പിറവി തന്ന വിണ്ണും
ചിറകു തന്ന മണ്ണും
നിനക്കുമെനിക്കും സ്വന്തം ;
എന്നിട്ടുമെന്തേ നമുക്കിടയില്‍
അന്യതകളുടെ മതില്‍ കെട്ടുകള്‍ !
മിഴിതുറക്കും വെട്ടവും
വഴികളടക്കുമിരുളുകളും
നിനക്കു സ്വന്ത,മെനിക്കും ;
എനിട്ടുമെന്തേ നമുക്കിടയില്‍
കുടിലതയുടെ കല്‍തുറുങ്കുകള്‍ !
'മാന'ത്തിന് പ്രാണന്റെ -
അടിവേരുകളെന്ന്
നിന്റെയുമെന്റെയും അപമാനങ്ങള്‍
അളന്നെടുത്തു.
എന്നിട്ടുമെന്റെ ചാരിത്ര്യങ്ങള്‍
നിന്റെ ദംഷ്ട്രകളില്‍ പിടഞ്ഞു -
പിടഞ്ഞ് ........!!
നോവിന്റെ വേവുകളില്‍
കനല്‍ പുതച്ച്, നീയും ഞാനും !
നിനക്കു തൂവല്‍ സ്പര്‍ശം
എനിക്കു തുപ്പല്‍ വര്‍ഷം !!
എന്റെ നഗ്നതക്ക് 'ഇര'വിന്‍ വസ്ത്രം
എന്റെ വിശപ്പിനു തെരുവന്നം !!
കാളകൂടക്കുടകളില്‍ തണലിടുന്ന
'കൂളംകുടങ്ങള്‍ ' എന്റെയും നിന്റെയും
കുളിരിനെന്നു കുരക്കുന്നുണ്ടുറക്കെ,ചിലര്‍ -
കരളുരുക്കങ്ങളിലലകടലിരമ്പുമ്പോഴും !
പ്രകൃതിയുടെ കാവ്യനീതിയില്‍
കര്‍മ്മഫല തുല്യര്‍ നമ്മള്‍ ;
പണം തൂങ്ങുന്ന പിണപ്പെരുക്കങ്ങളില്‍
അന്യരാകുന്നുവോ നമ്മള്‍ -പിന്നെയും പിന്നെയും !!
************
____
***nmk***
(ചിത്രം-ഗൂഗ്ള്‍ )
എന്തിനീ ജീവിതം എന്ന് ചിലപ്പോൾ ഞാനും ചിന്തിച്ചിട്ടുണ്ട്, എത്ര സുന്ദരമാണീ ഭൂമി അതിൽ നമ്മെ ഒരു പാവയെപ്പോലെ ജീവിപ്പിക്കുന്ന ആ മഹാ ശക്തിയോട് എന്നെ എത്രയും പെട്ടന്ന് എടുത്തു കൊള്ളുക........
ReplyDeleteമനുഷ്യർ നമുക്ക് സ്നേഹിക്കാൻ ഇന്ന് സമയം ഇല്ല, അവൻ കൊല്ലാനും വെട്ടി മുറിക്കാനും , പണം നേടാനും മാത്രമാണ് ജീവിക്കുന്നതെന്ന് തോന്നും
അല്ലെയോ മരണമേ നീ ഇന്ന് എവിടെ !
മിഴിതുറക്കും വെട്ടവും
വഴികളടക്കുമിരുളുകളും
നിനക്കു സ്വന്ത,മെനിക്കും ;
എനിട്ടുമെന്തേ നമുക്കിടയില്‍
കുടിലതയുടെ കല്‍തുറുങ്കുകള്‍ !
ആശംസകൾ
പേരില്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടിയാണ്..എന്നാല്‍ അതിന്റെ നേരില്‍ ഉണ്ടാക്കുന്നതെല്ലാം ഉള്ളവന് മാത്രം.കോരനുനെന്നും കുമ്പിളില്‍ തന്നെ കണ്ണീരിന്റെ കഞ്ഞി.
ReplyDeleteപണമാണ് ഇന്നിന്റെ ശാപമെന്ന് തോന്നിപ്പോകുന്നു.പാവപ്പെട്ടവന്റെ നെഞ്ചില്‍ കയറി 'വികസന'ങ്ങള്‍ മാനം മുട്ടിക്കുമ്പോള്‍ ചോദ്യങ്ങളുയര്‍ത്തുന്നു വികസനത്തിന്റെ അര്‍ത്ഥതലങ്ങള്‍ !നന്ദി ഷാജു.
ReplyDeleteഅതെ കോരന് ഇപ്പോഴും കഞ്ഞി കടകളുടെയും തെരുവിന്റെയും ചവറ്റു കുട്ടയില്‍ തന്നെ.നന്ദി പ്രിയ ആറങ്ങോട്ടുകര.
ReplyDeleteനോവിന്റെ വേവുകളില്‍
ReplyDeleteകനല്‍ പുതച്ച്, നീയും ഞാനും !
നിനക്കു തൂവല്‍ സ്പര്‍ശം
എനിക്കു തുപ്പല്‍ വര്‍ഷം !!
എന്റെ നഗ്നതക്ക് 'ഇര'വിന്‍ വസ്ത്രം
എന്റെ വിശപ്പിനു തെരുവന്നം !!
മനോഹരമായ വരികള്‍
ആശംസകള്‍
നന്ദി..നന്ദി ,പ്രിയ സുഹൃത്തേ!
ReplyDelete'പ്രകൃതിയുടെ കാവ്യനീതിയില്‍
ReplyDeleteകര്‍മ്മഫല തുല്യര്‍ നമ്മള്‍ ;
പണം തൂങ്ങുന്ന പിണപ്പെരുക്കങ്ങളില്‍
അന്യരാകുന്നുവോ നമ്മള്‍ -പിന്നെയും പിന്നെയും !!
അർത്ഥവത്തായ വരികൾ
പണത്തിന്റെ തോതിൽ മനുഷ്യരെ പരസ്പരം തൂക്കി നോക്കുന്ന കാലം..അത് കൂടിക്കൊണ്ടേയിരിക്കുന്നു..
"പിറവി തന്ന വിണ്ണും
ReplyDeleteചിറകു തന്ന മണ്ണും
നിനക്കുമെനിക്കും സ്വന്തം ;
എന്നിട്ടുമെന്തേ നമുക്കിടയില്‍
അന്യതകളുടെ മതില്‍ കെട്ടുകള്‍ !"
അര്‍ത്ഥം നിറഞ്ഞ വരികള്‍....,.......
ആശംസകള്‍
മനോഹരം
ReplyDeleteമനോഹരം
ReplyDeleteഇക്കാ..വാക്കുകളുടെ പ്രയോഗം വിസ്മയപ്പെടുത്തുന്നു...!
ReplyDeleteഇക്കാ..വാക്കുകളുടെ പ്രയോഗം വിസ്മയപ്പെടുത്തുന്നു...!
ReplyDeleteതിരിച്ചറിവ് നല്ലതാ കുട്ടി മാഷെ
ReplyDelete..അതേയ് പോലെ ഈ പോസ്റ്റും
എന്‍.പി മുനീര്‍,Cv T,Shabad Onthath,വര്‍ഷിണി,പ്രദീപ്...പ്രിയപ്പെട്ടവരുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ മാനിക്കുന്നു.നന്ദി -സാദരം!
ReplyDeleteനന്നായിട്ടുണ്ട് ഇക്കാ...
ReplyDeleteഅർത്ഥമുള്ള വരികൾ മാഷേ.. നന്നായിട്ടുണ്ട്..ആശംസകൾ നേരുന്നു
ReplyDeleteജീവിതമി വരികളില്‍ .....ആശയത്തിന്റെ ഗൌരവം കളയാതെയുള്ള വിവരണംഇഷ്ടമായി ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി
ReplyDelete