Pages

Ads 468x60px

..

Friday, August 03, 2012

വിശുദ്ധ റമദാന്‍


റമദാന്‍ എന്ന പദത്തിന് 'കരിച്ചു കളയുന്നത്' എന്നാണ്‌ അര്‍ഥം. ശാരീരികവും ആത്മീയവുമായ
എല്ലാ ദുഷിപ്പുകളും കരിച്ചു കളയുന്നത് എന്ന് വിവക്ഷ .ഹിജ്റാബ്ദത്തിലെ (ചാന്ദ്ര വര്‍ഷം )
ഒമ്പതാമത് മാസമാണ് റമദാന്‍ .
വിശുദ്ധഖുര്‍ആന്‍ അവതരണാരംഭം കുറിച്ചത് ഈ മാസത്തിലാണ് .ആ രാവാണ് 'ലൈലത്തുല്‍ ഖദ് ര്‍ '
(വിധിനിര്‍ണയ രാവെന്ന് ഭാഷാര്‍ഥം ).വിശുദ്ധഖുര്‍ആനിന്റെ ഓര്‍മ്മപ്പെരുന്നാല്‍ കൂടിയാണ് റമദാന്‍ .
                വിശുദ്ധഖുര്‍ആനിലും തിരുചര്യയിലും വിവരിച്ച റമദാനിന്റെ അനന്യസവിശേഷതകള്‍
ഒട്ടനവധിയാണ് .ഈ നിബന്ധത്തില്‍ അവ വിശദീകരണ സാധ്യവുമല്ല .അറിയാനും പഠിക്കാനും
ആഗ്രഹിക്കുന്നവര്‍ ആ സ്രോതസ്സുകളിലേക്കും പണ്ഡിത രചനകളിലേക്കും എത്തുകഎന്നത് വളരെ
എളുപ്പവും സുഗമവുമാണ്.

                    റമദാനിനെക്കുറിച്ചുള്ള ചില തിരുവചനങ്ങള്‍ താഴെ .(മൂലഭാഷയുടെ മൊഴിമാറ്റം മാത്രം )
         ******                 
1- "റമദാന്‍ സമാഗതമയാല്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയും
പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും ."
2 - "സ്വര്‍ഗ്ഗത്തില്‍ എട്ടു കവാടങ്ങളുണ്ട് .റയ്യാന്‍ എന്നു പേരായ ഒരു കവാടം അതില്‍പ്പെടുന്നു.വ്രതമനുഷ്ഠിക്കുന്നവര്‍
മാത്രമേ അതിലൂടെ പ്രവേശിക്കുകയുള്ളൂ."
3 - "ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍ പാപങ്ങള്‍ പൊറുക്കപ്പെടു
ന്നതാണ് .............."
4 - "റമദാന്‍ സമാഗതമായപ്പോള്‍ നബി (സ .അ) ഞങ്ങളോട് (അനുചരോട് ) പറഞ്ഞു : ഈ മാസം നിങ്ങളുടെ മുമ്പില്‍
സമാഗതമായിരിക്കുന്നു.
ഇതില്‍ ആയിരം മാസങ്ങളേക്കാള്‍ ഉല്‍കൃഷ്ടമായ ഒരു രാവുണ്ട് .അതു നഷ്ടപ്പെട്ടവന് സകലതും വിനഷ്ടമായി .അതിന്റെ
പുണ്യം നിര്‍ഭാഗ്യവാന്മാര്‍ക്കല്ലാതെ നഷ്ടപ്പെടുകയില്ല."
5 - "അസത്യ വാക്കുകളും പ്രവര്‍ത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവി-
നാവശ്യമില്ല ."
 ഈ വിഷയത്തില്‍ ഈദൃശ പ്രവാചകമൊഴികള്‍ വളരെയേറെ.
                 
                                          സവിശേഷതകള്‍
                                                ________
നോമ്പൊഴിച്ചുള്ള മറ്റനുഷ്ഠാനങ്ങളെല്ലാം (നമസ്ക്കാരം ,സക്കാത്ത് (Zakkath),ഹജ്ജ്‌.....)പ്രത്യക്ഷകര്‍മ്മങ്ങളാണ്.നോമ്പ് അത്
നോല്‍ക്കുന്നവനും അല്ലാഹുവിനും മാത്രമേ അറിയൂ .
സല്ക്കര്‍മ്മങ്ങളുടെ വിളനിലമാണ് റമദാന്‍ .വിതക്കുംതോറും ലഭിക്കുന്ന പുണ്യക്കൊയ്ത്തുകള്‍ ദൈവസമക്ഷം ഉത്തരോത്തരം മേന്മയേറ്റി....!!
പുണ്യങ്ങളുടെ ഈ പൂക്കാലത്തിന്റെ സുരഭിലാവസരങ്ങള്‍ സ്വര്‍ഗസമാനം !
റമദാനിന്റെ ലക്ഷ്യം - അല്ല്ലാഹു തന്നെ പറയുന്നു :"സത്യവിശ്വാസികളെ ,നിങ്ങളുടെ പൂര്‍വികര്‍ക്ക് നിര്‍ബന്ധമാക്കിയ പോലെ
നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു -നിങ്ങള്‍ 'തഖ്‌വ'യുള്ളവരാകുവാന്‍ ."
                                                                              
ഒരു പാട് സാരവത്താണ് അറബിയില്‍
'തഖ്‌വ' എന്ന പദം. 'അല്ലാഹുവിനോടുള്ള ഭയഭക്തിയും അവന്റെ ഹിതാഹിതത്തിനു വിധേയമായി മാത്രം ജീവിക്കലും '
എന്ന് സംക്ഷേപിക്കാമെന്ന് തോന്നുന്നു.
ഉമര്‍ (റ)ഇതിനു നല്ലൊരു ഉദാഹരണം ചൂണ്ടുന്നു -അതിന്റെ ആശയമിങ്ങനെ.
കല്ലും മുള്ളും മറ്റു ദുഷ്ക്കരമായപൊന്തക്കാടുകളും ഇട തിങ്ങിയ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ നാം നമ്മെ ഒരു പോറലില്‍
നിന്നുപോലും കാക്കുന്നതു പോലെ .
ഒരു മാസത്തെ വ്രതാചാരം സ്വയം സംസ്കരണത്തിന്റെ അനുശീലനക്കളരിയാണ് .വികാര - വിചാരങ്ങള്‍ പുടപാകം ചെയ്തെടുത്ത്
സമഗ്രജീവിതം സ്രഷ്ടാവിന് മാത്രം സമര്‍പ്പിതമാവാന്‍ കളമൊരുക്കുന്ന ധന്യോപാസന!പിന്നെ അവന്റെ ശിഷ്ടജീവിതം സ്ഫടികസ്ഫുടം !!
ശാരീരികവും ആരോഗ്യപരവുമായ സവിശേഷതകള്‍ മനസ്സിലാക്കിയ സഹോദര സമുദായാംഗങ്ങള്‍ വരെ റമദാന്‍ വ്രതം അനുഷ്ടിക്കാറുണ്ട്.
വിശക്കുന്നവനേ വിശപ്പിന്റെ രോദനം ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്ന പാഠവും നോമ്പ് പഠിപ്പിക്കുന്നു.
                                         ഇതര സമൂഹങ്ങളില്‍
                                                _________
       മുന്‍ഗാമികളായ സമൂഹങ്ങളും വ്രതമനുഷ്ടിച്ചിരുന്നു.ജൂത -ക്രൈസ്തവര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രവാചക -വേദ പാരമ്പര്യ
മുള്ളവരില്‍ മാത്രം ഒതുങ്ങുന്നില്ല അത്. ഇന്നും നാമ മാത്രമായെങ്കിലും സഹോദര സമുദായങ്ങള്‍ വ്രതമനുഷ്ടിച്ചുപോരുന്നുണ്ട് - പല പേരുകളിലും
പലരീതികളിലും.
ഉപവാസമെന്നാല്‍ ദൈവവുമായുള്ള സഹവാസമെന്ന് വിവക്ഷ. വ്രതത്തിന് ഗാര്‍ഹസ്ഥ്യ സന്യാസമെന്നും ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട് .
         പ്രകൃതി മാനുഷ്യകത്തിനു കനിഞ്ഞരുളിയ  ജീവിത വഴിയാണ് ഇസ് ലാം.പ്രകൃതിയുടെമതവും അഭിമതവും .
.ചന്ദ്രപിറവിയില്‍ തുടങ്ങുന്ന വ്രതം ശവ്വാല്‍ ചന്ദ്രിക പടിഞ്ഞാറ് "ഈദ്‌ "വിളംബര ചിഹ്നം കാണിക്കുന്നതോടെ അവസാനിക്കുന്നു.
                                                                   
                                                        ലൈലത്തുല്‍ ഖദ്‌ര്‍
                                                                  _______          
                   'വിധിനിര്‍ണായക രാവെന്ന് ' വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച ഈ പുണ്യങ്ങളുടെ പുണ്യ രാവ് റമദാനിലെ
അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളിലൊന്നിലാണ് .അഥവാ 21 ,23, 25, 27, 29 രാവുകള്‍ . മാലാഖമാരുടെ
നായകനടക്കം (ജിബ്രീല്‍ )മണ്ണിലേക്കിറങ്ങി വരുന്ന അവര്‍ണ്ണനീയ അസുലുഭ ദിവ്യ മുഹൂര്‍ത്തങ്ങള്‍ അതിന്റെ സാരാംശങ്ങളോടെ
മനസ്സിലാക്കാന്‍ ആ ശുഭാഗമനത്തെക്കുറിച്ച് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും (അധ്യായം :98 -" അല്‍ ഖദ്‌ര്‍ ")പ്രവാചമൊഴികളും
വിശദാംശങ്ങളോടെ നോക്കാന്‍ പറയാനേ കഴിയൂ . ഒരായുഷ്ക്കാലത്തെ ആത്മീയ സാഫല്യം ഒരൊറ്റ രാവില്‍ സമ്മേളിതം !!


                                                    സക്കാത്ത് , ഫിത്വര്‍ സക്കാത്ത്‌
                                                          ____________________ശവ്വാല്‍ മാസപ്പിറവിക്ക് മുമ്പ് അന്നു പിറക്കുന്ന കുഞ്ഞിനു വരെ നിര്‍ബന്ധമുള്ള ബാധ്യതയാണ് ഫിത്വര്‍ സക്കാത്ത്‌ .
റമദാനിന്റെ സവിശേഷ പുണ്യം കണക്കാക്കിയാണ് കഴിവുള്ളവരുടെ നിര്‍ബന്ധ ബാധ്യതയായ സക്കാത്തിന്റെ
'നിസ്വാബ്‌ '(സക്കാത്തിന്റെ ഒരു വര്‍ഷത്തെ തോത് കണക്കാക്കല്‍ ) ഈ മാസം ചെയ്തു വരുന്നത് .പത്തര  പവനില്‍ കൂടുതല്‍
സ്വര്‍ണ്ണാഭരണമുള്ളവര്‍ രണ്ടര ശതമാനം സക്കാത്ത് നല്‍കേണ്ടതാണ് .
പാവപെട്ടവന്റെ അവകാശമാണ് ധനവാന്റെ സക്കാത്ത്.ഇസ്‌ലാമിന്റെ സാമ്പത്തിക സംസ്ക്കരണവും! ഇത് കൃഷി,
കച്ചവടം ,മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കെല്ലാം ബാധകമാണ് .സാമ്പത്തിക ഭദ്രതയുള്ളവരിലാണ് ഈ നിര്‍ബന്ധം .
ഫിത്വര്‍ സക്കാത്തിന് ദരിദ്ര - ധനവാന്‍ ഭേദമില്ല.അന്നു ജീവിച്ചിരിക്കുന്നവര്‍ക്കെല്ലാം അതു നിര്‍ബന്ധമാണ്.

                                              വേണ്ടതും വേണ്ടാത്തതും
                                                          *******

           

'ലൈലത്തുല്‍ ഖദ്ര്‍ 'റമദാനിലെ ഇരുപത്തേഴാം രാവിലാണെന്ന ഒരു വീക്ഷണത്തിന്റെ പിന്‍ ബലത്തില്‍ (ആത്യന്തിക
ജ്ഞാനം അല്ലാഹുവിനു മാത്രം ) പാവപ്പെട്ട  സ്ത്രീകളെയും കുഞ്ഞുങ്ങളെയും വരെ ആടുകളെപ്പോലെ മേയാന്‍ വിട്ടതിനു
പണ്ഡിതസമൂഹം ഉത്തരവാദികളാണ്.പാവപ്പെട്ടവന്റെ  അവകാശമായ ധനവാന്റെ സക്കാത്ത് വിഹിതം സാമൂഹികമായി
വിതരണം ചെയ്യുകയാണ് പരിഹാരം .അങ്ങിനെ പാവപ്പെട്ടവന്റെ വീട്ടിലെത്തട്ടെ അവന്റെ അവകാശം .അവരെ
തെണ്ടാന്‍ വിടുകയല്ല വേണ്ടത് .എത്ര ജുഗുപ്സാവാഹമാണ് ഈ ദയനീയ തെരുവുദൃശ്യങ്ങള്‍ !!
        മറ്റൊന്നാണ് ഈ മാസത്തിലെ തീറ്റ മല്‍സരം ! ആത്മീയോല്‍ക്കര്‍ഷത്തിന്റെ ഈ പവിത്ര ദിനങ്ങളെ ഇങ്ങിനെ
അപമാനിക്കുന്ന ഈ 'സമുദായം ' എങ്ങിനെ കരകയറും ?ദീനിനെ 'തീന്‍ ' ആക്കിയവര്‍ തന്നെ മറുപടി പറയട്ടെ !
                                                                             ******
                                                                                   
                                       എന്റെ ഒരു കവിതയില്‍ നിന്ന് ....
                                                                                
                                           "ആത്മാവിനന്നമിതാദ്യന്ത
                                                      ജന്മപുണ്യം ;
                                              ആകാശം മുത്തും ഹൃദന്തമതില്‍
                                                പൂക്കുന്നൊരു യുഗ വസന്തം !!"
                                                                
                             
                                                                               
(ചിത്രം -ഗൂഗ്ള്‍ )
******
____________________________
                                                                       
                                       

12 comments:

 1. സന്ദര്‍ഭോചിതമായ പോസ്റ്റ്‌., വളരെയധികം വിലപ്പെട്ട കാര്യങ്ങള്‍ ഇതില്‍ എല്ലാവര്‍ക്കുമായി ഷെയര്‍ ചെയ്തതില്‍ നന്ദി.

  ReplyDelete
 2. പുണ്യമാസത്തില്‍ അക്ഷരങ്ങളാല്‍ നല്‍കപ്പെടുന്ന മഹത്തായ സമ്മാനമാണ് ഈ വരികള്‍ .. സുമനസ്സോടെ സ്വീകരിക്കുന്നു..

  ReplyDelete
 3. അറിവ് നല്‍കുന്ന പോസ്റ്റ്‌ ...
  നന്നായി കുട്ടി മാഷെ ...
  കൂടുതല്‍ മനസിലാക്കാന്‍
  സാധിച്ചു റമദാനെ പറ്റി..

  ReplyDelete
 4. വായിച്ചു വരുമ്പോള്‍ കൂടുതലും അറിയാത്ത കാര്യങ്ങള്‍ ആണ്‍...
  ഒരുപാട് നന്ദി ഇക്ക...
  അറിവുകള്‍ സമ്പാദിയ്ക്കുന്നതിലും പകരുന്നതിലും കവിഞ്ഞ് വേറെ മഹത്തായ കര്‍മ്മം ഒന്നുമില്ല...!

  ReplyDelete
 5. റംസാനെ കുറിച്ചുള്ള മികച്ചൊരു പോസ്റ്റ്‌....
  വിന്ജ്യാനപ്രദം...

  ReplyDelete
 6. വന്നു വായിച്ച് ഉചിതവും ഉത്തേജകവുമായ വരികള്‍ കുറിച്ചിട്ട പ്രിയപ്പെട്ടവര്‍ക്ക് സലാം ...ശാന്തി !നന്ദി !

  ReplyDelete
 7. വിക്ഞാന പ്രദമായ പോസ്റ്റ് റമദാന്‍ മുബാറക്

  ReplyDelete
 8. പ്രിയ മൂസാ ..നന്ദി ,നന്ദി !

  ReplyDelete
 9. റമദാനെ കുറിച്ചുള്ള നല്ല അറിവുകള്‍ പകര്‍ന്നുതന്ന കുട്ടിക്കാടെ ഈ പോസ്റ്റ്‌ ഇപ്പോളാണ് വായിക്കാന്‍ സാധിച്ചത് ...റമദാന്‍ മുബാറക്ക്‌

  ReplyDelete
 10. വിജ്ഞാനപ്രദമായ പോസ്റ്റ്‌.നന്ദി മാഷെ.
  ആശംസകള്‍

  ReplyDelete
 11. call me sir... want to some littil talk...9048101313, shafi chaliyam

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge