________ചിത്രം -ഗൂഗ്ള്‍
1-കല
****
കൊല ചിലര്‍ക്ക് കല ,
കല ചിലര്‍ക്ക് കൊല .
2-വില
****
വാക്കിന്റെ വില
തേക്കിന്റെ -
ഇലയാവരുത് .
3 -കടാക്ഷം
********
മെയ്യഴകുണ്ടോ
കയ്യയക്കും
കടാക്ഷങ്ങള്‍ !
4 - വഴി
***
വഴിയില്ലാത്തവന്
പെരുവഴി .
വഴിയുള്ളവന്
അതും വഴി !
5 - അഴക്
*****
മഴയ്ക്ക് പെയ്ത്തഴക്
പുഴയ്ക്ക് കടത്തഴക്
അഴകിനഴലുമഴക് .
6 - ഒഴിഞ്ഞു മാറ്റം
**********
എല്ലാം തിന്നും
എന്നിട്ടോ ?
കൈകഴുകും !
7 - പ്രകൃതം
*******
കൊഴിഞ്ഞ പല്ലിന്
മോണ മോടി .
കൊഴിയാത്ത മോണയില്‍
കോന്ത്രപല്ലായാലോ ?!
8 - പൊറുതി
******
'ഇരിക്കപ്പൊറുതി'യുണ്ടോ
കിടക്കപ്പൊറുതിയുമുണ്ടാം .
9 - വെളിച്ചം
******
ഇരുട്ടിന്റെ ഗര്‍ഭപാത്രത്തിലാണ്
വെളിച്ചത്തിന്റെ വിത്ത് .
10 - സുഫലം
*******
അകത്തെ അറിവ്
പുറത്തേക്ക്
കണ്‍ തുറക്കവേ ,
അകമണ്ണില്‍ തനിയേ
അറിവോട്ടം !
*** ***
((((O))))
ReplyDeleteMasheeeeeee...........
Othiri ishttaayi tto.
ഹൈക്കുകള്‍ ...
ReplyDeleteഎല്ലാം ഒന്നിനൊന്നു മെച്ചം തന്നെ....
തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ തൂലികയ്ക്ക് ആശംസകള്‍ മാഷേ :)
എല്ലാം തിന്നും
ReplyDeleteഎന്നിട്ടോ ?
കൈകഴുകും !
Manoharam Mashe.. :)
http://kannurpassenger.blogspot.com/
നിത്യവും കാണുന്ന കാഴ്ച്ചകളുടെ പ്രതിബിംബങ്ങള്‍ കവിതയ്ക്ക് വിഷയമായപ്പോള്‍ ഇടയില്‍ വിടവുകളില്ലാത്ത വാക്കുകളിലൂടെ മനസ്സിലത് മനോഹരമായി പതിഞ്ഞു.അഭിനന്ദനങ്ങള്‍
ReplyDeleteഇഷ്ടമായി ഇക്കാ...
ReplyDeleteനന്നായി എഴുതിയിരിക്കുന്നു ...
ReplyDeleteആശംസകള്‍
നിധീഷ് കൃഷ്ണന്‍
ഇക്കാ..ഹൈക്കുകൾ അതി മനോഹരം...
ReplyDeleteഎത്ര അർത്ഥവത്താണു ഓരോ വരികളും...നന്ദി..!
ഹാവൂ ...ഒത്തിരി സന്തോഷം വെള്ളരിപ്രാവേ...നന്ദി.
ReplyDeleteപ്രിയപ്പെട്ട Shaleer Ali ഒരു പാട് നന്ദി.
നന്ദി പ്രിയ ഫിറോസ്
നന്ദി പ്രിയ ആറങ്ങോട്ടുകര ....
നന്ദി പ്രിയ അബ് സാര്‍ ...
നന്ദി പ്രിയ Nidheesh...
നന്ദി പ്രിയ വര്‍ഷിണി...
നുറുങ്ങുകളുടെ സൌന്ദര്യം..!!!
ReplyDeleteമനോഹരമായി മാഷെ.
ആശംസകള്‍
ഹൈക്കു കവിതകൾ.....
ReplyDeleteഅവിടെയും മാഷ് കഴിവു തെളിയിക്കുന്നു.....
nannaayittund ellam
ReplyDeleteപ്രിയപ്പെട്ട Cv T,Pradeep മാഷ്,Yasmin....വളരെയേറെ സന്തോഷം.ഹൃദയം നിറഞ്ഞ നന്ദി ....
ReplyDeleteചെറുതെങ്കിലു മനോഹരം..
ReplyDelete