സഹനത്തിന്‍റെ നെല്ലിപ്പടിയില്‍നിന്നാണ്
കസ്റ്റമര്‍കെയറിലേക്ക് വിളിച്ചത്.
പേരും വേരും കേട്ടവന്‍റെ മുന്നില്‍
പരാതിക്കെട്ടേവം കെട്ടഴിച്ചു -
“പഴയതുപോലെ ഓണാകുന്നില്ല
പലപ്പോഴും ഓഫാകുന്നുമില്ല;
ബട്ടണുകള്‍ഞട്ടടര്‍ന്നപോലെ
തട്ടിത്തടഞ്ഞും തപ്പിപ്പിടഞ്ഞും!!
പെട്ടെന്ന് ചൂടാവുന്നു വെയറുകള്‍-
ഹാര്‍ഡും സ്വാഫ്റ്റും.
പിന്നെ,ഒത്തിരി പിടിക്കുന്നു,
തണുത്തുകിട്ടാന്‍!!
ലൂസ് കണക്ഷനുകള്‍കൊണ്ടാവാം
ഫ്യൂസററു പോകുന്നു-
ചാര്‍ജു ചെയ്യാത്ത ഊര്‍ജ സംഭരണികള്‍
വറ്റിച്ചും സംവിധാനനങ്ങള്‍തെറ്റിച്ചും !
പറ്റിപ്പോയിട്ടുണ്ട് തെറ്റായ
കൈമാറ്റങ്ങളറിഞ്ഞുമറിയാതേയും.
അടവുകള്‍തെറ്റിക്കാന്‍പലപല –
അടവുകള്‍പയറ്റിയിട്ടുണ്ടെന്നതും സത്യം.
മെനുവും മാനുവലും പാലിക്കാറുണ്ട് –
സുനിര്‍ണ്ണിത മെസ്സേജുകളും,കുറേയൊക്കെ.
ഒട്ടുമേ തന്നിട്ടില്ലല്ലോ ഒരു ഗ്യാരണ്ടിയും,
തൊട്ടടുത്തെത്തി, തന്ന വാറണ്ടിയും!
കണ്ണുമിഴിക്കാത്തതെന്തേ ഈ റേഞ്ചുകളതിനാല്‍
തെന്നിപ്പോകുന്നു പല അറേഞ്ച്മെന്റ്സും,വൃഥാ...!!”
എല്ലാം കേട്ട അങ്ങേ തലയിലൊരു ദീര്‍ഘമൗനം
വല്ലാതെ വാചാലമായോ, ദയാപരസവിധം !
ഈ 'പ്ലാറ്റ്ഫോം' എന്‍റേതു മാത്രമെന്ന
സ്വാര്‍ത്ഥതയില്‍നിന്നും പടിയിറങ്ങിയെന്‍
പിന്നിലേക്കു,മിരു പാര്‍ശ്വങ്ങളിലേക്കും
കണ്ണയക്കവേ,
ഉള്ളിലൊരുമിന്നലെറിഞ്ഞിടി വെട്ടി –
“നീയെത്ര ഭാഗ്യവാന്‍!!”
____________
__>>NMK<<___
{-image=Google-}
മാഷൊരു ഇടവേളയില്‍ ആയിരുന്നോ :). പുതുവിഷയം കൊള്ളാം വരികളും നന്നായി ചേരുന്നുണ്ട്.ആശംസകള്‍
ReplyDeleteha..kutty mashe....
ReplyDeletevishayam nalllathu
ennal mattu kavitha
pole aayilla...
Pinne , sukhamalle
snehathode...
pradeep
സോഷ്യല്‍ മീഡിയ മാത്രമല്ല ജീവിതമെന്ന്‍ തിരിച്ചറിയുന്ന ചില നിമിഷങ്ങള്‍!,!
ReplyDeleteമാഷിന്റെ വേറിട്ട ഒരു നിരീക്ഷണം.
"ഈ 'പ്ലാറ്റ്ഫോം' എന്‍റേതു മാത്രമെന്ന
സ്വാര്‍ത്ഥതയില്‍നിന്നും പടിയിറങ്ങിയെന്‍
പിന്നിലേക്കു,മിരു പാര്‍ശ്വങ്ങളിലേക്കും
കണ്ണയക്കവേ,
ഉള്ളിലൊരുമിന്നലെറിഞ്ഞിടി വെട്ടി –
“നീയെത്ര ഭാഗ്യവാന്‍!!","
നല്ലൊരു വിഷയം കുറച്ചു ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിച്ചു. ആ പുതുമ ഇഷ്ട്ടമായി.
ReplyDeleteപ്രിയപ്പെട്ട ഇക്ക, നല്ല രസമുള്ള വരികള്‍. നന്നായിട്ടുണ്ട്.
ReplyDeleteമുഴുവനായും എനിക്ക് കത്തിയില്ല.. എങ്കിലും വായിക്കാന്‍ രസമുള്ള വരികള്‍ ഇഷ്ടപ്പെട്ടു.. ആശംസകള്‍..
ReplyDeleteഅതെ..
ReplyDeleteതാഴെയുള്ളവരെ കണ്ണുതുറന്നു തന്നെ കാണണം.
പിന്നിലും പാര്‍ശ്വങ്ങളിലും ഉള്ളവരെ കാണുമ്പോള്‍ തന്നെയാണ് നമ്മുടെ സൌഭാഗ്യത്തെ മനസ്സിലാക്കാന്‍ കഴിയുന്നത്.
വര്‍ത്തമാനകാലത്തെ ചിത്രീകരിക്കാന്‍ ഉപയോഗിച്ച വളരെ വിത്യസ്തമായ വരികള്‍കളിലെല്ലാം ആധുനിക ജീവിതത്തിന്റെ ത്രിമാനദൃശ്യങ്ങള്‍ തിളങ്ങി.ആശംസകളോടെ..
പെട്ടെന്ന് ചൂടാവുന്നു വെയറുകള്‍-
ReplyDeleteഹാര്‍ഡും സ്വാഫ്റ്റും.
പിന്നെ,ഒത്തിരി പിടിക്കുന്നു,
തണുത്തുകിട്ടാന്‍!!
വാർദ്ധക്യ കാലത്ത് സാധാരണ ജീവിതം നയിക്കുന്ന ഏതൊരാൾക്കും ഇങ്ങനെ ചില കാര്യങ്ങൾ തോന്നാറുണ്ട് എന്ന് തോന്നുന്നു. അതിന് അവരെയോ അവരുടെ ഹാർഡ്-സോഫ്റ്റ് വെയറുകൾ കൊടുത്ത ആൾക്കാരേയോ, അത് നേരാം വണ്ണം പരിപാലിക്കാത്ത മക്കളെയോ പറഞ്ഞിട്ടു കാര്യമില്ല.
ആശംസകൾ.
നന്നായിട്ടുന്റ്. ഒരു പുതുമ ഫീൽ ചെയ്യുന്നുന്റ് വരികളിൽ.ആശംസകൾ.
ReplyDeleteഇതാണ് ശരിക്ക് ആധുനിക കവിത എന്ന് പറയാം
ReplyDeleteബിംബങ്ങള്‍ പലതും ഇന്ഗ്ലീഷും മംഗ്ലീഷും
ആശയം ഒരു പടി കൂടി മുന്നേ കടന്നതും
ഭാവുകങ്ങള്‍ മാഷേ
ആനുകാലികങ്ങളിൽ വരാറുള്ള ലബ്ദപ്രതിഷ്ഠരുടെ കവിതകളേക്കാൾ എത്രയോ മുകളിൽ നിൽക്കുന്നു ഈ കവിത....
ReplyDeleteമാഷിനു സ്നേഹാദരങ്ങൾ.....
ഇത് വളരെ ഇഷ്ടപ്പെട്ടു
ReplyDeleteഅത്ഭുതം.നമ്മെ ഏതുതലമുറ പിന്നിലാക്കാൻ?സൂക്ഷിച്ചുവയ്ക്കേണ്ട കവിത.ആദരവോടെ....
ReplyDeleteസുപ്രഭാതം ഇക്കാ..
ReplyDeleteപുതുമയല്ല..ആധുനികം തന്നെ അല്ലേ..
കവിതകൾക്കും ഏതു തലം വരേയും സഞ്ചരിക്കാം എന്ന തെളിവാണു ഇക്കയുടെ ഓരോ കവിതയും..
പ്രശംസനീയം..!
മാഷുടെ മറ്റു കവിതകളില്‍ നിന്നും വ്യത്യസ്ഥമായോരെണ്ണം ..
ReplyDeleteകൊള്ളാം ഈ കസ്ടമര്‍ കെയര്‍ !!
ആകപ്പാടെ കലിപ്പിലാണല്ലോ കുട്ടീക്കാ.
ReplyDeleteവായിച്ചു പോവാന്‍ രസമുള്ള വരികള്‍
(ബ്ലോഗിലെ അനാവശ്യ ഗാഡ്ജെറ്റുകള്‍ ഒഴിവാക്കൂ.
പരസ്യം പതിക്കാന്‍ ഇതെന്താ KSRTC ബസ്സല്ലല്ലോ! ഹി ഹീ)
വ്യത്യസ്തമായ രചന... നല്ല ആശയം... :)
ReplyDeleteരസമുള്ള വരികള്‍. നന്നായിട്ടുണ്ട്.
ReplyDeleteതെന്നിപ്പോകുന്നു പല അറേഞ്ച്മെന്റ്സും,വൃഥാ...!!”
ReplyDeleteഭാഗ്യവാന്‍ ..സമകാലീകം .
ReplyDeleteമെനുവും മാനുവലും എത്ര പാലിച്ചാലും ഒരു ഗ്യാരന്റിയും ഇല്ലതന്നെ..!!
ReplyDeleteഎന്‍റെ പ്രിയ K@nn(())raan*خلي ولي (മുഹമ്മദ് യാസീന്‍).)
ReplyDeleteഇതാ ....ഇപ്പോള്‍ തന്നെ ഒഴിവാക്കുന്നു.ഇവിടെ വന്നതിനും നിര്‍ദേശങ്ങള്‍ തന്നതിനും ഒരു പാട് നന്ദി...
ലൂസ് കണക്ഷനുകള്‍കൊണ്ടാവാം
ReplyDeleteഫ്യൂസററു പോകുന്നു-
ചാര്‍ജു ചെയ്യാത്ത ഊര്‍ജ സംഭരണികള്‍
വറ്റിച്ചും സംവിധാനനങ്ങള്‍തെറ്റിച്ചും !
പുതിയ മോഡല്‍ പരീക്ഷണം നന്നായിട്ടുണ്ട്.
ശരിക്കും വ്യത്യസ്ത ഫീല്‍ ചെയ്തു...
ആശംസകള്‍ ഇക്കാ
ആധുനികം അത്യാധുനികം...
ReplyDeleteമരണ ഭയം ... ജാവിതത്തിന്റെ അറ്റത് നിന്നൊരു തിരിഞ്ഞു നോട്ടം...
കാണാന്‍ മറന്ന കാല്‍ ചുവട്ടിലെ മണ്ണും..
കേള്‍ക്കാന്‍ മറന്ന താഴെ തട്ടിലെ ഞരക്കങ്ങളും നിലവിളികളും ...
എങ്ങിനെയോക്കെയാവും കവി ഭാവനകള്‍ തേരേറി പരന്നതെന്നറിയില്ല.... എനിക്ക് തോന്നിയതിതോക്കെയാണ് .... അത് ശരിയാണോ മാഷേ...?
ഇഷ്ടം പറയുന്നു ആത്മാര്‍ഥമായി ... ആശംസകള്‍...
ആധുനികതയില്‍ നിന്ന് പിറന്നൊരു കവിത. അവസാനം എനിക്കും മനസ്സിലായിരുന്നില്ല. മറുപടി വായിച്ചപ്പോഴാണ് മനസ്സിലായത്. “കസ്റ്റമര്‍കെയറി”നേക്കാളും നല്ലത് “ഡോക്ടര്‍” ആയിരുന്നു എന്ന് തോന്നി.
ReplyDeleteകുട്ടിക്കാടെ മറ്റു പോസ്റ്റുകളില്‍ നിന്നും വ്യത്യസ്ഥമായി തോന്നുന്നു കസ്റ്റമര്‍കെയര്‍ ..ആശംസകള്‍
ReplyDeleteകാത്തി...വളരെ സന്തോഷം.നന്ദി.
ReplyDeleteവർത്തമാനകാല ബിംബങ്ങൾ ചേർത്തുള്ള വരികൾ കൊണ്ടൊരു ആധുനിക കവിത.വ്യത്യസ്ഥത തേടിയുള്ള യാത്ര നല്ലതാണ്.ആശംസകൾ
ReplyDeleteഇതു കൊള്ളാല്ലോ മാഷേ ....ആകെപ്പാടെയൊരു ചന്തം വച്ചിരിക്കുന്നല്ലോ ഇവിടം...കിളികളും പൂക്കളും ...
ReplyDeleteകവിതയും നന്നായി ..
My hearty thanks all of you my dear friends....
ReplyDelete