അണിയാവേഷങ്ങള്‍ തന്‍
ഹൃദയോല്‍സവങ്ങളില്‍
കിണുങ്ങിക്കിണുങ്ങിയൊച്ച വെച്ചില്ലേ
കട്ടുറുമ്പുകളെന്നറിയാതെ,നമ്മള്‍ !
'പൊന്നീച്ച പാറിച്ച'ന്നം മുട്ടിച്ചില്ലേ
തേന്‍ കിനാക്കള്‍ തന്‍ -
കണ്ണും കാതും കവര്‍ന്ന
പിടിവിടാ വാശികളില്‍ .
അരികു ചെര്‍ന്നുണ്ണും പാലമൃതിനും
കരളാംഗുലികള്‍ മീട്ടും
മണിമഞ്ചലാട്ടങ്ങള്‍ക്കും
മണികിലുക്കിയില്ലേ,നമ്മളിളം ചെഞ്ചൊടികളില്‍ !
ഇരുകരക്കുമവകാശികളെന്ന പോ -
ലൊഴുകിത്തിമിര്‍ത്തില്ലേ,നമ്മളാ-
സ്നേഹനിര്‍ഝരിയില്‍ ,മരിച്ചാലും മറക്കുമോ
മുങ്ങി നീരാടിയാ,അമൃതേത്തിന്‍ നല്ല നാളുകള്‍ !
പിന്നെ, അകറ്റപ്പെടുന്ന
കൊത്തിയാട്ടലുകളുടെ -
ചെന്നിനായകച്ചുവയ്ക്കായിരം
രുചിക്കൂട്ടെന്ന്‍,
കര്‍ണപീയൂഷം പോല്‍ മന്ത്രിക്കുന്നിന്നും -
ഉള്‍പൂവിതളുകളിലെ നിലാവുമ്മകള്‍ !
വേറിട്ടിട്ടും വേറിടാത്തൊരാ പാല്‍ -
മണങ്ങള്‍ക്കിന്നുമെന്നും
വീടാത്ത കടപ്പാടുകള്‍ തന്‍
കടലാഴവും പരപ്പും .....!!
എണ്ണാറില്ല , കൊഴിഞ്ഞുപോമിലകള്‍
മരമായി വിളയും കാലമെന്നാല്‍
വിത്തടര്‍ത്തി മിഴിതുറക്കുമിളം നാമ്പുകള്‍ക്കായി
ഇറ്റിക്കുമെത്രയും കണ്ണീരര്‍ച്ചനകള്‍ !
പറക്കമുറ്റിപ്പറക്കും വരെ
കൂടുണര്‍ത്തുന്നോരോ ഓര്‍മ്മക്കൂട്ടുകളും !!
*** NMK***
(Image-Google)
നന്നായിട്ടുണ്ട്
ReplyDeleteരക്തബന്ധത്തിന്‍റെ കടല്‍ പരപ്പ്..മാതൃസ്നേഹത്തിന്‍റെ കടലാഴം..ഓര്‍മ്മകള്‍ പിച്ചവച്ചു തുടങ്ങുന്ന ബാല്യസ്മരണകളുടെ തിരയേറ്റം..ഓര്‍മ്മക്കൂട്ടില്‍ പൂട്ടിയിട്ട ചില വാര്‍ദ്ധക്യത്തിനെങ്കിലും ആശ്വസിക്കാം അയവിറക്കാം..
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍ ഒരാജീവനാന്തസ്മരണകള്‍ക്ക് ആമുഖം കുറിച്ചു.
എണ്ണാറില്ല , കൊഴിഞ്ഞുപോമിലകള്‍
ReplyDeleteമരമായി വിളയും കാലമെന്നാല്‍
വിത്തടര്‍ത്തി മിഴിതുറക്കുമിളം നാമ്പുകള്‍ക്കായി
ഇറ്റിക്കുമെത്രയും കണ്ണീരര്‍ച്ചനകള്‍ !
ഈ വരികൾ എനിക്ക് വളരെ ഇഷ്ടായി
മൊത്തം കൊള്ളാം
എത്ര അനായാസമായാണു ഓരോ വാക്കുകളും എടുത്ത് അണി ചേർത്തിയിരിക്കുന്നത്..
ReplyDeleteഇഷ്ടായി ഇക്കാ...ആശംസകൾ.,!
മനോഹരമായ വരികള്‍
ReplyDeleteമധുരിക്കുന്നതും,കയ്പ്പുള്ളതുമായ ഓര്‍മ്മകള്‍
മനസ്സില്‍ തിരയടിച്ചെത്തുകയാണ്.
ഇഷ്ടപ്പെട്ടു മാഷെ കവിത.
ആശംസകളോടെ
കവിതയെകുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. വായിച്ചു, ഇഷ്ടപ്പെട്ടു.
ReplyDeleteമനോഹരമായി എഴുതി.
ReplyDeleteമനോഹരമായ കവിത ഇക്കാ...
ReplyDeleteനല്ല വരികള്‍ .. കവിത മനോഹരമാകുന്നത് വാക്കുകളുടെ വിന്യാസം ഹൃദ്യമാകുമ്പോഴാണ്.. ഓര്‍മ്മകളെ ചേര്‍ത്ത് അടുക്കുന്ന കക്കാട് ശൈലി ഉണ്ട് കവിതയ്ക്ക്..
ReplyDeleteവാക്കുകളുടെ ലാളിത്യം കവിതയെ കൂടുതല്‍ മനോഹരമാക്കുന്നു.ആ എഴുത്തിനും ചിന്തക്കും ആശംസകള്‍
ReplyDeleteമനോഹരം മുഹമ്മദ് ഭായ്.
ReplyDeleteസുഖമുള്ള ഒരു പാട്ട് പോലെ
എന്ത് ഒഴുക്കുള്ള വരികള്‍
ഇഷ്ടായി ഒരുപാട്.
സ്നേഹാശംസകള്‍
ജീവിതത്തിന്റെ ബ്ന്ധത്തിന്‍റെ ഒക്കെ വലിയൊരു സത്ത്യമാണ് വരികളില്‍ മരിച്ചാല്‍ പ്പോലും പിരിയാത്ത ബന്ധങ്ങള്‍ ഒരു മന്‍സ്സായുസ്സ് ആണ് സംശുദ്ധിയോടെ പറഞ്ഞത് ആശംസകള്‍
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍ ..
ReplyDeleteഇഷ്ടായി കുട്ടിക്കാ ...ആശംസകൾ !!
പദവലികളിലുള്ള മാഷുടെ കൈയ്യടക്കം അത്ഭുതപ്പെടുത്തുന്നു
ReplyDeleteപ്രിയ Abbas Doha...Thanks.
ReplyDeleteവരികളിലെ ഉളളകങ്ങളിലേക്കു കടന്നെത്തിയ പ്രിയ മുഹമ്മദ്‌കുട്ടി മാഷ്(ആറങ്ങോട്ടുകര)സന്തോഷം.നന്ദി...
എണ്ണാറില്ല , കൊഴിഞ്ഞുപോമിലകള്‍
ReplyDeleteമരമായി വിളയും കാലമെന്നാല്‍
വിത്തടര്‍ത്തി മിഴിതുറക്കുമിളം നാമ്പുകള്‍ക്കായി
ഇറ്റിക്കുമെത്രയും കണ്ണീരര്‍ച്ചനകള്‍ !
ഗംഭീരം .. ഈ വരികള്‍
പിന്നിട്ട ജീവിത പാതയിലേക്ക് അനിര്‍വാര്യമായ് ഒരു തിര നോട്ടം.
പെറുക്കിയെടുക്കാന്‍ ഒട്ടുണ്ട്. കയ്പ്പും മധുരവും .
നല്ല കവിത .. ആശംസകള്‍
@ഷാജു അത്താണിക്കല്‍
ReplyDelete@വര്‍ഷിണി
@Cv T
@SREEJITH NP
@Nidheesh Krishnan
@Absar Mohamed
@നിസാരന്‍
@കാത്തി
@മന്‍സൂര്‍ ചെറുവാടി
@moosa
@kochumol
@pradeep mash
@വേണുഗോപാല്‍....
എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി ....
എത്ര സുന്ദരാമായാണ് മാഷ് വാക്കുകള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്!! ഒട്ടും അര്‍ത്ഥം ചോരാതെ ഓരോ വരികളും.
ReplyDelete