(Image -google )
ഇപ്പുറത്തെക്കുഞ്ഞിന്നിളം -
മോണച്ചിരിയിലും
അപ്പുറത്തെ മുത്തശ്ശി തന്‍
പിറന്നാള്‍ മധുരം .
അപ്പുറത്തെ മുറ്റത്തെ-
യാഘോഷപ്പന്തലുകളിലി -
പ്പുറത്തെയകത്തളങ്ങള്‍
സ്വപ്‌നങ്ങള്‍ കോര്‍ത്തു .
ഇപ്പുറത്തെ മാനത്തെ
പെരുന്നാളമ്പിളിയില്‍
അപ്പുറത്തെയോണാങ്കണം
അത്തറ് പൂശി.
അപ്പുറത്തെ വിരഹങ്ങളി -
പ്പുറത്തെ തണല്‍ ചുമലുകളാകവേ,
ഇപ്പുറത്തെ വരവേല്‍പുകള -
പ്പുറത്തെ വിരുന്നൂട്ടലുകളായി .
ഇപ്പുറത്തെ കൊയ്ത്തിന്റെ
'മെതി'യടിയൊച്ചകള്‍
അപ്പുറത്തെ പുത്തരിക്ക്
നെഞ്ചകം വിരിച്ചു.
അപ്പുറത്തെയടുപ്പിലെ
തിളവെള്ളത്തി -
ലിപ്പുറത്തെ ക്ഷുത്തും
വേവുകളായി ........!!
ഒരുകരമെനിക്കെങ്കില്‍
മറുകരം നിനക്കെന്ന
പങ്കുവെപ്പിന്റെ യുര്‍വരക്കരളുകള്‍
പരന്നൊഴുകി ,പണ്ട് .......!
ഇന്ന് ,നമ്മള്‍ പടുത്തുയര്‍ത്തിയ
മതിലുകള്‍ക്കുള്ളില്‍
ഞാനും നീയും -
സുഖം ,സ്വസ്ഥം .....!!
******
___________
ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്ന 'അടിച്ചുപൊളി'പുതുലോക പരിസരത്തു നിന്നും ഒരു 'വനരോദനം'.....!!
ReplyDeleteഎനിക്ക്, എന്റെ എന്ന സ്വാര്‍ത്ഥതയിലേക്ക് കൂപ്പുകുത്തിയ സമൂഹം...!
ReplyDeleteനന്മയുടെയും സാഹോദര്യത്തിന്റെയും നാളുകള്‍ നൊമ്പരസ്മൃതികളായി മാറുന്നു.
സദ് മൂല്യങ്ങള്‍ വരണ്ടുണങ്ങുന്ന ഈ ഭൂമിയില്‍ വീണ്ടും കാരുണ്യത്തിന്‍റെയും,സാഹോദര്യത്തിന്‍റെയും,നന്മയുടെയും നീരുറവകള്‍
ReplyDeleteപൊട്ടിമുളക്കാന്‍ മാഷോടൊപ്പം പ്രാര്‍ത്ഥിക്കുന്നു.
ആശംസകളോടെ
മാനത്തും മണ്ണിലും മനസ്സിലും മതിലുകള്‍ ...
ReplyDeleteഉയര്‍ത്തുന്നതഭിമാനമാണെന്നഹങ്കരിക്കുന്ന മനുഷ്യര്‍ ..
നന്നായിട്ടുണ്ട് .
ReplyDeleteആശംസകള്‍
ആഗ്രഹമുണ്ട് ,പക്ഷെ ഇനിയൊരിക്കലും വരില്ല ആ സ്വര്‍ഗ്ഗം .നമുക്ക് മതിലുകള്‍ക്കുള്ളില്‍ സ്വസ്ഥരാവാന്‍ എന്തൊക്കെ ചെയ്യണം എന്ന് പഠിക്കാം ,അതേയുള്ളൂ മാര്‍ഗ്ഗം .
ReplyDeleteകുട്ടി മാഷിന്റെ മറ്റൊരു
ReplyDeleteമനോഹരമായ പോസ്റ്റ് ..
This comment has been removed by the author.
ReplyDeleteമതിലുകള്‍ മുമ്പ് സംരക്ഷണത്തിനായിരുന്നു
ReplyDeleteഇന്ന് വേര്‍പാടിനും സ്വാര്‍ത്ഥതയ്ക്കും പ്രൈവസിയ്ക്കും ആണ്
വേര്‍പാടുകളുടെ നടുച്ചുവര്‍ ഇടിഞ്ഞുതകര്‍ന്നെങ്കില്‍....
verygooood
ReplyDeletevalare nannayittundu
ReplyDeleteഅയൽക്കാരനെ അകറ്റി നിർത്തുന്ന, ഇപ്പുറവും അപ്പുറവും കാഴ്ചമറക്കുന്ന പുത്തൻ മതിലുകൾ ഉയരുകയാണ്. മതിലുകളില്ലാത്ത ഒരു ലോകം നമുക്കു സ്വപ്നം കാണാം.
ReplyDeleteഇനി തിരിച്ചു വരുമോ ആ പഴയ കാലം............
ReplyDeleteആശംസകള്‍
ReplyDeleteനന്മയുടെ നല്ലകാലത്തിലേക്കുള്ള ഒരു മടക്കയാത്ര അനിവാര്യം തന്നെ.. പ്രാര്‍ത്ഥിക്കാം , അല്ലാതെന്തു ചെയ്യാന്‍.. !!!
ReplyDeleteനല്ല പോസ്റ്റ് മാഷെ, ആശംസകള്‍,
സ്നേഹത്തോടെ,
ഫിറോസ്
http://kannurpassenger.blogspot.in/
@കുഞ്ഞൂസ് (kunjuss)
ReplyDelete@C.V.T
@ആറങ്ങോട്ടുകര
@മന്‍സൂര്‍
@സിയാഫ്
@പൈമ
@ajith
@Anonymous
@razackraibow
@Pradep mash
@Absar
@കുമ്മാട്ടി
@ഫിറോസ് ....പ്രിയപ്പെട്ടവരേ നന്ദി!
കഴിഞ്ഞുപോയ നല്ലകാലത്തെയും പുതിയകാലത്തിന്റെ നിസ്സഹായതകളേയും നന്നായി വരച്ചിട്ടു.
ReplyDelete