(Image courtesy - Google )
ഉറക്കെച്ചവിട്ടി
ചരിക്കുന്നില്ലവന്‍
അടിയിലൊരുറുമ്പ്
പിടഞ്ഞെന്നാലോ.
ഉറക്കെപ്പൊട്ടി-
ച്ചിരിക്കുന്നില്ലവന്‍
ഒരു മിഴിനീരുള്ളം
പതച്ചെന്നാലോ.
നിലവിട്ടലറി-
ക്കേഴാറില്ലവന്‍
'സ്വബ്റി'*ന്‍ വേരുകള്‍
തളര്‍ന്നെന്നാലോ!
വെറുതെ വാക്കുകള്‍
മൊഴിയുന്നില്ലവന്‍
ഒരു സുകൃതം , നെറ്റി -
ചുളിച്ചെന്നാലോ !
ഊഷരമണ്ണി-
ലുഴുതാറില്ലവന്‍
ഒരു ''അമല്‍ ''*പാഴ് -
വിത്തെറിഞ്ഞെന്നാലോ.
കൊട്ടിയടച്ചകം -
പൂട്ടാറില്ലവന്‍
ഒരക്ഷരത്തിരിയതില്‍
മറഞ്ഞെന്നാലോ !
_________________
_________________
*സ്വബ്‌ര്‍: സഹനം ,*അമല്‍ : കര്‍മം
-------------------------------------
(പ്രബോധനം )
മധുരമനോഹരമായ പദങ്ങള്‍ ..മനസ്സിനെ മനുഷ്യനാക്കുന്ന മഹാ സന്ദേശങ്ങള്‍ ..പകര്‍ത്തണം അതിന്റെ പൊരുള്‍ ജീവന്റെ ചലനങ്ങളില്‍ പുണ്യപ്രാര്‍ഥനകളോടെ...
ReplyDeleteകാറ്റേ നീ വീശരുതിപ്പോള്‍ കാരെ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ. എന്നാ വരികള്‍ ഓര്മ വന്നു.
ReplyDeleteഅവന്‍ സച്ചരിതന്‍
ReplyDeleteഅവനെപ്പോലെയാകുന്നതുത്തമം
അക്ഷരങ്ങളുടെ കേളികൊട്ട് ആശംസകള്‍ ഇക്കാ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ..
ReplyDeleteകുമ്പിളില്‍ പകര്‍ന്നുകിട്ടിയ നറുനിലാവ്.നന്ദി,വിശേഷാനുഭവത്തിന്.
ReplyDeleteകൊട്ടിയടച്ചകം -
ReplyDeleteപൂട്ടാറില്ലവന്‍
ഒരക്ഷരത്തിരിയതില്‍
മറഞ്ഞെന്നാലോ !
നല്ല വരികള്‍ മാഷേ !!
മഹത്വമാര്‍ന്ന സന്ദശമാണീ കവിത.
ReplyDeleteഓരോ വരികളിലും തിളങ്ങി വിളങ്ങി നില്‍ക്കുന്ന
നന്മയുടെ പൊന്‍മുത്തുകള്‍ ഉള്ളില്‍ ദിവ്യപ്രകാശം
പരത്തുന്നു മാഷെ അഭിനന്ദനങ്ങള്‍
ആശംസകളോടെ
നല്ല വഴി. നല്ല ലക്ഷ്യം.
ReplyDeleteആശംസകൾ.
ഇനിയും വരട്ടെ നല്ല കവിതകള്‍....
ReplyDelete=പ്രിയ സുഹൃത്ത് ആറങ്ങോട്ടുകര മുഹമ്മദ് -പ്രസന്നവും പ്രസക്തവുമായ ഈ അഭിപ്രായപ്രകടനത്തിന് ഹൃദയം നിറഞ്ഞ നന്ദി.
ReplyDelete=ഉദയപ്രഭന്‍ ..ഈ വരവിനു സ്വാഗതം.നന്ദി..
=പ്രിയ ajith -വളരെ സന്തോഷം.നന്ദി..
=ഷാജി,രമേഷ് സുകുമാരന്‍,വേണുഗോപാല്‍ ,c.v.t,പി.വിജയകുമാര്‍ ,Absar....നന്ദി,നന്ദി..!!
കൊട്ടിയടച്ചകം -
ReplyDeleteപൂട്ടാറില്ലവന്‍
ഒരക്ഷരത്തിരിയതില്‍
മറഞ്ഞെന്നാലോ !
- നല്ല വരികള്‍