"ത്രേസ്യക്കൊച്ചേ ..."?
"ന്താണിച്ചായാ.." ?
കാലായോടീ ?
താ ....പ്പാവും ഇച്ചായാ !
.........................
ത്രേസ്യായോ ..?
എന്തോ ...?
ഡീ ...ആയോ ?
താ ,ഇച്ചായാ ..ഒരു പത്തു മിനുട്ട് .
..............................
"എടീ ....!!! ത്രേസ്യേ........???!!"
"എന്താ....എന്താ മനുഷ്യാ......??!!"
............)):?...(: ....?..!!...?..!
..............!!!!
.....................................!!
ഒരു അടുക്കള അങ്ങിനെയാണ് തിളച്ചുമറിഞ്ഞത് .
ഒരു മാനം കനംവച്ചിരുണ്ടതും ....!
ഈയുള്ളവനടക്കം അടുക്കള ,പെണ്‍പിറന്നോള്‍മാര്‍ക്ക്
തീറെഴുതിക്കൊടുത്തിരിക്കുകയാണ് .അവര്‍ വിദൂരങ്ങളില്‍
ജോലിചെയ്തു തിരിച്ചു വീടണയേണ്ട ഉദ്യോഗസ്ഥകളാണേലും !!
'ആണ്‍ജീവിത'ത്തിന്റെ 'ആജന്മസുകൃതം' എത്ര കുശാല്‍ !!!
ഈ വിഷയം ഉള്‍ക്കൊണ്ടുള്ള ഒരു രചന താഴെ >>>
തേങ്ങുന്ന അടുക്കളകല്‍
******
******
ഒറ്റപ്പിടച്ചിലിലെല്ലാം
തീര്‍ക്കണം .
കെട്ടിയവന്റെ
പരാതിക്കിടം കൊടുക്കാതെ,
കുട്ടികളുടെ വേവലാതികള്‍
കണ്ടില്ലെന്നു നടിക്കാതെ ,
കെട്ടുപാടുകളുടെ -
നൂലിഴകള്‍ സസൂക്ഷ്മം
ചേര്‍ത്തിണക്കിയും,
ഭരമേററ
ഭാരങ്ങളുടെ
വീര്‍പ്പുമുട്ടലുകളടക്കി -
പ്പിടിച്ചാ,ശ്വസിപ്പിച്ചും ,
തിളച്ചുമറിയുന്ന
കെറുവുകളുടെ
മൂടുപാത്രങ്ങള്‍ , മനസ്സാ
തുറന്നിട്ടും,
തേച്ചുമിനുക്കി
മുഖം വെളുപ്പിച്ചുമവസാനം
എല്ലാവര്‍ക്കുമെല്ലാം
തരംതിരിച്ചു ,തികച്ചു
നട്ടെല്ലു നിവര്‍ത്തി ,
'ഹാവൂ 'വെന്ന്
ശ്വാസം വിട്ടിത്തിരിനേരമെല്ലാം -
'മറന്നു' മയങ്ങാന്‍ -
ഒരു പിടച്ചിലില്ലാം
തീരണം......!!
*******
(ചിത്രം -ഗൂഗ്ള്‍ )
_____________
ശരിയാണു കേട്ടോ. നമ്മളവരുടെ കഷ്ടപ്പാടുകൾ കണ്ടെന്നു നടിക്കാറുമില്ല ചിലപ്പോൾ. എഴുത്ത് നന്നായി
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട്
ReplyDeleteക്രത്യമായി പറഞ്ഞു. ഒരു സാധാരണ കുടുംബത്തിലെ നിത്യ കാഴ്ച.. ആശംസകള്‍ ഇക്കാ
ReplyDeleteസാധാരണ കുടുംബത്തിലെ പണ്ടത്തെ കാഴ്ച എന്ന് തിരുത്തുന്നു...ഇന്നിപ്പോള്‍ അണുകുടുംബങ്ങലിലേക്ക് ഒതുങ്ങുകയും യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനാലും നാലു പേരുള്ള വീട്ടില്‍ 2മണിക്കൂറില്‍ ചെയ്യാവുന്ന ജോലികളെ ഉള്ളൂ..
ReplyDeleteഅടുക്കള പ്പുരാണം നമ്മള്‍ ചിന്തിക്കാറില്ലല്ലോ ....ഈ ചിന്താ നന്നായി ട്ടോ ഇക്കാ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteപണ്ടൊക്കെ വീട്ടില്‍ ഉമ്മ വെച്ച് വിളമ്പി തരുമ്പോള്‍ ഇതൊക്കെ എന്ത് എന്നര്‍ത്ഥത്തിലാ കഴിചോണ്ടിരുന്നത്.. ഇപ്പൊ ബാച്ചി ലൈഫ് ജീവിക്കുമ്പോഴ അടുക്കളയുടെ വില മനസിലാവുന്നത്..
ReplyDeleteമനോഹരമായ അവതരണം മാഷെ.. ഭാവുകങ്ങള്‍..
http://kannurpassenger.blogspot.in/
ലേബല്‍ നര്‍മ്മം എന്നാണെങ്കിലും ഉള്ളില്‍ തറച്ചു .ഭാവുകങ്ങള്‍
ReplyDeleteഇപ്പോഴെങ്കിലും മനസ്സിലായല്ലോ എന്തൊരു പാടാണ് ആ പണിയെന്ന്.
ReplyDeleteനാലു ചുമരുകള്‍ക്കുള്ളിലെ "വേവും ചൂടും"സഹിച്ച ഒരമ്മമനസ്സിന്റെ ഉയരത്തിനൊപ്പം എത്തിനില്‍ക്കുണ്ട് വാക്കുകളിലെ വ്യധയും ആധിയും...
ReplyDeleteമാഷ് ഇവിടെ ലേബല്‍ നര്‍മ്മം എഴുതിയത് എന്തപകൊണ്ടാണ് എന്നു മാത്രമാണ് മനസ്സിലാവാത്തത്. ഭാഷയിലും, വരികളിലും, ഘടനയിലും പുതുമയുള്ള ഇവിടുത്തെ എഴുത്തിനെ ഞാന്‍ കവിത എന്നു ലേബലിടും.
ReplyDeleteകം
തകം
പാതകം
കൊലപാതകം...
നേന്ത്രക്കുലപാതകം
എന്നിങ്ങനെ അയ്യപ്പപ്പണിക്കര്‍ എഴുതിയ വരികളെ കവിതയായാണ് നമ്മള്‍ ഉള്‍ക്കൊണ്ടത്.പിന്നെ എന്തുകൊണ്ട് ഇവിടെ അതായിക്കൂടാ....
അവര്‍ ചെയ്യുന്ന ജോലിയ്ക്ക് മണിക്കൂര്‍ കണക്കാക്കി ശമ്പളം വാങ്ങിയിരുന്നെങ്കില്‍ കോടികള്‍ കൊടുക്കേണ്ടി വന്നേനെ ശമ്പളമായിട്ട്.
ReplyDeleteതേങ്ങലുകള്‍ക്കിടയിലും പറഞ്ഞറിയിയ്ക്കാനാവാത്ത ആനന്ദമുണ്ട്...അനുഭൂതിയുണ്ട്...
ReplyDeleteഇഷ്ടായി ഇക്കാ............സുപ്രഭാതം...!
Dear friend ,Pradeep sir...രചനക്ക് മുകളില്‍ ഒരല്പം'നര്‍മം'
ReplyDeleteകയറ്റിവച്ചത് കൊണ്ട് ഒരു 'നര്‍മ്മം'എന്ന പേജുകൂടി കിടക്കട്ടെ എന്ന് കരുതി.അല്ലാതെ ഒന്നുമില്ല പ്രിയ സുഹൃത്തേ....
എന്റെ രചനകള്‍ 'കവിത'എന്ന ലേബല്‍ തന്നെയാണ് ഉള്‍ക്കൊള്ളുക.അതു തന്നെയാണ് എനിക്കിഷടവും.ഈ അഭിപ്രായ പ്രകടനത്തിന് നന്ദി-ഹൃദയപൂര്‍വം!
തൊട്ടു താഴെ Reply വര്‍ക്ക് ചെയ്യാത്തതു കൊണ്ടാണ് ഇവിടെ കുറിക്കുന്നത് ട്ടോ.Thanks!
Dear friends...Sumesh vasu,Nidheesh Krishanan,Jomon
ReplyDeleteJoseph,Jefu,അനാമിക,ഒരു കുഞ്ഞു മയില്‍പ്പീലി ,ഫിറോസ്,സിയാഫ്....നന്ദി !
മോളേ...Nena Sidheek ഇവിടെ വന്ന് നല്ലൊരു അഭോപ്രായം പറഞ്ഞതിന് ഒരായിരം നന്ദി...ഇനിയും വരണേ...
ReplyDeleteപ്രിയ സുഹൃത്ത് ആറങ്ങോട്ടുകര,നന്ദി -വിലപ്പെട്ട അഭിപ്രായത്തിന്.
Dear Ajith..ശരിയാണ്.ഓരോ അടുക്കളയും അക്കഥകള്‍ ചൊല്ലുന്നു
...നന്ദി.
വര്‍ഷിണി...അതെ നിങ്ങളുഉടെ തേങ്ങലുകളില്‍ തെളിയുന്ന പുഞ്ചിരികളിലാണ് കുടുംബത്തിന്റെ സന്തോഷവും സംതപ്തിയും.നന്ദി !
അപ്പൊ ഇനി ഉഷാറായിട്ട് ഇറങ്ങിക്കോളൂ മാഷെ അടുക്കളയിലേക്ക്..
ReplyDeleteപീഡിപ്പിക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന , പെണ്ണിന്റെ പ്രശ്നങ്ങളില്‍ പലതില്‍ ചെറുതിലേക്ക് വിരല്‍ ചൂണ്ടല്‍
ReplyDeleteഅഭിനന്ദനങള്‍..........
പിജി കാരന് പീജിക്കാരിയെ , ടിടിസി ക്കാരന് ടിടിസി, ബിഎഡിനു ബിഎഡ്, എം ബി ബി എസ്= എം ബി ബി എസ്, ബി ഡി എസ് = ബി ഡി എസ് ഇങ്ങനെ പോകുന്നു കല്യാണചന്തയിലെ പുതിയ വിലപേശല്‍........... ഇവിടെയൊന്നും അമ്മയാകാന്‍ ഇണയാവാന്‍ മകളാവാന്‍ പെണ്ണ് വേണ്ട.....
നമുക്കാവശ്യം പണം കായ്ക്കുന്ന മരം........ സ്ത്രീധനത്തിന്റെ പുതിയ പകര്‍പ്പ് അതിനു സ്ത്രീ സ്വാതന്ത്ര്യമെന്ന് പുന്നാരപ്പേരും.............. മുതലാളിത്തം പകര്‍ന്ന്നു നല്‍കിയ മിത്യ സ്വാതന്ത്ര്യം ..........
എന്നിട്ട് മേനി പറച്ചില്‍ എനിക്ക് കല്യാണത്തിനുസ്ത്രീധനം വേണ്ട....... ഞാന്‍ സ്ത്രീധനത്തിനെതിര്.....
എന്ത് കൊണ്ട് നിങ്ങള്ക്ക് ഒരു കറവപ്പശുവിനു പകരം ഇണയെ കുട്ടികളുടെ ഉമ്മയെ മാതാപിതാക്കള്‍ക്ക് (ഭര്‍ത്താവിന്റെ) മകളെ കല്യാണം കഴിച്ചു കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ള സുന്ദര കവിതയാക്കിക്കൂടാ
ആശംഷകള്‍
തീര്‍ച്ചയായും അവരുടെ തേങ്ങലുകള്‍ നമ്മള്‍ കാണാതെ പോകരുത്...
ReplyDeleteനല്ല രചന...
അജിത്തേട്ടാ അതെനിക്കിഷ്ടായി ഹോ എനിക്കെങ്ങാനും ശമ്പളം കിട്ടിയിരുന്നേല്‍ ഞാന്‍ ഇന്ന് കോടിപതി എന്നറിയപ്പെട്ടേനേ...:)
ReplyDeleteകുട്ടിക്കാ തേങ്ങുന്ന അടുക്കള ഇഷ്ടായി ട്ടോ ...!
പ്രിയ Yasmin,അരങ്ങത്തു നിന്നും അടുക്കളയിലേക്ക് അല്ലേ ?ചൊട്ട മുതല്‍ ശീലിച്ചില്ല എന്നൊരു കുഴപ്പമുണ്ട്...ന്നാലും!!!
ReplyDeleteനന്ദി ട്ടോ.. ങ്ങട്ടൊന്ന് വരാന്‍ തോന്ന്യല്ലോ.
പ്രിയ സുബൈദ,വിശദവും വളരെ വിലപ്പെട്ടതുമാണ് അഭിപ്രായം.നന്ദി...കവിത -ഞാന്‍ നോക്കട്ടെ.സൂചിപ്പിച്ച വിഷയങ്ങളിലെ ചില ദുരാചാരങ്ങള്‍ അടുത്ത കവിതയില്‍ ഉണ്ടാകും."ആരാമം" മാസികയില്‍ വെളിച്ചം കണ്ടതുമാണത്.Insha ALLAH...
Dear Absar,Thanks a lot ...
Dear kochumol...Very well &Thanks very much...
ഇപ്പോള്‍ പുകയുന്ന അടുപ്പുകളെക്കാള്‍ പുകയില്ലാത്ത അടുപ്പുകളുടെ കാലമല്ലേ സര്‍ ,
ReplyDeleteനന്നായി പറഞ്ഞു ..ആശംസകള്‍
പ്രിയ സതീഷ്...അടുപ്പുകള്‍ക്കല്ലേ പുകയില്ലാതുള്ളൂ .അടുപ്പങ്ങളിലിപ്പോഴും കനലുകള്‍ !നന്ദി -സ്നേഹപൂര്‍വ്വം!
ReplyDeleteയഥാര്‍ത്ഥ അടുക്കള വരികളില്‍ നിറഞ്ഞു നിന്ന്
ReplyDeleteഅടുക്കളയിലെ പങ്കപ്പാടെല്ലാം
ReplyDeleteഅടുക്കോടെ ചിട്ടപ്പെടുത്തിയിട്ടുണ്ട് മാഷ്.
ആശംസകളോടെ