(ചിത്രം -ഗൂഗ്ള്‍ )
അടിച്ചു തുടച്ചും
കഴുകി മിനുക്കിയും
വെടിപ്പാക്കിയ
കാത്തിരിപ്പിന്റെ
വേവുകളിലെത്ര
മോഹക്കപ്പുകളാണ്
അവള്‍-
പകര്‍ന്നൊഴിച്ചത് !
നിറമില്ല ,'തര 'മില്ലെന്ന
പുറംതിരിവുകളില്‍
അവളുടെ-
കിനാക്കൂട്ടുകള്‍
നീരാവിയായി
തപിച്ചിറ്റുമ്പോഴും
തിളപ്പിച്ചാറ്റലുകളുടെ
രുചിഭേദങ്ങള്‍ക്ക്
മുഖം കൊടുത്ത്
ഒരുനാള്‍-
അവളുടെയാശകളും
ആറിത്തണുത്തു -
ആരോ -
കുടിക്കാന്‍ മറന്നു വച്ചൊരു
'പാല്‍കപ്പു' പോലെ !!
***nmk ***
___________
അഹല്യമാരുടെ ചൂടുനിശ്വാസങ്ങളായി ചില കാഴ്ച്ചകളെ ഇതുപോലെ ഉപമിക്കാം..അപ്പോള്‍ ഓരോ മനസ്സിലും മാറ്റിവച്ചിട്ടുണ്ടാവും ആറിത്തണുത്ത കുറെ പാനപാത്രങ്ങള്‍ ..
ReplyDelete..വരികളില്‍ ,അതിന്റെ പാല്‍പ്പാത
ഇങ്ങനെ എത്രയോ പാല്‍ക്കപ്പുകള്‍ അവഗണിക്കപ്പെടുന്നു
ReplyDeleteമോഹഭന്ഗങ്ങളുടെ പാല്‍പ്പാട പോലെ വറ്റി പോകുന്നു
ആശംസകള്‍
http://admadalangal.blogspot.com/
കവിത ഇഷ്ട്ടായി ...
ReplyDeleteആശംസകള്‍
ആശംസകള്‍
ReplyDeleteനല്ല വരികള്‍...
ReplyDeleteഇക്കാ, ഇക്കയ്ക്കൊരു പ്രത്യേകതയുണ്ട്.!
ReplyDeleteദൈവസ്പർശം ഏറ്റു വാങ്ങിയിട്ടുള്ള ഉള്ള ആളുകളെ കുറിച്ചേ ഇക്ക പോസ്റ്റിടൂ..... അതാണല്ലോ അഹല്യ,ഞാൻ, പിന്നെയും നീളുന്നുണ്ടത്. ആശംസകൾ.
കുടിക്കാന്‍ മറന്നു വച്ചൊരു 'പാല്‍കപ്പ്'
ReplyDeleteനല്ല നിരീക്ഷണം മാഷെ......
നല്ലൊരു കവിതയും....
Good one. iththavana enik manassilayi. asamsakal
ReplyDeleteനല്ല വരികള്‍.....
ReplyDeleteനന്നായി കവിത..കുടിക്കാൻ മറന്ന് വെച്ച ‘പാൽകപ്പ്‘ പോലെ ആറിത്തണുത്ത ആശകൾ...മംഗല ഭാഗ്യമില്ലാതെ ഒറ്റപ്പെട്ടു പോകുന്നവർ!
ReplyDeleteസുപ്രഭാതം ഇക്കാ..
ReplyDeleteഅഹല്യയെ നിയ്ക്കും ഇഷ്ടായി..
ലളിത സുന്ദരി അഹല്യ...!
പ്രിയ Jomon Joseph വരികള്‍ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്.ഇനിയും ഈ 'ഒരിറ്റില്‍'വരുമെന്ന പ്രതീക്ഷയോടെ,നന്ദി...
ReplyDeleteപ്രിയപ്പെട്ട ആറങ്ങോട്ടുകര മുഹമ്മദ്...വിലപ്പെട്ട നിരീക്ഷണങ്ങളുടെ ഉള്ളറകള്‍ ഉയിര്‍പ്പിന്റെ ഉത്തേജനവും പ്രചോദനങ്ങളുടെ പ്രസന്ന സാന്നിധ്യവുമാണ്.നന്ദി.
ReplyDeleteസ്നേഹം നിറഞ്ഞ Gopan Kumar...അഴകിന്റെ അഴുക്കു വാദങ്ങളില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന് ഒരിറ്റു കണ്ണീരര്‍പ്പണം.നല്ല നിരീക്ഷണങ്ങള്‍ക്കു നന്ദി...
ReplyDeleteപ്രിയപ്പെട്ട വേണുഗോപാല്‍ .കവിത ഇഷ്ടപ്പെട്ടുവെന്നറിയിച്ചതില്‍ സന്തോഷം.ഈ സാന്നിധ്യം എപ്പോഴും പ്രതീക്ഷിക്കുന്നു.നന്ദി.
ReplyDeleteപ്രിയ ശിഖണ്ഡി...സന്തോഷം.നന്ദി.
ReplyDeleteഹൃദയസ്പര്‍ശിയായിരിക്കുന്നു കവിത
ReplyDeleteമോക്ഷം പ്രാപിക്കാന്‍ കാത്തിരിക്കുന്ന എത്രയെത്ര
നിഷ്കളങ്കരായ അഹല്യമാര്‍.,.ശാപമോക്ഷവും കാത്ത്,
കാലൊച്ചയും കാത്ത്.....
ആശംസകള്‍ മാഷെ.
പ്രിയ വെള്ളിക്കുളങ്ങരക്കാരന്‍ ....നന്ദി !
ReplyDeleteപ്രിയപ്പെട്ട മനു...'മോചനം'സ്വപ്നംകണ്ടു കഴിയുന്ന ഒരു പാട് പേര്‍ക്കുള്ള കണ്ണീരിറ്റ്.അത്രമാത്രം.നന്ദി മനൂ...
ReplyDeleteപ്രിയ പ്രദീപ് മാഷ് ...ഈ സ്നേഹത്തിനു നന്ദി -ഒരു പാട്...
ReplyDeleteപ്രിയ Yasmin...മനസ്സിലായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.നന്ദി -ഒരുപാട്...
ReplyDeleteപ്രിയ ഭാനുമാഷ്...നന്ദി !
ReplyDeleteപ്രിയ Absar...നന്ദി.
ReplyDeleteപ്രിയ എന്‍.പി മുനീര്‍ ...അഭിപ്രായങ്ങള്‍ക്ക് പ്രത്യേകം നന്ദി.
ReplyDeleteപ്രിയ വര്‍ഷിണി...നന്ദി.നന്ദി ...
ReplyDeleteപ്രിയപ്പെട്ട Cv T-വിലപ്പെട്ട,സുചിന്തിത അഭിപ്രായങ്ങള്‍...സന്തോഷം സാര്‍...നന്ദി,നന്ദി...
ReplyDelete