംസകൾ..!

    ReplyDelete
  13. ഒരു കഴുകനും
    കണ്ണുവെക്കാത്ത,
    ഒരു വേടനും
    കയ്യൂക്കിന്‍റെ വല -
    വിരിക്കാത്ത,
    ഒരുതരിമാനം പോലും
    അവമതിക്കപ്പെടാത്ത,
    വിണ്ണിന്‍റെ അരുമസ്വത്വം ..

    അങ്ങിനെയൊരു കാലം വരുമായിരിക്കും അല്ലെ ?? മാഷേ നന്നായിര്‍ക്കുന്നു .

    ReplyDelete
  14. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.വീണ്ടും വരിക !

    ReplyDelete
  15. മണ്ണിന്‍റെ പ്രാണസ്വരങ്ങള്‍ക്ക്
    തണല്‍ മീട്ടുന്ന പ്രിയവെളിച്ചമേ
    നയിച്ചാലും..!!

    ReplyDelete

Followers