Wednesday, August 01, 2012

മൃഗീയം


(image courtesy :google)

കറവ വറ്റി
കാശാക്കും വരെ 
കറന്നൂറ്റുമാസുരതയുടെ 
'ഈജിയന്‍ തൊഴുത്തുകള്‍' !
  **    **
തിരിഞ്ഞു കുത്തുന്നതിനെ 
വരിഞ്ഞു കെട്ടി 
വറച്ചട്ടിയിലെറിയും .
    **    **
വരിയുടച്ചതിന്
പിരിശത്തിന്റെ
'കണ്ണൂട്ട് '!
   **     **
കാലേ കൂവിയാല്‍ 
നേരേചൊവ്വേ .
അന്തിക്കു കൂവിയാല്‍ 
കത്തിക്ക്‌ കൂട്ട് !
    **      **
പറ്റിയാലൂട്ടും 
തെറ്റിയാല്‍ പൂട്ടും !
    **       **
തച്ചുടക്കല്ലടോ, ഈ -
വമ്പന്‍ പാറയെ .
കല്ലല്ലയിവന്‍ -
നിന്നെപ്പോലെ !!
   **         **
വീട്ടിലെ കിളിക്ക് 
പേടിക്കൂട് .
നാട്ടിലെ പറവക്ക് 
പേടിക്കൂട്ട്‌ !
  **     **
തെരുവുനായക്ക് 
കല്ലേറ് .
വളര്‍ത്തുനായക്ക് 
നെയ്ച്ചോറ് .
കാവല്‍ നായക്ക് 
കൊലച്ചോറ് !!

******

11 comments:

  1. കറവ വറ്റിയ വളര്‍ത്തു ജീവികളുടെ ദൈന്യം...
    ഹൃദയ സ്പര്‍ശിയായി.......
    ആശംസകള്‍ മാഷേ.......

    ReplyDelete
  2. നല്ല വരികള്‍.. ഭാവുകങ്ങള്‍.. :)

    ReplyDelete
  3. തച്ചുടക്കല്ലടോ, ഈ -
    വമ്പന്‍ പാറയെ .
    കല്ലല്ലയിവന്‍ -
    നിന്നെപ്പോലെ !!
    നല്ല ചിന്തകള്‍ മാഷെ ..ആശംസകള്‍

    ReplyDelete
  4. ഗ്രേറ്റ്..

    ReplyDelete
  5. My hearty thanks my dear friends ....

    ReplyDelete
  6. ഉന്നതമായ ലക്ഷ്യങ്ങളില്‍ ചെന്നെത്തുന്നുണ്ട് ഉത്തമമായ ഈ ചിന്തകള്‍ .ആവര്‍ത്തിച്ചാറ്റിക്കുരുക്കിയ ഒരു പാട് കവിതാശകലങ്ങള്‍

    ReplyDelete
  7. നല്ല ചിന്തകളില്‍നിന്നും ഉയിര്‍കൊണ്ട വരികള്‍.
    ആശംസകള്‍

    ReplyDelete
  8. നല്ല ചിന്തകള്‍. ഓണാശംസകള്‍.

    ReplyDelete
  9. ഇത് വായിക്കുമ്പോള്‍ മനസ്സില്‍ ദയനീയമായ കാഴ്ചകള്‍ മിന്നി മറയുന്നു.. വല്ലാത്തൊരു ,..എന്താ പറയുക..

    ReplyDelete

Followers